പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: നെടുമങ്ങാട്ടുണ്ടായ വൻ തീപിടിത്തത്തിൽ രണ്ട് കടകൾ കത്തിനശിച്ചു. തിങ്കളാഴ്ച വൈകുന്നേരമുണ്ടായ സംഭവത്തിൽ റോജ ടെക്സ്റ്റൈൽസ്, കോക്ക്ടെയിൽ എന്നീ കടകളാണ് കത്തിനശിച്ചത്.
അപകടത്തെ തുടർന്ന് സമീപത്തെ കടകളിൽ നിന്ന് ആളുകളെ ഒഴിപ്പിച്ചു. ഫയർഫോഴ്സ് സംഘം തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീപിടിച്ചതോടെ കടകളിൽ നിന്ന് ആളുകൾ ഇറങ്ങി ഓടിയതിനാൽ വൻ ദുരന്തം ഒഴിവായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Tags : Fire Nedumangad Textile Deepika DeepikaNewspaper BreakingNews NewsUpdate Headlines CurrentAffairs DailyNews InDepth NewsFlash