x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​ഡി​എ​ഫ് മു​ന്നേ​റ്റ​ത്തി​ലും ചു​വ​പ്പുകോ​ട്ട കാ​ത്ത് നെ​ടു​മ​ങ്ങാ​ട്


Published: May 5, 2026 06:11 AM IST | Updated: May 5, 2026 06:11 AM IST

നെ​ടു​മ​ങ്ങാ​ട്: യു​ഡി​എ​ഫ് മു​ന്നേ​റ്റ​ത്തി​ലും ചു​വ​പ്പുകോ​ട്ട കാ​ത്തു നെ​ടു​മ​ങ്ങാ​ട്. മി​ക​ച്ച ലീ​ഡി​ൽ മി​ന്നു​ന്ന വി​ജ​യ​മാ​ണ് മ​ണ്ഡ​ല​ത്തി​ൽ ഇ​ക്കു​റി​യും എ​ൽ​ഡി​എ​ഫ് നേ​ടി​യ​ത്.

21,583 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ജി.ആ​ർ. അ​നി​ൽ വി​ജ​യി​ച്ച​ത്.​ മ​ണ്ഡ​ല​ത്തി​ന്‍റെ അ​ടി​യു​റ​ച്ച ഇ​ട​തു മ​ന​സ് കൗ​ണ്ടി​ംഗ് തു​ട​ങ്ങി​യ​തു മു​ത​ൽ പ്ര​ക​ട​മാ​യി​രു​ന്നു.​ മ​ണ്ഡ​ല​ത്തി​ലെ മു​ഴു​വ​ൻ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ക്കു​റി എ​ൽ​ഡി​എ​ഫാ​ണ് ലീ​ഡ് ചെ​യ്ത​ത്. 21,583 വോ​ട്ടു​ക​ളു​ടെ ലീ​ഡാ​ണ് ജി. ​ആ​ർ. അ​നി​ലി​ന് ല​ഭി​ച്ച​ത്.​ അ​ണ്ടൂ​ർ​ക്കോ​ണം പ​ഞ്ചാ​യ​ത്താ​ണ് ആ​ദ്യം എ​ണ്ണി​യ​ത്. ​ആ​ദ്യ​റൗ​ണ്ട് എ​ണ്ണു​മ്പോ​ൾ 1,351 വോ​ട്ടു​ക​ളു​ടെ ലീ​ഡി​ൽ തു​ട​ങ്ങി​യ മു​ന്നേ​റ്റം ഒ​രുഘ​ട്ട​ത്തി​ൽ പോ​ലും പി​ന്നോ​ട്ടു പോ​യി​ല്ല.​നാ​ലാം റൗ​ണ്ടി​ൽ ലീ​ഡ് 3,184 ആ​യി ഉ​യ​ർ​ന്നു.​ ഒ​മ്പ​ത് റൗ​ണ്ടു​ക​ൾ പി​ന്നി​ടു​മ്പോ​ൾ 9145 ആ​ക്കി തേ​രോ​ട്ടം തു​ട​ർ​ന്നു. 18-ാം റൗ​ണ്ടി​ൽ ലീ​ഡ് 21,402 ആ​ക്കി.​ അ​വ​സാ​ന റൗ​ണ്ട് ക​ഴി​യു​മ്പോ​ൾ ഭൂ​രി​പ​ക്ഷം 21,583 ആ​ക്കി മ​ണ്ഡ​ലം നി​ല​നി​ർ​ത്തി.​

യു​ഡി​എ​ഫ് മേ​ഖ​ല​മാ​യ അ​ണ്ടൂ​ർ​ക്കോ​ണ​ത്തും പോ​ത്ത​ൻ​കോ​ട്ടും എ​ൽ​ഡി​എ​ഫ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ മാ​ണി​ക്യ​ൽ, വെ​മ്പാ​യം, ക​ര​കു​ളം പ​ഞ്ചാ​യ​ത്തു​ക​ളി​ലും നെ​ടു​മ​ങ്ങാ​ട് ന​ഗ​ര​സ​ഭ​യി​ലും വ​ലി​യ മു​ന്നേ​റ്റ​മാ​ണ് എ​ൽ​ഡി​എ​ഫ് ന​ട​ത്തി​യ​ത്. 69,206 വോ​ട്ടു​ക​ളാ​ണ് ജി.ആ​ർ. അ​നി​ൽ നേ​ടി​യ​ത്. 47,624 വോ​ട്ടു​ക​ൾ നേ​ടി യു​ഡി​എ​ഫി​ലെ മീ​നാ​ങ്ക​ൽ കു​മാ​ർ ര​ണ്ടാം സ്ഥാ​ന​ത്തെ​ത്തി.

ബി​ജെ​പി സ്ഥാ​നാ​ർ​ഥി യു​വ​രാ​ജ് ഗോ​കു​ൽ 38,999 വോ​ട്ടു​ക​ളാ​ണ് നേ​ടി​യ​ത്. 23707 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ എ​ൽ​ഡി​എ​ഫി​ന് ല​ഭി​ച്ച​ത്. 72, 742 വോ​ട്ടു​ക​ളും നേ​ടി​യി​രു​ന്നു.​യു​ഡി​എ​ഫി​ന് 49,433 വോ​ട്ടു​ക​ളും ബി​ജെ​പി​ക്ക് 26861 വോ​ട്ടു​ക​ളു​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച​ത്.​ ബി​ജെ​പി​ക്ക് ഇ​ക്കു​റി 11000 ത്തോ​ളം വോ​ട്ടു​ക​ൾ വ​ർ​ധിച്ചു.

Tags : nattu vishesham Nedumangad awaits the Red Fort

Recent News

Corehub Up