x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഇ​ല്ലം മോ​ഷ​ണ​ക്കേസ് പ്ര​തി കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​

വെബ് ഡെസ്ക്
Published: July 19, 2026 04:07 AM IST | Updated: July 19, 2026 04:07 AM IST

പ്രതി വിഷ്ണു തിലകൻ

തലയോ​ല​പ്പ​റ​മ്പ്: ഇ​ട​വ​ട്ടം വാ​ക്ക​യി​ൽ ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മു​ള്ള മു​ല്ല​ക്കേ​രി ഇ​ല്ല​ത്തു നി​ന്നും ലോ​ഹവി​ഗ്ര​ഹ​വും ഓ​ട്ടു​രു​ളി​ക​ളും​വി​ള​ക്കു​ക​ളും മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി കോ​ട​തി​യി​ൽ എ​ത്തി കീ​ഴ​ട​ങ്ങി. ത​ല​യോ​ല​പ്പ​റ​മ്പ് കി​ഴ​ക്കേ​പ്പു​റം ന​ടു​ത്തു​രു​ത്തേ​ൽ വി​ഷ്‌​ണു​തി​ല​കന്‌ (30)​ ആണ് ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് വൈ​ക്കം കോ​ട​തി​യി​ൽ കീ​ഴ​ട​ങ്ങി​യ​ത്. മോ​ഷ​ണവ​സ്തു​ക്കൾ ആ​ക്രി​ക്ക​ട​യി​ൽ വി​റ്റ​ത് ഇ​യാ​ളാ​ണെ​ന്ന് ക​ണ്ടെ​ത്തി ഒ​ന്നാം പ്ര​തി​യാ​ക്കി പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ന​ട​ത്തി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് കോ​ട​തി​യി​ലെ​ത്തി കീ​ഴ​ട​ങ്ങി​യ​ത്. ത​ല​യോ​ല​പ്പ​റ​മ്പ് സ്റ്റേ​ഷ​നി​ൽ ഇ​യാ​ൾ​ക്കെ​തി​രെ മോ​ഷ​ണ​ത്തി​ന​ട​ക്കം അ​ഞ്ചു കേ​സുകളും വൈ​ക്കം സ്റ്റേ​ഷ​നി​ൽ ര​ണ്ടും കേ​സു​ക​ളു​മുണ്ടെ​ന്നും 2023 ൽ ​ത​ല​യോ​ല​പ്പ​റ​മ്പി​ൽ വ​യോ​ധി​ക​യെ ആ​ക്ര​മി​ച്ച​തി​നും ക​ടു​ത്തു​രു​ത്തി എ​ക്‌​സൈ​സി​ലും ഇ​യാ​ൾ​ക്കെതിരേ കേ​സു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​ല്ലം മോ​ഷ​ണക്കേസി​ൽ മ​റ്റു ര​ണ്ടു​പേ​ർ കൂ​ടി​യു​ണ്ടെ​ന്നാണ് പോലീസ് നിഗമനം. ഇ​യാ​ളെ ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങി ചോ​ദ്യം ചെ​യ്ത ശേ​ഷം മ​റ്റു പ്ര​തി​ക​ളെ​ക്കു​റി​ച്ചും ലോ​ഹവി​ഗ്ര​ഹ​ത്തെ ക്കു​റി​ച്ചും വി​വ​രം ല​ഭി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണ് പോ​ലീ​സ്. മു​ല്ല​ക്കേ​രി​ൽ എം.എ​ൻ. ​ശ്രേ​യ​സിന്‍റെ ര​ണ്ടു നൂ​റ്റാ​ണ്ടി​നു മു​ക​ളി​ൽ പ​ഴ​ക്ക​മു​ള്ള ഇ​ല്ല​ത്താ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. പു​രാ​ത​ന​മാ​യ ഇ​ല്ല​ത്തുനി​ന്നും ല​ക്ഷ​ങ്ങ​ൾ വി​ല​വ​രു​ന്ന ഓ​ട്ടു പാ​ത്ര​ങ്ങ​ളും, ഇ​ല്ല​ത്തെ ക്ഷേ​ത്ര​ത്തി​ലെ പു​രാ​ത​ന​മാ​യ ശാ​സ്താ​വി​ന്‍റെ വി​ഗ്ര​ഹ​വു​മാ​ണ് മോ​ഷ്‌​ടാ​ക്ക​ൾ അ​പ​ഹ​രി​ച്ച​ത്.

ഇ​ല്ല​ത്തി​നു പു​റ​ക​ു വ​ശ​ത്തെ ഓ​ടു പൊ​ളി​ച്ച് അ​ക​ത്തു ക​യ​റി​യ ശേ​ഷം വീ​ടിന്‍റെ അ​ടു​ക്ക​ള​യു​ടെ ക​ത​കു തു​റ​ന്നാ​ണ് മോ​ഷ​ണം ന​ട​ത്തി​യ​ത്. വീ​ടി​ന് സ​മീ​പ​ത്തു​കൂ​ടി ഉ​രു​ളി​യു​മാ​യി പ​രി​ച​യ​മി​ല്ലാ​ത്ത ഒ​രാ​ൾ പോ​കു​ന്ന​തുക​ണ്ട് സം​ശ​യം തോ​ന്നി​യ നാ​ട്ടു​കാ​ര​ൻ ചോ​ദി​ച്ച​തോ​ടെ ഉ​രു​ളി പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ച്ച് ഇ​ട​വ​ഴി​യി​ലൂ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് മോ​ഷ​ണ വി​വ​രം അ​റി​യു​ന്ന​ത്. കൊ​ച്ചി ഇ​ൻ​ഫോ പാ​ർ​ക്കി​ൽ ജോ​ലി ചെ​യ്യു​ന്ന ശ്രേ​യ​സും ഭാ​ര്യ​യും എ​റ​ണാ​കു​ള​ത്തും ഇ​ട​വ​ട്ട​ത്തെ വീ​ട്ടി​ലും മാ​റി മാ​റി​യാ​ണ് താ​മ​സി​ച്ചി​രു​ന്ന​ത്.

Tags : Nattuvishesham District News

Recent News

Corehub Up