x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജീ​വ​നാ​മൃ​തം പ​ദ്ധ​തി മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു​

വെബ് ഡെസ്ക്
Published: July 19, 2026 04:10 AM IST | Updated: July 19, 2026 04:10 AM IST

തലയോ​ല​പ്പറ​മ്പ്: "ജീ​വ​നാ​മൃ​തം​ ആ​യു​ര്‍​വേ​ദ​ത്തി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ സ​മൂ​ഹ​ത്തി​ലേ​ക്ക് ' എ​ന്ന പ​ദ്ധ​തി ത​ല​യോ​ല​പ്പ​റ​മ്പ് എ.​ജെ.​ ജോ​ണ്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ജ​ല​വി​ഭ​വ വ​കു​പ്പ് മ​ന്ത്രി മോ​ന്‍​സ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​ ബി​നി​മോ​ന്‍ എം​എ​ല്‍​എ​അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് ആ​യു​ഷ് ആ​യു​ര്‍​വേ​ദ ഡി​സ്‌​പെ​ന്‍​സ​റി, ദേ​ശീ​യ ആ​രോ​ഗ്യ ദൗ​ത്യം, ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് എ​ന്നി​വ​യു​ടെ​യും കോ​ട്ട​യം ജി​ല്ലാ ആ​യു​ഷ് എ​ന്‍​എ​ച്ച്എം​ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കി​യ​ത്. ആ​രോ​ഗ്യ​പൂ​ര്‍​ണ​മാ​യ സ​മൂ​ഹ​ത്തെ ആ​യു​ര്‍​വേ​ദ​ത്തി​ലൂ​ടെ സാ​ക്ഷാ​ത്ക​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​ഭാ​വ​നം ചെ​യ്ത പ​ദ്ധ​തി​യി​ല്‍ സ്‌​കൂ​ള്‍ കു​ട്ടി​ക​ള്‍​ക്കാ​യി ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ള്‍, കൗ​മാ​രാ​രോ​ഗ്യം, സ്ത്രീ​ക​ളു​ടെ വി​വി​ധ കാ​ല​ഘ​ട്ട​ങ്ങ​ളി​ലെ ശാ​രീ​രി​ക മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍​ക്കു​ള്ള പ​രി​ഹാ​രം, വ​യോ​ജ​ന ആ​രോ​ഗ്യ സം​ര​ക്ഷ​ണ​ത്തി​ന് ആ​യു​ര്‍​വേ​ദ​വും യോ​ഗ​യും, ഔ​ഷ​ധ സ​സ്യ​പ്ര​ദ​ര്‍​ശ​ന​വും പ​രി​പാ​ല​ന​വും എ​ന്നി​ങ്ങ​നെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്നു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി എ.​ജെ.​ ജോ​ണ്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ല​ഹ​രി​വി​രു​ദ്ധ ബോ​ധ​വ​ത്ക്ക​ര​ണ ക്ലാ​സ്, ആ​യു​ര്‍​വേ​ദ എ​ക്‌​സ്‌​പോ, ഔ​ഷ​ധ സ​സ്യ​പ്ര​ദ​ര്‍​ശ​നം, ആ​രോ​ഗ്യ​രു​ചി​ക്കൂ​ട്ടു​ക​ള്‍, യോ​ഗ, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി വി​ള​ര്‍​ച്ചാ പ​രി​ശോ​ധ​ന, ക്വി​സ് എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചു.

നാ​ഗാ​ര്‍​ജു​ന​യു​മാ​യി സ​ഹ​ക​രി​ച്ച് സ്‌​കൂ​ളി​ല്‍ ഔ​ഷ​ധ തോ​ട്ട നി​ര്‍​മാ​ണ​ത്തി​നാ​യി മു​പ്പ​ത് ഔ​ഷ​ധ​സ​സ്യ​ങ്ങ​ളും അ​വ​യു​ടെ ശാ​സ്ത്രീ​യ നാ​മ​വും ഗു​ണ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ന്ന ബോ​ര്‍​ഡു​ക​ളും സ്‌​കൂ​ള്‍ ഹെ​ഡ്മി​സ്ട്ര​സി​ന് കൈ​മാ​റി.

ത​ല​യോ​ല​പ്പ​റ​മ്പ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ് വേ​ലി​ക്ക​കം ആ​യു​ര്‍​വേ​ദ എ​ക്‌​സ്‌​പോ ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും ജീ​വ​നാ​മൃ​തം ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം വി​ജ​യ​മ്മ​ ബാ​ബു നി​ര്‍​വ​ഹി​ച്ചു.
ആ​രോ​ഗ്യ​കേ​ര​ളം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ ഡോ.​സാം​സാ​വി​യോ മു​ഖ്യ​പ്ര​ഭാ​ഷ​ണം നി​ര്‍​വ​ഹി​ച്ചു.

Tags : Nattuvishesham District News

Recent News

Corehub Up