x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ല​ഹ​രിവി​രു​ദ്ധ സൈ​ക്കി​ൾ റാ​ലിയുമായി രാ​ജ​ഗി​രി അ​മ​ല സ്കൂൾ

വെബ് ഡെസ്ക്
Published: July 19, 2026 04:04 AM IST | Updated: July 19, 2026 04:04 AM IST

വൈ​ക്കം: അ​ന്താ​രാ​ഷ്ട്ര ല​ഹ​രി​വി​രു​ദ്ധ ദി​നാ​ച​ര​ണം, ഫി​ഫ ലോ​ക​ക​പ്പ് 2026, സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‌റെ ല​ഹ​രി​വി​രു​ദ്ധ മു​ന്നേ​റ്റ​മാ​യ തൂ​ഫാ​ൻ​ പ​ദ്ധ​തി എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി വൈ​ക്കം രാ​ജ​ഗി​രി അ​മ​ല സി​എം​ഐ​പ​ബ്ലി​ക് സ്കൂ​ളി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വത്കരണ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു. കാ​യി​ക​രം​ഗ​ത്തെ ചേ​ർ​ത്തു​പി​ടി​ക്കു​ക, ല​ഹ​രി​യെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കു​ക​യെ​ന്ന സ​ന്ദേ​ശം ഉ​യ​ർ​ത്തി​യാ​യി​രു​ന്നു പ​രി​പാ​ടി​ക​ൾ.

വി​ദ്യാ​ർ​ഥി​ക​ളു​ടെ ല​ഹ​രി വി​രു​ദ്ധ​സൈ​ക്കി​ൾ റാ​ലി​യും തെ​രു​വു​നാ​ട​ക​വും പൊ​തു​ജ​ന ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു. സ്കൂ​ൾ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഫാ.​ആ​ഷി​ക് മ​റ്റേ​ക്കാ​ട്ട് സി​എം​ഐ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത സൈ​ക്കി​ൾ റാ​ലി​യു​ടെ ഔ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം എ​ക്സൈ​സ് ഓ​ഫീ​സ​ർ പ്ര​മോ​ദ് നി​ർ​വ​ഹി​ച്ചു. സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഡോ. ​ആ​ഞ്ച​ലോ​ ച​ക്ക​നാ​ട്ട് ബോ​ധ വ​ത്ക്ക​ര​ണ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags : Nattuvishesham District News

Recent News

Corehub Up