Sports
പാരീസ്: 2026 ഫിഫ ലോകകപ്പ് ട്രോഫി സ്പെയിനിനു സമ്മാനിച്ച ഗോളിനുടമയായ ഫെറാന് ടോറസിനെ ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജെര്മെയ്ന് സ്വന്തമാക്കി.
സ്പാനിഷ് ക്ലബ്ബായ ബാഴ്സലോണയില്നിന്നാണ് ടോറസിനെ പിഎസ്ജി റാഞ്ചിയത്. 2031വരെ നീളുന്നതാണ് കരാര്.
Sports
സാൽസ്ബർഗ്: യുവേഫ സൂപ്പർ കപ്പ് കിരീടം നിലനിർത്തി ഫ്രഞ്ച് ക്ലബ് പാരീസ് സെയ്ന്റ് ജര്മേന് (പിഎസ്ജി). ചാന്പ്യൻസ് ലീഗ് ജേതാക്കളായ പിഎസ്ജിയും യൂറോപ്പ ലീഗ് ജേതാക്കളായ ആസ്റ്റണ് വില്ലയുമാണ് കിരീടത്തിനായി ഏറ്റുമുട്ടിയത്.
ഓസ്ട്രിയയിലെ സാൽസ്ബർഗിൽ നടന്ന പോരാട്ടത്തിൽ ഇംഗ്ലീഷ് ക്ലബ് ആസ്റ്റണ് വില്ലയെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് പിഎസ്ജി തുടർച്ചയായ രണ്ടാം തവണയും കിരീടമണിഞ്ഞത്.
കഴിഞ്ഞ സൂപ്പർ കപ്പിലും ഇരു ടീമുകളും തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. ഇതോടെ റയൽ മാഡ്രിഡിന് ശേഷം (2016, 2017) കിരീടം നിലനിർത്തുന്ന രണ്ടാമത്തെ ടീമെന്ന നേട്ടവും പിഎസ്ജി സ്വന്തമാക്കി.
മത്സരത്തിന്റെ 20-ാം മിനിറ്റിൽ ഖ്വിച്ച വാരത്സ്ഹേലിയയിലൂടെ പിഎസ്ജിയാണ് ആദ്യം സ്കോർ ചെയ്തത്.
45-ാം മിനിറ്റിൽ അരങ്ങേറ്റ മത്സരത്തിനിറങ്ങിയ 17കാരൻ ബ്രയാൻ മഹ്ജോയിലൂടെ ആസ്റ്റണ് വില്ല സമനില പിടിച്ചു. എന്നാൽ 66-ാം മിനിറ്റിൽ ഡെസീറേ ഡുവെ നേടിയ ഗോളാണ് പിഎസ്ജിക്ക് ജയം സമ്മാനിച്ചത്.
കോച്ച് ലൂയിസ് എന് റിക്കെയുടെ കീഴിൽ പിഎസ്ജി നേടുന്ന 13-ാമത്തെ ട്രോഫിയാണിത്. പരിക്കേറ്റ പ്രധാന താരങ്ങളുടെ അഭാവത്തിലും വില്ല മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.
വില്ലയെ രണ്ടാമതും വീഴ്ത്തി
കഴിഞ്ഞ സൂപ്പർ കപ്പിലും ഇതേ ടീമുകൾ തന്നെയാണ് ഫൈനലിൽ ഏറ്റുമുട്ടിയത്. അന്ന് പെനാൽറ്റി ഷൂട്ടൗട്ടിൽ ആസ്റ്റൻ വില്ലയെ തകർത്ത് പിഎസ്ജി കിരീടം ഉയർത്തി. അവസാനം കളിച്ച 28 മത്സരങ്ങളിലും ഗോൾ സ്കോർ ചെയ്ത ഉജ്വല ഫോമിൽ റിക്കാർഡ് നേട്ടവുമായാണ് പിഎസ്ജി സാൽസ്ബർഗിൽ ഇറങ്ങുന്നത്.
യുവേഫ സൂപ്പർ കപ്പ്
യൂറോപ്യൻ ഫുട്ബോൾ സീസണ്ന്റെ തുടക്കത്തിൽ കഴിഞ്ഞ സീസണിലെ ചാന്പ്യൻസ് ലീഗ് വിജയികളും (പിഎസ്ജി) യൂറോപ്പ ലീഗ് വിജയികളും (വില്ല) തമ്മിൽ നടത്തുന്ന വാർഷിക മത്സരമാണ് യുവേഫ സൂപ്പർ കപ്പ്.
കഴിഞ്ഞ വർഷം ആഴ്സണലിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപ്പിച്ചാണ് പിഎസ്ജി ചാന്പ്യൻസ് ലീഗ് കിരീടം നിലനിർത്തിയത്. ഫ്രെയ്ബർഗിനെ തോൽപ്പിച്ചായിരുന്നു ആസ്റ്റണ് വില്ല യൂറോപ്പ ലീഗ് കിരീടം നേടിയത്.
Sports
സ്റ്റോക്ഹോം: ക്ലബ് ഫുട്ബോള് സൗഹൃദ മത്സരത്തില് നിലവിലെ യുവേഫ ചാമ്പ്യന്സ് ലീഗ് ജേതാക്കളായ പാരീസ് സെന്റ് ജെര്മെയ്നും ഇംഗ്ലീഷ് സൂപ്പര് ക്ലബ് മാഞ്ചസ്റ്റര് യുണൈറ്റഡ് എഫ്സിയും 1-1 സമനിലയില് പിരിഞ്ഞു.
രണ്ടാം മിനിറ്റില് ഇബ്രാഹിം എംബായെയുടെ ഗോളില് പിഎസ്ജി ലീഡ് നേടി. എന്നാല്, 32-ാം മിനിറ്റില് ബ്രയാന് എംബ്യൂമോ മാഞ്ചസ്റ്റര് യുണൈറ്റഡിനായി സമനില ഗോള് സ്വന്തമാക്കി.
തൊട്ടുപിന്നാലെ ഖ്വിച്ച ക്വാരറ്റ്സ്ഖേലിയയിലൂടെ പിഎസ്ജി രണ്ടാം ഗോള് സ്വന്തമാക്കേണ്ടതായിരുന്നു. എന്നാല്, നേരിയ വ്യത്യാസത്തില് ഷോട്ട് പുറത്തേക്കു പാഞ്ഞു. 27-ാം ജന്മദിനത്തിന്റെ പിറ്റേദിനമാണ് എംബ്യൂമോ ഗോള് നേടി മാഞ്ചസ്റ്റര് യുണൈറ്റഡിനു സമനില സമ്മാനിച്ചതെന്നതും ശ്രദ്ധേയം.
Sports
മാഞ്ചസ്റ്റർ: പിഎസ്ജി-മാഞ്ചസ്റ്റർ യുണൈറ്റഡ് സൗഹൃദ ഫുട്ബോൾ മത്സരം സമനിലയിൽ അവസാനിച്ചു. ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
പിഎസ്ജിക്ക് വേണ്ടി ഇബ്രാഹിം എംബായെ ആണ് ഗോൾ നേടിയത്. ബ്രയാൻ എംബയോമയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
Sports
മയ്യോര്ക്ക: സ്പാനിഷ് ക്ലബ്ബായ മയ്യോര്ക്കയുമായുള്ള സൗഹൃദ മത്സരത്തില് യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോള് ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്നു (പിഎസ്ജി) തോല്വി.
മയ്യോര്ക്കയില് നടന്ന മത്സരത്തില് പിഎസ്ജി മറുപടിയില്ലാത്ത മൂന്നു ഗോളിനു പരാജയപ്പെട്ടു.
ഡബ്ലിനില് നടന്ന മറ്റൊരു സൗഹൃദ മത്സരത്തില് സ്പാനിഷ് ക്ലബ് റയല് ബെറ്റിസ് ഇംഗ്ലീഷ് പ്രീമിയര് ലീഗ് ചാമ്പ്യന്മാരായ ആഴ്സണല് എഫ്സിയെ തോല്പ്പിച്ചു.
Sports
ബുഡാപെസ്റ്റ്: യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോള് 2025-26 സീസണിന്റെ കലാശപ്പോരാട്ടം ഇന്ന്.
യൂറോപ്യന് ക്ലബ് ചാമ്പ്യന്മാരെ നിശ്ചയിക്കുന്ന ബഡാ ഫെസ്റ്റ്, ഹംഗറിയുടെ തലസ്ഥാന നഗരമായ ബുഡാപെസ്റ്റില് അരങ്ങേറും. നിലവിലെ ചാമ്പ്യന്മാരായ ഫ്രഞ്ച് ടീം പാരീസ് സെന്റ് ജെര്മെയ്നും ഇംഗ്ലീഷ് സംഘമായ ആഴ്സണല് എഫ്സിയും തമ്മിലുള്ള കിരീട ഫൈനലിന്റെ കിക്കോഫ് ഇന്ത്യന് സമയം രാത്രി 9.30നു നടക്കും.
റയല് മാഡ്രിഡിനുശേഷം (2016-17, 2017-18) നിലവിലെ ചാമ്പ്യന്മാര് ഫൈനലില് എത്തുന്നത് ഇതാദ്യമാണ്. കന്നിക്കിരീടം ലക്ഷ്യമിട്ടാണ് ആഴ്സണല് എഫ്സി കളത്തില് ഇറങ്ങുന്നത്. ഗണ്ണേഴ്സിന്റെ രണ്ടാം ചാമ്പ്യന്സ് ലീഗ് ഫൈനല്. 2005-26 സീസണില് ഫൈനലില് പ്രവേശിച്ചെങ്കിലും എഫ്സി ബാഴ്സലോണയോട് പരാജയപ്പെട്ടു.
ചാമ്പ്യന്സ് ലീഗ് സ്വന്തമാക്കുന്ന ഏഴാമത് ഇംഗ്ലീഷ് ക്ലബ് എന്ന നേട്ടവും ഇത്തവണ പ്രീമിയര് ലീഗ് നേടിയ ആഴ്സണല് ലക്ഷ്യംവയ്ക്കുന്നു. യുവേഫ ചാമ്പ്യന്സ് ലീഗില് പിഎസ്ജിയും ആഴ്സണലും നേര്ക്കുനേര് ഇറങ്ങുന്നത് ഇത് എട്ടാം തവണ.
ഇതുവരെ നടന്ന ഏഴ് മുഖാമുഖങ്ങളില്, ഇരുടീമും രണ്ട് ജയം വീതം നേടി. മൂന്നു മത്സരങ്ങള് സമനിലയില് പിരിഞ്ഞു. ഒരു തോല്വിപോലുമില്ലാതെ ചാമ്പ്യന്സ് ലീഗ് കിരീടം നേടുന്ന 10-ാമത് ടീം എന്ന റിക്കാര്ഡിലേക്ക് ആഴ്സണലിനു മുന്നില് പിഎസ്ജി മാത്രമാണുള്ളതെന്നതും ശ്രദ്ധേയം.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫു്ടബോളിൽ കരുത്തരായ പിഎസ്ജിയെ വീഴ്ത്തി പാരീസ് എഫ്സി. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് പാരീസ് എഫ്സി വിജയിച്ചത്.
അലിമാമി ഗോറിയാണ് പാരീസ് എഫ്സിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബ്രാഡ്ലി ബാർകോളയാണ് പിഎസ്ജിക്കായി ഗോൾ സ്കോർ ചെയ്തത്.
ഇതോടെ 44 പോയിന്റുമായി പാരീസ് എഫ്സി സീസൺ അവസാനിപ്പിച്ചു. 11-ാം സ്ഥാനത്താണ് പാരീസ് എഫ്സി ലീഗ് ടേബിളിലുള്ളത്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 76 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തന്നെ പിഎസ്ജി സീസൺ അവസാനിപ്പിച്ചു.
Sports
ലെന്സ്: പാരീസ് സെന്റ് ജെര്മെയ്ന് (പിഎസ്ജി) തുടര്ച്ചയായ അഞ്ചാം ഫ്രഞ്ച് ലീഗ് വൺ ഫുട്ബോൾ കിരീടം. 2025-26 സീസൺ കിരീടത്തിലേക്ക് ഒരു സമനില മാത്രം വേണ്ടിയിരുന്ന പിഎസ്ജി, എവേ പോരാട്ടത്തിൽ 2-0ന് ലെൻസിനെ പരാജയപ്പെടുത്തി.
ഒരു മത്സരം ബാക്കി നില്ക്കേ ലെന്സിനേക്കാള് ഒമ്പത് പോയിന്റ് മുന്നിലാണ് പിഎസ്ജി.33 മത്സരത്തില്നിന്ന് 24 ജയവും അഞ്ച് പരാജയവും നാല് സമനിലയുമായി 76 പോയിന്റാണ് പിഎസ്ജി സ്വന്തമാക്കിയത്. ലെന്സ് 33 മത്സരത്തില്നിന്ന് 67 പോയിന്റ് നേടി.
29-ാം മിനിറ്റില് ജോര്ജിയ വിംഗര് ഖ്വിച്ച ക്വാരത്സഖേലിയയാണ് പിഎസ്ജിയുടെ ഗോള്വേട്ടയ്ക്ക് തുടക്കമിട്ടത്. സ്റ്റോപ്പേജ് ടൈമിൽ ഇബ്രാഹിം എംബയേ (90+3) ജയം 2-0 ആക്കി.
പിഎസ്ജിയെ 14-ാം ആഭ്യന്തര കിരീടത്തിലേക്കാണ് ലൂയിസ് എൻറിക്വെ നയിച്ചത്. 2023ല് അദ്ദേഹം ക്ലബ്ബിലെത്തിയതിന് ശേഷമുള്ള മൂന്നാമത് ലീഗ് വൺ നേട്ടവും.
Sports
മ്യൂണിക്: യുവേഫ ചാമ്പ്യന്സ് ലീഗ് ഫുട്ബോളിന്റെ ബയേണ് മ്യൂണിക്ക് x പിഎസ്ജി രണ്ടാംപാദ സെമിയില് റഫറിയുടെ തീരുമാനങ്ങളില് വ്യാപക പ്രതിഷേധം.
ആതിഥേയരായ ബയേണ് മ്യൂണിക് എഫ്സിക്ക് അനുകൂലമായി ലഭിക്കേണ്ടിയിരുന്ന പെനാല്റ്റി അടക്കം റഫറി ജോവോ പിന്ഹീറോ അനുവദിച്ചില്ലെന്നതാണ് പ്രതിഷേധത്തിന്റെ കാരണം.
മത്സരത്തിന്റെ 30-ാം മിനിറ്റില് പിഎസ്ജിയുടെ വിറ്റിഞ്ഞ നടത്തിയ ക്ലിയറന്സ് ബോക്സിനുള്ളില് ഉണ്ടായിരുന്ന സഹതാരം ജോവോ നെവസിന്റെ കൈകളില് കൊണ്ടു. പെനാല്റ്റി എന്ന ബയേണ് മ്യൂണിക് താരങ്ങളും ഡഗൗട്ടും ഗാലറിയും ഒന്നിച്ച് ആര്ത്തിരമ്പി. എന്നാല്, റഫറി അതനുവദിച്ചില്ല. വിഎആര് നോക്കാനും റഫറി ശ്രമിച്ചില്ലെന്നതും ശ്രദ്ധേയം.
പെനാല്റ്റി അല്ല
റഫറി പെനാല്റ്റി വിധിക്കാതിരുന്നത് നിയമാനുസൃതമായിരുന്നു. ഹാന്ഡ്ബോള് നിയമം അനുശാലിക്കുന്നത് ‘സഹതാരത്തിന്റെ ഷോട്ട് ഹാന്ഡ് ആയാല്, ആ പന്ത് നേരിട്ട് എതിരാളിയുടെ ഗോളിലേക്കോ ഗോള് അസിസ്റ്റിലേക്കോ അല്ലാത്ത സാഹചര്യത്തില് അതൊരു ഹാന്ഡ്ബോള് അല്ല' എന്നാണ്.
Sports
മ്യൂണിക്ക്: യൂറോപ്യൻ ഫുട്ബോളിന്റെ രാജാക്കന്മാരെ നിശ്ചയിക്കുന്ന യുഫേഫ ചാമ്പ്യൻസ് ലീഗ് ഫൈനൽ പോരാട്ടത്തിന് വേദിയൊരുങ്ങി. ആവേശകരമായ സെമി ഫൈനലിൽ ജർമ്മൻ കരുത്തരായ ബയേൺ മ്യൂണിക്കിനെ മറികടന്ന് ഫ്രഞ്ച് ക്ലബ് പിഎസ്ജി ഫൈനലിൽ പ്രവേശിച്ചു.
കലാശപ്പോരിൽ ഇംഗ്ലീഷ് ക്ലബ് ആഴ്സണലാണ് പിഎസ്ജിയുടെ എതിരാളികൾ. തുടർച്ചയായ രണ്ടാം തവണയാണ് പിഎസ്ജി ചാമ്പ്യൻസ് ലീഗ് ഫൈനലിൽ എത്തുന്നത്. ബയേണിന്റെ ഹോം ഗ്രൗണ്ടായ അലിയൻസ് അരീനയിൽ നടന്ന രണ്ടാം പാദ സെമി ഫൈനൽ 1 -1 സമനിലയിൽ കലാശിച്ചിരുന്നു.
എന്നാൽ ആദ്യ പാദത്തിലെ മിന്നും പ്രകടനം പിഎസ്ജിക്ക് തുണയായി. ഇരുപാദങ്ങളിലുമായി 6-5 എന്ന അഗ്രഗേറ്റ് സ്കോറിനാണ് പിഎസ്ജിയുടെ മുന്നേറ്റം. മത്സരം തുടങ്ങി മൂന്നാം മിനിറ്റിൽ തന്നെ ബയേണിനെ ഞെട്ടിച്ചുകൊണ്ട് പിഎസ്ജി ലീഡെടുത്തു.
സൂപ്പർ താരം ഖ്വിച്ച വാരാത്സലേഹിയ നൽകിയ പാസ് ലക്ഷ്യത്തിലെത്തിച്ച് ഉസ്മാൻ ഡെംബെലെ പിഎസ്ജിക്ക് സ്വപ്നതുല്യമായ തുടക്കം നൽകി. പിന്നീട് ഒരു ഗോൾ മടക്കി ബയേൺ പൊരുതിയെങ്കിലും ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാൻ പിഎസ്ജിക്ക് സാധിച്ചു. ബുഡാപെസ്റ്റിൽ30നാണ് കലാശപ്പോരാട്ടം.
രണ്ടാംപാദ മത്സരത്തിൽ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മഡ്രിഡിനെ തോൽപ്പിച്ചാണ് ഇംഗ്ലീഷ് ക്ലബ് ആർസനൽ ഫൈനലിൽ കടന്നത്. 20 വർഷത്തിന് ശേഷമാണ് ആഴ്സണൽ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ കടക്കുന്നത്.
Sports
മ്യൂണിക്: കാല്പ്പന്ത് ക്ലബ് ലോകത്തിലെ ഏറ്റവും വലിയ പോരാട്ടത്തിന് കളമൊരുങ്ങി. യുവേഫ ചാമ്പ്യന്സ് ലീഗ് രണ്ടാംപാദ സെമിയില് ജര്മന് വമ്പന്മാരായ എഫ്സി ബയേണ് മ്യൂണിക്കും നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്നും തമ്മിലാണ് ഇന്നത്തെ ക്ലാസിക് ക്ലാഷ്.
ബയേണിന്റെ തട്ടകത്തിലാണ് ഇന്നത്തെ മത്സരം. ഇന്ത്യന് സമയം അര്ധരാത്രി 12.30നാണ് കിക്കോഫ്. പാരീസില് നടന്ന ആദ്യപാദത്തില് 5-4ന് പിഎസ്ജി ജയിച്ചിരുന്നു. യുവേഫ ചാമ്പ്യന്സ് ലീഗ് ആദ്യപാദ സെമിഫൈനല് ചരിത്രത്തില് ഏറ്റവും കൂടുതല് ഗോള് പിറക്കുന്ന റിക്കാര്ഡ് കുറിച്ച മത്സരമായിരുന്നു അത്.
തട്ടകത്തില് കേമന്
പാരീസ് സെന്റ് ജെര്മെയ്ന് എതിരേ ഹോം മത്സരങ്ങളില് ബയേണ് മ്യൂണിക്കിനാണ് ആധിപത്യം. സ്വന്തം തട്ടകമായ അലിയന്സ് അരീനയില് പിഎസ്ജിക്ക് എതിരേ ഏഴ് മത്സരങ്ങള് കളിച്ചതില് അഞ്ചിലും ബയേണ് മ്യൂണിക് ജയിച്ച ചരിത്രമാണ്. അതില് നാല് എണ്ണത്തില് രണ്ടോ അതില് കൂടുതലോ ഗോളിന്റെ വ്യത്യാസത്തിലായിരുന്നു ജയം. ചാമ്പ്യന്സ് ലീഗില് അവസാനം കളിച്ച 29 ഹോം മത്സരങ്ങളില് ഒരെണ്ണം മാത്രമാണ് ബയേണ് പരാജയപ്പെട്ടതെന്നതും ശ്രദ്ധേയം.
ഏതായാലും ഹാരി കെയ്ന്, മൈക്കല് ഒലിസ്, ലൂയിസ് ഡിയസ് തുടങ്ങിയവര് നയിക്കുന്ന എഫ്സി ബയേണ് മ്യൂണിക്കിന്റെ ആക്രമണവും ഉസ്മാന് ഡെംബെലെ, ഖ്വിച ക്വാരത്സഖേലിയ തുടങ്ങിയവര് നയിക്കുന്ന പിഎസ്ജിയുടെ മുന്നേറ്റ നിരയും തമ്മിലുള്ള കൊമ്പുകോര്ക്കലായിരിക്കും ഈ രാത്രി അരങ്ങേറുക.
Kerala
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിഎസ്ജിയെ സമനിലയിൽ തളച്ച് ലോറിയന്റ്. ശനിയാഴ്ച നടന്ന മത്സരത്തിൽ രണ്ട് ടീമുകളും രണ്ട് ഗോളുകൾ വീതം നേടി.
പിഎസ്ജിക്ക് വേണ്ടി ഇബ്രാഹിം എംബായെയും വാരെൺ സായ്രെ-എമെറിയും ആണ് ഗോളുകൾ നേടിയത്. പാബ്ലോ പാജിസും ടോസിൻ അയെഗുനും ആണ് ലോറിയന്റിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മത്സരം സമനിലയായതോടെ പിഎസ്ജിക്ക് 70 പോയിന്റും ലോറിയന്റിന് 42 പോയിന്റുമായി. ലീഗ് ടേബിളിൽ പിഎസ്ജി ഒന്നാമതും ലോറിയന്റ് ഒമ്പതാം സ്ഥാനത്തുമാണുള്ളത്.
Sports
പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ആദ്യ പാദ സെമിയിൽ പിഎസ്ജിക്ക് ജയം. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ ബയേൺ മ്യൂണിക്കിനെ നാലിനെതിരെ അഞ്ച് ഗോളുകൾക്ക് തോൽപ്പിച്ചു.
പിഎസ്ജിക്ക് വേണ്ടി ഖ്വിച്ച ക്വാരാറ്റ്സ്ഖേലിയയും ഒസ്മാൻ ഡെംപെലെയും രണ്ട് ഗോളുകൾ വീതവും ജാവോ നെവെസ് ഒരു ഗോളും നേടി. ഹാരി കെയ്നും മൈക്കൽ ഒലിസെയും ഡയോട്ട് ഉപമെക്കാനോയും ലൂയിസ് ഡയസും ആണ് ബയേണിന് വേണ്ടി ഗോളുകൾ സ്കോർ ചെയ്തത്.
മെയ് ആറിനാണ് രണ്ടാം പാദ സെമിഫൈനൽ. മ്യൂണിക്കിലെ അലയൻസ് അരീനയാണ് വേദി.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വണ് ഫുട്ബോളില് പാരീസ് സെന്റ് ജെര്മെയ്നു ജയം. ഹോം മത്സരത്തില് പിഎസ്ജി 3-1ന് ടുലൂസിനെ കീഴടക്കി.
ഉസ്മാന് ഡെംബെലെ (23, 33) പിഎസ്ജിക്കായി ഇരട്ടഗോള് സ്വന്തമാക്കി. ഗോണ്സാലോ റാമോസിന്റെ 90+2) വകയായിരുന്നു മൂന്നാം ഗോള്.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ പിസ്ജിക്ക് ഗംഭീര ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ നൈസിനെ എതിരില്ലാത്ത നാല് ഗോളുകൾക്ക് തകർത്തു.
നൂനോ മെൻഡിസ്, ഡിസൈർ ഡോയെ, പെഡ്രോ ഫെർണാണ്ടസ്, വാരൺ സൈറെ-എമെറി എന്നിവരാണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. നൈസിലുള്ള അലയൻസ് റിവൈറ സ്റ്റേഡിയമായിരുന്നു മത്സരവേദി.
വിജയത്തോടെ പിഎസ്ജിക്ക് 60 പോയിന്റായി. ലീഗിൽ ഒന്നാം സ്ഥാനത്താണ് പിഎസ്ജി.
Sports
അരീന: ഫോർവേഡ് താരം കിലിയൻ എംബാപ്പെയ്ക്ക് നഷ്ടപരിഹാരം നൽകണമെന്ന ഫ്രഞ്ച് ലേബർ കോടതി വിധിക്കെതിരേ അപ്പീൽ നൽകില്ലെന്ന് പാരീസ് സെന്റ് ജർമെയ്ൻ (പിഎസ്ജി). എംബാപ്പെയ്ക്ക് 61 മില്ല്യണ് യൂറോ (640 കോടി രൂപ) ശന്പളവും ബോണസും നൽകണമെന്നായിരുന്നു കോടതി വിധി.
പിഎസ്ജിക്കൊപ്പമുള്ള ഏഴ് സീസണുകൾക്ക് ശേഷം എംബാപ്പെ റയൽ മാഡ്രിഡിൽ ചേർന്നു. 30 ദശലക്ഷം യൂറോ (320 കോടി രൂപ) വാർഷിക ശന്പളമാണ് ക്ലബിൽ താരത്തിന് ലഭിക്കുന്നത്. പിഎസ്ജിക്കായി 308 മത്സരങ്ങളിൽനിന്ന് എംബാപ്പെ 256 ഗോളുകൾ നേടിയിരുന്നു.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വണ് ഫുട്ബോളില്, കോച്ചില്ലാത്ത റെനൈസിനു മുന്നില് പിഎസ്ജി വീണു.
എവേ പോരാട്ടത്തില് റെനൈസിനോട് 3-1നാണ് പാരീസ് സെന്റ് ജെര്മെയ്ന് പരാജയപ്പെട്ടത്.
മൂസ അല് തമാരി (34), എസ്റ്റെബന് ലെപോള് (69), ബ്രീല് എംബോളൊ (81) എന്നിവരുടെ വകയായിരുന്നു റെനൈസിന്റെ ഗോളുകള്. ഉസ്മാന് ഡെംബെലെ (71) പിഎസ്ജിയുടെ ആശ്വാസ ഗോള് സ്വന്തമാക്കി.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് വൺ ഫുട്ബോളിൽ കരുത്തരായ പിഎസ്ജിയെ വീഴ്ത്തി റെന്നെസ്. വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ഒന്നിനെ മൂന്ന് ഗോളുകൾക്കാണ് റെന്നെസ് പിഎസ്ജിയെ തകർത്തത്.
റെന്നെസിന് വേണ്ടി മുസ അൽ-ടാമാരിയും എസ്റ്റെബൻ ലിപോളും ബ്രീൽ എംബോളോയും ആണ് ഗോളുകൾ നേടിയത്. ഒസ്മാൻ ഡെംബെലെയാണ് പിഎസ്ജിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ റെന്നെസിന് 34 പോയിന്റായി. ലീഗ് ടേബിളിൽ അഞ്ചാം സ്ഥാനത്താണ് റെന്നെസ്. മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും 51 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുകയാണ് പിഎസ്ജി.
Sports
പാരിസ്: ബാലണ് ഡി ഓർ ജേതാവ് ഒൗസ്മാൻ ഡെംബലെയുടെ ഇരട്ടഗോൾ മികവിൽ പാരീസ് സെന്റ് ജെർമെയ്ൻ (പിഎസ്ജി)ക്ക് ലീഗ് വണ്ണിൽ തകർപ്പൻ ജയം. ലില്ലെയെ എതിരില്ലാത്ത മൂന്നു ഗോളുകൾക്കാണ് പിഎസ്ജി പരാജയപ്പെടുത്തിയത്.
മത്സരത്തിന്റെ 13-ാം മിനിറ്റിൽ 20 മീറ്ററിലധികം ദൂരെനിന്ന് ഡെംബലെ തൊടുത്ത ഷോട്ട് ലില്ലെ ഗോൾകീപ്പർക്ക് തടുക്കാൻ ഒരവസരവും നൽകിയില്ല. രണ്ടാം പകുതിയിലെ ആദ്യ 18 മിനിറ്റ് ഡെംബലെ എന്തുകൊണ്ട് ബാലണ് ഡി ഓർ സ്വന്തമാക്കിയെന്ന് വ്യക്തമാക്കുന്നതായിരുന്നു.
നാല് പ്രതിരോധ താരങ്ങളെ മറികടന്ന് ഗോൾകീപ്പർ ബെർക്ക് ഓസറിനെ കബളിപ്പിച്ച് ക്രോസ്ബാറിന് തൊട്ടുതാഴെയായി ഡെംബലെ തൊടുത്ത ഷോട്ട് മികച്ചുനിന്നു.
പകരക്കാരനായി ഇറങ്ങിയ ബ്രാഡ്ലി ബാർകോളയാണ് പിഎസ്ജിക്കായി 90+3 മിനിറ്റിൽ മൂന്നാം ഗോൾ നേടിയത്. 18 മത്സരങ്ങളിൽനിന്ന് 42 പോയിന്റുമായി പിഎസ്ജി ലീഗ് 1 പട്ടികയിൽ ഒന്നാമതാണ്. 40 പോയിന്റുമായി ലെൻസാണ് രണ്ടാം സ്ഥാനത്ത്.
ലോറിയന്റിനെതിരായി ഹോം മൈതാനത്ത് നടന്ന മത്സരത്തിൽ മൊണാക്കോ 1-3ന് തോൽവി വഴങ്ങി. എട്ട് മത്സരങ്ങളിലെ ഏഴാം തോൽവിയാണ് മൊണോക്കോ വഴങ്ങിയത്.
Sports
പാരീസ്: ഫ്രഞ്ച് ലീഗ് ഫുട്ബോളിൽ പിഎസ്ജിക്ക് മിന്നും ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ പാരീസ് എഫ്സിയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡിസൈർ ഡോയെയും ഒസ്മാൻ ഡെംപെലെയും ആണ് പിഎസ്ജിക്ക് വേണ്ടി ഗോളുകൾ നേടിയത്. വില്ലം ജിയുബെൽസ് ആണ് പാരീസ് എഫ്സിക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ പിഎസ്ജിക്ക് 39 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് പിഎസ്ജി.
Sports
ദോഹ: മികച്ച പുരുഷ ഫുട്ബോൾ താരത്തിനുള്ള ഫിഫ ദ ബെസ്റ്റ് 2025 പുരസ്കാരം ഫ്രഞ്ച് ക്ലബ് പിഎസ്ജിയുടെ ഫോർവേഡ് ഉസ്മാൻ ഡെംബലെ സ്വന്തമാക്കി. ബാഴ്സ ലോണയുടെ സ്പാനിഷ് താരം അയ്റ്റാന ബോണ്മാറ്റിക്കാണ് മികച്ച വനിതാ താരത്തിനുള്ള പുരസ്കാരം.
ചൊവ്വാഴ്ച രാത്രി ദോഹയിൽ നടന്ന ചടങ്ങിൽ ഇരുവരും പുരസ്കാരം ഏറ്റുവാങ്ങി. ഇത്തവണ ബലോൻ ദ ഓർ പുരസ്കാരവും ഇവർക്കായിരുന്നു. തുടർച്ചയായ മൂന്നാം തവണയാണ് അയ്റ്റാന ബോണ്മാറ്റി ഫിഫയുടെ മികച്ച വനിതാ താരമാകുന്നത്. ബലോൻ ദ ഓറിലും ബോണ്മാറ്റി ഹാട്രിക് പുരസ്കാര നേട്ടം സ്വന്തമാക്കിയിരുന്നു.
ലയണൽ മെസിക്കും നെയ്മറിനും എംബപ്പെയ്ക്കും നേടിക്കൊടുക്കാൻ സാധിക്കാത്ത യുവേഫ ചാന്പ്യൻസ് ലീഗ് കിരീടം പിഎസ്ജിക്ക് നേടിക്കൊടുക്കാൻ നിർണായക പങ്കുവഹിച്ചതാണ് ഇരുപത്തിയെട്ടുകാരൻ ഡെംബലെയെ പുരസ്കാരത്തിന് അർഹനാക്കിയത്.
പിഎസ്ജി ജഴ്സിയിൽ ആകെ 53 മത്സരങ്ങളിൽനിന്ന് 35 ഗോളും 16 അസിസ്റ്റുമാണ് കഴിഞ്ഞ സീസണിൽ ഡെംബലെയുടെ നേടിയത്. കൂടാതെ ഫ്രഞ്ച് ലീഗ് കിരീടം, ഫ്രഞ്ച് കപ്പ്, ചാന്പ്യൻസ് ലീഗ്, ഫിഫ ക്ലബ് വേൾഡ് കപ്പ് റണ്ണേഴ്സ് അപ്പ് എന്നിവയും നേട്ടത്തിലുൾപ്പെടുന്നു.
മറ്റു പുരസ്കാരങ്ങൾ:
Sports
പാരീസ്: ഫ്രഞ്ച് ഫുട്ബോളിലെ ഏറ്റവും രൂക്ഷമായ തർക്കങ്ങളിലൊന്നിന് അവസാനം. പാരീസ് സെന്റ് ജർമെയ്ൻ കിലിയൻ എംബപ്പെയ്ക്ക് 60 മില്യണ് യൂറോ (70.6 മില്യണ് ഡോളർ) ശന്പളവും ബോണസും നൽകാൻ പാരീസ് ലേബർ കോടതി ഉത്തരവിട്ടു.
2024 ഏപ്രിൽ, മേയ്, ജൂണ് മാസങ്ങളിലെ വരുമാനം തടഞ്ഞുവച്ചതായി ചൂണ്ടിക്കാട്ടിയാണ് ഫ്രാൻസ് സ്ട്രൈക്കർ പിഎസ്ജിയെ കോടതിയിലെത്തിച്ചത്. മാസങ്ങൾ നീണ്ട നിയമ തർക്കങ്ങൾക്ക് ശേഷമാണ് എംബപ്പെയ്ക്ക് അനുകൂല വിധി വന്നത്.
ക്ലബ് വിട്ട് ഫ്രീ ട്രാൻസ്ഫറിൽ റയൽ മാഡ്രിഡിൽ ചേരുന്നതിന് തൊട്ടുമുന്പായിരുന്നു വിഷയത്തിൽ എംബപ്പെ കോടതിയെ സമീപിച്ചത്.
Sports
പാരീസ്/ലിവര്പൂള്: ഇംഗ്ലീഷ് പ്രീമിയര് ലീഗ്, ലീഗ് കപ്പുകളിലായി അവസാനം കളിച്ച ആറ് മത്സരങ്ങളില് അഞ്ചിലും പരാജയപ്പെട്ട ലിവര്പൂള് എഫ്സി, യുവേഫ ചാമ്പ്യന്സ് ലീഗ് നാലാം റൗണ്ടില് സ്പാനിഷ് കരുത്തരായ റയല് മാഡ്രിഡിനെ കീഴ്മേല്മറിച്ചു. ഇംഗ്ലണ്ടിലെ മോശംഫോമില് ലിവര്പൂള് വിമര്ശനം കേള്ക്കുന്നതിനിടെയാണ് റയല് മാഡ്രിഡ് ചാമ്പ്യന്സ് ലീഗ് പോരാട്ടത്തിനായി ആന്ഫീല്ഡില് എത്തിയത്.
61-ാം മിനിറ്റില് അലെസ്കിസ് മക് അലിസ്റ്റര് നേടിയ ഹെഡര് ഗോളില് 1-0നായിരുന്നു ലിവര്പൂളിന്റെ ജയം. ലിവര്പൂളില്നിന്ന് ഈ സീസണിന്റെ തുടക്കത്തില് റയലിലെത്തിയ ട്രെന്റ് അലക്സാണ്ടര് അര്നോള്ഡിന്റെ, ആന്ഫീല്ഡിലേക്കുള്ള മടക്കം അതോടെ നിരാശയുടേതായി. ചാമ്പ്യന്സ് ലീഗ് സീസണില് ലിവര്പൂളിന്റെ തുടര്ച്ചയായ രണ്ടാം ജയമാണ്. അതേസമയം, തുടര്ച്ചയായ മൂന്നു ജയത്തിനുശേഷം റയല് മാഡ്രിഡിന്റെ ആദ്യ തോല്വിയും.
പിഎസ്ജി 1-2 ബയേണ്
നിലവിലെ ചാമ്പ്യന്മാരായ പാരീസ് സെന്റ് ജെര്മെയ്നെ അവരുടെ തട്ടകത്തില്വച്ചുതന്നെ ജര്മന് കരുത്തരായ ബയേണ് മ്യൂണിക് കീഴടക്കി. രണ്ടാംപകുതി മുഴുവന് 10 പേരുമായാണ് ബയേണ് പിടിച്ചുനിന്നതെന്നതും ശ്രദ്ധേയം. ലൂയിസ് ഡിയസിന്റെ ഇരട്ട ഗോള് (4’, 32’) ആദ്യ 35 മിനിറ്റിനുള്ളില് ബയേണിനു 2-0ന്റെ ലീഡ് സമ്മാനിച്ചു. എന്നാല്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില് (45+7’) ലൂയിസ് ഡിയസ് ചുവപ്പുകാര്ഡ് കണ്ടു പുറത്ത്. അതോടെ ബയേണിന്റെ അംഗബലം 10 ആയി. ജാവൊ നെവെസ് 74-ാം മിനിറ്റില് പിഎസ്ജിക്കായി ഒരു ഗോള് മടക്കി. എങ്കിലും ബയേണിന്റെ ചെറുത്തുനില്പ്പ് ഭേദിച്ച് സമനിലയിലെത്താന് പിഎസ്ജിക്കു സാധിച്ചില്ല. ബയേണിന്റെ തുടര്ച്ചയായ നാലം ജയമാണ്.
ഗണ്ണേഴ്സ്, അത്ലറ്റിക്കോ
എവേ പോരാട്ടത്തില് ഇംഗ്ലീഷ് ക്ലബ് ആഴ്സണല് 3-0ന് സാവിയ പ്ലാഗിനെ തോല്പ്പിച്ചു. മികേല് മെറിനൊയുടെ (46’, 68’) ഇരട്ട ഗോളും ബുകായൊ സാക്കയുടെ (32’) പെനാല്റ്റി ഗോളുമാണ് ഗണ്ണേഴ്സിന് തുടര്ച്ചയായ നാലാം ജയമൊരുക്കിയത്.
ഹോം ഗ്രൗണ്ടില് സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് 3-1ന് യൂണിയന് സെന്റ് ഗില്ലോസിനെ തോല്പ്പിച്ചു. ജൂലിയന് ആല്വരസ് (39’), കോനര് ഗല്ലഗര് (72’), മാര്ക്കോസ് ലോറെന്റ് (90+6’) എന്നിവരാണ് അത്ലറ്റിക്കോയ്ക്കു വേണ്ടി ലക്ഷ്യംകണ്ടത്.
മറ്റു മത്സരങ്ങളില് എഎസ് മൊണാക്കോ 1-0ന് ഗ്ലിംറ്റിനെയും ടോട്ടന്ഹാം 4-0ന് കോപ്പെന്ഹെഗനെയും തോല്പ്പിച്ചു. യുവന്റസും സ്പോര്ട്ടിംഗും 1-1ന് സമനിലയില് പിരിഞ്ഞു.
നാല് റൗണ്ട് പൂര്ത്തിയായപ്പോള് 12 പോയിന്റുമായി ബയേണ് മ്യൂണിക്കും ആഴ്സണലുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്.