International
മോസ്കോ: റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള സമാധാന കരാറിലെത്താൻ ഇപ്പോഴും സാധ്യത നിലനിൽക്കുന്നുണ്ടെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. റഷ്യയുടെ കിഴക്കൻ നഗരമായ വ്ലാഡിവോസ്റ്റോക്കിൽ നടന്ന ഈസ്റ്റേൺ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
യുഎസ്, ചൈന ഉൾപ്പടെയുള്ള രാജ്യങ്ങൾ സമാധാനചർച്ചകളെ പിന്തുണയ്ക്കാൻ തയാറാണെന്ന് പുടിൻ പറഞ്ഞു. എന്നാൽ റഷ്യയും യുക്രെയ്നും തമ്മിലാണ് ഈ പ്രശ്നം പരിഹരിക്കേണ്ടത്. ചർച്ചകൾക്കു സാധ്യതയുണ്ടോയെന്നു ചോദിച്ചാൽ, ഉണ്ട് എന്നുതന്നെയാണ് എന്റെ മറുപടി-പുടിൻ വ്യക്തമാക്കി.
അതേസമയം, സമാധാനനീക്കങ്ങളിൽ ശുഭാപ്തിവിശ്വാസമുണ്ടെന്ന് യുക്രെയ്നും വ്യക്തമാക്കി. രാഷ്ട്രീയ-നയതന്ത്ര നീക്കങ്ങൾ വീണ്ടും സജീവമാകുകയാണെന്നും ഇതിലൂടെ സമാധാനശ്രമങ്ങളിൽ പുതിയൊരു മാറ്റം പ്രതീക്ഷിക്കുന്നതായും കീവിൽ മാധ്യമപ്രവർത്തകരോടു സംസാരിക്കവെ യുക്രെയ്ൻ വിദേശകാര്യമന്ത്രി ആൻഡ്രി സിബിഹ അറിയിച്ചു. അവസാനമായി ഫെബ്രുവരിയിൽ അമേരിക്കയുടെ മധ്യസ്ഥതയിലാണ് ഇരുരാജ്യങ്ങളും ചർച്ച നടത്തിയത്.
International
ബിഷ്കെക്ക്: അവസാനിക്കാത്ത യുദ്ധം എന്നതിൽനിന്ന് യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കണമെന്നു പ്രധാനമന്ത്രി നരേന്ദ്രമോദി.
യുക്രെയ്ൻ സംഘർഷം സമാധാനപരമായി പരിഹരിക്കുന്നതിനുള്ള സഹായങ്ങൾ ഇന്ത്യ നൽകുമെന്നും റഷ്യന് പ്രസിഡന്റ് വ്ളാഡിമിര് പുടിനുമായുള്ള കൂടിക്കാഴ്ചയില് മോദി ഉറപ്പ് നൽകി.
കിര്ഗിസ്ഥാനിലെ ബിഷ്കെക്കില് ഷാങ്ഹായി കോര്പ്പറേഷന് ഓര്ഗനൈസേഷന് (എസ്സിഒ) ഉച്ചകോടിക്കിടെയായിരുന്നു കൂടിക്കാഴ്ച.
പ്രധാനമന്ത്രി മോദിയുടെ വ്യക്തിപരമായ ശ്രമങ്ങളിലൂടെ ഉഭയകക്ഷിബന്ധം ശക്തിപ്പെട്ടതായി പുടിനും പറഞ്ഞു.
International
മോസ്കോ: യുക്രെയ്ൻ യുദ്ധം അന്തമില്ലാതെ നീളുന്ന സാഹചര്യത്തിൽ റഷ്യൻ പ്രസിഡന്റ് പുടിൻ അറ്റകൈപ്രയോഗം എന്ന നിലയിൽ അണ്വായുധം പ്രയോഗിച്ചേക്കുമെന്ന് റിപ്പോർട്ട്. പുടിനുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് അമേരിക്കയിലെ ബ്ലൂംബെർഗ് മാധ്യമമാണ് ഇക്കാര്യം പുറത്തുവിട്ടത്.
യുദ്ധഭൂമിയിൽ പ്രയോഗിക്കാൻ വികസിപ്പിച്ച ടാക്ടിക്കൽ അണ്വായുധങ്ങളാണ് പുടിന്റെ പരിഗണനയിലുള്ളത്. നഗരങ്ങളെ നശിപ്പിക്കുന്ന സ്ട്രാറ്റജിക് അണ്വായുധങ്ങളെ അപേക്ഷിച്ച് ടാക്ടിക്കൽ ആയുധങ്ങൾക്ക് പ്രഹരശേഷി കുറവാണ്. എന്നിരുന്നാലും വലിയ തോതിലുള്ള നാശത്തിനു പുറമേ അണുവികിരണത്തിനും പരിസ്ഥിതിപ്രശ്നങ്ങൾക്കും ഇവ കാരണമാകും.
അണ്വായുധം പ്രയോഗിക്കുന്നതിനെതിരേ ഇന്ത്യയും ചൈനയും പുടിനു മുന്നറിയിപ്പു നല്കിയതായും റിപ്പോർട്ടിൽ പറയുന്നു. അങ്ങനയൊരു ആലോചനയേ വേണ്ടെന്ന സന്ദേശമാണ് ചൈന പുടിനു കൈമാറിയത്. യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കിയും യൂറോപ്യൻ നേതാക്കളും ഇക്കാര്യം സ്ഥിരീകരിച്ചതായി റിപ്പോർട്ടിലുണ്ട്.
യുദ്ധം അവസാനിപ്പിക്കാനായി അമേരിക്കയുടെ മധ്യസ്ഥതയിലടക്കം നടത്തിയ ചർച്ചകൾ ഫലം കാണാത്ത സാഹചര്യത്തിലാണ് പുടിൻ കടുത്ത തീരുമാനത്തിലേക്കു നീങ്ങുന്നത്. അടുത്തിടെ യുക്രെയ്ൻ സേന റഷ്യയിലെ വ്യവസായ കേന്ദ്രങ്ങളിൽ തുടരെത്തുടരെ ഡ്രോൺ ആക്രമണം നടത്തി വലിയ നാശങ്ങളുണ്ടാക്കുന്നതിലും പുടിൻ അസ്വസ്ഥനാണ്.
റഷ്യയിൽ ആക്രമണം നടത്താൻ നാറ്റോ രാജ്യങ്ങളുടെ ആയുധങ്ങളും സാങ്കേതിക സഹായവും യുക്രെയ്നു ലഭിക്കുന്നതിൽ റഷ്യക്കു പരാതിയുണ്ട്. യുക്രെന്റെ ആക്രമണത്തെ നാറ്റോയുടെ ആക്രമണമായിട്ടാണത്രേ റഷ്യ പരിഗണിക്കുന്നത്.
നാറ്റോയിൽ അംഗമായ ഏതെങ്കിലുമൊരു രാജ്യത്തെ പ്രകോപിപ്പിക്കാൻ പുടിൻ വരും വർഷങ്ങളിൽ മുതിർന്നേക്കുമെന്നാണ് യുഎസ് ഇന്റലിജൻസ് ഏജൻസികളുടെ നിഗമനം. സൈബർ ആക്രമണമോ ചെറിയ തോതിലുള്ള കരയാക്രമണമോ ആകാമിത്.
അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ മേധാവി ജോൺ റാറ്റ്ക്ലിഫ് ഏതാനും ദിവസം മുന്പ് മോസ്കോയിലെത്തിയത് ഈ സാഹചര്യത്തിലാണ്. നാറ്റോയെ തൊട്ടുകളിക്കാൻ മുതിരരുത് എന്ന സന്ദേശമാണ് അദ്ദേഹം റഷ്യൻ നേതൃത്വത്തിനു നല്കിയത്.
International
സെന്റ് പീറ്റേഴ്സ്ബർഗ്: ഇന്ത്യയും ചൈനയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം അതീവസങ്കീർണമാണെന്നും വിഷയത്തിൽ മൂന്നാമതൊരു രാജ്യമെന്ന നിലയിൽ ഇടപെടാൻ റഷ്യ ആഗ്രഹിക്കുന്നില്ലെന്നും പ്രസിഡന്റ് വ്ളാദിമിർ പുടിൻ.
അതിർത്തിതർക്കങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും ചേർന്ന് സൗഹാർദപരമായി പരിഹരിക്കുമെന്നാണ് തന്റെ വിശ്വാസമെന്നും പുടിൻ കൂട്ടിച്ചേർത്തു.
അന്താരാഷ്ട്ര വാർത്താ ഏജൻസി മേധാവികളുമായുള്ള കൂടിക്കാഴ്ചയിലാണ് പുടിൻ തന്റെ നിലപാട് വ്യക്തമാക്കിയത്. ഇന്ത്യയുമായും ചൈനയുമായുള്ള റഷ്യയുടെ ബന്ധം തികച്ചും സ്വതന്ത്രമാണ്.
ഇരു രാജ്യങ്ങളിലെയും നേതൃത്വം വളരെ ഉത്തരവാദിത്വമുള്ളവരാണ്. ഇരു രാജ്യങ്ങളുടെയും ദേശീയ താൽപര്യങ്ങളെ ബഹുമാനിക്കുന്ന നേതാക്കളാണ് മോദിയും ഷിയും. ഭാവി മുൻകൂട്ടി കാണാൻ കഴിയുന്ന ഇത്തരം നേതാക്കളുള്ളിടത്തോളം കാലം ഏത് പ്രശ്നവും പരിഹരിക്കാൻ കഴിയുമെന്നും പുടിൻ പ്രത്യാശ പ്രകടിപ്പിച്ചു.
ഇന്ത്യ-ചൈന തർക്കങ്ങളിൽ പുറത്തുനിന്നുള്ളവർ ഇടപെടുന്നത് കാര്യങ്ങൾ കൂടുതൽ വഷളാക്കും. റഷ്യ, ചൈന, ഇന്ത്യ എന്നീ രാജ്യങ്ങൾ ചേർന്നുള്ള ത്രികക്ഷി സഖ്യമാണ് പിന്നീട് വിപുലീകരിച്ച് ബ്രിക്സ് സഖ്യമായി മാറിയത് -പുടിൻ പറഞ്ഞു.
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള തർക്കം സംബന്ധിച്ചുള്ള ചോദ്യത്തിന്, ഈ വിഷയത്തിൽ തനിക്ക് വ്യക്തമായ നിലപാടുണ്ടെന്നായിരുന്നു പുടിന്റെ മറുപടി.
എന്നാൽ, പാക്കിസ്ഥാൻ പൂർണമായി ചൈനയുടെ നിയന്ത്രണത്തിലാണെന്നു വാദത്തോട് അദ്ദേഹം യോജിച്ചില്ല. ചൈനയുമായി പാക്കിസ്ഥാന് പ്രതിരോധ-സാമ്പത്തിക ബന്ധമുണ്ടെങ്കിലും റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളുമായി അവർ സഹകരിക്കുന്നുണ്ടെന്നും പുടിൻ കൂട്ടിച്ചേർത്തു.
International
സെന്റ് പീറ്റേഴ്സ്ബർഗ്: നേരിട്ടു കൂടിക്കാഴ്ച നടത്താമെന്ന യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയുടെ നിർദേശം തള്ളി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ.
സെന്റ് പീറ്റേഴ്സ്ബർഗിൽ ഇന്റർനാഷണൽ ഇക്കണോമിക് ഫോറത്തിൽ സംസാരിക്കുകയായിരുന്നു പുടിൻ.
കഴിഞ്ഞ ദിവസമാണ് നേരിട്ട് സമാധാന ചർച്ച നടത്താമെന്ന നിർദേശം യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി മുന്നോട്ടുവച്ചത്.
International
ബെയ്ജിംഗ്: ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗും റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനും തമ്മിൽ ഇന്ന് കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളും അന്താരാഷ്ട്ര വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും.
ആഗോള രാഷ്ട്രീയ സാഹചര്യങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഈ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുന്നത്. പരസ്പര വിശ്വാസവും തന്ത്രപ്രധാനമായ പങ്കാളിത്തവും കൂടുതൽ ദൃഢമാക്കാൻ ഈ സൗഹൃദ കൂടിക്കാഴ്ച സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ചൈന സന്ദർശനത്തിന് തൊട്ടുപിന്നാലെയാണ് ഈ കൂടിക്കാഴ്ച നടക്കുന്നത്. അതുകൊണ്ടുതന്നെ ഈ കൂടിക്കാഴ്ചയും അതിലുണ്ടാകുന്ന തീരുമാനങ്ങളും അന്താരാഷ്ട്രതലത്തിൽ അതീവ പ്രാധാന്യത്തോടെയായിരിക്കും വിലയിരുത്തപ്പെടുക.
അമേരിക്കയുമായുള്ള ചൈനയുടെ ചർച്ചകൾക്ക് പിന്നാലെ റഷ്യയുമായി നടത്തുന്ന ഈ കൂടിക്കാഴ്ച പുതിയ സഖ്യങ്ങളുടെ സൂചനയാണോ എന്ന് ലോകം നിരീക്ഷിക്കുന്നു. ട്രംപിന്റെ സന്ദർശനം സൃഷ്ടിച്ച നയതന്ത്ര പ്രതിഫലനങ്ങളെ മറികടക്കാൻ റഷ്യ-ചൈന കൂട്ടുകെട്ടിന് സാധിക്കുമോ എന്നാണ് വിദഗ്ദ്ധർ ഉറ്റുനോക്കുന്നത്.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്നും നാളെയുമായി ചൈന സന്ദർശിക്കും.
അമേരിക്കൻ പ്രസിഡന്റ് ട്രംപ് ചൈനാ സന്ദർശിച്ച് ഒരാഴ്ച തികയും മുന്പാണു പുടിനെത്തുന്നത്. ചൈനീസ് പ്രസിഡന്റ് ഷി ചിൻപിംഗ് അടക്കമുള്ളവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
International
മോസ്കോ: റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിക്കുകയാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ. നാല് വർഷത്തിലേറെയായി നീണ്ടുനിന്ന പോരാട്ടം അവസാനിപ്പിക്കാൻ സഹായിച്ച യുഎസിന് നന്ദിയെന്നും പുട്ടിൻ പറഞ്ഞു. യുക്രെയ്നും റഷ്യയും മൂന്ന് ദിവസത്തേയ്ക്ക് വെടിനിർത്തൽ നടപ്പിലാക്കണമെന്നും യുദ്ധത്തടവുകാരെ കൈമാറണമെന്നുമുള്ള ട്രംപിന്റെ നിർദേശത്തിന് പിന്നാലെയാണ് പുടിന്റെ പ്രതികരണം.
‘‘ചർച്ചകൾ സുഗമമാക്കിയതിന് യുഎസിന് ഞങ്ങൾ നന്ദിയുള്ളവരാണ്. പക്ഷെ ഇത് റഷ്യയ്ക്കും യുക്രെയ്നും വേണ്ടിയുള്ള കാര്യമാണ്. യുക്രെയ്ൻ സംഘർഷം അവസാനിക്കുകയാണ്. ഡോണൾഡ് ട്രംപ് നിർദേശിച്ച യുദ്ധത്തടവുകാരുടെ കൈമാറ്റത്തിനായി, യുക്രെയ്നിന്റെ പ്രതികരണത്തിന് കാത്തുനിൽക്കുകയാണ് റഷ്യ. ട്രംപിന്റെ നിർദേശത്തിന് യുക്രെയ്ൻ പ്രതികരിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നിർഭാഗ്യവശാൽ, ഇതുവരെ ഞങ്ങൾക്ക് ഒരു നിർദേശവും ലഭിച്ചിട്ടില്ല’’ - പുട്ടിൻ പറഞ്ഞു.
മേയ് ഒൻപത് മുതൽ 11 വരെ മൂന്ന് ദിവസത്തെ വെടിനിർത്തൽ നടപ്പിലാക്കാൻ യുഎസ് പ്രസിഡന്റ് നിർദേശിച്ചിരുന്നു. 1000 യുദ്ധത്തടവുകാരെ പരസ്പരം കൈമാറാനും നിർദേശിച്ചിരുന്നു.
International
മോസ്കോ: മധ്യേഷ്യയിലെ സംഘർഷങ്ങൾ ലഘൂകരിക്കുന്നതിനും സമാധാനം പുനഃസ്ഥാപിക്കുന്നതിനുമായി ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ റഷ്യൻ പ്രസിഡന്റ് വ്ളാദ്മിർ പുടിൻ പിന്തുണ അറിയിച്ചു. മേഖലയിലെ സമാധാനശ്രമങ്ങളിൽ മധ്യസ്ഥത വഹിക്കാൻ റഷ്യ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഇറാന്റെ പരമാധികാരത്തിനും നിലപാടുകൾക്കും റഷ്യൻ പിന്തുണ പുടിൻ ആവർത്തിച്ചു. മധ്യേഷ്യയിൽ നിലനിൽക്കുന്ന യുദ്ധാവസ്ഥ എത്രയും വേഗം അവസാനിക്കണമെന്നും സമാധാനം പുനഃസ്ഥാപിക്കണമെന്നുമാണ് റഷ്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം അരാഗ്ചിയെ അറിയിച്ചു. മേഖലയിലെ സമാധാന നീക്കങ്ങളിൽ സഹായിക്കാൻ റഷ്യ സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇസ്രയേൽ-ഇറാൻ സംഘർഷങ്ങൾ ലഘൂകരിക്കാൻ ആവശ്യമായ നയതന്ത്ര ഇടപെടലുകൾ നടത്താൻ മോസ്കോ തയ്യാറാണെന്ന് പുടിൻ വ്യക്തമാക്കി.
മേഖലയിൽ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ റഷ്യയുമായുള്ള നയതന്ത്ര ബന്ധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇറാൻ വിദേശകാര്യമന്ത്രി മോസ്കോയിൽ എത്തിയത്. പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലുകൾ വർധിച്ചു വരുന്ന സാഹചര്യത്തിൽ റഷ്യയുടെ ഈ നീക്കം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്.
International
മോസ്കോ: അമേരിക്കയും ഇറാനും തമ്മിൽ പാകിസ്ഥാനിൽ നടന്ന നിർണായകമായ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ, വിഷയത്തിൽ മധ്യസ്ഥത വഹിക്കാൻ തയ്യാറാണെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദ്മിർ പുടിൻ. ഞായറാഴ്ച ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാനുമായി നടത്തിയ ഫോൺ സംഭാഷണത്തിലാണ് പുടിൻ ഇക്കാര്യം വ്യക്തമാക്കിയത്.
പശ്ചിമേഷ്യയിൽ നീതിയുക്തവും ശാശ്വതവുമായ സമാധാനം ഉറപ്പാക്കാൻ രാഷ്ട്രീയവും നയതന്ത്രപരവുമായ പരിഹാരം കണ്ടെത്താൻ സഹായിക്കാൻ റഷ്യ തയ്യാറാണെന്ന് ക്രെംലിൻ പ്രസ്താവനയിൽ അറിയിച്ചു. 21 മണിക്കൂർ നീണ്ട മുഖാമുഖ ചർച്ചകൾക്കൊടുവിൽ ഒരു ധാരണയിലെത്താൻ സാധിക്കാതെ അമേരിക്കൻ പ്രതിനിധി സംഘം പാകിസ്ഥാനിൽ നിന്ന് മടങ്ങിയതിന് പിന്നാലെയാണ് പുടിന്റെ ഈ നീക്കം.
International
മോസ്കോ: റഷ്യൻ ഓർത്തഡോക്സ് സഭയുടെ ഈസ്റ്ററാഘോഷത്തോടനുബന്ധിച്ച് റഷ്യയും യുക്രെയ്നും വെടിനിർത്തൽ പ്രഖ്യാപിച്ചു.
ഇന്ന് ആരംഭിക്കുന്ന വെടിനിർത്തൽ നാളെ ഞായർ വരെ ഉണ്ടാകുമെന്നു റഷ്യൻ പ്രസിഡന്റ് പുടിൻ അറിയിച്ചു. റഷ്യൻ സൈനികർ ആക്രമണം നിർത്തും.
ശത്രുവിന്റെ ഭാഗത്തുനിന്നു പ്രകോപനം ഉണ്ടായാൽ നേരിടാൻ തയാറായിരിക്കണമെന്നും പുടിൻ സൈനികരോട് നിർദേശിച്ചു. സമാന നടപടികളോടെ വെടി നിർത്തുമെന്നു യുക്രെയ്ൻ പ്രസിഡന്റ് വോളോഡിമിർ സെലൻസ്കിയും അറിയിച്ചു.
International
മോസ്കോ: ഹോർമുസ് കടലിടുക്ക് മിക്ക രാജ്യങ്ങൾക്കും മുന്നിൽ അടഞ്ഞുകിടക്കുമ്പോഴും തങ്ങൾക്ക് തുറന്നുകിട്ടിയെന്ന അവകാശവാദവുമായി റഷ്യ രംഗത്ത്. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിന്റെ പ്രത്യേക ഉപദേശകൻ യൂറി ഉഷാക്കോവാണ് വിവരം പുറത്തുവിട്ടത്.
കടലിടുക്കിലെ ഗതാഗതം മറ്റ് കപ്പലുകൾക്ക് തടസപ്പെട്ടിരിക്കുകയാണെങ്കിലും റഷ്യൻ കപ്പലുകൾക്ക് അവിടെ യാതൊരു നിയന്ത്രണവുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. റഷ്യൻ ഔദ്യോഗിക മാധ്യമങ്ങളാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
അന്താരാഷ്ട്ര സമുദ്ര സംഘടനയുടെ കണക്കുകൾ പ്രകാരം രണ്ടായിരത്തോളം കപ്പലുകളാണ് പേർഷ്യൻ ഗൾഫിനുള്ളിൽ നിലവിൽ കുടുങ്ങിക്കിടക്കുന്നത്. യുദ്ധസമാനമായ സാഹചര്യത്തെത്തുടർന്ന് ഈ മേഖലയിൽ ഗതാഗതം ദുഷ്കരമായി തുടരുകയാണ്. എന്നാൽ ഇറാൻ, ചൈന, ഇന്ത്യ, പാകിസ്ഥാൻ എന്നീ രാജ്യങ്ങളുമായി ബന്ധമുള്ള ചുരുക്കം ചില കപ്പലുകൾക്ക് മാത്രമാണ് നിലവിൽ ഈ പാതയിലൂടെ കടന്നുപോകാൻ സാധിച്ചിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് റഷ്യയുടെ പുതിയ വെളിപ്പെടുത്തൽ ആഗോളതലത്തിൽ ചർച്ചയാകുന്നത്.
ഇറാൻ-റഷ്യ വിദേശകാര്യ മന്ത്രിമാർ തമ്മിൽ നടത്തിയ ടെലിഫോൺ ചർച്ചയ്ക്ക് പിന്നാലെയാണ് ഉഷാക്കോവിന്റെ പ്രസ്താവന പുറത്തുവന്നത്. ഹോർമുസ് കടലിടുക്കിലെ നാവിക സുരക്ഷ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗൺസിലിൽ നടക്കുന്ന ചർച്ചകളെക്കുറിച്ച് ഇരു നേതാക്കളും വിശദമായി സംസാരിച്ചതായി റഷ്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
International
മോസ്കോ: പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതിനു പിന്നാലെ റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിനുമായി ടെലിഫോണിലൂടെ ആശയവിനിമയം നടത്തി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
ഇറാൻ യുദ്ധത്തിനു പിന്നാലെ ഹോർമുസ് കടലിടുക്ക് അടച്ചിടേണ്ടിവന്ന സാഹചര്യത്തിലും ആഗോള തലത്തിൽ ഊർജ പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലുമാണ് ട്രംപും പുടിനും തമ്മിൽ ടെലിഫോൺ ചർച്ച നടന്നത്. ഒരുമണിക്കൂറോളം നീണ്ട ടെലിഫോൺ സംഭാഷണത്തിൽ ഇരുനേതാക്കളും ഇറാൻ, യുക്രെയ്ൻ യുദ്ധങ്ങളെപ്പറ്റി ആശയവിനിമയം നടത്തിയെന്ന് ക്രെംലിൻ വിദേശനയ ഉപദേഷ്ടാവ് യൂറി ഉഷാക്കോവ് പറഞ്ഞു.
ഇരുനേതാക്കളും നിലവിലെ സംഘർഷങ്ങളെപ്പറ്റിയുള്ള ആശങ്ക പങ്കുവച്ചു. ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാനുമായും ഗൾഫ് മേഖലയിലെ ഭരണാധികാരികളുമായും താൻ നടത്തിയ ചർച്ചകളെപ്പറ്റി പുടിൻ ട്രംപിനോടു വിശദീകരിച്ചെന്നും ഉഷാക്കോവ് പ്രതികരിച്ചു. അധികാരമേറ്റെടുത്ത ശേഷം പുടിനുമായി ട്രംപ് നടത്തുന്ന 11-ാമത്തെ ടെലിഫോൺ സംഭാഷണമാണിത്. ഇരു നേതാക്കളും ഈ വർഷം ആദ്യമായി നടത്തുന്ന ടെലിഫോൺ സംഭാഷണമാണു കഴിഞ്ഞ ദിവസം നടന്നത്.
നേരത്തെ, പുടിൻ രാജ്യത്തെ ഊർജ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗം വിളിച്ചുചേർത്തിരുന്നു. ഇന്ത്യയും ചൈനയും ഉൾപ്പെടുന്ന തങ്ങളുടെ സുഹൃദ് രാജ്യങ്ങൾക്കു റഷ്യ എന്നും വിശ്വസനീയമായ പങ്കാളിയാണെന്നു പുടിൻ പ്രഖ്യാപിച്ചിരുന്നു. തങ്ങൾക്കു നേരേയുള്ള ഉപരോധം പിൻവലിച്ചാൽ ദീർഘകാലാടിസ്ഥാനത്തിൽ യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ എണ്ണവിതരണം നടത്താമെന്നും പുടിൻ പറഞ്ഞു. ഇതിനു പിന്നാലെയാണു ട്രംപ് പുടിനുമായി ടെലിഫോണിൽ ആശയവിനിമയം നടത്തിയത്.
പശ്ചിമേഷ്യയിലെ തുടർച്ചയായ സംഘർഷം ആഗോള എണ്ണ-വാതക വിതരണത്തെ ഗുരുതരമായി ബാധിക്കുമെന്നു നേരത്തേ പുടിൻ മുന്നറിയിപ്പു നൽകിയിരുന്നു. ഹോർമുസ് കടലിടുക്ക് അടച്ചിട്ട സാഹചര്യത്തിലാണു പുടിൻ ഇത്തരത്തിലൊരു പ്രസ്താവന നടത്തിയത്.
International
വാഷിംഗ്ടൺ ഡിസി: പശ്ചിമേഷ്യയിൽ യുഎസ്- ഇസ്രയേൽ സഖ്യവും ഇറാനും തമ്മിലുള്ള യുദ്ധം രൂക്ഷമാകുന്ന സാഹചര്യത്തിൽ റഷ്യയുടെ നിർണായക നീക്കം. അമേരിക്കൻ യുദ്ധക്കപ്പലുകളും വിമാനങ്ങളും ആക്രമിക്കാൻ ഇറാനെ സഹായിക്കുന്ന തന്ത്രപ്രധാനമായ വിവരങ്ങൾ റഷ്യ കൈമാറിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫെബ്രുവരി 28ന് തുടങ്ങിയ യുദ്ധത്തിൽ റഷ്യയുടെ നേരിട്ടുള്ള ആദ്യ ഇടപെടലായാണ് പ്രതിരോധ വിദഗ്ധർ ഇതിനെ കാണുന്നത്.
സൈനിക വിന്യാസം
അമേരിക്കൻ ഇന്റലിജൻസ് വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോർട്ടുകൾ പ്രകാരം, മേഖലയിലെ യുഎസ് സൈനിക വിന്യാസത്തെക്കുറിച്ചുള്ള കൃത്യമായ വിവരങ്ങളാണ് ഇറാനു കൈമാറിയത്. അതേസമയം, ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ എന്തൊക്കെ ചെയ്യണമെന്ന് റഷ്യ നിർദേശിക്കുന്നില്ലെന്നും അമേരിക്കൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഇറാൻ പരമോന്നത നേതാവ് ഖമനയ്യുടെ കൊലയ്ക്കുപിന്നാലെ ഗൾഫ് മേഖലയിലുടനീളം ഇറാൻ ശക്തമായ തിരിച്ചടി നൽകുന്ന സാഹചര്യത്തിലാണ് റഷ്യയുടെ സഹായം.
യുദ്ധഗതി മാറുമോ?
ഇറാനുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. എങ്കിലും സൈനിക സഹായം നൽകുന്നതിനെക്കുറിച്ച് അദ്ദേഹം വ്യക്തമായ മറുപടി നൽകിയില്ല. യുക്രെയ്ൻ യുദ്ധത്തിൽ ഇറാന്റെ സഹായം റഷ്യ ആശ്രയിക്കുന്നതിനാൽ, ഇറാനുമായുള്ള ബന്ധം റഷ്യക്കു നിലവിൽ അതീവ നിർണായകമാണ്.
അതേസമയം, റഷ്യയുടെ ഇടപെടൽ യുദ്ധഗതിയെ മാറ്റില്ലെന്നാണ് വൈറ്റ് ഹൗസിന്റെ നിലപാട്. ഇറാനിലെ സൈനിക സംവിധാനങ്ങളെ യുഎസ് പൂർണമായും തകർക്കുകയാണ്. റഷ്യ നൽകുന്ന വിവരങ്ങൾ ഒരു മാറ്റത്തിനു വഴിയൊരുക്കില്ലെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലെവീറ്റ് പറഞ്ഞു.
നേരിടുമെന്ന് യുഎസ്
ആരൊക്കെയാണ് രഹസ്യമായി ചർച്ചകൾ നടത്തുന്നതെന്നു പ്രസിഡന്റ് ട്രംപിനു വ്യക്തമായ ധാരണയുണ്ടെന്നും ഇത്തരം നീക്കങ്ങളെ ശക്തമായി നേരിടുമെന്നും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
റഷ്യയുടെ നീക്കം, ആഗോളതലത്തിലേക്കു സംഘർഷം വ്യാപിക്കാനുള്ള സാധ്യത വർധിപ്പിക്കുന്നതായി പ്രതിരോധ വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.
International
ദാവോസ്: യുക്രെയ്ൻ-റഷ്യ യുദ്ധത്തിന് അറുതിവരുത്താനുള്ള നിർണായക നീക്കത്തിന്റെ ഭാഗമായി അമേരിക്ക-റഷ്യ-യുക്രെയ്ൻ പ്രതിനിധികൾ പങ്കെടുക്കുന്ന ത്രിരാഷ്ട്ര ചർച്ചകൾക്ക് ഇന്നു യുഎഇയിൽ തുടക്കമാകും.
സ്വിറ്റ്സർലൻഡിലെ ദാവോസിൽ നടന്ന വേൾഡ് ഇക്കണോമിക് ഫോറത്തിനു ശേഷം നടന്ന പാനൽ ചർച്ചയിലാണ് യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി ഈ സുപ്രധാന വിവരം അറിയിച്ചത്. ഇന്നും നാളെയും സാങ്കേതിക തലത്തിലുള്ള ചർച്ചകളാണു നടക്കുക. യുദ്ധം ആരംഭിച്ചതിനു ശേഷം മൂന്നു രാജ്യങ്ങളും ഒരുമിച്ചിരിക്കുന്ന ആദ്യ ത്രികക്ഷി ചർച്ചയാണിത്.
ട്രംപുമായി കൂടിക്കണ്ട് സെലൻസ്കി
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി ദാവോസിൽ നടത്തിയ ഒരു മണിക്കൂർ നീണ്ട കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് സെലൻസ്കി യുഎഇ ചർച്ചയെക്കുറിച്ച് വെളിപ്പെടുത്തിയത്. ട്രംപുമായുള്ള ചർച്ച ശുഭകരമായിരുന്നു എന്ന് അദ്ദേഹം വിശേഷിപ്പിച്ചു.
ചർച്ചകളുടെ ഭാഗമായി യുക്രെയ്ൻ സംഘം ഇന്ന് അമേരിക്കൻ സംഘവുമായി കൂടിക്കാഴ്ച നടത്തും. തുടർന്ന് അമേരിക്കൻ പ്രതിനിധികൾ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി. സമാധാനത്തിനായി റഷ്യ വിട്ടുവീഴ്ചകൾക്ക് തയാറാകണമെന്നും സെലൻസ്കി ആവശ്യപ്പെട്ടു.
യൂറോപ്പിന്റെ സുരക്ഷയിൽ ആശങ്ക
യൂറോപ്പ് തങ്ങളുടെ സുരക്ഷയ്ക്കായി അമേരിക്കയെ മാത്രം അമിതമായി ആശ്രയിക്കുന്നതിനെയും സെലൻസ്കി വിമർശിച്ചു. യൂറോപ്പിനു സ്വന്തമായി സൈനികശക്തി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധമുണ്ടായാൽ നാറ്റോ സഹായിക്കുമെന്ന വിശ്വാസത്തിലാണ് ഇപ്പോൾ യൂറോപ്പ് മുന്നോട്ടുപോകുന്നത്. എന്നാൽ, അമേരിക്ക സഹായിക്കാത്ത ഒരു സാഹചര്യം ഉണ്ടായാൽ എന്ത് സംഭവിക്കുമെന്ന ചോദ്യം യൂറോപ്യൻ നേതാക്കളുടെ മനസിലുണ്ടെന്ന് അദ്ദേഹം ഓർമിപ്പിച്ചു.
യുക്രെയ്ൻ നാറ്റോയിൽ അംഗമായിരുന്നെങ്കിൽ ഗ്രീൻലാൻഡ് തീരത്തുകൂടി സ്വതന്ത്രമായി സഞ്ചരിക്കുന്ന റഷ്യൻ കപ്പലുകളെ നേരിടാൻ തങ്ങൾക്കു കഴിയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ക്രിമിയയിൽ റഷ്യൻ കപ്പലുകളെ മുക്കിയതുപോലെ അവിടെയും തങ്ങൾക്കു കരുത്ത് തെളിയിക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
International
മോസ്കോ: വ്ളാദിമിര് പുടിന്റെ വസതിക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടു. യുക്രെയ്ൻ തൊടുത്തവിട്ട ഡ്രോണാണെന്ന് അവകാശപ്പെട്ടാണ് റഷ്യ ദൃശ്യങ്ങൾ പുറത്തു വിട്ടിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് പ്രസിഡന്റിന്റെ നൊവ്ഗൊറോദിലെ വസതിക്ക് നേരേ ഡ്രോൺ ആക്രമണമുണ്ടായത്. 91 ഡ്രോണുകളാണ് യുക്രെയ്ൻ അയച്ചതെന്നും വ്യോമപ്രതിരോധ സംവിധാനം ഉപയോഗിച്ച് ഇവയെല്ലാം തകർത്തെന്നും റഷ്യ പറഞ്ഞിരുന്നു.
എന്നാൽ ഡ്രോൺ ആക്രമണം നടന്ന സമയത്ത് പ്രസിഡന്റ് വസതിയിലുണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. റഷ്യ- യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക ഇടപെടൽ നടത്തുമ്പോഴാണ് പുടിന്റെ വസതിക്ക് നേരേ ഡ്രോൺ ആക്രമണമുണ്ടായത്.
International
മോസ്കോ: യുക്രെയ്നു സമാധാനത്തിൽ താത്പര്യമില്ലെങ്കിൽ സൈനിക നടപടികളിലൂടെ ലക്ഷ്യങ്ങൾ നേടിയെടുക്കുമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ. സമാധാനത്തിന്റെ കാര്യത്തിൽ യുക്രെയ്ൻ തിടുക്കം കാണിക്കുന്നില്ലെന്നും പുടിൻ ആരോപിച്ചു.
യുക്രെയ്ൻ പ്രസിഡന്റ് സെലൻസ്കി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തുന്നതിനു മുന്പാണു പുടിൻ ഇതു പറഞ്ഞത്. ഇന്നലെ ഫ്ലോറിഡയിൽ നടന്ന സെലൻസ്കി-ട്രംപ് കൂടിക്കാഴ്ചയിൽ യുദ്ധം അവസാനിപ്പിക്കുന്നതിനെക്കുറിച്ചായിരുന്നു ചർച്ച.
International
മോസ്കോ: ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ചയ്ക്ക് റഷ്യൻ പ്രസിഡന്റ് പുടിൻ തയാറാണെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു.
വ്യക്തമായ ഉദ്ദേശ്യത്തോടെയും പരസ്പര ബഹുമാനത്തോടെയും ആയിരിക്കണം ചർച്ച. യൂറോപ്യൻ നേതാക്കളും യുക്രെയ്നും റഷ്യയുമായി ചർച്ച ആരംഭിക്കണമെന്ന് മക്രോൺ അഭിപ്രായപ്പെട്ടതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്വന്തം നിലപാട് വിശദീകരിക്കാൻ പുടിൻ എപ്പോഴും തയാറാണെന്ന് പെസ്കോവ് അറിയിച്ചു. മര്യാദക്കാരായ ആരോടും പുടിൻ ചർച്ച നടത്തുമെന്ന് റഷ്യൻ വിദേശകാര്യമന്ത്രി സെർജി ലാവ്റോവും പറഞ്ഞു.
ചില രാജ്യങ്ങൾ റഷ്യയുമായി ബന്ധം പുനഃസ്ഥാപിച്ച കാര്യം മക്രോൺ വെള്ളിയാഴ്ച ചൂണ്ടിക്കാട്ടിയിരുന്നു. യൂറോപ്പും യുക്രെയ്നും പുടിനുമായി ചർച്ച പുനരാരംഭിക്കുന്നതു ഗുണകരമായിരിക്കുമെന്നും മക്രോൺ കൂട്ടിച്ചേർത്തു.
National
ന്യൂഡൽഹി: ഇന്ത്യയിലെ ഏറ്റവും വലിയ ആണവവൈദ്യുത നിലയമായ കൂടംകുളം ആണവപദ്ധതി പൂർത്തിയാക്കാൻ റഷ്യയുടെ സഹകരണം ഉറപ്പു നൽകി പ്രസിഡന്റ് വ്ലാഡിമിർ പുടിൻ.
സംയുക്ത വാർത്താസമ്മേളനത്തിലാണ് പുടിന്റെ വാഗ്ദാനം. ഇന്ത്യയുടെ ഊർജ ആവശ്യങ്ങൾ നിറവേറ്റാൻ ഈ പദ്ധതി വലിയ പങ്ക് വഹിക്കുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആറു റിയാക്ടർ യൂണിറ്റുകളിൽ രണ്ടെണ്ണം ഇതിനോടകംതന്നെ ഗ്രിഡുമായി ബന്ധിപ്പിച്ചിട്ടുണ്ട്.
National
ന്യൂഡൽഹി: ഇന്ത്യ - റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുടിൻ ഇന്നു ഡൽഹിയിലെത്തും. അദ്ദേഹത്തെ വിമാനത്താവളത്തിൽ ആരാണു സ്വീകരിക്കുന്നതെന്ന് വിദേശകാര്യ മന്ത്രാലയം ഇനിയും വ്യക്തമാക്കിയിട്ടില്ല.
പ്രോട്ടോകോൾ പ്രകാരം കേന്ദ്രമന്ത്രിമാരാണു സ്വീകരിക്കേണ്ടതെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ടെത്തി സ്വീകരിക്കാനാണു സാധ്യത. പ്രധാനമന്ത്രിയുടെ ആതിഥേയത്വത്തിൽ ലോക് കല്യാണ് മാർഗിലെ ഔദ്യോഗിക വസതിയിൽ പുടിന് ഇന്ന് അത്താഴവിരുന്ന് ഒരുക്കും.
നാളെ രാവിലെ രാഷ്ട്രപതി ഭവനിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഔദ്യോഗിക സ്വീകരണമൊരുക്കും. രാഷ്ട്രപതി ഭവനു പുറത്ത് മൂന്ന് സായുധ സേനയുടെയും ഗാർഡ് ഓഫ് ഓണർ ഉണ്ടാകും. തുടർന്ന് ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പുടിനും തമ്മിൽ ഉഭയകക്ഷി ചർച്ചകൾ നടത്തും. ഇരു രാജ്യങ്ങളിലെയും വ്യവസായ നേതാക്കളുമായുള്ള കൂടിക്കാഴ്ചയും നാളെ നടക്കും. ഭാരത് മണ്ഡപത്തിലാണ് ഈ കൂടിക്കാഴ്ച ഒരുക്കിയിരിക്കുന്നത്.
വിവിധ മേഖലകളിൽ വൈദഗ്ധ്യം തെളിയിച്ച തൊഴിലാളികളുടെ കൈമാറ്റത്തിന് ഇന്ത്യയും റഷ്യയും തമ്മിൽ ഉടൻ ധാരണാപത്രം ഒപ്പിടുമെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ നൽകുന്ന സൂചന. ഇതിനുപുറമെ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര- സാന്പത്തിക ബന്ധത്തിന്റെ കാര്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കും.
ഇരു രാജ്യങ്ങൾക്കുമിടയിലുള്ള പ്രതിരോധ ബന്ധം മെച്ചപ്പെടുത്താനും റഷ്യൻ സൈന്യത്തിൽ ചേർന്നിട്ടുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷിതമായ തിരിച്ചുവരവ് ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടിക്രമങ്ങൾ ഇരു നേതാക്കളും ചർച്ച ചെയ്യുമെന്നും സൂചനയുണ്ട്.2021ലാണ് അവസാനമായി പുടിൻ ഇന്ത്യയിലെത്തിയത്.
International
മോസ്കോ: യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ അമേരിക്ക തയാറാക്കിയ പദ്ധതിയിലെ ചില നിർദേശങ്ങൾ റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ അംഗീകരിച്ചതായി ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് അറിയിച്ചു. ചില നിർദേശങ്ങൾ പുടിൻ തള്ളിക്കളഞ്ഞു. വെടിനിർത്തലിനായി അമേരിക്കൻ വൃത്തങ്ങളുമായി എത്ര തവണ ചർച്ച നടത്താനും റഷ്യ തയാറാണ്.
മോസ്കോയിലെത്തിയ യുഎസ് പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകൻ ജാരദ് കുഷ്നർ എന്നിവരുമായി പുടിൻ കൂടിക്കാഴ്ച നടത്തിയശേഷമാണു പെസ്കോവ് ഇക്കാര്യം അറിയിച്ചത്. കൂടിക്കാഴ്ചയിൽ ധാരണകൾ ഉണ്ടായില്ലെന്നാണു റഷ്യൻ വൃത്തങ്ങൾ നേരത്തേ സൂചിപ്പിച്ചത്.
അമേരിക്കൻ സമാധാന പദ്ധതി പുടിൻ അപ്പാടെ തള്ളിക്കളഞ്ഞുവെന്ന വാർത്ത ശരിയല്ലെന്ന് പെസ്കോവ് വിശദീകരിച്ചു. ചില കാര്യങ്ങൾ അംഗീകരിക്കുന്നതും ചിലത് നിരസിക്കുന്നതും ചർച്ചയിൽ സ്വാഭാവികമാണ്.
യുദ്ധം അവസാനിപ്പിക്കാൻ ട്രംപ് നടത്തുന്ന ശ്രമങ്ങളിൽ റഷ്യക്കു നന്ദിയുണ്ട്. കൂടിക്കാഴ്ചകളുടെ വിശദാംശങ്ങൾ പുറത്തുവിടുന്നത് ഗുണകരമാകില്ലെന്നാണു റഷ്യൻ നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപ് ഭരണകൂടം കഴിഞ്ഞ മാസമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള പദ്ധതി മുന്നോട്ടു വച്ചത്. ഇതിലെ ഭൂരിഭാഗം നിർദേശങ്ങളും റഷ്യക്ക് അനുകൂലമായിരുന്നു. യുക്രെയ്ൻ സ്വന്തം ഭൂമി റഷ്യക്കു വിട്ടുകൊടുക്കണമെന്ന വ്യവസ്ഥയും പദ്ധതിയിലുണ്ടായിരുന്നു. എന്നാൽ, യുക്രെയ്നെ പിന്തുണയ്ക്കുന്ന യൂറോപ്യൻ ശക്തികൾ ഇടപെട്ട് പദ്ധതിയിലെ പല വ്യവസ്ഥകളിലും മാറ്റം വരുത്തിയിട്ടുണ്ട്.
റഷ്യക്ക് അംഗീകരിക്കാൻ പറ്റാത്ത വ്യവസ്ഥകൾ ഉൾപ്പെടുത്തിയ യൂറോപ്യൻ ശക്തികളുടെ നീക്കം സമാധാനനീക്കങ്ങൾക്കു തുരങ്കം വയ്ക്കുമെന്നു പുടിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
International
മോസ്കോ: റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തി വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ. നടക്കാനിരിക്കുന്ന ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ അറിയിച്ചു.
ക്രെംലിനിലെ സെനറ്റ് കൊട്ടാരത്തിലെ പ്രതിനിധി ഓഫീസിൽ വച്ച് പുടിൻ ജയ്ശങ്കറിനെ സ്വീകരിച്ചതായി റഷ്യൻ വാർത്ത ഏജൻസിയായ ടാസ് റിപ്പോർട്ട് ചെയ്തു.
"ഇന്ന് മോസ്കോയിൽ റഷ്യൻ പ്രസിഡന്റ് പുടിനെ സന്ദർശിക്കാൻ കഴിഞ്ഞതിൽ അഭിമാനിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആശംസകൾ അദ്ദേഹത്തെ അറിയിച്ചു'- ജയ്ശങ്കർ സോഷ്യൽ മീഡിയയിൽ കുറിച്ചു.
വരാനിരിക്കുന്ന വാർഷിക ഇന്ത്യ-റഷ്യ ഉച്ചകോടിക്കുള്ള ഒരുക്കങ്ങൾ അദ്ദേഹത്തെ അറിയിച്ചു. പ്രാദേശിക, ആഗോള സംഭവവികാസങ്ങളും ചർച്ച ചെയ്തു. നമ്മുടെ ബന്ധങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളെയും മാർഗനിർദ്ദേശങ്ങളെയും ആഴത്തിൽ വിലമതിക്കുന്നു'- മന്ത്രി കൂട്ടിച്ചേർത്തു.
ജയ്ശങ്കറിനൊപ്പം ഇന്ത്യൻ അംബാസഡർ വിനയ് കുമാറും ജോയിന്റ് സെക്രട്ടറി മായങ്ക് സിംഗും ഉണ്ടായിരുന്നു. യോഗത്തിൽ പ്രസിഡൻഷ്യൽ അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി ഹെഡ് മാക്സിം ഒറെഷ്കിൻ, പ്രസിഡൻഷ്യൽ സഹായി യൂറി ഉഷാക്കോവ്, സാമ്പത്തിക വികസന മന്ത്രി മാക്സിം റെഷെറ്റ്നിക്കോവ്, ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി ആൻഡ്രി റുഡെൻകോ എന്നിവർ പങ്കെടുത്തു.
വർഷാവസാനത്തിൽ പുടിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഈ കൂടിക്കാഴ്ച. പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വാർഷിക ഉച്ചകോടി ചർച്ചകൾ നടത്താൻ വ്ളാഡിമിർ പുടിൻ ഡിസംബർ അഞ്ചിന് ഇന്ത്യ സന്ദർശിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
International
ന്യൂയോർക്ക്/വാഷിംഗ്ടൺ: റഷ്യയുമായി വ്യാപാരബന്ധത്തിൽ ഏർപ്പെടുന്ന ഏതൊരു രാജ്യവും കടുത്ത ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.
റഷ്യൻ പ്രസിഡന്റ് വ്ലാദിമർ പുടിന് മേൽ സമ്മർദം ചെലുത്താനുള്ള നിയമനിർമാണം നടത്തേണ്ടത് ആവശ്യമല്ലേയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് “റിപ്ലബ്ലിക്കന്മാർ അത് ചെയ്യുന്നുണ്ട്..റഷ്യയുമായി വ്യാപാരം നടത്തുന്നവർക്കു മേൽ കടുത്ത ഉപരോധമുണ്ടാകും.
ഇറാനെയും പട്ടികയിൽ ഉൾപ്പെടുത്തിയേക്കും..ഞാനാണ് അത് നിർദേശിച്ചത്” എന്നായിരുന്നു ട്രംപിന്റെ മറുപടി. റഷ്യൻ എണ്ണ വാങ്ങി മറിച്ചുവിൽക്കുന്നവർക്ക് 500 ശതമാനം താരിഫ് ചുമത്തുന്ന വ്യവസ്ഥയാണ് സെനറ്റർ ലിൻഡ്സേ ഗ്രഹാം അവതരിപ്പിച്ച ബില്ലിൽ ഉള്ളത്.
ഗ്രഹാമും മറ്റൊരു സെനറ്ററായ റിച്ചാർഡ് ബ്ലുമെന്തലും ചേർന്ന് അവതരിപ്പിച്ച ‘സാങ്ക്ഷനിംഗ് റഷ്യ അക്ട് 2025’ വിഭാവനം ചെയ്യുന്നത് റഷ്യയുടെ യുക്രെയ്ൻ യുദ്ധത്തിനുഫണ്ട് ചെയ്യുന്ന രാജ്യങ്ങൾക്കുമേൽ അധിക തീരുവയും ഉപരോധവും ഏർപ്പെടുത്തുകയെന്നതാണ്.
സെനറ്റിൽ ഈ നിയമത്തിന് 85 സഹ സ്പോൺസർമാരുണ്ട്. യുദ്ധം നിർത്താൻ വേണ്ടത് ചൈന, ഇന്ത്യ, ബ്രസീൽ എന്നീ രാജ്യങ്ങൾക്കുമേൽ തീരുവ ഏർപ്പെടുത്തുക എന്നതാണെന്ന് ജൂലൈ മാസം ബ്ലുമെന്തലും ഗ്രഹാമും സംയുക്ത പ്രസ്താവനയിൽ അറിയിച്ചിരുന്നു.
International
ടോക്കിയോ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ മിസൈലുകൾ പരീക്ഷിക്കുന്നതിനു പകരം യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുകയാണു വേണ്ടതെന്ന് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്കയുടെ ആണവ അന്തർവാഹിനി റഷ്യൻ തീരത്തുണ്ടെന്നും ട്രംപ് മുന്നറിയിപ്പു നല്കി.
ആണവ റിയാക്ടർ എൻജിൻ ഘടിപ്പിച്ച ബുറെവെസ്റ്റ്നിക് ക്രൂസ് മിസൈൽ വിജയകരമായി പരീക്ഷിച്ചുവെന്നു റഷ്യ അറിയിച്ചതിനോടു പ്രതികരിക്കുകയായിരുന്നു ട്രംപ്. പരീക്ഷണത്തിൽ 14,000 കിലോമീറ്റർ മിസൈൽ പറന്നുവെന്നാണു റഷ്യ അവകാശപ്പെട്ടത്.
“ലോകത്തിലെ ഏറ്റവും മികച്ച ആണവ അന്തർവാഹിനിയെയാണ് അമേരിക്ക റഷ്യൻ തീരത്തേക്ക് അയച്ചിരിക്കുന്നത്. എന്നുവച്ചാൽ അമേരിക്കൻ ആയുധത്തിന് 14,000 കിലോമീറ്റർ പറക്കേണ്ടതില്ല. ഒരാഴ്ചയ്ക്കുള്ളിൽ തീരേണ്ട യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലെത്തി.
പുടിൻ മിസൈലുകൾ പരീക്ഷിക്കുന്നതിനു പകരം യുദ്ധം അവസാനിപ്പിക്കാനാണു നോക്കേണ്ടത്”-ട്രംപ് പറഞ്ഞു.
അമേരിക്ക എപ്പോഴും മിസൈലുകൾ പരീക്ഷിക്കാറുണ്ടെന്നും ട്രംപ് പറഞ്ഞു. റഷ്യ അമേരിക്കയോടു കളിക്കാൻ മുതിരാറില്ല. അമേരിക്കയ്ക്കു റഷ്യയോടു കളിക്കാനും താത്പര്യമില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദേശീയ താത്പര്യങ്ങൾക്കനുസരിച്ചാണ് ആയുധങ്ങൾ പരീക്ഷിക്കുന്നതെന്നു ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് ട്രംപിനു മറുപടി നല്കി.
മിസൈൽ പരീക്ഷണം അമേരിക്കയുമായുള്ള റഷ്യയുടെ ബന്ധത്തെ ബാധിക്കില്ലെന്നും അദ്ദേഹം കൂടിച്ചേർത്തു.
International
വാഷിംഗ്ടൺ: റഷ്യ പ്രസിഡന്റ് വ്ലാദിമിർ പുടിനും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലുള്ള കൂടിക്കാഴ്ച റദ്ദാക്കി. യുക്രെയ്ൻ വിഷയത്തിൽ ഇരുനേതാക്കളും ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റിൽ ഉടൻ കൂടിക്കാഴ്ച നടത്തുമെന്ന് വൈറ്റ് ഹൗസ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞദിവസം യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും റഷ്യ വിദേശകാര്യമന്ത്രി സെർഗെയ് ലാവ്റോവും തമ്മിലുള്ള ഫോൺ സംഭാഷണത്തിലാണു കൂടിക്കാഴ്ച റദ്ദാക്കാൻ തീരുമാനിച്ചത്. എന്നാൽ കൂടിക്കാഴ്ച റദ്ദാക്കിയതിന്റെ കാരണം വൈറ്റ് ഹൗസ് വ്യക്തമാക്കിയിട്ടില്ല.
കഴിഞ്ഞ ആഴ്ചയിൽ നടന്ന നയതന്ത്ര ചർച്ചകളിൽ റഷ്യ - യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കുന്നതിൽ കാര്യമായ പുരോഗതി കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇതും വൈറ്റ് ഹൗസിന്റെ നിലപാട് മാറ്റത്തിന് കാരണമായി വിലയിരുത്തപ്പെടുന്നുണ്ട്.
അതേസമയം പുടിനുമായി പാഴായ കൂടിക്കാഴ്ചയ്ക്ക് താൻ ആഗ്രഹിക്കുന്നില്ലെന്നും സമയം പാഴാക്കാൻ താത്പര്യമില്ലെന്നും ട്രംപ് പറഞ്ഞതായി റിപ്പോർട്ടുകളുണ്ട്.
Leader Page
യുദ്ധങ്ങളിൽ ഒരു പക്ഷം ജയിക്കും. മറുപക്ഷം തോൽക്കും. എന്നാൽ പന്ത്രണ്ടുദിനയുദ്ധം എന്ന് ഡോണൾഡ് ട്രംപ് വിശേഷിപ്പിച്ച ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ മൂന്നു കൂട്ടർ വിജയം അവകാശപ്പെടുന്നു. ഇറാനും ഇസ്രയേലും അമേരിക്കൻ പ്രസിഡന്റ് ട്രംപും.
തങ്ങൾ അമേരിക്കൻ സേനാ താവളത്തിലേക്ക് മിസൈൽ അയച്ചതോടെ വിരണ്ട അമേരിക്കയും ഇസ്രയേലും യുദ്ധം നിർത്തി എന്നാണ് ഇറാന്റെ രാജ്യരക്ഷാ കൗൺസിൽ ചൊവ്വാഴ്ച പ്രസ്താവിച്ചത്. (ആ മിസൈലുകൾ അയയ്ക്കുന്ന കാര്യം മുൻകൂട്ടി അറിയിച്ചതിന് ട്രംപ് ഇറാനോടു പരസ്യമായി നന്ദി പറഞ്ഞ കാര്യം ഇറാൻ ജനതയെ മാത്രം അറിയിച്ചില്ല!)
ഇറാന്റെ അണ്വായുധ നിർമാണ ശേഷി പാടേ നശിപ്പിച്ചു എന്ന് അമേരിക്കയും ഇസ്രയേലും അവകാശപ്പെടുന്നു. രണ്ടു കൂട്ടരും ലക്ഷ്യം നേടി. അതു വസ്തുത. ഒരു കരയുദ്ധം കൂടാതെ അതു സാധിച്ചതും നേട്ടം.
ഇനി ജനകീയ വിപ്ലവമോ? കൊട്ടാര വിപ്ലവമാോ?
ഇറാൻ അവകാശപ്പെടുന്ന വിജയം അന്നാട്ടിലെ ജനം അംഗീകരിക്കുമോ എന്നു കുറച്ചു കാലം കൊണ്ടേ അറിയാനാകൂ. ആയത്തുള്ള ഖമനെയ്യുടെ വാഴ്ച തുടരുമോ ഇല്ലയോ എന്നു നോക്കിയേ യുദ്ധഫലത്തെ ഇറാൻ ജനത എങ്ങനെ കാണുന്നു എന്നു മനസിലാക്കാൻ പറ്റൂ. ആ വാഴ്ച തുടർന്നാലും തങ്ങളുടെ ഭരണകൂടം വേണ്ടത്ര ശക്തമല്ലെന്ന ധാരണ രാജ്യത്തു പരന്നിട്ടുണ്ടാകും. ഒരു ജനകീയ വിപ്ലവത്തിന് അവസരം ഒരുങ്ങി എന്നു കരുതാനാവില്ല. പക്ഷേ ഒരു കൊട്ടാരവിപ്ലവത്തിന് ആവശ്യമായ അന്തരീക്ഷം രൂപപ്പെട്ടിട്ടുണ്ട് എന്നതു തീർച്ച. അത് എന്ന്, എങ്ങനെ എന്നതു കാത്തിരുന്നു കാണാം.
നിരവധി രാഷ്ട്രീയ വെല്ലുവിളികളും ക്രിമിനൽ കേസുകളും നേരിടുന്ന ഇസ്രേലി പ്രധാനമന്ത്രി നെതന്യാഹുവിനും പദവി നിലനിർത്താൻ പറ്റുമാോ എന്ന ചോദ്യം ഉണ്ട്. അതു യുദ്ധവിജയത്തെപ്പറ്റിയുള്ള ഒരു ഹിതപരിശോധന ആയിരിക്കില്ലെന്നു ബിബി എന്ന നെതന്യാഹുവിനു പറയാം. യുദ്ധവിജയം ഇസ്രയേലിനു മാത്രം അവകാശപ്പെട്ടതല്ല താനും. അമേരിക്ക പാറതുരപ്പൻ ബോംബ് പ്രയോഗിച്ചില്ലെങ്കിൽ അവകാശവാദമൊന്നും നടത്താൻ പറ്റുമായിരുന്നില്ല.
ചരിത്രം തിരുത്തി ട്രംപ്
അവകാശവാദങ്ങളും ജനപിന്തുണയും അവിടെ നിൽക്കട്ടെ. പശ്ചിമേഷ്യയിൽ ഉരുണ്ടുകൂടിയ സംഘർഷത്തിന്റെ കരിമേഘങ്ങളെ തത്കാലത്തേക്കെങ്കിലും മാറ്റിവിട്ടതിൽ ഒരു ജേതാവേ ഉള്ളൂ. ഡോണൾഡ് ട്രംപ് മാത്രം. വിയറ്റ്നാമും അഫ്ഗാനിസ്ഥാനും ഇറാക്കും ലബനനും സിറിയയും ലിബിയയും യെമനും വരെ അമേരിക്ക പല യുദ്ധങ്ങളിലും ചെന്നുപെട്ടിട്ട് തൊലി രക്ഷിച്ച ഒരിടം പോലുമില്ല. പലേടത്തും വലിയ നാണക്കേടും തോൽവിയും ഉണ്ടായി. എന്നാൽ ഇറാനിൽ ട്രംപ് ചരിത്രം തിരുത്തി എന്ന് ഇപ്പോൾ പറയാം.
‘ഈ ബോംബിംഗ് മാത്രം’ എന്ന ന്യായം പറഞ്ഞാണ് തന്റെ യുദ്ധവിരുദ്ധ അനുയായികളെ ട്രംപ് ഒതുക്കി നിർത്തിയത്. ഈ ബോംബിംഗുകൊണ്ടു മതിയായില്ലെങ്കിൽ പിന്നാലെ പറ്റം പറ്റമായി വരുമെന്ന് ഇറാനെ ഭീഷണിപ്പെടുത്തുകയും ചെയ്തു. രാഷ്ട്രീയത്തിലും രാജ്യാന്തര ബന്ധങ്ങളിലും പരമ്പരാഗത രീതികൾ കൈവിട്ടു നീങ്ങുന്ന ട്രംപ് ആ തന്ത്രങ്ങളുടെ ചൂണ്ടയിൽ ഇറാന്റെയും ഇസ്രയേലിന്റെയും അധികാരികളെ കുടുക്കി.
പരിഹാരം എളുപ്പമല്ല
പുതിയ യുദ്ധങ്ങളിലേക്ക് അമേരിക്കയെ വലിച്ചിഴയ്ക്കില്ലെന്നു പ്രഖ്യാപിച്ചുകൊണ്ടാണ് ട്രംപ് പ്രചാരണം നടത്തിയതും ജയിച്ചതും. നെതന്യാഹു തുടക്കമിട്ട ആക്രമണം അവസാനിപ്പിക്കേണ്ട ഭാരം തന്നിൽ വന്നപ്പോൾ ട്രംപിന് അനുയായികളെ കൂടെക്കൊണ്ടുവരാൻ ഏറെ പണിപ്പെടേണ്ടി വന്നു. അതിനൊരു ഗുണവുമുണ്ടായി. ഇടപെടൽ തീരുമാനിക്കാൻ രണ്ടാഴ്ച എന്ന തന്ത്രം ഇറക്കാൻ അവസരമായി.
ഇപ്പോഴത്തെ വെടിനിർത്തൽ പശ്ചിമേഷ്യയിലെ പ്രശ്നങ്ങൾക്കു പരിഹാരമല്ല. ഇസ്രയേലും ഇറാനും രമ്യതയിലാകാൻ ഇതൊന്നും പോരാ. ശാശ്വത സമാധാനത്തിനു ചർച്ച നടത്തും എന്ന് വിളിച്ചുപറഞ്ഞ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും എത്ര വലിയ വിഷയത്തിലേക്കാണു കാലു വയ്ക്കുന്നത് എന്നു ധരിച്ചിട്ടില്ല. അണുബോംബ് നിർമാണമല്ല യഥാർഥ വിഷയം. ഇസ്രയേലിന്റെ അസ്തിത്വമാണു വിഷയം. ഇസ്രയേൽ രൂപവത്കരിച്ച് യഹൂദരെ അവിടെ കുടിയിരുത്തിയ നടപടിയെ ഇറാനും ഇറാനോടു മിക്ക കാര്യങ്ങളിലും വിയോജിക്കുന്ന അറബി രാജ്യങ്ങളും അനുകൂലിക്കുന്നില്ല. 1948 മുതൽ യുദ്ധങ്ങളിലുടെയും ഒളിപ്പോരുകളിലൂടെയും ഇസ്രയേലിനെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചു പരാജയപ്പെട്ടവരാണ് എല്ലാവരും. ആ വിഷയത്തിന്റെ കാതലിലേക്ക് ചെല്ലുമ്പോൾ യോജിപ്പിന്റെ പാത കണ്ടെത്തൽ പ്രയാസമാണ്.
റഷ്യക്കും ചൈനയ്ക്കും തിരിച്ചടി
അതെന്തായാലും പന്ത്രണ്ടുദിന യുദ്ധം ഒരു വലിയ കാര്യം സാധിച്ചു. പശ്ചിമേഷ്യയിൽ റഷ്യയുടെയും ചൈനയുടെയും സ്വാധീനം കുറച്ചു. അവരെ വല്ലാതെ ആശ്രയിച്ചിരുന്ന രാജ്യമാണ് ഇറാൻ. ആവശ്യനേരത്ത് അവർ സഹായത്തിനില്ലെന്ന് ഈ യുദ്ധം തെളിയിച്ചു. ഇസ്രയേലിനെ ശാസിക്കുന്ന പ്രമേയം യുഎൻ രക്ഷാസമിതിയിൽ കൊണ്ടുവരാനോ അമേരിക്കൻ ഇടപെടലിനെതിരേ കർശനമായ നിലപാട് സ്വീകരിക്കാനോ ഇരുരാജ്യങ്ങളും തയാറായില്ല. റഷ്യ യുദ്ധം തുടങ്ങും മുൻപ് വാഗ്ദാനം ചെയ്ത പ്രധാനകാര്യം ഇറാന്റെ സമ്പുഷ്ട യുറേനിയം സൂക്ഷിക്കുന്ന ജോലി തങ്ങൾ ഏൽക്കാം എന്നതു മാത്രമാണ്.
ഇറാൻ ആണവ രാഷ്ട്രമാകുന്നതിൽ ഈ വൻ ശക്തികൾക്കും താത്പര്യമില്ല. ഇറാന്റെ നിയന്ത്രണത്തിൽനിന്ന് ഏതെങ്കിലും ഭീകരസംഘത്തിന്റെ കൈയിലേക്ക് സമ്പുഷ്ട യുറേനിയമോ അണുബോംബാേ ചെന്നുപെടാനുള്ള സാധ്യതയിൽ അവരും ആശങ്കാകുലരാണ് എന്നു ചുരുക്കം.
ആണവ ഇറാൻ എന്ന ഭീഷണി
ആണവശക്തിയാകുന്ന ഇറാൻ അമേരിക്കയ്ക്കു മാത്രമല്ല റഷ്യക്കും ചൈനയ്ക്കും ഭീഷണിയാണ്. റഷ്യയുടെ തെക്കു മുസ്ലിം ഭൂരിപക്ഷമുള്ള മധ്യേഷ്യൻ റിപ്പബ്ലിക്കുകൾ പലതുണ്ട്. ഇറാൻ ആണവശക്തിയായാൽ ആ രാജ്യങ്ങൾ ഇറാന്റെ സ്വാധീന വലയത്തിലാകും. മധ്യേഷ്യൻ റിപ്പബ്ലിക്കുകൾക്കു കിഴക്ക് ചൈന. മുസ്ലിംകൾ നല്ല സംഖ്യയുള്ളതാണ് ആ പ്രദേശം. കഴിഞ്ഞ വർഷങ്ങളിൽ അവിടെ ചൈനാവിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. ഇറാൻ ശക്തമാകുമ്പോൾ അവിടങ്ങളിൽ വീണ്ടും അസ്വസ്ഥത പൊട്ടിപ്പുറപ്പെടാം.
വ്ലാദിമിർ പുടിൻ മോസ്കോയിൽ സർവാധിപതിയായ ശേഷം ടെഹ്റാനിലെ മതഭരണകൂടവുമായി നല്ല ബന്ധം കാക്കുന്നതിന് ഏറെ ശ്രമിച്ചു. നാറ്റോയ്ക്കു ബദലായി പുടിൻ രൂപംകൊടുത്ത കളക്ടീവ് സെക്യൂരിറ്റി ട്രീറ്റി ഓർഗനൈസേഷനിലേക്ക് ഇറാൻ ക്ഷണിക്കപ്പെട്ടു. ഈ വർഷം ജനുവരിയിൽ റഷ്യയും ഇറാനും തന്ത്രപരമായ സമഗ്ര സഖ്യ ഉടമ്പടി ഒപ്പുവച്ചു. പക്ഷേ പരസ്പരം സഹായിക്കേണ്ട സൈനിക സഖ്യമല്ല ഇത്. ഇസ്രേലി ആക്രമണത്തിലും അത് ഉപയോഗപ്പെട്ടില്ല. എന്നാൽ സിറിയയിൽ റഷ്യാ അനുകൂല അസദ് ഭരണത്തെ താങ്ങിനിർത്താൻ റഷ്യ ശ്രമിച്ചു. പക്ഷേ ഇറാൻ പ്രശ്നത്തിലായപ്പോൾ റഷ്യയിൽനിന്നു പ്രസ്താവനകൾ മാത്രം.
ചൈന തങ്ങളുടെ ബ്രിഡ്ജ്- റോഡ് ഇനിഷ്യേറ്റീവിൽ (ബിആർഐ) ഇറാനെ ചേർത്ത് പഴയ സിൽക്ക് പാത പുനരുജ്ജീവിപ്പിക്കുന്നതടക്കം പലതും വാഗ്ദാനം ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം ഉണ്ടായ 25 വർഷ ചൈന-ഇറാൻ സഹകരണകരാർ 40,000 കോടി ഡോളർ നിക്ഷേപം ഇറാനിൽ ചൈന നടത്തും എന്നു പറയുന്നു. ചൈന നയിക്കുന്ന ഷാങ്ഹായ് കോഓപ്പറേഷൻ ഓർഗനൈസേഷനിൽ ഇറാനെ ചേർത്തിട്ടുണ്ട്. ചൈനയുടെ ക്രൂഡ് ഓയിൽ ഇറക്കുമതിയുടെ 45 ശതമാനം ഇറാനിൽനിന്നാണ്. ഇങ്ങനെ വലിയ അടുപ്പം ഉണ്ടെങ്കിലും ഇസ്രയേൽ ആക്രമിച്ചപ്പോഴും അമേരിക്ക ഇടപെട്ടപ്പോഴും ചെെനയിൽനിന്നു പ്രസ്താവനകൾക്കപ്പുറം സഹായമൊന്നും കിട്ടിയില്ല. ഷി ചിൻ പിങ്ങിന്റെ രാഷ്ട്രതന്ത്രത്തിൽ അമേരിക്കയുമായി ഒരു സൈനിക ബലാബലം ഇപ്പോൾ ഇല്ല.
ഇറാന്റെ നയം മാറുമോ?
ഈ വൻശക്തികൾ ആവശ്യനേരത്ത് ഉതകാത്തത് ഇനി വരുന്ന ഇറാൻ-അമേരിക്ക ചർച്ചകളുടെ ഗതിയെ സ്വാധീനിക്കും. അമേരിക്കയുമായി ഇണങ്ങിപ്പോകുന്നതാണു നല്ലത് എന്ന ചിന്തയിലേക്ക് ഇറാൻ മാറിയേക്കാം. അഥവാ ഇനി കുറേക്കാലത്തേക്കു റഷ്യയെയും ചൈനയെയും താങ്ങിനില്ക്കാന് ഇറാനു താത്പര്യം ഉണ്ടാകില്ല എന്നു കരുതാം. അതായത് ഇസ്രയേൽ- ഇറാൻ യുദ്ധത്തിൽ പങ്കാളിത്തം ഇല്ലാതിരുന്ന റഷ്യയും ചൈനയുമാണു യുദ്ധാനന്തരം വലിയ നഷ്ടം വരുന്ന ശക്തികൾ.
അമേരിക്കയെ സംബന്ധിച്ചിടത്തോളം കാര്യമായ വിഷമം കൂടാതെ പശ്ചിമേഷ്യൻ കാര്യങ്ങളിൽ എതിർ ശക്തികളെ ഒഴിവാക്കിയെടുക്കാൻ സാധിച്ചു. അതാണു യുദ്ധത്തിൽ ട്രംപിന്റെ വലിയ വിജയം.