Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Killed

ഉസ്ബെക്കിസ്ഥാനിൽ മലയാളി വിദ്യാർഥിനി കൊല്ലപ്പെട്ട സംഭവം;സഹപാഠിക്കെതിരേ മതംമാറ്റ സമ്മർദവും ക്രൂരമർദനവും ആരോപിച്ച് ബന്ധുക്കൾ

ഹ​രി​പ്പാ​ട്: ഉ​സ്ബെ​ക്കി​സ്ഥാ​നി​ൽ മ​ല​യാ​ളി മെ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​നി സാ​വ​രി​യ ബ​സ​ന്ത് (22) മ​ർ​ദ​ന​മേ​റ്റു മ​രി​ച്ച സം​ഭ​വ​ത്തി​ൽ സ​ഹ​പാ​ഠി​ക്കെ​തി​രേ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി കു​ടും​ബം.

ഹ​രി​പ്പാ​ട് പി​ലാ​പ്പു​ഴ പു​തു​ക്കാ​ട്ട് സു​പ്ര​ഭ ഭ​വ​നി​ൽ ബ​സ​ന്ത്–​മി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​യ സാ​വ​രി​യ, ബു​ഖാ​റ സ്റ്റേ​റ്റ് മെ​ഡി​ക്ക​ൽ യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​രേ ക്ലാ​സി​ലും ഹോ​സ്റ്റ​ലി​ലും താ​മ​സി​ച്ചി​രു​ന്ന മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​ദേ​ശി സ​ദ​റു​ൾ ആ​നം നി​ല​വി​ൽ ഉ​സ്ബെ​ക്കി​സ്ഥാ​ൻ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​ണ്.

വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച​യോ​ടെ നെ​ടു​മ്പാ​ശേ​രി​യി​ൽ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം എ​ത്തി​യ ബ​ന്ധു ജ​നി​ഷ് കാ​ര്യ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ ക്രൂ​ര​ത പു​റ​ത്തു​വ​ന്ന​ത്.

പ്ര​തി സ​ദ​റു​ൾ ആ​നം സാ​വ​രി​യ​യെ മ​തം മാ​റാ​ൻ നി​ര​ന്ത​രം നി​ർ​ബ​ന്ധി​ച്ചി​രു​ന്ന​താ​യും മ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഇ​ത് നേ​രി​ട്ട് അ​റി​യാ​മാ​യി​രു​ന്നു എ​ന്നും ജ​നി​ഷ് ആ​രോ​പി​ച്ചു.

ശ​രീ​ര​ത്തി​ൽ ച​ത​വേ​ൽ​ക്കാ​ത്ത ഭാ​ഗ​മി​ല്ലാ​ത്ത വി​ധം ക്രൂ​ര​മാ​യാ​ണ് പെ​ൺ​കു​ട്ടി​യെ മ​ർ​ദി​ച്ച​തെ​ന്നും, ലാ​പ്ടോ​പ്പ് കൊ​ണ്ട് പെ​ട്ടെ​ന്ന് അ​ടി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ത​ല്ലെ​ന്നും കു​ടും​ബാം​ഗ​ങ്ങ​ൾ വ്യ​ക്ത​മാ​ക്കു​ന്നു.

ആ​ക്ര​മ​ണ​ത്തി​നു ശേ​ഷം പെ​ൺ​കു​ട്ടി താ​ഴെ​വീ​ണു പ​രി​ക്കേ​റ്റു എ​ന്ന് ക​ള്ളം പ​റ​ഞ്ഞാ​ണ് പ്ര​തി സാ​വ​രി​യ​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​തെ​ന്നാ​ണ് ബ​ന്ധു​ക്ക​ളു​ടെ ആ​രോ​പ​ണം. കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച്, ആ​ല​പ്പു​ഴ വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽവച്ച് വീ​ണ്ടും പോ​സ്റ്റ്മോ​ർ​ട്ടം നടത്തിയ ശേ​ഷ​മാ​ണ് മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ച​ത്.

National

യുപിയിൽ ഒന്പതു വർഷത്തിനിടെ 17,043 ഏറ്റുമുട്ടൽ, 289 പേർ കൊല്ലപ്പെട്ടു

ല​​ക്നോ: യു​​പി​​യി​​ൽ ഒ​​ന്പ​​തു വ​​ർ​​ഷ​​ത്തി​​നി​​ടെ പോ​​ലീ​​സു​​മാ​​യു​​ള്ള ഏ​​റ്റു​​മു​​ട്ട​​ലി​​ൽ കൊ​​ല്ല​​പ്പെ​​ട്ട​​ത് 289 ക്രി​​മി​​ന​​ലു​​ക​​ൾ.

ഇ​​തേ കാ​​ല​​യ​​ള​​വി​​ൽ 17,043 ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളാ​​ണ് ന​​ട​​ന്ന​​ത്. 34,253 കു​​റ്റ​​വാ​​ളി​​ക​​ളെ അ​​റ​​സ്റ്റ് ചെ​​യ്തു. 11,383 ക്രി​​മി​​ ന​​ലു​​ക​​ൾ​​ക്ക് ഏ​​റ്റു​​മു​​ട്ട​​ലി​​ൽ പ​​രി​​ക്കേ​​റ്റു.

കു​​റ്റ​​വാ​​ളി​​ക​​ളെ നേ​​രി​​ടു​​ന്ന​​തി​​നി​​ടെ 18 പോ​​ലീ​​സു​​കാ​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു. 1852 പോ​​ലീ​​സു​​കാ​​ർ​​ക്കു പ​​രി​​ക്കേ​​റ്റു. ഇ​​ന്ന​​ലെ സ​​ർ​​ക്കാ​​ർ അ​​റി​​യി​​ച്ച​​താ​​ണ് ഇ​​ക്കാ​​ര്യം.

മീ​​റ​​റ്റ് സോ​​ണി​​ലാ​​ണ് ഏ​​റ്റ​​വും അ​​ധി​​കം ഏ​​റ്റു​​മു​​ട്ട​​ലു​​ണ്ടാ​​യ​​ത് 4813. ഇ​​വി​​ടെ 8921 ക്രി​​മി​​ന​​ലു​​ക​​ൾ അ​​റ​​സ്റ്റി​​ലാ​​യി. 97 പേ​​ർ കൊ​​ല്ല​​പ്പെ​​ട്ടു. മീ​​റ​​റ്റ് സോ​​ണി​​ൽ ര​​ണ്ടു പോ​​ലീ​​സു​​കാ​​ർ വീ​​ര​​മൃ​​ത്യു വ​​രി​​ച്ചു.

വാ​​രാ​​ണ​​സി​​യാ​​ണ് ഏ​​റ്റു​​മു​​ട്ട​​ലി​​ൽ ര​​ണ്ടാം സ്ഥാ​​ന​​ത്ത്. ഒ​​ന്പ​​തു വ​​ർ​​ഷ​​ത്തി​​നി​​ടെ വാ​​രാ​​ണ​​സി സോ​​ണി​​ൽ 3292 ഏ​​റ്റു​​മു​​ട്ട​​ലു​​ണ്ടാ​​യി. 29 ക്രി​​മി​​ന​​ലു​​ക​​ൾ കൊ​​ല്ല​​പ്പെ​​ട്ടു.

District News

യു​വാ​വ് ട്രെ​യിൻ തട്ടി മരിച്ച നിലയിൽ

ശാ​സ്താം​കോ​ട്ട: കാ​രാ​ളി​മു​ക്കി​ല്‍ യു​വാ​വ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. പ​ടി​ഞ്ഞാ​റെ ക​ല്ല​ട കാ​രാ​ളി​മു​ക്ക് ആ​ദി​ത്യ വി​ലാ​സ​ത്തി​ല്‍ ജ​യ​രാ​ജ് ( വാ​വ -28) ആ​ണ് മ​രി​ച്ച​ത്.

കാ​രാ​ളി​മു​ക്ക്- ക​ട​പു​ഴ റോ​ഡി​ല്‍ ക​ണ​ത്താ​ര്‍​കു​ന്നം നെ​ടു​മ്പു​റ​ത്ത് പാ​ല​ത്തി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. മാ​തൃ​സ​ഹോ​ദ​ര​ന്‍റെ ബൈ​ക്കി​ലെ​ത്തി​യ ജ​യ​രാ​ജ് കൊ​ല്ല​ത്തേ​ക്ക് പോ​യ മെ​മു ട്രെ​യി​നി​ന്‍റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് നിഗമനം.

ലോ​ക്കോ പൈ​ല​റ്റ് വി​വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ര്‍​പി​എ​ഫും ശാ​സ്താം​കോ​ട്ട പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ട്രാ​ക്കി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബൈ​ക്ക് ക​ണ്ടെ​ത്തു​ക​യും മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു.

International

ബെയ്റൂട്ട് ബോംബിംഗ്; ഹിസ്ബുള്ള കമാൻഡറെ വധിച്ചെന്ന് ഇസ്രയേൽ

ബെ​​​യ്റൂ​​​ട്ട്: ല​​​ബ​​​നീ​​​സ് ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ ബെ​​​യ്റൂ​​​ട്ടി​​​ൽ ഇ​​​സ്രേ​​​ലി വ്യോ​​​മാ​​​ക്ര​​​മ​​​ണം. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പ് ഏ​​​പ്രി​​​ൽ 16ന് ​​​ല​​​ബ​​​ന​​​നും ഇ​​​സ്ര​​​യേ​​​ലി​​​നും ഇ​​​ട​​​യി​​​ൽ വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ പ്ര​​​ഖ്യാ​​​പി​​​ച്ച​​​ശേ​​​ഷം ഇ​​​താ​​​ദ്യ​​​മാ​​​യാ​​​ണ് ബെ​​​യ്റൂ​​​ട്ട് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ടു​​​ന്ന​​​ത്. ഹി​​​സ്ബു​​​ള്ള ഭീ​​​ക​​​ര​​​രു​​​ടെ ഉ​​​ന്ന​​​ത​​​ല ക​​​മാ​​​ൻ​​​ഡ​​​ർ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട​​​താ​​​യി ഇ​​​സ്ര​​​യേ​​​ൽ അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

ബെ​​​യ്റൂ​​​ട്ടി​​​ലെ ഹി​​​സ്ബു​​​ള്ള ശ​​​ക്തി​​​കേ​​​ന്ദ്ര​​​മാ​​​യ ദാ​​​ഹി​​​യേ​​​യി​​​ൽ ആ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. ഹി​​​സ്ബു​​​ള്ള​​​യു​​​ടെ റ​​​ഡ്‌​​​വാ​​​ൻ സേ​​​നാം​​​ഗ​​​ങ്ങ​​​ൾ യോ​​​ഗം ചേ​​​ർ​​​ന്ന സ്ഥ​​​ല​​​മാ​​​ണ് ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട​​​തെ​​​ന്ന് ല​​​ബ​​​നീ​​​സ് മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു.

താ​​​ൻ നേ​​​രി​​​ട്ടാ​​​ണ് ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വി​​​ട്ട​​​തെ​​​ന്ന് ഇ​​​സ്രേ​​​ലി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി നെ​​​ത​​​ന്യാ​​​ഹു അ​​​റി​​​യി​​​ച്ചു.

വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ കാ​​​ല​​​യ​​​ള​​​വി​​​ൽ ഇ​​​സ്രേ​​​ലി സേ​​​ന തെ​​​ക്ക​​​ൻ ല​​​ബ​​​ന​​​നി​​​ൽ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നു. ഹി​​​സ്ബു​​​ള്ള​​​ക​​​ൾ ഇ​​​സ്ര​​​യേ​​​ലി​​​ലേ​​​ക്ക് റോ​​​ക്ക​​​റ്റാ​​​ക്ര​​​മ​​​ണ​​​വും തു​​​ട​​​ർ​​​ന്നു. എ​​​ന്നാ​​​ൽ ഇ​​​സ്രേ​​​ലി​​​ക​​​ൾ ബെ​​​യ്റൂ​​​ട്ടി​​​നെ ഇ​​​തു​​​വ​​​രെ ല​​​ക്ഷ്യ​​​മി​​​ട്ടി​​​രു​​​ന്നി​​​ല്ല.

അ​​​മേ​​​രി​​​ക്ക​​​യും ഇ​​​റാ​​​നും വെ​​​ടി​​​നി​​​ർ​​​ത്ത​​​ൽ ക​​​രാ​​​റി​​​ൽ ഒ​​​പ്പി​​​ടാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ണ്ടെ​​​ന്ന റി​​​പ്പോ​​​ർ​​​ട്ടു​​​ക​​​ൾ​​​ക്കി​​​ടെ​​​യാ​​​ണ് ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​മെ​​​ന്ന​​​തും ശ്ര​​​ദ്ധേ​​​യം.

ക​​​ഴി​​​ഞ്ഞ ഒ​​​രാ​​​ഴ്ച​​​യ്ക്കി​​​ടെ മാ​​​ത്രം ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 120 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നാ​​​ണ് ല​​​ബ​​​നീ​​​സ് സ​​​ർ​​​ക്കാ​​​ർ അ​​​റി​​​യി​​​ച്ച​​​ത്.

ഖലിൽ അൽ ഹയ്യയുടെ മകൻ കൊല്ലപ്പെട്ടു

ക​​​യ്റോ: ഹ​​​മാ​​​സി​​​ന്‍റെ ഏ​​​റ്റ​​​വും മു​​​തി​​​ർ​​​ന്ന നേ​​​താ​​​ക്ക​​​ളി​​​ലൊ​​​രാ​​​ളാ​​​യ ഖ​​​ലീ​​​ൽ അ​​​ൽ ഹ​​​യ്യ​​​യു​​​ടെ മ​​​ക​​​ൻ അ​​​സം അ​​​ൽ ഹ​​​യ്യ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. ഇ​​​ന്ന​​​ലെ ഗാ​​​സ സി​​​റ്റി​​​യി​​​ലു​​​ണ്ടാ​​​യ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണു മ​​​ര​​​ണ​​​മെ​​​ന്ന് ഹ​​​മാ​​​സ് വൃ​​​ത്ത​​​ങ്ങ​​​ൾ അ​​​റി​​​യി​​​ച്ചു.

ഗാ​​​സ​​​യു​​​ടെ ഭാ​​​വി സം​​​ബ​​​ന്ധി​​​ച്ച് അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യി ച​​​ർ​​​ച്ച ന​​​ട​​​ത്തു​​​ന്ന ഹ​​​മാ​​​സ് സം​​​ഘ​​​ത്തി​​​നു നേ​​​ത്വം ന​​​ല്കു​​​ന്ന​​​ത് ഖ​​​ലീ​​​ൽ ഹ​​​യ്യ​​​യാ​​​ണ്.ഇയാളുടെ മ​​​റ്റ് മൂ​​​ന്നു മ​​​ക്ക​​​ൾ നേ​​​ര​​​ത്തേ ഇ​​​സ്രേ​​​ലി ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു.

ഖ​​​ലീ​​​ലി​​​നെ ല​​​ക്ഷ്യ​​​മി​​​ട്ടാ​​​ണ് ഇ​​​സ്രേ​​​ലി സേ​​​ന ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഖ​​​ത്ത​​​റി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​ത്. ഖ​​​ലീ​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ടെ​​​ങ്കി​​​ലും ഒ​​​രു മ​​​ക​​​ൻ കൊ​​​ല്ല​​​പ്പെ​​​ട്ടു.

International

ചാ​വേ​റാ​ക്ര​മ​ണം; മാ​ലി പ്ര​തി​രോ​ധ മ​ന്ത്രി കൊ​ല്ല​പ്പെ​ട്ടു

ബ​മാ​കോ: ചാ​വേ​ർ ആ​ക്ര​മ​ണ​ത്തി​ൽ പ​ശ്ചി​മാ​ഫ്രി​ക്ക​ൻ രാ​ജ്യ​മാ​യ മാ​ലി​യു​ടെ പ്ര​തി​രോ​ധ മ​ന്ത്രി സ​ദി​യോ ക​മാ​ര കൊ​ല്ല​പ്പെ​ട്ടു. ശ​നി​യാ​ഴ്‌​ച പു​ല​ർ​ച്ചെ ത​ല​സ്ഥാ​ന​മാ​യ ബ​മാ​കോ​യ്ക്ക് സ​മീ​പ​മു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ വ​സ​തി ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു ആ​ക്ര​മ​ണം.

സ്‌​ഫോ​ട​ക​വ​സ്തു​ക്ക​ൾ നി​റ​ച്ച ട്ര​ക്ക് മ​ന്ത്രി​യു​ടെ വ​സ​തി​യി​ലേ​ക്ക് ഓ​ടി​ച്ചു​ക​യ​റ്റു​ക​യാ​യി​രു​ന്നു. ആ​ക്ര​മ​ണ​ത്തി​ൽ ക​മാ​ര​യു​ടെ ഭാ​ര്യ​യും ര​ണ്ട് പേ​ര​ക്കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യി സ​ർ​ക്കാ​ർ വൃ​ത്ത​ങ്ങ​ൾ സ്ഥി​രീ​ക​രി​ച്ചു. അ​ൽ​ഖ്വ​യ്ദ​യു​മാ​യി ബ​ന്ധ​മു​ള്ള സാ​യു​ധ സം​ഘ​മാ​ണ് സ്ഫോ​ട​നം ന​ട​ത്തി​യ​ത്.

ശ​നി​യാ​ഴ്ച രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ ആ​ക്ര​മ​ണ​ങ്ങ​ൾ ന​ട​ന്നി​രു​ന്നു. കാ​റ്റി​ക്ക്, കി​ഡാ​ൽ, ഗാ​വോ എ​ന്നി​വി​ട​ങ്ങ​ളി​ലും ഒ​രേ​സ​മ​യം ആ​ക്ര​മ​ണ​ങ്ങ​ളു​ണ്ടാ​യി. 2020ൽ ​സൈ​ന്യം അ​ധി​കാ​രം പി​ടി​ച്ചെ​ടു​ത്ത​തി​ന് ശേ​ഷം മാ​ലി നേ​രി​ടു​ന്ന ഏ​റ്റ​വും വ​ലി​യ സു​ര​ക്ഷാ വെ​ല്ലു​വി​ളി​യാ​ണി​തെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

National

മകളെ കൊലപ്പെടുത്തിയയാളെ വീട്ടിൽക്കയറി വെട്ടിക്കൊന്ന് പിതാവ്

ചെന്നൈ: മകളെ കൊലപ്പെടുത്തിയയാളെ ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ പിതാവ് വെട്ടിക്കൊന്നു. തഞ്ചാവൂരിൽ പ്രണയത്തിൽനിന്നു പിന്മാറിയതിന്‍റെ വൈരാഗ്യത്തിൽ അധ്യാപികയായിരുന്ന കാവ്യയെ കൊലപ്പെടുത്തിയ കേസിലെ പ്രതി കെ. അജിത് കുമാറാണു കൊല്ലപ്പെട്ടത്.

ജയിലിലായിരുന്ന അജിത് കുമാറിനു കഴിഞ്ഞ മാസമാണു ജാമ്യം ലഭിച്ചത്. ഇതറിഞ്ഞ, കാവ്യയുടെ പിതാവ് പുണ്യമൂർത്തി മൂന്ന് ബന്ധുക്കളോടൊപ്പം അജിത്തിന്‍റെ വീട്ടിലെത്തിയാണ് ഉറക്കത്തിലായിരുന്ന ഇയാളെ വെട്ടിക്കൊന്നത്.

അമ്മൻപേട്ട പോലീസിൽ കീഴടങ്ങിയ നാല് പേരെയും റിമാൻഡ് ചെയ്തു. ആലങ്കുടി സർക്കാർ പ്രൈമറി സ്കൂളിലെ താൽക്കാലിക അധ്യാപികയായിരുന്ന കാവ്യ കഴിഞ്ഞ വർഷം നവംബറിലാണു കൊല്ലപ്പെട്ടത്.

മറ്റൊരാളുമായി കാവ്യയുടെ വിവാഹം നിശ്ചയിച്ചതിൽ പ്രകോപിതനായ അജിത് കുമാർ, സ്കൂളിലേക്കു പോകവേ കാവ്യയെ തടഞ്ഞുനിർത്തി‌ വെട്ടി വീഴ്ത്തുകയായിരുന്നു. കാവ്യ സംഭവസ്ഥലത്തു തന്നെ മരിച്ചിരുന്നു.

National

ഉത്തർപ്രദേശിൽ ട്രക്ക് നിയന്ത്രണം വിട്ട് അപകടം; 11 മരണം

മിർസാപുർ: ഉത്തർപ്രദേശിലെ മിർസാപുരിൽ ട്രക്ക് നിയന്ത്രണം വിട്ടുണ്ടായ അപകടത്തിൽ 11 പേർ മരിച്ചു. നിയന്ത്രണം വിട്ട ട്രക്ക് സമീപത്തുള്ള വാഹനങ്ങളില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ട്രക്ക് ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്.

ബുധനാഴ്ച രാത്രിയാണ് സംഭവം. നിയന്ത്രണം വിട്ട ട്രക്ക് ആദ്യം ഒരു കാറില്‍ ഇടിച്ചു. ഈ കാർ തൊട്ടുമുൻ‍പിലുണ്ടായിരുന്ന മറ്റൊരു വാഹനത്തിലും ഇടിച്ചു. പിന്നാലെ തീപിടിത്തമുണ്ടായി.

മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇതിനായി അന്വേഷണം തുടങ്ങിയെന്ന് പോലീസ് അറിയിച്ചു. സംഭവത്തെക്കുറിച്ച് കൂടുതൽ വ്യക്തത വേണമെന്നും ട്രക്ക് നിയന്ത്രണം വിടാനുള്ള കാരണം എന്താണെന്നതിൽ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും പോലീസ് അറിയിച്ചു.

National

നാ​ലു​വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്നു; പ്ര​തി പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു

ഗാ​സി​യാ​ബാ​ദ്: നാ​ലു​ വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ച് കൊ​ന്ന കേ​സി​ലെ പ്ര​തി പോ​ലീ​സു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ കൊ​ല്ല​പ്പെ​ട്ടു. ഗാ​സി​യാ​ബാ​ദി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ൽ ജ​സീം (ഛോട്ടു​) ആണ് കൊ​ല്ല​പ്പെ​ട്ട​ത്. ഏ​റ്റു​മു​ട്ട​ലി​നി​ടെ ര​ണ്ടു പോ​ലീ​സു​കാ​ർ​ക്കും പ​രി​ക്കേ​റ്റു.

ക​ഴി​ഞ്ഞ 11ന് ​ഇ​യാ​ൾ നാ​ലു​ വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പ്ര​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. പ്ര​തി​യെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​ർ​ക്കു ഗാ​സി​യാ​ബാ​ദ് പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ 50,000 രൂ​പ പാ​രി​തോ​ഷി​ക​വും പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

ഇ​തി​നി​ടെ ഇ​യാ​ളു​ടെ ഒ​ളി​വി​ട​ത്തെ​ക്കു​റി​ച്ചു പോ​ലീ​സി​നു വി​വ​രം ല​ഭി​ച്ചു. തു​ട​ർ​ന്ന് പോ​ലീ​സ് സം​ഘം ഇ​യാ​ളെ വ​ള​ഞ്ഞ​തോ​ടെ പ്ര​തി പോ​ലീ​സി​നു​നേ​രേ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ പോ​ലീ​സും തി​രി​ച്ച​ടി​ച്ചു. വെ​ടി​യേ​റ്റ ജ​സീം സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ കൊ​ല്ല​പ്പെ​ട്ടു.

വെ​ടി​യേ​റ്റ ര​ണ്ടു പോ​ലീ​സു​കാ​ർ ചി​കി​ത്സ​യി​ലാ​ണെ​ന്നും ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. കൊ​ല്ല​പ്പെ​ട്ട ജ​സീം കൊ​ല​ക്കേ​സ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ്.

International

കീവിൽ വെടിവയ്പ്: അഞ്ചു മരണം, അക്രമി കൊല്ലപ്പെട്ടു

കീവ്: യുക്രെയ്ൻ തലസ്ഥാനമായ കീവിൽ ശനിയാഴ്ച ഉണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. സൂപ്പർമാർക്കറ്റിൽ ആളുകളെ ബന്ദികളാക്കിയ അക്രമി, പോലീസ് പിടികൂടാൻ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

തലസ്ഥാനത്തെ ജനവാസ മേഖലയിലുണ്ടായ വെടിവയ്പിൽ അഞ്ചുപേർ കൊല്ലപ്പെട്ടതായും പത്തുപേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും യുക്രെയ്ൻ പ്രസിഡന്‍റ് വൊളോഡിമിർ സെലൻസ്‌കി സ്ഥിരീകരിച്ചു.

കീവിൽ ജനങ്ങൾക്കുനേരെ വെടിയുതിർത്ത അക്രമിയെ വധിച്ചുവെന്ന് സെലൻസ്കി സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ഇരകളുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തിൽ പങ്കുചേരുന്നതായും അദ്ദേഹം പറഞ്ഞു.

സൂപ്പർമാർക്കറ്റിൽ ബന്ദികളാക്കപ്പെട്ട നാലുപേരെ രക്ഷപ്പെടുത്തിയതായി സെലെൻസ്‌കി അറിയിച്ചു.

National

മാവോയിസ്റ്റ് നേതാവ് കൊല്ലപ്പെട്ടു

റാ​​​യ്പു​​ർ: ഛത്തീ​​​സ്ഗ​​​ഡി​​​ൽ സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു.

സ​​​ർ​​​ക്കാ​​​ർ ത​​​ല​​​യ്ക്ക് അ​​​ഞ്ച് ല​​​ക്ഷം രൂ​​​പ വി​​ല​​യി​​ട്ടി​​രു​​ന്ന മു​​ചാ​​​ക്കി കൈ​​​ലാ​​​ഷ് എ​​​ന്ന് മാ​​​വോ​​​യി​​​സ്റ്റ് നേ​​​താ​​​വാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ൾ​​​ക്ക് കീ​​​ഴ​​​ട​​​ങ്ങാ​​​നു​​​ള്ള സ​​​മ​​​യ​​​പ​​​രി​​​ധി മാ​​​ർ​​​ച്ച് 31-ന് ​​​അ​​​വ​​​സാ​​​നി​​​ക്കാ​​​നി​​​രി​​ക്കേ​​യാ​​​ണ് ഏ​​​റ്റു​​​മു​​​ട്ട​​​ൽ. ഛത്തീ​​​സ്ഗ​​​ഡി​​​ലെ സു​​​ക്മ ജി​​​ല്ല​​​യി​​​ലാ​​​യി​​രു​​ന്നു ഏ​​​റ്റു​​​മു​​​ട്ട​​​ൽ.

ഈ ​​​വ​​​ർ​​​ഷം മാ​​​ത്രം സു​​​ര​​​ക്ഷാ​​​സേ​​​ന​​​യു​​​മാ​​​യു​​​ള്ള ഏ​​​റ്റു​​​മു​​​ട്ട​​​ലി​​​ൽ ഛത്തീ​​​സ്ഗ​​​ഡി​​​ൽ ഇ​​​തു​​​വ​​​രെ 27 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളാ​​​ണ് കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം വി​​​വി​​​ധ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്ത് 285 മാ​​​വോ​​​യി​​​സ്റ്റു​​​ക​​​ളെ സു​​​ര​​​ക്ഷാ​​​സേ​​​ന വ​​​ധി​​​ച്ചി​​​രു​​​ന്നു.

National

ഗൾഫിൽ ആറ് ഇന്ത്യക്കാർ കൊല്ലപ്പെട്ടെന്നു കേന്ദ്രം

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ സം​​​ഘ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ലു​​​ട​​​നീ​​​ള​​​മു​​​ണ്ടാ​​​യ വ്യ​​​ത്യ​​​സ്ത സം​​​ഭ​​​വ​​​ങ്ങ​​​ളി​​​ൽ ആ​​​റ് ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ന്മാ​​​ർ മ​​​രി​​​ച്ചെ​​​ന്നും ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം.

കാ​​​ണാ​​​താ​​​യ വ്യ​​​ക്തി​​​യെ ക​​​ണ്ടെ​​​ത്തു​​​ന്ന​​​തി​​​നു​​​വേ​​​ണ്ടി പ്രാ​​​ദേ​​​ശി​​​ക അ​​​ധി​​​കാ​​​രി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് കേ​​​ന്ദ്ര​​​സ​​​ർ​​​ക്കാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും മ​​​രി​​​ച്ച​​​വ​​​രു​​​ടെ മൃ​​​ത​​​ദേ​​​ഹ​​​ങ്ങ​​​ൾ എ​​​ത്ര​​​യും വേ​​​ഗം നാ​​​ട്ടി​​​ലെ​​​ത്തി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​ മ​​​ന്ത്രാ​​​ല​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി (ഗ​​​ൾ​​​ഫ്) അ​​​സീം ആ​​​ർ. മ​​​ഹാ​​​ജ​​​ൻ അ​​​റി​​​യി​​​ച്ചു.

ക​​​ഴി​​​ഞ്ഞ 18ന് ​​​സൗ​​​ദി അ​​​റേ​​​ബ്യ​​​യു​​​ടെ ത​​​ല​​​സ്ഥാ​​​ന​​​മാ​​​യ റി​​​യാ​​​ദി​​​ൽ ഒ​​​രു ഇ​​​ന്ത്യ​​​ൻ പൗ​​​ര​​​ൻ​​​കൂ​​​ടി കൊ​​​ല്ല​​​പ്പെ​​​ട്ട​​​തോ​​​ടെ​​​യാ​​​ണ് ഗ​​​ൾ​​​ഫ് മേ​​​ഖ​​​ല​​​യി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ട ഇ​​​ന്ത്യ​​​ക്കാ​​​രു​​​ടെ എ​​​ണ്ണം ആ​​​റാ​​​യി ഉ​​​യ​​​ർ​​​ന്ന​​​ത്.

അ​​​തേ​​​സ​​​മ​​​യം പ്ര​​​ദേ​​​ശ​​​ത്തു​​​നി​​​ന്ന് ഫെ​​​ബ്രു​​​വ​​​രി 28 മു​​​ത​​​ൽ ഇ​​​തു​​​വ​​​രെ മൂ​​​ന്നു ല​​​ക്ഷം ഇ​​​ന്ത്യ​​​ക്കാ​​​രെ തി​​​രി​​​ച്ചെ​​​ത്തി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​റി​​​യി​​​ച്ചു. മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്ന് അ​​​ധി​​​ക വി​​​മാ​​​ന​​​സ​​​ർ​​​വീ​​​സു​​​കൾ ക്ര​​​മീ​​​ക​​​രി​​​ച്ചു. സ്ഥി​​​തി​​​ഗ​​​തി​​​ക​​​ൾ മെ​​​ച്ച​​​പ്പെ​​​ടു​​​ന്നു​​​ണ്ടെ​​​ന്നും വി​​​ദേ​​​ശ​​​കാ​​​ര്യ​​​മ​​​ന്ത്രാ​​​ല​​​യം അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

Kerala

എട്ടു വർഷം മുമ്പ് പിതാവിനെ കൊന്നയാളെ മകൻ വെടിവച്ചു കൊലപ്പെടുത്തി

കാ​​ല​​ടി: എ​​ട്ടു വ​​ർ​​ഷം മു​​മ്പ് പി​​താ​​വി​​നെ കൊ​​ന്ന​​യാ​​ളെ വെ​​ടി​​വ​​ച്ചു​​കൊ​​ന്ന് പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​യ മ​​ക​​ന്‍റെ പ്ര​​തി​​കാ​​രം. മ​​ഞ്ഞ​​പ്ര കി​​ലു​​ക്ക​​ൻ ജോ​​സ് (54) ആ​​ണ് മ​​രി​​ച്ച​​ത്.

മ​​ഞ്ഞ​​പ്ര കോ​​താ​​യി തോ​​ട്ടി​​ൽ കു​​ളി​​ക്കാ​​നി​​റ​​ങ്ങി​​യ​​പ്പോ​​ഴാ​​ണ് ജോ​​സി​​ന് വെ​​ടി​​യേ​​റ്റ​​ത്. 12 വ​​യ​​സു​​ള്ള മ​​ക​​നും ജോ​​സി​​നോ​​ടൊ​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു. ജോ​​സി​​നെ വെ​​ടി​​വ​​ച്ച കാ​​ളാം​​പ​​റ​​മ്പ​​ൻ പോ​​ളി​​യെ പോ​​ലീ​​സ് അ​​റ​​സ്റ്റ്ചെ​​യ്തു. കെ​​എ​​സ്ആ​​ർ​​ടി​​സി ഡ്രൈ​​വ​​റാ​​യി​​രു​​ന്നു ജോ​​സ്.

പ​​ട്ടാ​​ള​​ക്കാ​​ര​​നാ​​യി​​രു​​ന്ന പോ​​ളിക്കു ത​​ന്‍റെ പി​​താ​​വി​​ന്‍റെ മ​​ര​​ണ​​ത്തി​​ന് കാ​​ര​​ണ​​ക്കാ​​ര​​നാ​​യി​​രു​​ന്ന ജോ​​സി​​നോ​​ടു​​ള്ള മു​​ൻ വൈ​​രാ​​ഗ്യ​​മാ​​ണ് കൊ​​ല​​പാ​​ത​​ക​​ത്തി​​ൽ ക​​ലാ​​ശി​​ച്ച​​ത്. ഇ​​പ്പോ​​ൾ മ​​ഞ്ഞ​​പ്ര​​യി​​ൽ താ​​മ​​സി​​ക്കു​​ന്ന ജോ​​സ് മു​​മ്പ് കൊ​​ല്ല​​ക്കോ​​ട് പോ​​ളി​​യു​​ടെ വീ​​ടി​​ന​​ടു​​ത്താ​​ണ് താ​​മ​​സി​​ച്ചി​​രു​​ന്ന​​ത്.

എ​​ട്ടു വ​​ർ​​ഷം മു​​മ്പ് അ​​തി​​ർ​​ത്തി ത​​ർ​​ക്ക​​ത്തെ തു​​ട​​ർ​​ന്ന് പോ​​ളി​​യു​​ടെ പി​​താ​​വി​​നെ ജോ​​സ് അ​​ടി​​ച്ചു കൊ​​ല​​പ്പെ​​ടു​​ത്തി​​യി​​രു​​ന്നു. കേ​​സി​​ൽ കു​​റെ​​ക്കാ​​ലം ജ​​യി​​ൽ​​വാ​​സം അ​​നു​​ഭ​​വി​​ച്ച ജോ​​സി​​നെ കോ​​ട​​തി വെ​​റു​​തെ​​വി​​ട്ടു. ഇ​​തി​​നെ​​തിരേ പോ​​ളി​​യു​​ടെ കു​​ടും​​ബം അ​​പ്പീ​​ൽ പോ​​യെ​​ങ്കി​​ലും ന​​ട​​പ​​ടി​​യൊ​​ന്നു​​മു​​ണ്ടാ​​യി​​ല്ല. ജ​​യി​​ലി​​ൽ​​നി​​ന്നി​​റ​​ങ്ങി​​യ​​ശേ​​ഷം ജോ​​സ് മ​​ഞ്ഞ​​പ്ര​​യി​​ലേ​​ക്ക് താ​​മ​​സം മാ​​റ്റു​​ക​​യാ​​യി​​രു​​ന്നു.

ഇ​​ന്ന​​ലെ കൊ​​ല​​പാ​​ത​​ക​​ത്തി​​നു​​ശേ​​ഷം പ്ര​​തി പോ​​ളി തോ​​ക്കു​​മാ​​യി അ​​യ്യ​​മ്പു​​ഴ പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ കീ​​ഴ​​ട​​ങ്ങി. കാ​​ല​​ടി പോ​​ലീ​​സ് സ്റ്റേ​​ഷ​​ൻ പ​​രി​​ധി​​യി​​ലാ​​ണ് കൊ​​ല​​പാ​​ത​​കം ന​​ട​​ന്ന​​ത്. ഉ​​ന്ന​​ത പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സ്ഥ​​ല​​ത്തെ​​ത്തി.

International

ഒമാനിൽ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടു

ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ശ്ചി​​​മേ​​​ഷ്യ​​​ൻ മേ​​​ഖ​​​ല​​​യി​​​ൽ തു​​​ട​​​രു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ത്തി​​​ൽ ഇ​​​റാ​​​ന്‍റെ ആ​​​ക്ര​​​മ​​​ണ​​​ത്തെത്തുട​​​ർ​​​ന്ന് വി​​​ദേ​​​ശക​​​പ്പ​​​ലി​​​ൽ ജോ​​​ലി ചെ​​​യ്തി​​​രു​​​ന്ന മൂ​​​ന്ന് ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ടു​​​ക​​​യും ഒ​​​രാ​​​ൾ​​​ക്ക് പ​​​രി​​​ക്കേ​​​ൽ​​​ക്കു​​​ക​​​യും ചെ​​​യ്ത​​​താ​​​യി ഡ​​​യ​​​റ​​​ക്‌​​​ട​​​റേ​​​റ്റ് ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് (ഡി​​​ജി​​​എ​​​സ്) സ്ഥി​​​രീ​​​ക​​​രി​​​ച്ചു.

ഒ​​​മാ​​​നി​​​ൽ ന​​​ട​​​ന്ന ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ലാ​​​ണ് അ​​​പ​​​ക​​​ട​​​മെ​​​ന്നും ഇ​​​ന്ത്യ​​​ൻ ക​​​പ്പ​​​ലു​​​ക​​​ൾ​​​ക്കു നേ​​​രേ ഇ​​​തു​​​വ​​​രെ ആ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളൊ​​​ന്നും ഉ​​​ണ്ടാ​​​യി​​​ട്ടി​​​ല്ലെ​​​ന്നും ഡ​​​യ​​​റ​​​ക്‌​​​ട​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഷി​​​പ്പിം​​​ഗ് പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ലൂ​​​ടെ അ​​​റി​​​യി​​​ച്ചു. നി​​​ല​​​വി​​​ൽ ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ ഉ​​​ൾ​​​പ്പെ​​​ട്ട നാ​​​ല് ആ​​​ക്ര​​​മ​​​ണസം​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്ത​​​ത്. മൂ​​​ന്ന് പേ​​​രു​​​ടെ മ​​​ര​​​ണം ഒ​​​ഴി​​​ച്ചാ​​​ൽ ബാ​​​ക്കി​​​യു​​​ള്ള​​​വ​​​ർ സു​​​ര​​​ക്ഷി​​​ത​​​രാ​​​ണ്.

പ​​​ശ്ചി​​​മേ​​​ഷ്യ​​​യി​​​ലെ യു​​​ദ്ധ​​​സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ മേ​​​ഖ​​​ല​​​യി​​​ലെ ഇ​​​ന്ത്യ​​​ൻ നാ​​​വി​​​ക​​​ർ​​​ക്കും അ​​​വ​​​രു​​​ടെ കു​​​ടും​​​ബ​​​ത്തി​​​നും അ​​​ടി​​​യ​​​ന്ത​​​ര സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ സ​​​മ​​​യ​​​ബ​​​ന്ധി​​​ത ഏ​​​കോ​​​പ​​​നം ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​ന് പ്ര​​​ത്യേ​​​ക ടീം ​​​രൂ​​​പീ​​​ക​​​രി​​​ച്ച​​​താ​​​യി ഡി​​​ജി​​​എ​​​സ് അ​​​റി​​​യി​​​ച്ചു. തു​​​ട​​​ർ​​​ച്ച​​​യാ​​​യ ആ​​​ശ​​​യ​​​വി​​​നി​​​മ​​​യം നി​​​ല​​​നി​​​ർ​​​ത്താ​​​നും ഡി​​​ജി​​​എ​​​സ് നി​​​ർ​​​ദേ​​​ശി​​​ച്ചി​​​ട്ടു​​​ണ്ട്.

International

വിമതസേനയുടെ ആക്രമണം; സൗ​​​ത്ത് സുഡാനിൽ 169 പേർ കൊല്ലപ്പെട്ടു

ജു​​​ബ: സൗ​​​ത്ത് സു​​​ഡാ​​​നി​​​ൽ വി​​​മ​​​ത​​സേ​​ന​​യു​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ 169 പേ​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ടു. വി​​​ദൂ​​​ര ഗ്രാ​​​മ​​​പ്ര​​​ദേ​​​ശ​​​ത്ത് ഞാ​​​യ​​​റാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു ആ​​​ക്ര​​​മ​​​ണം. കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ 90 പേ​​​ർ പ്ര​​​ദേ​​​ശ​​​വാ​​​സി​​​ക​​​ളാ​​​ണെ​​​ന്ന് റു​​​വെം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ലെ ഇ​​​ൻ​​​ഫ​​​ർ​​​മേ​​​ഷ​​​ൻ മ​​​ന്ത്രി ജ​​​യിം​​​സ് മ​​​ണി​​​ലോ​​​ക് പ​​​റ​​​ഞ്ഞു.

കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ ഒ​​​ട്ടേ​​​റെ സ്ത്രീ​​​ക​​​ളും കു​​​ട്ടി​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ടു​​​ന്നു. 90 വി​​മ​​ത​​രും കൊ​​ല്ല​​പ്പെ​​ട്ടു. 23 പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ആ​​​ക്ര​​​മ​​​ണ​​​ശേ​​​ഷം ആ​​​യി​​​ര​​​ത്തി​​​ലേ​​​റെ പേ​​​ർ ത​​​ങ്ങ​​​ളു​​​ടെ ഷെ​​​ൽ​​​ട്ട​​​റി​​​ൽ അ​​​ഭ​​​യം തേ​​​ടി​​​യെ​​​ന്ന് സൗ​​​ത്ത് സു​​​ഡാ​​​നി​​​ലെ യു​​​എ​​​ൻ മി​​​ഷ​​​ൻ (യു​​​എ​​​ൻ​​​എം​​​ഐ​​​എ​​​സ്എ​​​സ്) അ​​​റി​​​യി​​​ച്ചു.

സൗ​​​ത്ത് സു​​​ഡാ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് സാ​​​ൽ​​​വ കി​​​റി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന ഗ​​​വ​​​ൺ​​​മെ​​​ന്‍റ് സേ​​​ന​​​യും പ്ര​​​തി​​​പ​​​ക്ഷ​​​നേ​​​താ​​​വ് റീ​​​ക് മ​​​ചാ​​​റി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന പോ​​​രാ​​​ളി​​​ക​​​ളും ത​​​മ്മി​​​ൽ സം​​​ഘ​​​ർ​​​ഷം പ​​​തി​​​വാ​​​ണ്.

മ​​​ചാ​​​റി​​​നെ അ​​​നു​​​കൂ​​​ലി​​​ക്കു​​​ന്ന സു​​​ഡാ​​​ൻ പീ​​​പ്പി​​​ൾ​​​സ് ലി​​​ബ​​​റേ​​​ഷ​​​ൻ മൂ​​​വ്മെ​​​ന്‍റ്-​​​ഇ​​​ൻ-​​​ഓ​​​പ്പോ​​​സി​​​ഷ​​​ൻ ആ​​​ണ് റു​​​വെം​​​ഗ് പ്ര​​​വി​​​ശ്യ​​​യി​​​ൽ ആ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യ​​​തെ​​​ന്നാ​​​ണു വി​​​ല​​​യി​​​രു​​​ത്ത​​​ൽ. ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം സെ​​​പ്റ്റം​​​ബ​​​ർ വ​​​രെ കി​​​ർ സ​​​ർ​​​ക്കാ​​​രി​​​ൽ വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റാ​​​യി​​​രു​​​ന്നു മ​​​ചാ​​​ർ. ക്രി​​​മി​​​ന​​​ൽ​​​ കു​​​റ്റം ചു​​​മ​​​ത്തി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ചാ​​​ർ സ്ഥാ​​​ന​​​ഭ്രഷ്ട​​​നാ​​​യി. തു​​​ട​​​ർ​​​ന്ന് ഇ​​​യാ​​​ൾ വീ​​​ട്ടു​​​ത​​​ട​​​ങ്ക​​​ലി​​​ലാ​​​യി​​​രു​​​ന്നു.

കി​​​റും മ​​​ചാ​​​റും ച​​​ർ​​​ച്ച ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് യു​​​എ​​​സ് ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു.

National

മൂന്ന് പാക് ഭീകരരെ ഏറ്റുമുട്ടലിൽ വധിച്ചു

ജ​​​​​മ്മു: ജ​​​​​മ്മു കാ​​​​​ഷ്മീ​​​​​രി​​​​​ൽ മൂ​​ന്ന് പാ​​ക് ഭീ​​ക​​ര​​രെ ര​​ണ്ടു വ്യ​​ത്യ​​സ്ത ഏ​​റ്റു​​മു​​ട്ട​​ലു​​ക​​ളി​​ൽ സു​​ര​​ക്ഷാ​​സേ​​ന വ​​ധി​​ച്ചു.

ഉ​​ധം​​പു​​രി​​ലും കി​​ഷ്ത്വാ​​റി​​ലു​​മാ​​യി​​രു​​ന്നു ഏ​​റ്റു​​മു​​ട്ട​​ൽ. ഉ​​ധം​​പു​​രി​​ൽ ജ​​​​​യ്ഷ്-​​​​​ഇ-​​​​​മു​​​​​ഹ​​​​​മ്മ​​​​​ദ് ക​​​​​മാ​​​​​ൻ​​​​​ഡ​​​​​ർ റൂ​​​​​ബാ​​​​​നി എ​​​​​ന്ന​​​​​റി​​​​​യ​​​​​പ്പെ​​​​​ടു​​​​​ന്ന അ​​​​​ബു മാ​​​​​വി​​​​​യ, കൂ​​ട്ടാ​​ളി സു​​ബൈ​​ർ എ​​ന്നി​​വ​​രാ​​ണു കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്."ഓ​​​​​പ്പ​​​​​റേ​​​​​ഷ​​​​​ൻ കി​​​​​യ’ എ​​​​​ന്ന പേ​​​​​രി​​​​​ട്ട 20 മ​​​​​ണി​​​​​ക്കൂ​​​​​ർ നീ​​​​​ണ്ട സൈ​​​​​നി​​​​​ക​​​​​ന​​​​​ട​​​​​പ​​​​​ടി​​​​​ക്കി​​​​​ടെ​​​​​യാ​​​​​ണ് ഭീ​​​​​ക​​​​​ര​​​​​രെ വ​​​​​ധി​​​​​ച്ച​​​​​ത്.

ഉ​​ധം​​പു​​രി​​ലെ രാം​​​​​ന​​​​​ഗ​​​​​ർ-​​​​​ബ​​​​​സ​​​​​ന്ത്ഗ​​​​​ഡ് മേ​​​​​ഖ​​​​​ല​​​​​യി​​​​​ലെ വ​​​​​ന​​​​​പ്ര​​​​​ദേ​​​​​ശ​​​​​ത്തെ ഗു​​​​​ഹ​​​​​യി​​​​​ലാ​​​​​ണു ഭീ​​​​​ക​​​​​ര​​​​​ർ അ​​​​​ക​​​​​പ്പെ​​​​​ട്ട​​​​​ത്. ഒ​​​​​രു ഭീ​​​​​ക​​​​​ര​​​​​ന്‍റെ മൃ​​​​​ത​​​​​ദേ​​​​​ഹം ഗു​​​​​ഹാ​​​​​മു​​​​​ഖ​​​​​ത്തു​​​​​ം ര​​​​​ണ്ടാ​​​​​മ​​​​​ന്‍റേ​​​​​ത് ഗു​​​​​ഹ​​​​​യ്ക്കു​​​​​ള്ളി​​​​​ലു​​​​​മാ​​​​​ണു ക​​​​​ണ്ടെ​​​​​ത്തി​​​​​യ​​​​​ത്. പ്ര​​​​​ദേ​​​​​ശ​​​​​ത്ത് ഇ​​​​​പ്പോ​​​​​ഴും നി​​​​​രീ​​​​​ക്ഷ​​​​​ണം തു​​​​​ട​​​​​രു​​​​​ക​​​​​യാ​​​​​ണ്.

International

ബി​എ​ൽ​എ ആ​ക്ര​മ​ണം; പ​ത്ത് പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു

ഇ​സ്ലാ​മാ​ബാ​ദ്: ബ​ലൂ​ചി​സ്ഥാ​ൻ പ്ര​വി​ശ്യ​യി​ൽ ബ​ലൂ​ച് ലി​ബ​റേ​ഷ​ൻ ആ​ർ​മി (ബി​എ​ൽ​എ) ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ൽ പ​ത്ത് പാ​ക് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഞ്ച് ജി​ല്ല​ക​ളി​ലാ​യി പ​ന്ത്ര​ണ്ടി​ല​ധി​കം ഇ​ട​ങ്ങ​ളി​ലാ​ണ് ഒ​രേ സ​മ​യം ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്.

സു​ര​ക്ഷാ സേ​ന ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 37 ഭീ​ക​ര​രെ വ​ധി​ച്ചെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. പോ​രാ​ട്ട​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യ ഓ​പ്പ​റേ​ഷ​ൻ ഹെ​റോ​ഫ് ആ​രം​ഭി​ച്ച​താ​യി ബി​എ​ൽ​എ നേ​തൃ​ത്വം പ്ര​ഖ്യാ​പി​ച്ചു. മാ​തൃ​രാ​ജ്യ​ത്തെ സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി പു​തി​യ ഘ​ട്ടം എ​ന്നാ​ണ് ബി​എ​ൽ​എ നേ​താ​ക്ക​ളു​ടെ പ്ര​തി​ക​ര​ണം.

സൈ​നി​ക സ്ഥാ​പ​ന​ങ്ങ​ളെ​യും പോ​ലീ​സി​നെ​യു​മാ​ണ് ബി​എ​ൽ​എ ല​ക്ഷ്യം വ​ച്ച​ത്. പ്ര​വി​ശ്യാ ത​ല​സ്ഥാ​ന​മാ​യ ക്വ​റ്റ​യ്ക്ക് പു​റ​മെ പാ​സ്‌​നി, മ​സ്‌​തൂം​ഗ്, നു​ഷ്കി, ഗ്വാ​ദ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഏ​റ്റു​മു​ട്ട​ൽ ന​ട​ന്ന​ത്. ക്വ​റ്റ​യി​ൽ മാ​ത്രം നാ​ലു പോ​ലീ​സു​കാ​ർ​ക്ക് ജീ​വ​ൻ ന​ഷ്‌​ട​മാ​യി.

അ​ത്യാ​ധു​നി​ക ആ​യു​ധ​ങ്ങ​ൾ ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ബി​എ​ൽ​എ​യു​ടെ ആ​ക്ര​മ​ണം. ആ​ക്ര​മ​ണ​ത്തെ തു​ട​ർ​ന്ന് പ്ര​വി​ശ്യ​യി​ലു​ട​നീ​ളം സു​ര​ക്ഷ ക​ർ​ശ​ന​മാ​ക്കി. പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ൽ സേ​നാ വി​ഭാ​ഗ​ങ്ങ​ളെ വി​ന്യ​സി​ച്ചു.

 

International

ആയിരങ്ങൾ കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഖമനയ്

ടെ​​​ഹ്റാ​​​ൻ: ​​​ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ കൊ​​​ല്ല​​​പ്പെ​​​ട്ടു​​​വെ​​​ന്നും അ​​​മേ​​​രി​​​ക്ക​​​യാ​​​ണ് ഇ​​​തി​​​നു​​​ത്ത​​​ര​​​വാ​​​ദി​​​യെ​​​ന്നും ഇ​​​റാ​​​നി​​​ലെ പ​​​ര​​​മോ​​​ന്ന​​​ത നേ​​​താ​​​വ് ആ​​​യ​​​ത്തൊ​​​ള്ള അ​​​ലി ഖ​​​മ​​​ന​​​യ്. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ ആ​​​യി​​​ര​​​ങ്ങ​​​ൾ മ​​​രി​​​ച്ചു​​​വെ​​​ന്ന് ഖ​​​മ​​​ന​​​യ് പ​​​ര​​​സ്യ​​​മാ​​​യി അം​​​ഗീ​​​ക​​​രി​​​ക്കു​​​ന്ന​​​ത് ഇ​​​താ​​​ദ്യ​​​മാ​​​ണ്.

അ​​​മേ​​​രി​​​ക്ക​​​യു​​​മാ​​​യും ഇ​​​സ്ര​​​യേ​​​ലു​​​മാ​​​യും ബ​​​ന്ധ​​​മു​​​ള്ള​​​വ​​​രാ​​​ണ് അ​​​നേ​​​കാ​​​യി​​​ര​​​ങ്ങ​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ​​​തെ​​​ന്ന് ശ​​​നി​​​യാ​​​ഴ്ച ഖ​​​മ​​​ന​​​യ് പ​​​റ​​​ഞ്ഞ​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ മാ​​​ധ്യ​​​മ​​​ങ്ങ​​​ൾ റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. മ​​​നു​​​ഷ്യ​​​ത്വ​​​മി​​​ല്ലാ​​​തെ, കാ​​​ട​​​ൻ​​ രീ​​​തി​​​യി​​​ലാ​​​ണു ചി​​​ല​​​രെ കൊ​​​ന്ന​​​ത്. അ​​​മേ​​​രി​​​ക്ക​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ട്രം​​​പി​​​നെ ക്രി​​​മി​​​ന​​​ൽ കു​​​റ്റ​​​വാ​​​ളി​​​യാ​​​യി​​​ട്ടാ​​​ണ് ഇ​​​റാ​​​ൻ പ​​​രി​​​ഗ​​​ണി​​​ക്കു​​​ന്ന​​​തെ​​​ന്നും ഖ​​​മ​​​ന​​​യ് കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഇ​​​റാ​​​നി​​​ൽ സാ​​​ന്പ​​​ത്തി​​​ക​​​ പ്ര​​​തി​​​സ​​​ന്ധി രൂ​​​ക്ഷ​​​മാ​​​യ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ഡി​​​സം​​​ബ​​​ർ അ​​വ​​​സാ​​​നം ടെ​​​ഹ്റാ​​​നി​​​ലെ വ്യാ​​​പാ​​​രി​​​ക​​​ൾ ആ​​​രം​​​ഭി​​​ച്ച പ്ര​​​ക​​​ട​​​നം രാ​​​ജ്യ​​​മൊ​​​ട്ടാ​​​കെ ഭ​​​ര​​​ണ​​​കൂ​​​ട​​വി​​​രു​​​ദ്ധ പ്ര​​​ക്ഷോ​​​ഭ​​​മാ​​​യി മാ​​​റു​​​ക​​​യാ​​​യി​​​രു​​​ന്നു. ഇ​​​റേ​​​നി​​​യ​​​ൻ ജ​​​ന​​​ത പ്ര​​​ക്ഷോ​​​ഭം തു​​​ട​​​ര​​​ണ​​​മെ​​​ന്ന് ട്രം​​​പ് ഇ​​​തി​​​നി​​​ടെ പ​​​റ​​​യു​​​ക​​​യു​​​ണ്ടാ​​​യി.

5,000 പേ​​​രെ​​​ങ്കി​​​ലും മ​​​രി​​​ച്ചു

ടെ​​​ഹ്റാ​​​ൻ: ജ​​​ന​​​കീ​​​യ പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ കു​​​റ​​​ഞ്ഞ​​​ത് 5,000 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ പ​​​റ​​​ഞ്ഞു​​​വെ​​​ന്ന് റോ​​​യി​​​ട്ടേ​​​ഴ്സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്തു. ഇ​​​തി​​​ൽ 500 പേ​​​ർ ഇ​​​റേ​​​നി​​​യ​​​ൻ സു​​​ര​​​ക്ഷാ​​​ ഭ​​​ട​​​ന്മാ​​​രാ​​​ണ്.

കു​​​ർ​​​ദ് വി​​​മ​​​ത​​​ർ​​​ക്കു സ്വാ​​​ധീ​​​ന​​​മു​​​ള്ള വ​​​ട​​​ക്കു​​​പ​​​ടി​​​ഞ്ഞാ​​​റ​​​ൻ ഇ​​​റാ​​​നി​​​ലാ​​​ണു സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളും മ​​​ര​​​ണ​​​സം​​​ഖ്യ​​​യും കൂ​​​ടു​​​ത​​​ലു​​​ണ്ടാ​​​യ​​​ത്. പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​നി​​​ടെ ആ​​​യു​​​ധം ധ​​​രി​​​ച്ച ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ കൊ​​​ന്നൊ​​​ടു​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ക​​​ലാ​​​പ​​​കാ​​​രി​​​ക​​​ൾ​​​ക്ക് ആ​​​യു​​​ധം ന​​​ല്കി​​​യ​​​ത് ഇ​​​സ്ര​​​യേ​​​ലാ​​​ണ്. മ​​​ര​​​ണ​​​സം​​​ഖ്യ ഇ​​​നി​​​യും ഉ​​​യ​​​രും- പേ​​​ര് വെ​​​ളി​​​പ്പെ​​​ടു​​​ത്താ​​​ത്ത ഇ​​​റേ​​​നി​​​യ​​​ൻ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

പ്ര​​​ക്ഷോ​​​ഭ​​​ത്തി​​​ൽ 3,308 പേ​​​ർ മ​​​രി​​​ച്ച​​​താ​​​യി സ്ഥി​​​രീ​​​ക​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് ഇ​​​റാ​​​നി​​​ലെ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ കാ​​​ര്യ​​​ങ്ങ​​​ൾ നി​​​രീ​​​ക്ഷി​​​ക്കു​​​ന്ന അ​​​മേ​​​രി​​​ക്ക​​​ൻ സം​​​ഘ​​​ട​​​ന ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം അ​​​റി​​​യി​​​ച്ച​​​ത്. മ​​​ര​​​ണ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് മ​​​റ്റൊ​​​രു 4,382 കേ​​​സു​​​ക​​​ൾ പ​​​രി​​​ശോ​​​ധി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്.ഇ​​​റേ​​​നി​​​യ​​​ൻ സ​​​ർ​​​ക്കാ​​​ർ 24,000 പേ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യും സ്ഥി​​​രീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്.

National

ജാർഖണ്ഡിൽ രണ്ടു ദിവസത്തിനിടെ ഒരു കാട്ടാന കൊലപ്പെടുത്തിയത് 13 പേരെ

ചാ​​​യി​​​ബാ​​​സ: ജാ​​​ർ​​​ഖ​​​ണ്ഡി​​​ലെ വെ​​​സ്റ്റ് സിം​​​ഗ്ഭും ജി​​​ല്ല​​​യി​​​ൽ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നി​​​ടെ ഒ​​​രു കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത് 13 പേ​​​രെ. നാ​​​ലു പേ​​​ർ​​​ക്കു പ​​​രി​​​ക്കേ​​​റ്റു. ചാ​​​യി​​​ബാ​​​സ ഡി​​​വി​​​ഷ​​​ണ​​​ൽ ഫോ​​​റ​​​സ്റ്റ് ഓ​​​ഫീ​​​സ​​​ർ ആ​​​ദി​​​ത്യ നാ​​​രാ​​​യ​​​ൺ ആ​​​ണ് ഇ​​​ക്കാ​​​ര്യ അ​​​റി​​​യി​​​ച്ച​​​ത്.

വ​​​നം വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രും ബം​​​ഗാ​​​ളി​​​ലെ ബ​​​ങ്കു​​​ര ജി​​​ല്ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള വി​​​ദ​​​ഗ്ധ​​​രും കാ​​​ട്ടാ​​​ന​​​യെ വ​​​ന​​​ത്തി​​​ലേ​​​ക്കു തു​​​ര​​​ത്താ​​​ൻ ശ്ര​​​മം ന​​​ട​​​ത്തി​​​വ​​​രി​​​ക​​​യാ​​​ണ്.

ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ നാ​​​ലു പേ​​​ർ അ​​​ട​​​ക്കം ആ​​​റു പേ​​​രെ​​​യാ​​​ണ് കാ​​​ട്ടാ​​​ന കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. തി​​​ങ്ക​​​ളാ​​​ഴ്ച ഒ​​​രു കു​​​ടും​​​ബ​​​ത്തി​​​ലെ മൂ​​​ന്നു പേ​​​ര​​​ട​​​ക്കം ഏ​​​ഴു പേ​​​ർ ഇ​​​തേ കാ​​​ട്ടാ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടി​​​രു​​​ന്നു. കാ​​​ട്ടാ​​​ന​​​ക്കൂ​​​ട്ടം നാ​​​ട്ടി​​​ലേ​​​ക്കി​​​റ​​​ങ്ങി​​​യ​​​തി​​​നെ​​​ത്തു​​​ട​​​ർ​​​ന്ന് സൗ​​​ത്ത് ഈ​​​സ്റ്റേ​​​ൺ റെ​​​യി​​​ൽ​​​വേ​​​യി​​​ലെ ച​​​ക്ര​​​ധാ​​​ർ​​​പു​​​ർ ഡി​​​വി​​​ഷ​​​നി​​​ൽ ആ​​​റു ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സു​​​ക​​​ൾ റ​​​ദ്ദാ​​​ക്കി.

കാ​​​ട്ടാ​​​ന​​​ശ​​​ല്യ​​​ത്തി​​​നു പ​​​രി​​​ഹാ​​​രം കാ​​​ണു​​​ന്ന​​​തി​​​ൽ വ​​​നം വ​​​കു​​​പ്പ് പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടെ​​​ന്ന് ബി​​​ജെ​​​പി നേ​​​താ​​​വും മു​​​ൻ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​മാ​​​യ മ​​​ധു കോ​​​ഡ വി​​​മ​​​ർ​​​ശി​​​ച്ചു.

International

കഴിഞ്ഞവർഷം കൊല്ലപ്പെട്ടത് 17 മിഷണറിമാർ

വ​​​ത്തി​​​ക്കാ​​​ന്‍ സി​​​റ്റി: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ലോ​​​ക​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ലാ​​​യി കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് 17 മി​​​ഷ​​​ണ​​​റി​​​മാ​​​ർ. ക​​​ത്തോ​​​ലി​​​ക്കാ​​​ മാ​​​ധ്യ​​​മ​​​മാ​​​യ ഫി​​​ഡെ​​​സ് വാ​​​ർ​​​ത്താ ഏ​​​ജ​​​ൻ​​​സി​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​വി​​​വ​​​ര​​​മു​​​ള്ള​​​ത്.

ഇ​​​തോ​​​ടെ ക​​​ഴി​​​ഞ്ഞ 25 വ​​​ർ​​​ഷ​​​ത്തി​​​നു​​​ള്ളി​​​ൽ ജീ​​​വ​​​ത്യാ​​​ഗം ചെ​​​യ്ത മി​​​ഷ​​​ണ​​​റി​​​മാ​​​രു​​​ടെ എ​​​ണ്ണം 626 ആ​​​യി ഉ​​​യ​​​ർ​​​ന്നു. വി​​​ശ്വാ​​​സ​​​ത്തെ പ്ര​​​തി കൊ​​​ല്ല​​​പ്പെ​​​ട്ട​​​വ​​​രി​​​ൽ വൈ​​​ദി​​​ക​​​ര്‍, ക​​​ന്യാ​​​സ്ത്രീ​​​ക​​​ൾ, സെ​​​മി​​​നാ​​​രി​​​ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, അ​​​ല്മാ​​​യ​​​ർ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ടു​​​ന്നു.

ഭൂ​​​ഖ​​​ണ്ഡം തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം 2025ൽ ​​​ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മി​​​ഷ​​​ണ​​​റി​​​മാ​​​ര്‍ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് ആ​​​ഫ്രി​​​ക്ക​​​യി​​​ലാ​​​ണ്. ആ​​​റു വൈ​​​ദി​​​ക​​​ർ, ര​​​ണ്ട് സെ​​​മി​​​നാ​​​രി വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ, ര​​​ണ്ട് മ​​​ത​​​ബോ​​​ധ​​​ന അ​​​ധ്യാ​​​പ​​​ക​​​ര്‍ എ​​​ന്നി​​​വ​​​രു​​​ള്‍പ്പെ​​​ടെ പ​​​ത്തു മി​​​ഷ​​​ണ​​​റി​​​മാ​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. അ​​​മേ​​​രി​​​ക്ക​​​യി​​​ല്‍ ര​​​ണ്ടു വൈ​​​ദി​​​ക​​​രും ര​​​ണ്ടു ക​​​ന്യാ​​​സ്ത്രീ​​​ക​​​ളും കൊ​​​ല്ല​​​പ്പെ​​​ട്ടു.

കൊ​​​ല്ല​​​പ്പെ​​​ട്ട മി​​​ഷ​​​ണ​​​റി​​​മാ​​​രി​​​ല്‍ ഒ​​​രു വൈ​​​ദി​​​ക​​​നും അ​​​ല്മാ​​​യ​​​നും ഉ​​​ള്‍പ്പെ​​​ടെ ര​​​ണ്ടു​​​പേ​​​ർ ഏ​​​ഷ്യ​​​യി​​​ൽ​​​നി​​​ന്നു​​​ള്ള​​​വ​​​രാ​​​ണ്. ഒ​​​രു വൈ​​​ദി​​​ക​​​ന്‍ യൂ​​​റോ​​​പ്പി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു. അ​​​തേ​​​സ​​​മ​​​യം, അ​​​നൗ​​​ദ്യോ​​​ഗി​​​ക ക​​​ണ​​​ക്കു​​​ക​​​ള്‍ പ്ര​​​കാ​​​രം ലോ​​​ക​​​മെ​​​മ്പാ​​​ടും നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് മി​​​ഷ​​​ണ​​​റി​​​മാ​​​രും ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​ന് ക്രൈ​​​സ്ത​​​വ​​​രും ക്രി​​​സ്തു​​​വി​​​ശ്വാ​​​സ​​​ത്തെപ്ര​​​തി കൊ​​​ല്ല​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നാ​​​ണ് വി​​​വി​​​ധ റി​​​പ്പോ​​​ര്‍ട്ടു​​​ക​​​ള്‍ സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന​​​ത്.

Kerala

പ​ക്ഷി​പ്പ​നി; 19881 പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കും

ആ​ല​പ്പു​ഴ: പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ല്‍ 19,881 പ​ക്ഷി​ക​ളെ കൊ​ന്നൊ​ടു​ക്കും. ചൊവ്വാഴ്ച ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. പ്ര​ഭ​വ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഒ​രു കി​ലോ മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള വ​ള​ർ​ത്തു​പ​ക്ഷി​ക​ളെ​യാ​ണ് ന​ശി​പ്പി​ക്കു​ന്ന​ത്.

ആ​ല​പ്പു​ഴ ജി​ല്ല​യി​ൽ ത​ക​ഴി, കാ​ർ​ത്തി​ക​പ്പ​ള്ളി, ക​രു​വാ​റ്റ, പു​ന്ന​പ്ര സൗ​ത്ത്, പു​റ​ക്കാ​ട്, ചെ​റു​ത​ന, നെ​ടു​മു​ടി, അ​മ്പ​ല​പ്പു​ഴ സൗ​ത്ത് എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി ദ്രു​ത​ക​ർ​മ്മ സേ​ന രം​ഗ​ത്തി​റ​ങ്ങും.

പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​ര്‍ നി​ർ​ദേ​ശി​ച്ചു. ആ​ല​പ്പു​ഴ, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​ത്. ഭോ​പ്പാ​ലി​ലെ ലാ​ബി​ൽ ന​ട​ത്തി​യ സാ​മ്പി​ൾ പ​രി​ശോ​ധ​ന​യി​ലാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

International

ബംഗ്ലാദേശിൽ മതനിന്ദ ആരോപിച്ച് ഹിന്ദുവിനെ കൊലപ്പെടുത്തി

ധാ​​​​​​ക്ക: ബം​​​​​​ഗ്ലാ​​​​​​ദേ​​​​​​ശി​​​​​​ൽ മ​​​​​​ത​​​​​​നി​​​​​​ന്ദ ആ​​​​​​രോ​​​​​​പി​​​​​​ച്ച് ഹി​​​​​​ന്ദു​​​​ യു​​വാ​​വി​​നെ കൊ​​​​​​ല​​​​​​പ്പെ​​​​​​ടു​​​​​​ത്തി. മൈ​​​​​​മെ​​​​​​ൻ​​​​​​സിം​​​​​​ഗ് സി​​​​​​റ്റി​​​​​​യി​​​​​​ലെ ഫാ​​​​​​ക്‌​​​​​​ട​​​​​​റി തൊ​​​​​​ഴി​​​​​​ലാ​​​​​​ളി​​​​​​യാ​​​​​​യ ദീ​​​​​​പു ച​​​​​​ന്ദ്ര ദാ​​​​​​സ് (25) ആ​​​​​​ണ് കൊ​​​​​​ല്ല​​​​​​പ്പെ​​​​​​ട്ട​​​​​​തെ​​​​​​ന്ന് ബം​​​​​​ഗ്ലാ ട്രി​​​​​​ബ്യൂ​​​​​​ൺ വാ​​​​​​ർ​​​​​​ത്താ പോ​​​​​​ർ​​​​​​ട്ട​​​​​​ൽ റി​​​​​​പ്പോ​​​​​​ർ​​​​​​ട്ട് ചെ​​​​​​യ്തു. ഇ​​​​​​ത്ത​​​​​​രം ഹീ​​​​​​ന​​​​​​മാ​​​​​​യ കു​​​​​​റ്റ​​​​​​കൃ​​​​​​ത്യ​​​​​​ങ്ങ​​​​​​ൾ​​​​​​ക്ക് രാ​​​​​​ജ്യ​​​​​​ത്ത് സ്ഥാ​​​​​​ന​​​​​​മി​​​​​​ല്ലെ​​​​​​ന്നും കു​​​​​​റ്റ​​​​​​വാ​​​​​​ളി​​​​​​ക​​​​​​ളെ വെ​​​​​​റു​​​​​​തെ വി​​​​​​ടി​​​​​​ല്ലെ​​​​​​ന്നും ഇ​​​​​​ട​​​​​​ക്കാ​​​​​​ല സ​​​​​​ർ​​​​​​ക്കാ​​​​​​ർ പ്ര​​​​​​സ്താ​​​​​​വ​​​​​​ന​​​​​​യി​​​​​​ൽ അ​​​​​​റി​​​​​​യി​​​​​​ച്ചു.

     വ്യാ​​​​​​ഴാ​​​​​​ഴ്ച രാ​​​​​​ത്രി ഇ​​​​​​യാ​​​​​​ളെ ആ​​​​​​ൾ​​​​​​ക്കൂ​​​​​​ട്ടം മ​​​​​​ർ​​​​​​ദി​​​​​​ക്കു​​​​​​ക​​​​​​യും മ​​​​​​ര​​​​​​ത്തി​​​​​​ൽ കെ​​​​​​ട്ടി​​​​​​ത്തൂ​​​​​​ക്കു​​​​​​ക​​​​​​യു​​​​​​മാ​​​​​​യി​​​​​​രു​​​​​​ന്നു. തു​​​​​​ട​​​​​​ർ​​​​​​ന്ന് മൃ​​​​​​ത​​​​​​ദേ​​​​​​ഹം ധാ​​​​​​ക്ക-​​​​​​മൈ​​​​​​മെ​​​​​​ൻ​​​​​​സിം​​​​​​ഗ് ഹൈ​​​​​​വേ​​​​​​യി​​​​​​ൽ ചു​​​​​​ട്ടു​​​​​​ക​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യും ചെ​​​​​​യ്തു. ഇ​​​​​​ത് റോ​​​​​​ഡി​​​​​​ൽ ഗ​​​​​​താ​​​​​​ഗ​​​​​​ത​​​​​​ക്കു​​​​​​രു​​​​​​ക്കി​​​​​​നും കാ​​​​​​ര​​​​​​ണ​​​​​​മാ​​​​​​യെ​​​​​​ന്ന് പോ​​​​​​ലീ​​​​​​സ് അ​​​​​​റി​​​​​​യി​​​​​​ച്ചു.

പ്ര​​​​​​ദേ​​​​​​ശ​​​​​​ത്തെ സം​​​​​​ഘ​​​​​​ർ​​​​​​ഷം നി​​​​​​യ​​​​​​ന്ത്രി​​​​​​ക്കാ​​​​​​ൻ പോ​​​​​​ലീ​​​​​​സ്  ശ്ര​​​​​​മി​​​​​​ച്ചു​​​​​​വ​​​​​​രി​​​​​​ക​​​​​​യാ​​​​​​ണ്. അ​​​​​​ക്ര​​​​​​മ​​​​​​ത്തി​​​​​​ന്‍റെ വീ​​​​​​ഡി​​​​​​യോ സ​​​​​​മൂ​​​​​​ഹ​​​​​​മാ​​​​​​ധ്യ​​​​​​മ​​​​​​ങ്ങ​​​​​​ളി​​​​​​ലും പ്ര​​​​​​ച​​​​​​രി​​​​​​ക്കു​​​​​​ന്നു​​​​​​ണ്ട്. മു​​​​​​ൻ പ്ര​​​​​​ധാ​​​​​​ന​​​​​​മ​​​​​​ന്ത്രി ഷെ​​​​​​യ്ഖ് ഹ​​​​​​സീ​​​​​​ന സ്ഥാ​​​​​​ന​​​​​​ഭ്ര​​​​​​ഷ്‌​​​​​​ട​​​​​​യാ​​​​​​യ​​​​​​തി​​​​​​നു​​​​​​ശേ​​​​​​ഷം രാ​​​​​​ജ്യ​​​​​​ത്ത് ഹി​​​​​​ന്ദു ന്യൂ​​​​​​ന​​​​​​പ​​​​​​ക്ഷ​​​​​​ത്തി​​​​​​നെ​​​​​​തി​​​​​​രേ​​​​​​യു​​​​​​ള്ള ആ​​​​​​ക്ര​​​​​​മ​​​​​​ണ​​​​​​ങ്ങ​​​​​​ൾ വ​​​​​​ർ​​​​​​ധി​​​​​​ച്ചി​​​​​​ട്ടു​​​​​​ണ്ട്. 

National

തെലുങ്കാനയിൽ ബിആർഎസ് പ്രവർത്തകൻ കൊല്ലപ്പെട്ടു

ഹൈ​​ദ​​രാ​​ബാ​​ദ്: തെ​​ലു​​ങ്കാ​​ന​​യി​​ൽ കോ​​ൺ​​ഗ്ര​​സ്-​​ബി​​ആ​​ർ​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ർ ത​​മ്മി​​ലു​​ണ്ടാ​​യ സം​​ഘ​​ർ​​ഷ​​ത്തി​​ൽ ബി​​ആ​​ർ​​എ​​സ് പ്ര​​വ​​ർ​​ത്ത​​ക​​ൻ മ​​രി​​ച്ചു.

സൂ​​ര്യ​​പേ​​ട്ട് ജി​​ല്ല​​യി​​ലെ ലിം​​ഗം​​പ​​ള്ളി ഗ്രാ​​മ​​ത്തി​​ൽ ചൊ​​വ്വാ​​ഴ്ച​​യാ​​യി​​രു​​ന്നു സം​​ഭ​​വം. ത​​ദ്ദേ​​ശ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ പ്ര​​ചാ​​ര​​ണ​​ത്തി​​ന്‍റെ സ​​മാ​​പ​​ന​​ത്തോ​​ട​​നു​​ബ​​ന്ധി​​ച്ചാ​​യി​​രുന്നു സം​​ഘ​​ർ​​ഷം.

ത​​ല​​യ്ക്കു പ​​രി​​ക്കേ​​റ്റ അ​​ന്പ​​ത്തി​​യേ​​ഴു​​കാ​​ര​​നാ​​ണു കൊ​​ല്ല​​പ്പെ​​ട്ട​​ത്. ഇ​​ദ്ദേ​​ഹ​​ത്തി​​ന്‍റെ മ​​രു​​മ​​ക​​ൾ മ​​ത്സ​​രി​​ക്കു​​ന്നു​​ണ്ട്.

International

ഈ വർഷം കൊല്ലപ്പെട്ടത് 67 മാധ്യമപ്രവർത്തകർ

പാ​​​രീ​​​സ്: ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ൽ ഈ ​​​വ​​​ർ​​​ഷം കൊ​​​ല്ല​​​പ്പെ​​​ട്ട മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ എ​​​ണ്ണം 67 ആ​​​ണെ​​​ന്നും ഇ​​​തി​​​ൽ 29 പേ​​​രെ വ​​​ക​​​വ​​​രു​​​ത്തി​​​യ​​​ത് ഇ​​​സ്ര​​​യേ​​​ലാ​​​ണെ​​​ന്നും പ​​​ത്ര​​​സ്വാ​​​ത​​​ന്ത്ര്യ​​​ത്തി​​​നാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന റി​​​പ്പോ​​​ർ​​​ട്ടേ​​​ഴ്സ് വി​​​ത്തൗ​​​ട്ട് ബോ​​​ർ​​​ഡേ​​​ഴ്സ് സം​​​ഘ​​​ട​​​ന അ​​​റി​​​യി​​​ച്ചു.

2023 ഒ​​​ക്‌​​​ടോ​​​ബ​​​റി​​​ൽ ആ​​​രം​​​ഭി​​​ച്ച ഗാ​​​സാ ​​യു​​​ദ്ധ​​​ത്തി​​​നി​​​ടെ ഇ​​​സ്രേ​​​ലി സേ​​​ന​​​യു​​​ടെ ആ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ആകെ 220 മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രാ​​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. മൂ​​​ന്നു വ​​​ർ​​​ഷ​​​ത്തി​​​നി​​​ടെ ലോ​​​ക​​​ത്ത് ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രെ കൊ​​​ന്നൊ​​​ടു​​​ക്കി​​​യ രാ​​​ജ്യ​​​മെ​​​ന്ന കു​​​പ്ര​​​സി​​​ദ്ധി​​​യാ​​​ണ് ഇ​​​സ്ര​​​യേ​​​ലി​​​നു​​​ണ്ടാ​​​യി​​​രി​​​ക്കു​​​ന്ന​​​ത്.

ഗാ​​​സ ക​​​ഴി​​​ഞ്ഞാ​​​ൽ ഈ ​​​വ​​​ർ​​​ഷം ഏ​​​റ്റ​​​വും കൂ​​​ടു​​​ത​​​ൽ മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത് മെ​​​ക്സി​​​ക്കോ​​​യി​​​ലാ​​​ണ് - ഒ​​​ന്പ​​​തു പേ​​​ർ.

യു​​​ദ്ധം ന​​​ട​​​ക്കു​​​ന്ന യു​​​ക്രെ​​​യ്നും സു​​​ഡാ​​​നു​​​മാ​​​ണ് മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​ർ കൂടുതൽ ഭീഷണി നേ​​​രി​​​ടു​​​ന്ന രാ​​​ജ്യ​​​ങ്ങ​​​ൾ.

International

ദി​ത്വാ ചു​ഴ​ലി​ക്കാ​റ്റ്; ശ്രീ​ല​ങ്ക​യി​ല്‍ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു

കൊ​ളം​ബോ: ദി​ത്വ ചു​ഴ​ലി​ക്കാ​റ്റ് ക​ന​ത്ത നാ​ശം വി​ത​ച്ച ശ്രീ​ല​ങ്ക​യി​ൽ അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു. പേ​മാ​രി​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും 132 പേ​ർ മ​രി​ച്ചെ​ന്നാ​ണ് നി​ഗ​മ​നം. ദു​ര​ന്ത നി​വാ​ര​ണ സേ​ന​യു​ടെ ക​ണ​ക്കു​പ്ര​കാ​രം 176 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്.

ക​ഴി​ഞ്ഞ 20 വ​ർ​ഷ​ത്തി​നി​ടെ ശ്രീ​ല​ങ്ക​യി​ലു​ണ്ടാ​യ ഏ​റ്റ​വും വ​ലി​യ പ്ര​ള​യ​മാ​ണി​ത്. മോ​ശം കാ​ലാ​വ​സ്ഥ കാ​ര​ണം പ​ല​യി​ട​ങ്ങ​ളി​ലും ആ​ശ​യ​വി​നി​മ​യം ത​ട​സ​പ്പെ​ട്ടു. മ​ര​ണ​സം​ഖ്യ ഇ​നി​യും കൂ​ടാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് ദു​ര​ന്ത നി​വാ​ര​ണ സേ​ന അ​റി​യി​ച്ചു.

ഡി​സം​ബ​ർ 16 വ​രെ സ്‌​കൂ​ളു​ക​ൾ അ​ട​ച്ചി​ടും. പ്ര​ള​യ​ത്തി​ൽ നൂ​റു​ക​ണ​ക്കി​ന് വീ​ടു​ക​ളും സ്‌​ഥാ​പ​ന​ങ്ങ​ളും ത​ക​ർ​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട 43,995 പേ​രെ ദു​രി​താ​ശ്വാ​സ ക്യാ​മ്പി​ലേ​ക്ക് മാ​റ്റി.

ശ്രീ​ല​ങ്ക​ൻ തീ​ര​ത്തി​നു സ​മീ​പ​ത്ത് തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ ബം​ഗാ​ൾ ഉ​ൾ​ക്ക​ട​ലി​നു മു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന ചു​ഴ​ലി​ക്കാ​റ്റ് തെ​ക്ക​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് നീ​ങ്ങു​ക​യാ​ണ്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ത​മി​ഴ്‌​നാ​ട്ടി​ൽ ക​ന​ത്ത ജാ​ഗ്ര​ത പ്ര​ഖ്യാ​പി​ച്ചു.

National

മ​ധ്യ​പ്ര​ദേ​ശി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യി ഏ​റ്റു​മു​ട്ട​ൽ; ഹോ​ക്ക് ഫോ​ഴ്‌​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് വീ​ര​മൃ​ത്യു

ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ൽ മാ​വോ​യി​സ്റ്റു​ക​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഹോ​ക്ക് ഫോ​ഴ്‌​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്ക് വീ​ര​മൃ​ത്യു. ആ​ശി​ഷ് ശ​ർ​മ(40) ആ​ണ് മ​രി​ച്ച​ത്.

മ​ധ്യ​പ്ര​ദേ​ശ്-ഛ​ത്തീ​സ്ഗ​ഡ്-​മ​ഹാ​രാ​ഷ്ട്ര ട്രൈ​ജം​ഗ്ഷ​നു സ​മീ​പ​മു​ള്ള വ​ന​ത്തി​ൽ ബു​ധ​നാ​ഴ്ച പു​ല​ർ​ച്ച​യാ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്.

ര​ണ്ടു​ത​വ​ണ ധീ​ര​ത​യ്ക്കു​ള്ള മെ​ഡ​ൽ നേ​ടി​യ ഉ​ദ്യോ​ഗ​സ്ഥ​നാ​യ ആ​ശി​ഷ് ശ​ർ​മ​യ്ക്ക് മ​ധ്യ​പ്ര​ദേ​ശ്, ഛത്തീ​സ്ഗ​ഡ്, മ​ഹാ​രാ​ഷ്ട്ര പോ​ലീ​സി​ന്‍റെ സം​യു​ക്ത സം​ഘ​ത്തെ ന​യി​ക്കു​ന്ന​തി​നി​ടെ തു​ട​യി​ലും വ​യ​റി​ലും വെ​ടി​യേ​ൽ​ക്കു​ക​യാ​യി​രു​ന്നു.

വ​ന​മേ​ഖ​ല​യി​ൽ വ​ലി​യ മാ​വോ​യി​സ്റ്റ് സം​ഘം പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യാ​ന്വേ​ഷ​ണ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​യ്ക്ക് എ​ത്തി​യ​ത്.

രാ​വി​ലെ 8.30 ഓ​ടെ​യാ​ണ് സു​ര​ക്ഷാ​സേ​ന​യ്ക്ക് നേ​രെ വെ​ടി​വ​യ്പ്പ് ഉ​ണ്ടാ​യ​ത്. ഗു​രു​ത​ര പ​രി​ക്കേ​റ്റ ആ​ശി​ഷ് ശ​ർ​മ​യെ ഛത്തീ​സ്ഗ​ഡി​ലെ രാ​ജ്ന​ന്ദ്ഗാ​വ് ജി​ല്ല​യി​ലെ ഡോ​ൺ​ഗ​ർ​ഗ​ഡ് ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ൽ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.‌

മാ​വോ​യി​സ്റ്റു​ക​ളു​ടെ ഭാ​ഗ​ത്തും ആ​ള​പാ​യ​മു​ണ്ടെ​ന്ന് സ്പെ​ഷ്യ​ൽ ഡി​ജി പ​ങ്ക​ജ് ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു.

 

International

തു​ർ​ക്കി സൈ​നി​ക വി​മാ​നാ​പ​ക​ടം: 20 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം

ടി​ബി​ലി​സി: തു​ർ​ക്കി​യു​ടെ സൈ​നി​ക വി​മാ​നം ത​ക​ർ​ന്ന് 20 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​ര​ണം. അ​സ​ര്‍​ബൈ​ജാ​നി​ൽ​നി​ന്ന് തു​ർ​ക്കി​യി​ലേ​യ്ക്ക് തി​രി​ച്ചു​വ​രു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​നം ത​ക​ർ​ന്നു​വീ​ണ​ത്.

ജോ​ര്‍​ജി​യ-​അ​സ​ര്‍​ബൈ​ജാ​ന്‍ അ​തി​ര്‍​ത്തി​യി​ലാ​ണ് തു​ര്‍​ക്കി സൈ​നി​ക വി​മാ​നം ത​ക​ർ​ന്നു വീ​ണ​ത്. വി​മാ​ന​ത്തി​ലു​ണ്ടാ​യി​രു​ന്ന 20 പേ​രും സൈ​നി​ക​രാ​യി​രു​ന്നു.

സി 130 ​ഹെ​ര്‍​കു​ലി​സ് വി​ഭാ​ഗ​ത്തി​ല്‍​പെ​ട്ട വി​മാ​ന​മാ​ണ് ത​ക​ര്‍​ന്നു​വീ​ണ​ത്. വി​മാ​നം പ​ല ക​ഷ്ണ​ങ്ങ​ളാ​യി താ​ഴേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. വി​മാ​ന​ത്തി​ന​ക​ത്തു​ണ്ടാ​യ സ്‌​ഫോ​ട​ന​മാ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

 

International

റ​ഷ്യ​യി​ൽ പ്ര​തി​രോ​ധ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്റ്റ​ർ ത​ക​ർ​ന്ന് അ​ഞ്ച് പേ​ർ മ​രി​ച്ചു

മോ​സ്കോ: റ​ഷ്യ​യി​ൽ പ്ര​തി​രോ​ധ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള ഏ​വി​യേ​ഷ​ൻ ക​മ്പ​നി​യി​ലെ മു​തി​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ച ഹെ​ലി​കോ​പ്ട​ർ ത​ക​ർ​ന്നു​വീ​ണ് അ​ഞ്ച് പേ​ർ മ​രി​ച്ചു. കെ​എ-226 ഹെ​ലി​കോ​പ്റ്റ​റാ​ണ് ത​ക​ർ​ന്ന​ത്.

കി​സ്‌​ലി​യാ​റി​ൽ നി​ന്ന് ഇ​സ്ബെ​ർ​ബാ​ഷി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ഹെ​ലി​കോ​പ്റ്റ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ഇ​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

കാ​സ്പി​യ​ൻ ക​ട​ൽ​ത്തീ​ര​ത്ത് ഹെ​ലി​കോ​പ്റ്റ​ർ ഇ​റ​ക്കാ​ൻ പൈ​ല​റ്റ് ശ്ര​മി​ക്കു​ന്ന​ത് ദൃ​ശ്യ​മാ​ണ്. ത​ക​ർ​ന്നു​വീ​ഴു​ന്ന​തി​ന് തൊ​ട്ടു​മു​മ്പ് നി​ല​ത്തി​ടി​ച്ച് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ പി​ൻ​ഭാ​ഗം അ​ട​ർ​ന്നു​പോ​യി. പി​ന്നീ​ട് വെ​ള്ള​ത്തി​ന് മു​ക​ളി​ലൂ​ടെ ഹെ​ലി​കോ​പ്റ്റ​ർ ചെ​റു​താ​യി ഉ​യ​ർ​ത്താ​ൻ പൈ​ല​റ്റി​ന് ക​ഴി​ഞ്ഞെ​ങ്കി​ലും നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ടു​ക​യും താ​ഴേ​ക്ക് പ​തി​ക്കു​ക​യും ചെ​യ്തു.

കി​സ്ലി​യാ​ർ ഇ​ല​ക്ട്രോ മെ​ക്കാ​നി​ക്ക​ൽ പ്ലാ​ന്‍റി​ലെ ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ ഡ​യ​റ​ക്ട​ർ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ, ചീ​ഫ് ഡി​സൈ​ന​ർ, ഹെ​ലി​കോ​പ്റ്റ​ർ ഫ്ലൈ​റ്റ് മെ​ക്കാ​നി​ക്ക് എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

 

National

ട്രെ​യി​ൻ ഇ​റ​ങ്ങി പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ മ​റ്റൊ​രു ട്രെ​യി​ൻ ഇ​ടി​ച്ച് നാല് പേ​ർ മ​രി​ച്ചു

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ട്രെ​യി​ൻ ഇ​ടി​ച്ച് നാല് പേ​ർ മ​രി​ച്ചു. റെ​യി​ൽ​വേ പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​രെ ട്രെ​യി​നി​ടി​ക്കു​ക​യാ​യി​രു​ന്നു. മി​ർ​സ​പൂ​രി​ലെ ചു​നാ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലാ​ണ് സം​ഭ​വം.

ഇ​ന്ന് രാ​വി​ലെ ചോ​പ്പ​ൻ പ്ര​യാ​ഗ് രാ​ജ് എ​ക്സ്പ്ര​സി​ൽ വ​ന്നി​റ​ങ്ങി​യ യാ​ത്ര​ക്കാ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഇ​വ​ർ ട്രെ​യി​ൻ ഇ​റ​ങ്ങി പാ​ളം മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ നേ​താ​ജി എ​ക്സ്പ്ര​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു​പേ​രും സം​ഭ​വ സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ മ​രി​ച്ചു. പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​രം​ഭി​ച്ചു.

Kerala

പാ​ല​ക്കാ​ട്ട് ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു

പാ​ല​ക്കാ​ട്: മാ​ത്തൂ​ര്‍ പ​ല്ല​ഞ്ചാ​ത്ത​നൂ​രി​ല്‍ ഭ​ര്‍​ത്താ​വ് ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്നു. പ​ല്ല​ഞ്ചാ​ത്ത​നൂ​ര്‍ പൊ​ള്ളം​പാ​ടം വീ​ട്ടി​ല്‍ ഇ​ന്ദി​ര(55)​യെ​യാ​ണ് ഭ​ര്‍​ത്താ​വ് വാ​സു(62) കൊ​ല​പ്പെ​ടു​ത്തി​യ​ത്. ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു സം​ഭ​വം.

അ​യ​ല്‍​വാ​സി​യാ​യ രാ​ജ​നാ​ണ് നി​ല​വി​ളി കേ​ട്ട് ആ​ദ്യം ഓ​ടി​യെ​ത്തി​യ​ത്. വീ​ടി​ന്‍റെ അ​ടു​ക്ക​ള ഭാ​ഗ​ത്ത് മ​രി​ച്ച നി​ല​യി​ലാ​ണ് ഇ​ന്ദി​ര​യെ ക​ണ്ടെ​ത്തി​യ​ത്. വീ​ടി​നു മു​ന്‍​വ​ശ​ത്ത് കൊ​ടു​വാ​ളു​മാ​യി വാ​സു നി​ല്‍​പ്പു​ണ്ടാ​യി​രു​ന്നു. വാ​സു​വി​ന്‍റെ കൈ​യി​ലു​ണ്ടാ​യി​രു​ന്ന കൊ​ടു​വാ​ള്‍ രാ​ജ​ന്‍ പി​ടി​ച്ചു​മാ​റ്റി.

കു​ടും​ബ​വ​ഴ​ക്കാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് കാ​ര​ണ​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ഭാ​ര്യ​യും മ​ക്ക​ളും പ​ക്ഷം​ചേ​ര്‍​ന്ന് ത​ന്നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​താ​യി വാ​സു ആ​രോ​പി​ച്ചി​രു​ന്നു. ഇ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് വാ​സു ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന​തെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

National

മധ്യപ്രദേശില്‍ ബി​ജെ​പി നേ​താ​വി​നെ വെ​ടി​വെ​ച്ചു​കൊ​ന്നു; പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു

ഭോ​പ്പാ​ൽ: ബി​ജെ​പി പ്രാ​ദേ​ശി​ക നേ​താ​വി​നെ ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടം​ഗ സം​ഘം വെ​ടി​വെ​ച്ചു​കൊ​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ക​ട്‌​നി ജി​ല്ല​യി​ൽ ചൊ​വ്വാ​ഴ്‌​ച ന​ട​ന്ന സം​ഭ​വ​ത്തി​ൽ നീ​ലു ര​ജ​ക് (38) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

ബൈ​ക്കി​ൽ മാ​സ്ക് ധ​രി​ച്ചെ​ത്തി​യ ര​ണ്ടു​പേ​ർ ര​ജ​കി​നെ വെ‌​ടി​വ​യ്ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നു. പ്രി​ൻ​സ്, അ​ക്രം ഖാ​ൻ എ​ന്നി​വ​രാ​ണ് വെ​ടി​യു​തി​ർ​ത്ത​തെ​ന്നും ഇ​രു​വ​രും ഒ​ളി​വി​ലാ​ണെ​ന്നും ഡി​ഐ​ജി അ​തു​ൽ സിം​ഗ് പ​റ​ഞ്ഞു.

അ​തേ​സ​മ​യം കൊ​ല​പാ​ത​ക​ത്തി​ൽ മ​ക​ന്‍റെ പ​ങ്കി​നെ​ക്കു​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തെ​ത്തി​യ​തി​ന് പി​ന്നാ​ലെ പ്രി​ൻ​സി​ന്‍റെ പി​താ​വ് നെ​ൽ​സ​ൺ ജീ​വ​നൊ​ടു​ക്കി. പാ​ർ​ക്കി​ങ്ങു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജ​കും അ​ക്രം ഖാ​നു​മാ​യി ത​ർ​ക്കം നി​ല​നി​ന്നി​രു​ന്നു.

Kerala

യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു; ഒ​രാ​ൾ ക​സ്റ്റ​ഡി​യി​ൽ

‌മ​ല​പ്പു​റം: കാ​ടു​വെ​ട്ടു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് യു​വാ​വി​നെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു. മ​ഞ്ചേ​രി ചാ​ത്ത​ങ്ങോ​ട്ടു​പു​റം സ്വ​ദേ​ശി പ്ര​വീ​ണ്‍ (40) കൊ​ല്ല​പ്പെ​ട്ട സം​ഭ​വ​ത്തി​ൽ മ​ഞ്ചേ​രി ചാ​ര​ങ്കാ​വ് സ്വ​ദേ​ശി മൊ​യ്തീ​ൻ കു​ട്ടി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ഞാ​യ​റാ​ഴ്ച രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു ദാ​രു​ണ സം​ഭ​വ​മു​ണ്ടാ​യ​ത്. കാ​ടു​വെ​ട്ട് തൊ​ഴി​ലാ​ളി​ക​ളാ​ണ് പ്ര​വീ​ണും മൊ​യ്തീ​നും. രാ​വി​ലെ ഇ​രു​വ​രും ഒ​രു​മി​ച്ച് ബൈ​ക്കി​ല്‍ ജോ​ലി​ക്ക് പോ​കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഇ​വ​ർ ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി.

തു​ട​ർ​ന്ന് മൊ​യ്തീ​ന്‍ കാ​ടു​വെ​ട്ടു​ന്ന യ​ന്ത്രം ഉ​പ​യോ​ഗി​ച്ച് പ്ര​വീ​ണി​ന്‍റെ ക​ഴു​ത്ത​റു​ത്ത് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു. ഇ​ന്‍​ക്വ​സ്റ്റ് ന​ട​പ​ടി​ക​ള്‍ പൂ​ർ​ത്തി​യാ​ക്കി മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

Kerala

ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​ർ; പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു: ല​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ്

ന്യൂ​ഡ​ൽ​ഹി: ഓ​പ്പ​റേ​ഷ​ൻ സി​ന്ദൂ​റി​ൽ പാ​ക്കി​സ്ഥാ​ന്‍റെ നൂ​റി​ലേ​റെ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​ന്ന് ഇ​ന്ത്യ​യു​ടെ ഡെ​പ്യൂ​ട്ടി ചീ​ഫ് ഓ​ഫ് ആ​ർ​മി സ്റ്റാ​ഫ് (സ്ട്രാ​റ്റ​ജി) ലെ​ഫ്റ്റ​ന​ന്‍റ് ജ​ന​റ​ൽ രാ​ജീ​വ് ഘാ​യ് വ്യ​ക്ത​മാ​ക്കി. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ​യി​ൽ സൈ​നി​ക മേ​ധാ​വി​ക​ളു​ടെ സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

അ​സാ​ധാ​ര​ണ​മാ​യ മ​ര​ണാ​ന​ന്ത​ര ബ​ഹു​മ​തി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ നി​ന്ന് പാ​ക്കി​സ്ഥാ​ന്‍റെ ന​ഷ്ട​ത്തി​ന്‍റെ വ്യാ​പ്തി വ്യ​ക്ത​മാ​ണ്. മേ​യ് ഒ​മ്പ​തി​നും 10നും ​ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന പാ​ക്കി​സ്ഥാ​നി​ലെ ഒ​ന്നി​ല​ധി​കം വ്യോ​മ​താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​താ​യും അ​ദ്ദേ​ഹം സ്ഥി​രീ​ക​രി​ച്ചു.

പാ​ക്കി​സ്ഥാ​ൻ ഡ്രോ​ണു​ക​ൾ നി​ര​ന്ത​രം ഇ​ന്ത്യ​ൻ വ്യോ​മാ​തി​ർ​ത്തി ലം​ഘി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പാ​ക് വ്യോ​മ​താ​വ​ള​ങ്ങ​ൾ ആ​ക്ര​മി​ച്ച​ത്. പാ​ക്കി​സ്ഥാ​ന്‍റെ 11 വ്യോ​മ​താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

എ​ട്ട് വ്യോ​മ​താ​വ​ള​ങ്ങ​ൾ, മൂ​ന്ന് ഹാം​ഗ​റു​ക​ൾ, നാ​ല് റ​ഡാ​റു​ക​ൾ എ​ന്നി​വ ത​ക​ർ​ത്തു. ഒ​രു സി-130 ​വി​മാ​നം, ഒ​രു എ​ഇ​ഡ​ബ്ല്യു​സി വി​മാ​ന​വും, അ​ഞ്ച് യു​ദ്ധ​വി​മാ​ന​ങ്ങ​ളും ത​ക​ർ​ത്തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

National

ബി​ഹാ​റി​ൽ വ​ന്ദേ​ഭാ​ര​ത് ത​ട്ടി നാ​ല് പേ​ർ മ​രി​ച്ചു

 

 

പാ​റ്റ്ന: ബി​ഹാ​റി​ലെ പൂ​ർ​ണി​യ​യി​ലെ ജ​ബ​ൻ​പൂ​രി​ന് സ​മീ​പം വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഇ​ടി​ച്ച് നാ​ലു പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​യാ​ളെ പൂ​ർ​ണി​യ​യി​ലെ സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. ജോ​ഗ്ബാ​നി​ൽ നി​ന്ന് ദാ​നാ​പൂ​രി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന വ​ന്ദേ​ഭാ​ര​താ​ണ് ഇ​ടി​ച്ച​ത്. കൈ​താ​ർ-​ജോ​ഗ്ബാ​നി റെ​യി​ൽ​വേ ലൈ​നി​ൽ വ​ച്ചാ​യാ​യി​രു​ന്നു അ​പ​ക​ടം.

ദു​ർ​ഗാ പൂ​ജ​യി​ൽ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങു​ന്ന​വ​രാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​രാ​ഴ്ച​ക്കി​ടെ ബി​ഹാ​റി​ൽ വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഇ​ടി​ച്ച് ര​ണ്ടാം ത​വ​ണ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​വു​ന്ന​ത്. സെ​പ്റ്റം​ബ​ർ 30ന് ​സ​ഹ​ർ​സ​യി​ലെ ഹ​തി​യാ​ഗ​ച്ചി റെ​യി​ൽ​വേ ക്രോ​സിം​ഗി​നു സ​മീ​പ​മു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചി​രു​ന്നു.

Latest News

Corehub Up