തിരുവനന്തപുരം: സുഹൃത്തുക്കൾ തമ്മിലുണ്ടായ സംഘർഷത്തിൽ 17 വയസുകാരൻ കൊല്ലപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം പുന്നമൂടുണ്ടായ സംഭവത്തിൽ പെരിങ്ങമല സ്വദേശി ശിവസൂര്യയാണ് കൊല്ലപ്പെട്ടത്
സംഭവത്തിൽ അജിത്, കാര്‍ത്തിക് എന്നിവരെ നരുവാമൂട് പോലീസ് കസ്റ്റഡിയിലെടുത്തു. രണ്ട് ബൈക്കുകളിലായി പുന്നമൂട്ടിലെത്തിയ സംഘം ഏറ്റുമുട്ടുകയായിരുന്നു. ഇതിനിടെ ശിവസൂര്യയെ സുഹൃത്തുക്കൾ പിടിച്ച് തള്ളുകയും റോഡിന് സമീപത്തെ തുണിക്കടയിലെ ഗ്ലാസിലേക്ക് വീഴുകയുമായിരുന്നു.
ഗ്ലാസ് പൊട്ടി ശിവസൂര്യയുടെ നെഞ്ചിൽ കയറുകയായിരുന്നു. തുടർന്ന് അജിത്തും കാർത്തിക്കും ചേർന്ന് ശിവസൂര്യയെ മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചുരുന്നു.
Tags : clash killed thiruvananthapuram