x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

യു​വാ​വ് ട്രെ​യിൻ തട്ടി മരിച്ച നിലയിൽ


Published: May 10, 2026 11:58 PM IST | Updated: May 10, 2026 11:58 PM IST

ശാ​സ്താം​കോ​ട്ട: കാ​രാ​ളി​മു​ക്കി​ല്‍ യു​വാ​വ് ട്രെയിൻ തട്ടി മരിച്ച നിലയിൽ. പ​ടി​ഞ്ഞാ​റെ ക​ല്ല​ട കാ​രാ​ളി​മു​ക്ക് ആ​ദി​ത്യ വി​ലാ​സ​ത്തി​ല്‍ ജ​യ​രാ​ജ് ( വാ​വ -28) ആ​ണ് മ​രി​ച്ച​ത്.

കാ​രാ​ളി​മു​ക്ക്- ക​ട​പു​ഴ റോ​ഡി​ല്‍ ക​ണ​ത്താ​ര്‍​കു​ന്നം നെ​ടു​മ്പു​റ​ത്ത് പാ​ല​ത്തി​നു സ​മീ​പം ശ​നി​യാ​ഴ്ച രാ​ത്രി 11 ഓ​ടെ​യാ​ണ് സം​ഭ​വം. മാ​തൃ​സ​ഹോ​ദ​ര​ന്‍റെ ബൈ​ക്കി​ലെ​ത്തി​യ ജ​യ​രാ​ജ് കൊ​ല്ല​ത്തേ​ക്ക് പോ​യ മെ​മു ട്രെ​യി​നി​ന്‍റെ മുന്നിലേക്ക് ചാടുകയായിരുന്നുവെന്നാണ് നിഗമനം.

ലോ​ക്കോ പൈ​ല​റ്റ് വി​വ​രം റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ആ​ര്‍​പി​എ​ഫും ശാ​സ്താം​കോ​ട്ട പൊ​ലീ​സും സ്ഥ​ല​ത്തെ​ത്തി​യാ​ണ് ട്രാ​ക്കി​ല്‍ നി​ന്ന് മൃ​ത​ദേ​ഹം പു​റ​ത്തെ​ടു​ത്ത് താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ബൈ​ക്ക് ക​ണ്ടെ​ത്തു​ക​യും മ​രി​ച്ച​യാ​ളെ തി​രി​ച്ച​റി​യു​ക​യു​മാ​യി​രു​ന്നു. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം വീ​ട്ടു​വ​ള​പ്പി​ല്‍ സം​സ്‌​ക​രി​ച്ചു.

Tags : Young man killed by train

Recent News

Corehub Up