Tue, 22 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Free Travel

പ്രി​യ​ദ​ര്‍​ശി​നി സൗ​ജ​ന്യ​യാ​ത്ര: ഡ​ബി​ള്‍ ബെ​ല്ലി​ന് 100 ദി​നം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സ​​​ര്‍​ക്കാ​​​രി​​​ന്‍റെ ജ​​​ന​​​പ്രി​​​യ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സ്ത്രീ ​​​സൗ​​​ജ​​​ന്യ യാ​​​ത്ര​​​യ്ക്ക് ഇ​​​ന്ന് 100 ദി​​​നം. വ​​​നി​​​ത​​​ക​​​ള്‍​ക്കും ട്രാ​​​ന്‍​സ്‌​​​ജെ​​​ന്‍​ഡ​​​റു​​​ക​​​ള്‍​ക്കും കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ബ​​​സു​​​ക​​​ളി​​​ല്‍ സൗ​​​ജ​​​ന്യ യാ​​​ത്ര ല​​​ഭി​​​ച്ച​​​തോ​​​ടെ സ്ത്രീ ​​​ശാ​​​ക്തീ​​​ക​​​ര​​​ണ വ​​​ഴി​​​യി​​​ലെ ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ അ​​​ട​​​യാ​​​ള​​​പ്പെ​​​ടു​​​ത്ത​​​ലാ​​​യി പ​​​ദ്ധ​​​തി മാ​​​റി​​​യി​​​ട്ടു​​​ണ്ട്.

ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ സം​​​സ്ഥാ​​​ന​​​ത്ത് സ്ത്രീ ​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 60 ശ​​​ത​​​മാ​​​ന​​​ത്തോ​​​ളം വ​​​ര്‍​ധ​​​ന​​​വ് ഉ​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. ദൈ​​​നം​​​ദി​​​നം തൊ​​​ഴി​​​ലി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​കു​​​ന്ന സ്ത്രീ​​​ക​​​ള്‍​ക്കും വി​​​വി​​​ധ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍​ക്കാ​​​യി യാ​​​ത്ര ചെ​​​യ്യേ​​​ണ്ടി വ​​​രു​​​ന്ന​​​വ​​​ര്‍​ക്കു​​​മെ​​​ല്ലാം പ്ര​​​തി​​​മാ​​​സ ചെ​​​ല​​​വി​​​ല്‍ ന​​​ല്ലൊ​​​രു തു​​​ക ലാ​​​ഭി​​​ക്കു​​​ന്ന​​​തി​​​നു പ്രി​​​യ​​​ദ​​​ര്‍​ശി​​​നി പ​​​ദ്ധ​​​തി കാ​​​ര​​​ണ​​​മാ​​​യി​​​ട്ടു​​​ണ്ട്.

ക​​​ഴി​​​ഞ്ഞ ജൂ​​​ണ്‍ 15ന് ​​​ആ​​​ണ് പ​​​ദ്ധ​​​തി​​​ക്കു തു​​​ട​​​ക്ക​​​മാ​​​യ​​​ത്. പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്രാ പ​​​ദ്ധ​​​തി​​​യു​​​ടെ ആ​​​ദ്യ​​​ദി​​​നം യാ​​​ത്ര ചെ​​​യ്ത​​​ത് 13 ല​​​ക്ഷ​​​ത്തി​​​ല​​​ധി​​​കം സ്ത്രീ​​​ക​​​ളാ​​​യി​​​രു​​​ന്നു. പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്രാ പ​​​ദ്ധ​​​തി ആ​​​രം​​​ഭി​​​ച്ച ശേ​​​ഷം കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ കീ​​​ഴി​​​ല്‍ സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്ന ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളെ ആ​​​ശ്ര​​​യി​​​ക്കു​​​ന്ന യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണ​​​ത്തി​​​ല്‍ 50 ശ​​​ത​​​മാ​​​ന​​​ത്തി​​​ലേ​​​റെ വ​​​ര്‍​ധ​​​ന​​​യു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് സ്വ​​​കാ​​​ര്യ ബ​​​സു​​​ക​​​ളു​​​ടെ പ്ര​​​തി​​​സ​​​ന്ധി പ​​​ഠി​​​ക്കാ​​​ന്‍ നി​​​യോ​​​ഗി​​​ച്ച വി​​​ദ​​​ഗ്ധ സ​​​മി​​​തി​​​യു​​​ടെ ക​​​ണ്ടെ​​​ത്ത​​​ല്‍. പ്രൈ​​​വ​​​റ്റ് ബ​​​സു​​​ക​​​ളി​​​ല്‍ യാ​​​ത്ര ചെ​​​യ്തി​​​രു​​​ന്ന​​​വ​​​രും പു​​​തു​​​താ​​​യു​​​ള്ള യാ​​​ത്ര​​​ക്കാ​​​രും ഇ​​​തി​​​ല്‍ ഉ​​​ള്‍​പ്പെ​​​ടും.

സം​​​സ്ഥാ​​​ന​​​ത്ത് 3125 ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ലാ​​​ണ് നി​​​ല​​​വി​​​ല്‍ സൗ​​​ജ​​​ന്യ യാ​​​ത്ര​​​യു​​​ള്ള​​​ത്. പ്ര​​​തി​​​ദി​​​നം ആ​​​കെ യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം 18 ല​​​ക്ഷം ആ​​​യി​​​രു​​​ന്ന​​​ത് പ്രി​​​യ​​​ദ​​​ര്‍​ശി​​​നി പ​​​ദ്ധ​​​തി വ​​​ന്ന​​​തോ​​​ടെ ശ​​​രാ​​​ശ​​​രി 22 ല​​​ക്ഷ​​​മാ​​​യി ഉ​​​യ​​​ര്‍​ന്നു. ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളെ​​​ല്ലാം ഇ​​​പ്പോ​​​ള്‍ നി​​​റ​​​ഞ്ഞു ക​​​വി​​​ഞ്ഞാ​​​ണ് ഓ​​​ടു​​​ന്ന​​​ത്. 2025 ജൂ​​​ണ്‍ 15 മു​​​ത​​​ല്‍ ജൂ​​​ലൈ 14 വ​​​രെ കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​ര്‍ 3.83 കോ​​​ടി ആ​​​യി​​​രു​​​ന്ന​​​ത് പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കി​​​യ ശേ​​​ഷ​​​മു​​​ള്ള 2026 ജൂ​​​ണ്‍ 15-ജൂ​​​ലൈ 14 കാ​​​ല​​​യ​​​ള​​​വി​​​ല്‍ 5.75 കോ​​​ടി​​​യാ​​​യി ഉ​​​യ​​​ര്‍​ന്നു. ഒ​​​രു സൗ​​​ജ​​​ന്യ യാ​​​ത്ര​​​യു​​​ടെ ശ​​​രാ​​​ശ​​​രി മൂ​​​ല്യം 21.33 രൂ​​​പ​​​യാ​​​യാ​​​ണ് ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്.

സ്വകാര്യമേഖലക്ക് നഷ്ടം

പ്രി​​​യ​​​ദ​​​ര്‍​ശി​​​നി യാ​​​ത്ര​​​ക​​​ളു​​​ടെ 100 നാ​​​ളു​​​ക​​​ള്‍ പി​​​ന്നി​​​ടു​​​മ്പോ​​​ള്‍ പു​​​രു​​​ഷ യാ​​​ത്ര​​​ക്കാ​​​ര്‍​ക്ക് സീ​​​റോ ടി​​​ക്ക​​​റ്റ് ന​​​ല്‍​കി​​​യ​​​ത​​​ട​​​ക്ക​​​മു​​​ള്ള നി​​​ര​​​വ​​​ധി ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ളും ക​​​ണ്ടെ​​​ത്തി. പ്രി​​​യ​​​ദ​​​ര്‍​ശ​​​നി യാ​​​ത്ര​​​യ്‌​​​ക്കെ​​​തി​​​രേ ഇ​​​ക്കാ​​​ല​​​യ​​​ള​​​വി​​​ല്‍ വ​​​ലി​​​യ എ​​​തി​​​ര്‍​പ്പു​​​മാ​​​യി സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ളും രം​​​ഗ​​​ത്തെ​​​ത്തി. സ്വ​​​കാ​​​ര്യ ബ​​​സ് മേ​​​ഖ​​​ല​​​യ്ക്ക് ആ​​​ദ്യ ഒ​​​രു മാ​​​സ​​​ത്തി​​​നി​​​ടെ 65 കോ​​​ടി രൂ​​​പ​​​യു​​​ടെ വ​​​രു​​​മാ​​​ന ന​​​ഷ്ട​​​മു​​​ണ്ടാ​​​യ​​​താ​​​യാ​​​ണ് സ്വ​​​കാ​​​ര്യ ബ​​​സ് ഉ​​​ട​​​മ​​​ക​​​ളു​​​ടെ വാ​​​ദം. സം​​​സ്ഥാ​​​ന​​​ത്ത് 500-ല്‍ ​​​അ​​​ധി​​​കം ബ​​​സു​​​ക​​​ള്‍ ഓ​​​ട്ടം നി​​​ര്‍​ത്തി. പ്രി​​​യ​​​ദ​​​ര്‍​ശി​​​നി ബ​​​സു​​​ക​​​ളി​​​ല്‍ ക​​​യ​​​റു​​​ന്ന സ്ത്രീ​​​ക​​​ള്‍​ക്കെ​​​തി​​​രെ ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍ ന​​​ട​​​ത്തി​​​യ പ​​​രാ​​​മ​​​ര്‍​ശ​​​വും ​ വ​​​ലി​​​യ ച​​​ര്‍​ച്ച​​​യും വി​​​വാ​​​ദ​​​വു​​​മാ​​​യി. പി​​​ന്നാ​​​ലെ മ​​​ന്ത്രി ക്ഷ​​​മാ​​​പ​​​ണം ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്തു.

മ​​​ന്ത്രി ഇ​​​ന്ന് ത​​​മ്പാ​​​നൂ​​​രിൽ

പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്രാ പ​​​ദ്ധ​​​തി​​​യു​​​ടെ നൂ​​​റാം ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്നു രാ​​​വി​​​ലെ 10ന് ​​​ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍ ത​​​മ്പാ​​​നൂ​​​ര്‍ ഡി​​​പ്പോ​​​യി​​​ല്‍ സ​​​ന്ദ​​​ര്‍​ശ​​​നം ന​​​ട​​​ത്തും. അ​​​തേ​​​സ​​​മ​​​യം നൂ​​​റാം ദി​​​നാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഡി​​​പ്പോ​​​ക​​​ളി​​​ല്‍ സാ​​​രി വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​മെ​​​ന്ന പ്ര​​​ചാ​​​ര​​​ണം അ​​​ടി​​​സ്ഥാ​​​ന​​​ര​​​ഹി​​​ത​​​മെ​​​ന്ന് കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി എംഡി അ​​​റി​​​യി​​​ച്ചു.

Kerala

സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര ഇന്നുമുതൽ; ടി​ക്ക​റ്റ് എ​ടു​ത്തി​ല്ലെ​ങ്കി​ല്‍ പി​ഴ

ചാ​​​ത്ത​​​ന്നൂ​​​ര്‍: സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ പ്ര​​​ഖ്യാ​​​പി​​​ച്ച ഇ​​​ന്ദി​​​രാ ഗ്യാ​​​ര​​​ന്‍റി പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യി കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ല്‍ സ്ത്രീ​​​ക​​​ള്‍​ക്കും ട്രാ​​​ന്‍​സ്ജെ​​​ന്‍​ഡ​​​ര്‍ വി​​​ഭാ​​​ഗ​​​ത്തി​​​നും ന​​​ട​​​പ്പാ​​​ക്കു​​​ന്ന പ്രി​​​യ​​​ദ​​​ര്‍​ശി​​​നി സൗ​​​ജ​​​ന്യ യാ​​​ത്ര പ​​​ദ്ധ​​​തി ഇ​​​ന്നു രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​നു ശേ​​​ഷം നി​​​ല​​​വി​​​ല്‍വ​​​രും.

അ​​​തി​​​നു മു​​​മ്പ് യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​ക​​​ള്‍ പ​​​ണം ന​​​ല്കി ടി​​​ക്ക​​​റ്റ് എ​​​ടു​​​ക്ക​​​ണം. സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു​​​ശേ​​​ഷ​​​മേ പ​​​ദ്ധ​​​തി ന​​​ട​​​പ്പി​​​ല്‍ വ​​​രു​​​ക​​​യു​​​ള്ളൂ.

സൗ​​​ജ​​​ന്യ​​​യാ​​​ത്ര ചെ​​​യ്യു​​​ന്ന സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​ര്‍ സീ​​​റോ മൂ​​​ല്യ​​​മു​​​ള്ള സൗ​​​ജ​​​ന്യ ടി​​​ക്ക​​​റ്റ് എ​​​ടു​​​ത്തി​​​ല്ലെ​​​ങ്കി​​​ല്‍ 500 രൂ​​​പ​​​വ​​​രെ പി​​​ഴ അ​​​ട​​​യ്ക്കേ​​​ണ്ടി​​​വ​​​രും.
ടി​​​ക്ക​​​റ്റ് ന​​​ല്കാ​​​ത്ത ക​​​ണ്ട​​​ക്ട​​​ര്‍​ക്കെ​​​തി​​​രേ​​​യും ന​​​ട​​​പ​​​ടി ഉ​​​ണ്ടാ​​​കും.

ക​​​ണ്ട​​​ക്ട​​​ര്‍ സീ​​​റോ നി​​​ര​​​ക്ക് ടി​​​ക്ക​​​റ്റ് നി​​​ര്‍​ബ​​​ന്ധ​​​മാ​​​യും ന​​​ല്ക​​​ണം. ക​​​യ​​​റി​​​യ സ്ഥ​​​ല​​​വും ഇ​​​റ​​​ങ്ങേ​​​ണ്ട സ്ഥ​​​ല​​​വും ടി​​​ക്ക​​​റ്റി​​​ല്‍ കൃ​​​ത്യ​​​മാ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്ത​​​ണം. ടി​​​ക്ക​​​റ്റ് ന​​​ല്കി​​​യി​​​ല്ലെ​​​ങ്കി​​​ല്‍ റ​​​വ​​​ന്യൂ ന​​​ഷ്ടം ഉ​​​ണ്ടാ​​​ക്കി​​​യ​​​താ​​​യും അ​​​ണ്‍​ക​​​ള​​​ക്ട​​​ഡ് ഫെ​​​യ​​​റി​​​ന് തു​​​ല്യ​​​വു​​​മാ​​​യി ക​​​ണ​​​ക്കാ​​​ക്കി​​​യാ​​​യി​​​രി​​​ക്കും ക​​​ണ്ട​​​ക്ട​​​ര്‍​ക്കെ​​​തി​​​രേ ന​​​ട​​​പ​​​ടി. ടി​​​ക്ക​​​റ്റെ​​​ടു​​​ക്കാ​​​തെ യാ​​​ത്ര ചെ​​​യ്ത സ്ത്രീ​​​ക്ക് 500 രൂ​​​പ വ​​​രെ പി​​​ഴ ശി​​​ക്ഷ​​​യും ല​​​ഭി​​​ക്കും.

സ്ത്രീ ​​​യാ​​​ത്ര​​​ക്കാ​​​ര്‍ ക​​​യ​​​റു​​​ക​​​യും ഇ​​​റ​​​ങ്ങു​​​ക​​​യും ചെ​​​യ്യു​​​ന്ന സ്ഥ​​​ലം, സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ എ​​​ണ്ണം, ആ​​​കെ യാ​​​ത്രാ നി​​​ര​​​ക്ക്, യാ​​​ത്ര ചെ​​​യ്യു​​​ന്ന ദൂ​​​രം എ​​​ന്നി​​​വ ക​​​ണ​​​ക്കാ​​​ക്കാ​​​നും സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രി​​​നോ​​​ട് തു​​​ക ആ​​​വ​​​ശ്യ​​​പ്പെ​​​ടാ​​​നു​​​മാ​​​ണ് സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​രു​​​ടെ കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ള്‍ രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​ത്. സ്ത്രീ​​​യാ​​​ത്ര​​​ക്കാ​​​ര്‍ക്ക് അ​​​നു​​​വ​​​ദ​​​നീ​​​യ​​​മാ​​​യ 15 കി​​​ലോ​​​യി​​​ല്‍ കൂ​​​ടു​​​ത​​​ല്‍ ല​​​ഗേ​​​ജ് ഉ​​​ണ്ടെ​​​ങ്കി​​​ല്‍ ല​​​ഗേ​​​ജ് ചാ​​​ര്‍​ജ് അ​​​ട​​​യ്ക്ക​​​ണം.

കു​​​ടും​​​ബ​​​മാ​​​യി സ​​​ഞ്ച​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ങ്കി​​​ല്‍ സം​​​ഘ​​​ത്തി​​​ലെ സ്ത്രീ​​​ക​​​ളാ​​​യ അം​​​ഗ​​​ങ്ങ​​​ള്‍​ക്ക് പ്ര​​​ത്യേ​​​കം സീ​​​റോ ചാ​​​ര്‍​ജ് ടി​​​ക്ക​​​റ്റും പു​​​രു​​​ഷ​​​ന്മാ​​​ര്‍​ക്ക് പ​​​ണം ന​​​ല്കി​​​യു​​​ള്ള ടി​​​ക്ക​​​റ്റും പ്ര​​​ത്യേ​​​കം പ്ര​​​ത്യേ​​​ക​​​മാ​​​യി എ​​​ടു​​​ക്ക​​​ണം.

സൗ​​​ജ​​​ന്യ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ചി​​​രി​​​ക്കു​​​ന്ന ബ​​​സു​​​ക​​​ളി​​​ല്‍ പ്രി​​​യ​​​ദ​​​ര്‍​ശി​​​നി പ​​​ദ്ധ​​​തി സൂ​​​ചി​​​പ്പി​​​ക്കു​​​ന്ന പ്ര​​​ത്യേ​​​ക സ്റ്റി​​​ക്ക​​​ര്‍ പ​​​തി​​​ച്ചി​​​ട്ടു​​​ണ്ടാ​​​കും. കെ​​​എ​​​സ്ആ​​​ര്‍​ടി​​​സി​​​യു​​​ടെ ഏ​​​ഴ് ത​​​രം ഓ​​​ര്‍​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ലാ​​​ണ് സൗ​​​ജ​​​ന്യ​​​മാ​​​യി സ്ത്രീ​​​ക​​​ള്‍​ക്ക് യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ചി​​​ട്ടു​​​ള്ള​​​ത്.

District News

സൗ​ജ​ന്യ യാ​ത്ര: കോ​ള​ടി​ച്ച​ത് ചി​ല റൂ​ട്ടു​ക​ളി​ല്‍

പാ​ലാ: സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര ല​ഭ്യ​മാ​കു​മ്പോ​ള്‍ പാ​ലാ മേ​ഖ​ല​യി​ല്‍ പാ​ലാ-​രാ​മ​പു​രം-​കൂ​ത്താ​ട്ടു​കു​ളം-​പി​റ​വം-​എ​റ​ണാ​കു​ളം റൂ​ട്ടി​ലെ യാ​ത്ര​ക്കാ​ര്‍​ക്കു നേ​ട്ടം. എ​റ​ണാ​കു​ളം, പി​റ​വം, കൂ​ത്താ​ട്ടു​കു​ളം, പാ​ലാ ഡി​പ്പോ​ക​ളു​ടെ​യും മ​റ്റു ഡി​പ്പോ​ക​ളു​ടെയും നി​ര​വ​ധി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളാ​ണ് ഇ​തു​വ​ഴി തു​ട​ര്‍​ച്ച​യാ​യി സ​ര്‍​വീ​സ് ന​ട​ത്തു​ന്ന​ത്.

ച​ക്കാ​മ്പു​ഴ-​രാ​മ​പു​രം-​കൂ​ത്താ​ട്ടു​കു​ളം-​പി​റ​വം വ​ഴി രാ​വി​ലെ 6.20 മു​ത​ല്‍ വൈ​കു​ന്നേ​രം 6.10 വ​രെ 21 ട്രി​പ്പു​ക​ളാ​ണ് ന​ട​ത്തു​ന്ന​ത്. ഏ​ഴാ​ച്ചേ​രി, അ​ന്ത്യാ​ളം വ​ഴി രാ​വി​ലെ​യും വൈ​കു​ന്നേ​ര​വും ഓ​രോ സ​ര്‍​വീ​സാ​ണു​ള്ളത്.

പാ​ലാ ഡി​പ്പോ​യി​ൽ സൗ​ജ​ന്യ യാ​ത്ര 13 ബ​സു​ക​ളി​ല്‍

പാ​ലാ: പാ​ലാ ഡി​പ്പോ​യി​ല്‍​നി​ന്നു വൈ​ക്കം റൂ​ട്ടി​ല്‍ അ​ഞ്ച്, മു​ണ്ട​ക്ക​യം റൂ​ട്ടി​ല്‍ ര​ണ്ട്, രാ​മ​പു​ര​ത്തേ​ക്ക് ര​ണ്ട്, ചൂ​ണ്ട​ച്ചേ​രി, കാ​ഞ്ഞി​ര​മ​റ്റം, ക​യ്യൂ​ര്‍ ഒ​ന്നു വീ​തം എ​ന്നി​ങ്ങ​നെ​യാ​ണ് സ​ര്‍​വീ​സു​ള്ള​ത്. വൈ​ക്കം, പൊ​ന്‍​കു​ന്നം റൂ​ട്ടു​ക​ളി​ല്‍ അ​ത​തു ഡി​പ്പോ​ക​ളു​ടെ സ​ര്‍​വീ​സു​ക​ളും നി​ല​വി​ലു​ണ്ട്. തൊ​ടു​പു​ഴ​യ്ക്കും കോ​ട്ട​യം ഭാ​ഗ​ത്തേ​യ്ക്കും ഓ​ര്‍​ഡി​ന​റി ട്രി​പ്പു​ക​ള്‍ കു​റ​വാ​ണ്.

ക​ട്ട​പ്പ​ന, തൊ​ടു​പു​ഴ, ഈ​രാ​റ്റു​പേ​ട്ട ഡി​പ്പോ​ക​ളി​ല്‍​നി​ന്ന് കോ​ട്ട​യം ഭാ​ഗ​ത്തേ​ക്ക് ഏ​താ​നും ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ളു​ണ്ട്. പാ​ലാ-​വ​ല​വൂ​ര്‍ - ഉ​ഴ​വൂ​ര്‍ റൂ​ട്ടി​ലും ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ക​ൾ കു​റ​വാ​ണ്. എ​റ​ണാ​കു​ളം ഡി​പ്പോ​യു​ടെ ഏ​താ​നും ക​ട്ട​പ്പ​ന, കു​മ​ളി, എ​രു​മേ​ലി ദ്വീ​ര്‍​ഘ​ദൂ​ര സ​ര്‍​വീ​സു​ക​ള്‍ മാ​ത്ര​മാ​ണ് ഇ​തു​വ​ഴി​യു​ള്ള​ത്.

സൗ​ജ​ന്യ​യാ​ത്ര ഉ​ദ്ഘാ​ട​നം

പാ​ലാ: ഡി​പ്പോ​യി​ലെ സൗ​ജ​ന്യ​യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 8.45ന് ​ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ദി​യ ബി​നു പു​ളി​ക്ക​ക്ക​ണ്ടം നി​ര്‍​വ​ഹി​ക്കും.

ദു​രു​പ​യോ​ഗം ചെ​യ്യ​രു​ത്: പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍

പാ​ലാ: കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ ല​ഭ്യ​മാ​കു​ന്ന സൗ​ജ​ന്യ സ്ത്രീ ​യാ​ത്രാ സൗ​ക​ര്യം അ​നാ​വ​ശ്യ യാ​ത്ര​യ്ക്കാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ നി​ര്‍​വാ​ഹ​ക സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ല്‍ ചി​ല റൂ​ട്ടു​ക​ളി​ല്‍ മാ​ത്ര​മാ​ണ് ഓ​ര്‍​ഡി​ന​റി സ​ര്‍​വീ​സു​ള്ള​ത്. പ​ണം കൊ​ടു​ത്ത് ടി​ക്ക​റ്റെ​ടു​ത്ത് യാ​ത്ര ചെ​യ്യു​ന്ന​വ​രു​ടെ യാ​ത്രാ​സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്ക​പ്പെ​ട​ണം.

പാ​ലാ മേ​ഖ​ല​യി​ല്‍​നി​ന്ന് എ​റ​ണാ​കു​ളം ഉ​ള്‍​പ്പെ​ടെ​യു​ള്ള ദ്വീ​ര്‍​ഘ​ദൂ​ര യാ​ത്രാ​ബ​സു​ക​ള്‍ സൗ​ജ​ന്യ​ക്കാ​ര്‍ കൈ​യ​ട​ക്കി​യാ​ല്‍ പ​ക​രം സം​വി​ധാ​നം ഇ​ല്ലാ​ത്ത​തി​നാ​ല്‍ നി​ര​വ​ധി പേ​ര്‍​ക്ക് വ​ലി​യ യാ​ത്രാ ബു​ദ്ധി​മു​ട്ടു​ക​ള്‍ സൃ​ഷ്ടി​ക്കു​മെ​ന്ന് യോ​ഗം ചൂ​ണ്ടി​ക്കാ​ട്ടി.
പ​ദ്ധ​തി​യെ സ്വാ​ഗ​തം ചെ​യ്യു​മ്പോ​ഴും ലിം​ഗ​വി​വേ​ച​നം പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ന് ചേ​ര്‍​ന്ന​ത​ല്ലാ​ത്ത​തി​നാ​ല്‍ ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ പു​രു​ഷ​ന്മാ​ര്‍​ക്കും സൗ​ജ​ന്യ യാ​ത്ര എ​ന്ന​ത് ന്യാ​യ​മാ​യ ആ​വ​ശ്യ​മാ​ണെ​ന്ന് യോ​ഗം വി​ല​യി​രു​ത്തി.
വി​ദ്യാ​ര്‍​ഥി​ക​ളാ​യ ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്ക​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗ​ത്തി​ല്‍ പാ​സ​ഞ്ചേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ജ​യ്‌​സ​ണ്‍ മാ​ന്തോ​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ണ്ണി കി​ഴ​ക്കേ​ടം പ്ര​മേ​യം അ​വ​ത​രി​പ്പിച്ചു.

Kerala

സ്ത്രീകളുടെ സൗ​ജ​ന്യ യാ​ത്ര 3125 ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റ അ​​​ഞ്ചി​​​ന ഗാ​​​ര​​​ന്‍റി​​​ക​​​ളി​​​ലൊ​​​ന്നാ​​​യ കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി ബ​​​സു​​​ക​​​ളി​​​ൽ സ്ത്രീ​​​ക​​​ൾ​​​ക്കു​​​ള്ള സൗ​​​ജ​​​ന്യ യാ​​​ത്ര 3125 ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ലെ​​​ന്ന് ഗ​​​താ​​​ഗ​​​ത മ​​​ന്ത്രി സി.​​​പി. ജോ​​​ണ്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​റി​​​യി​​​ച്ചു.


പ​​​ദ്ധ​​​തി​​​യു​​​ടെ ഉ​​​ദ്ഘാ​​​ട​​​നം 15ന് ​​​രാ​​​വി​​​ലെ 8.30നു ​​​ന​​​ട​​​ക്കും. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ത​​​ന്പാ​​​നൂ​​​ർ ബ​​​സ് ടെ​​​ർ​​​മി​​​ന​​​ലി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി വി.​​​ഡി. സ​​​തീ​​​ശ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ആ​​​ദ്യ സ​​​ർ​​​വീ​​​സി​​​ൽ മു​​​ഖ്യ​​​മ​​​ന്ത്രി​​​യും മ​​​ന്ത്രി​​​മാ​​​രും പ​​​ങ്കാ​​​ളി​​​ക​​​ളാ​​​കും. ഈ ​​​ബ​​​സി​​​ലെ ഡ്രൈ​​​വ​​​റും ക​​​ണ്ട​​​ക്ട​​​റും വ​​​നി​​​ത​​​ക​​​ളാ​​​യി​​​രി​​​ക്കും.

ഉ​​​ദ്ഘാ​​​ട​​​ന​​​ത്തി​​​നു പി​​​ന്നാ​​​ലെ സം​​​സ്ഥാ​​​ന​​​ത്തെ ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളി​​​ൽ സ​​​ത്രീ​​​ക​​​ൾ​​​ക്ക് സൗ​​​ജ​​​ന്യ​​​മാ​​​യി യാ​​​ത്ര ന​​​ട​​​ത്താം. സൗ​​​ജ​​​ന്യ​​​യാ​​​ത്ര​​​യു​​​ള്ള ബ​​​സു​​​ക​​​ളി​​​ൽ പ്രി​​​യ​​​ദ​​​ർ​​​ശി​​​നി പ​​​ദ്ധ​​​തി​​​യു​​​ടെ സ്റ്റി​​​ക്ക​​​ർ പ​​​തി​​​ക്കും. സ്ത്രീ​​​ക​​​ൾ​​​ക്കും ട്രാ​​​ൻ​​​സ്ജെ​​​ൻ​​​ഡ​​​ർ വ്യ​​​ക്തി​​​ക​​​ൾ​​​ക്കും തി​​​രി​​​ച്ച​​​റി​​​യ​​​ൽ കാ​​​ർ​​​ഡോ ര​​​ജി​​​സ്ട്രേ​​​ഷ​​​നോ ആ​​​വ​​​ശ്യ​​​മി​​​ല്ല.

വ​​​രു​​​മാ​​​ന​​​പ​​​രി​​​ധി​​​യോ മ​​​റ്റു പ​​​ദ​​​വി​​​ക​​​ളോ മാ​​​ന​​​ദ​​​ണ്ഡ​​​മാ​​​കി​​​ല്ല. ബ​​​സി​​​ൽ ക​​​യ​​​റു​​​ന്ന സ്ത്രീ​​​ക​​​ൾ "സീ​​​റോ ടി​​​ക്ക​​​റ്റ് ’ കൈ​​​പ​​​റ്റ​​​ണം. പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്ന​​​തി​​​ലൂ​​​ടെ പ്ര​​​തി​​​ദി​​​നം ര​​​ണ്ടു​​​കോ​​​ടി രൂ​​​പ​​​യു​​​ടെ ബാ​​​ധ്യ​​​ത കെ​​​എ​​​സ്ആ​​​ർ​​​ടി​​​സി​​​ക്ക് ഉ​​​ണ്ടാ​​​കും. അ​​​ത് സ​​​ർ​​​ക്കാ​​​ർ ന​​​ൽ​​​കും.

ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ൾ കൂ​​​ടു​​​ത​​​ലി​​​ല്ലാ​​​ത്ത റൂ​​​ട്ടി​​​ൽ ഗ്രാ​​​മ​​​വ​​​ണ്ടി സ​​​ർ​​​വീ​​​സു​​​ക​​​ൾ വ്യാ​​​പി​​​പ്പി​​​ക്കും. ഇ​​​തി​​​നാ​​​യി ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ പ​​​ദ്ധ​​​തി​​​ക​​​ൾ ആ​​​സൂ​​​ത്ര​​​ണം ചെ​​​യ്യു​​​മെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.

ഓ​​​ർ​​​ഡി​​​ന​​​റി ബ​​​സു​​​ക​​​ളു​​​ടെ ജി​​​ല്ല തി​​​രി​​​ച്ചു​​​ള്ള ക​​​ണ​​​ക്കു​​​ക​​​ൾ:

  • തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം - 687
  • കൊ​​​ല്ലം- 415
  • പ​​​ത്ത​​​നം​​​തി​​​ട്ട- 150
  • ആ​​​ല​​​പ്പു​​​ഴ- 227
  • കോ​​​ട്ട​​​യം- 162
  • ഇ​​​ടു​​​ക്കി- 125
  • എ​​​റ​​​ണാ​​​കു​​​ളം- 325
  • തൃ​​​ശൂ​​​ർ- 153
  • പാ​​​ല​​​ക്കാ​​​ട്- 122
  • മ​​​ല​​​പ്പു​​​റം- 98
  • കോ​​​ഴി​​​ക്കോ​​​ട്- 156
  • വ​​​യ​​​നാ​​​ട്- 172
  • ക​​​ണ്ണൂ​​​ർ- 205
  • കാ​​​സ​​​ർ​​​ഗോ​​​ഡ്- 128
  • ആ​​​കെ- 3125

District News

സ്ത്രീ​ക​ൾ​ക്കു സൗ​ജ​ന്യ​യാ​ത്ര: യു​ഡി​എ​ഫ് ആ​ഹ്ലാ​ദ​ദി​നാ​ച​ര​ണം 15ന്

​പാ​ല​ക്കാ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് യു​ഡി​എ​ഫ് ഉ​റ​പ്പു​ന​ൽ​കി​യ ഇ​ന്ദി​രാ ഗ്യാ​ര​ണ്ടി പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്കി സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര എ​ന്ന ജ​ന​കീ​യ പ​രി​പാ​ടി​ക്ക് പി​ന്തു​ണ അ​റി​യി​ച്ച് 15 ന് ​രാ​വി​ലെ പ​ത്തി​ന് ജി​ല്ല​യി​ലെ കെ​സ്ആ​ർ​ടി​സി ഡി​പ്പോ​ക​ളും ബ​സ് സ്റ്റാ​ൻ​ഡു​ക​ളും കേ​ന്ദ്രീ​ക​രി​ച്ച് എ​ല്ലാ നി​യോ​ജ​ക​മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി​ക​ളു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ഹ്ലാ​ദ​ദി​ന​മാ​ച​രി​ക്കു​മെ​ന്ന് ജി​ല്ലാ ചെ​യ​ർ​മാ​ൻ മ​ര​ക്കാ​ർ മാ​രാ​യ​മം​ഗ​ലം, ക​ണ്‍​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ എ​ന്നി​വ​ർ അ​റി​യി​ച്ചു.

ജി​ല്ലാ യു​ഡി​എ​ഫ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി സി ​ബ​സ് സ്റ്റാ​ൻ​ഡി​നു മു​ന്നി​ലാ​ണ് ദി​നാ​ച​ര​ണ​പ​രി​പാ​ടി​ക​ൾ.

Kerala

കെ​എ​സ്ആ​ർ​ടി​സി​യി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്ര; പ്ര​തി​ഷേ​ധി​ക്കു​മെ​ന്ന് ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​ന്ന​തി​നെ​തി​രേ പ്ര​തി​ഷേ​ധ​വു​മാ​യി ഓ​ൾ കേ​ര​ള മെ​ൻ​സ് അ​സോ​സി​യേ​ഷ​ൻ. പ​ദ്ധ​തി നി​ല​വി​ൽ വ​രു​ന്ന ജൂ​ൺ 15-ന് ​സെ​ക്ര​ട്ട​റി​യേ​റ്റി​ന് മു​ന്നി​ൽ പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​യു​മെ​ന്നും സം​ഘ​ട​ന പ്ര​ഖ്യാ​പി​ച്ചു.

ടി​ക്ക​റ്റെ​ടു​ക്കാ​തെ ബ​സി​ൽ യാ​ത്ര ചെ​യ്ത് പ്ര​തി​ഷേ​ധി​ക്കാ​നാ​ണ് സം​ഘ​ട​ന​യു​ടെ തീ​രു​മാ​നം. പു​രു​ഷ​ന്മാ​രോ​ടു​ള്ള വി​വേ​ച​ന​മാ​ണി​തെ​ന്ന് അ​സോ​സി​യേ​ഷ​ൻ ആ​രോ​പി​ച്ചു. വോ​ട്ട് ബാ​ങ്ക് എ​ന്ന നി​ല​യി​ൽ പു​രു​ഷ​ന്മാ​രു​ടെ ആ​വ​ശ്യ​ങ്ങ​ളെ സ​ർ​ക്കാ​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും, വ​രു​മാ​ന​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​ർ​ഹ​ത​യു​ള്ള​വ​ർ​ക്ക് മാ​ത്രം സൗ​ജ​ന്യ​യാ​ത്ര ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Kerala

സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര; സ​ർ​ക്കാ​ർ കെ​എ​സ്‍​ആ​ര്‍​ടി​സി​ക്ക് മു​ൻ​കൂ​റാ​യി പ​ണം ന​ൽ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യ്ക്കാ​യി സ​ര്‍​ക്കാ​ര്‍ കെ​എ​സ്‍​ആ​ര്‍​ടി​സി​ക്ക് മു​ന്‍​കൂ​റാ​യി പ​ണം ന​ല്‍​കി​ല്ല. ത​ത്സ​മ​യ തി​രി​ച്ച​ട​വ് ഉ​ദ്ദേ​ശി​ക്കു​ന്ന​തി​നാ​ല്‍ മാ​സാ​വ​സാ​നം മാ​ത്ര​മേ തു​ക അ​നു​വ​ദി​ക്കൂ.

എ​ന്നാ​ൽ മു​ന്‍​കൂ​റാ​യി പ​ണം ല​ഭി​ച്ചി​ല്ലെ​ങ്കി​ല്‍ കെ​എ​സ്‍​ആ​ര്‍​ടി​സി​യു​ടെ ദൈ​നം​ദി​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ഡീ​സ​ല്‍ വാ​ങ്ങു​ന്ന​തും പ്ര​തി​സ​ന്ധി​യി​ലാ​വു​മെ​ന്നാ​ണ് ആ​ശ​ങ്ക. സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യാ​യ പ്രി​യ​ദ​ര്‍​ശി​നി പ​ദ്ധ​തി ആ​ദ്യ ഘ​ട്ട​ത്തി​ല്‍ ഓ​ര്‍​ഡി​ന​റി ബ​സി​ലാ​ണ്.

ഇ​തി​നാ​യി 65 മു​ത​ല്‍ 70 കോ​ടി രൂ​പ മാ​സം വേ​ണ്ടി​വ​രു​മെ​ന്നാ​ണ് ക​ണ​ക്ക്. ഏ​ഴ് കോ​ടി രൂ​പ​യാ​ണ് കെ​എ​സ്‍​ആ​ര്‍​ടി​സി​യു​ടെ ഇ​പ്പോ​ഴ​ത്തെ പ്ര​തി​ദി​ന വ​രു​മാ​നം. ഇ​തി​ല്‍ മൂ​ന്ന​ര കോ​ടി​യും ഇ​ന്ധ​നം വാ​ങ്ങാ​നാ​ണ് ചെ​ല​വാ​കു​ന്ന​ത്.

45 ദി​വ​സ​ത്തെ ക്രെ​ഡി​റ്റ് രീ​തി​യി​ലാ​ണ് ഇ​ന്ധ​ന ക​മ്പ​നി​ക​ള്‍‍ കോ​ര്‍​പ​റേ​ഷ​ന് ഡീ​സ​ല്‍ ന​ല്‍​കു​ക. അ​താ​യ​ത് 45 ദി​വ​സം മു​ന്പ് വാ​ങ്ങു​ന്ന ഡീ​സ​ലി​ന്‍റെ തു​ക ഇ​ന്ന് ന​ല്‍​കി​യാ​ല്‍ മ​തി. ഇ​ങ്ങ​നെ വാ​ങ്ങു​ന്പോ​ള്‍ 2.70രൂ​പ സ​ബ്സി​ഡി​യാ​യും 40 പൈ​സ കൃ​ത്യ​മാ​യി പ​ണം അ​ട​ക്കു​ന്ന​തു​കൊ​ണ്ടു​ള്ള ഇ​ള​വും ചേ​ര്‍​ത്ത് ലി​റ്റ​റി​ന് 3.10 രൂ​പ കു​റ​ച്ചാ​ണ് ക​മ്പ​നി​ക​ള്‍‍ ഈ​ടാ​ക്കു​ന്ന​ത്.

സ്ത്രീ ​സൗ​ജ​ന്യ യാ​ത്ര​യി​ലൂ​ടെ വ​രു​മാ​നം കു​റ​യു​മ്പോ​ള്‍‍ സ​ര്‍​ക്കാ​ര്‍ തു​ക മു​ന്‍​കൂ​റാ​യി കി​ട്ടി​യി​ല്ലെ​ങ്കി​ല്‍ കാ​ര്യ​ങ്ങ​ളെ​ല്ലാം അ​വ​താ​ള​ത്തി​ലാ​വും. ഇ​ന്ധ​ന ക​മ്പ​നി​ക​ള്‍‍ ഇ​ള​വ് നി​ര്‍​ത്ത​ലാ​ക്കു​മെ​ന്ന് മാ​ത്ര​മ​ല്ല എ​ട്ട് ശ​ത​മാ​നം പ​ലി​ശ കൂ​ടി ചേ​ര്‍​ത്ത് വേ​ണം പി​ന്നെ ഡീ​സ​ലി​ന്‍റെ പ​ണം അ​ട​യ്ക്കേ​ണ്ടി വ​രി​ക.

Kerala

കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ ജൂൺ 15 മു​ത​ൽ സൗജന്യയാത്ര നടപ്പിലാക്കും: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്കും ട്രാ​ൻ​സ്ജെ​ൻ​ഡേ​ഴ്സി​നും ജൂ​ൺ 15 മു​ത​ൽ കെ​എ​സ്ആ​ർ​ടി​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര ന​ട​പ്പി​ലാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ന് ശേ​ഷം വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പ്രി​യ​ദ​ർ​ശിനി എ​ന്ന പേ​രി​ലാ​കും സൗ​ജ​ന്യ യാ​ത്ര ന​ട​പ്പി​ലാ​ക്കു​ക. ആ​ദ്യ​ഘ​ട്ടം എ​ന്ന നി​ല​യി​ലാ​ണ് ഓർ​ഡി​ന​റി ബസുകളിൽ പദ്ധതി നടപ്പിലാക്കുക. ഇ​തു​വ​ഴി കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം സ​ർ​ക്കാ​ർ നി​ക​ത്തു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

മാസം 125 കോടി രൂപയാണ് നിലവിൽ കെഎസ്ആർടിസിക്ക് പ്രതിമാസം സർക്കാർ നൽകുന്നത്. ഇനി 25 കോടി രൂപ കൂടി അധികമായി നൽകും. സാന്പത്തികനില മെച്ചപ്പെട്ട ശേഷം രണ്ടാം ഘട്ടം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.

National

വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സൗ​ജ​ന്യ​യാ​ത്ര; വ​മ്പ​ൻ പ്ര​ഖ്യാ​പ​ന​വു​മാ​യി ഡി.​കെ.​ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ

ബം​ഗ​ളൂ​രൂ: അ​ധി​കാ​ര​മേ​റ്റ​തി​ന് പി​ന്നാ​ലെ ചേ​ർ​ന്ന ആ​ദ്യ മ​ന്ത്രി​സ​ഭ യോ​ഗ​ത്തി​ൽ സം​സ്ഥാ​ന​ത്തെ മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ച്ച് ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി ഡി.​കെ.​ശി​വ​കു​മാ​ർ.സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​ണ് സൗ​ജ​ന്യ​യാ​ത്ര.

സൗ​ജ​ന്യ ബ​സ് പാ​സ് വി​ദ്യാ​ർ​ഥി​നി​ക​ൾ​ക്ക് മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തി​യ​തി​ന് പി​ന്നാ​ലെ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്ന​താ​യും അ​തി​നാ​ലാ​ണ് മു​ഴു​വ​ൻ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​സ് പാ​സ് സൗ​ജ​ന്യ​മാ​ക്കു​ന്ന​തെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ അ​റി​യി​ച്ചു.

ഇ​ത് യു​വ​ത്വ​ത്തി​ന്‍റെ കാ​ല​ഘ​ട്ട​മാ‌​ണ്. ത​ങ്ങ​ൾ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും യാ​തൊ​രു നി​ര​ക്കും ഈ​ടാ​ക്കാ​തെ സൗ​ജ​ന്യ ബ​സ് പാ​സ് ന​ൽ​കു​ക​യാ​ണ്. എ​ല്ലാ സ്കൂ​ൾ, കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബ​സ് പാ​സ് സൗ​ജ​ന്യ​മാ​യി​രി​ക്കു​മെ​ന്നും ഡി.​കെ.​ശി​വ​കു​മാ​ർ പ​റ​ഞ്ഞു.

ഡി.​കെ.​ശി​വ​കു​മാ​ർ മ​ന്ത്രി​സ​ഭ​യു​ടെ ആ​ദ്യ തീ​രു​മാ​ന​മാ​ണി​ത്. ഇ​തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ അ​പേ​ക്ഷി​ക്കേ​ണ്ട​തു​ണ്ട്. ഗ​താ​ഗ​ത വ​കു​പ്പു​മാ​യി ഇ​ക്കാ​ര്യം ച​ർ​ച്ച ചെ​യ്യു​മെ​ന്നും ഡി.​കെ. ശി​വ​കു​മാ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കി.

National

ബംഗാളില്‍ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കം

കോൽക്കത്ത: പശ്ചിമബംഗാളിൽ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രാ പദ്ധതിക്ക് തുടക്കം കുറിച്ച് ബിജെപി സർക്കാർ. സംസ്ഥാനത്തുടനീളം സർക്കാർ ബസുകളിൽ യാത്ര ചെയ്യുന്ന സ്ത്രീകൾ ഇന്നു മുതൽ പണം നൽകേണ്ടതില്ല.

ഹ്രസ്വ, ദീർഘദൂര സർക്കാർ ബസുകളിലെല്ലാം സ്ത്രീകൾക്ക് സൗജന്യ യാത്ര ലഭിക്കും. പദ്ധതിയിലൂടെ ലക്ഷക്കണക്കിന് സ്ത്രീ യാത്രക്കാർക്ക് സാമ്പത്തിക ലാഭം ഉണ്ടാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

സ്ത്രീ ശാക്തീകരണം വര്‍ധിപ്പിക്കുന്നതിനും പൊതുഗതാഗത സംവിധാനത്തിലേക്ക് സ്ത്രീകളെ ആകര്‍ഷിക്കുകയും ലക്ഷ്യമിട്ടാണ് പദ്ധതിയെന്നാണ് പശ്ചിമ ബംഗാള്‍ ഗതാഗത വകുപ്പ് വ്യക്തമാക്കുന്നത്. പശ്ചിമ ബംഗാളിലെ എല്ലാ സംസ്ഥാന ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്രാസൗകര്യം ഉണ്ടായിരിക്കും.

ബംഗാളില്‍ താമസക്കാരായ സ്ത്രീകള്‍ക്കാണ് യാത്രാസൗജന്യം ലഭിക്കുക. ഹ്രസ്വ ദൂര- ദീര്‍ഘദൂര യാത്രകള്‍ക്ക് ഒരുപോലെ സൗജന്യം ലഭിക്കും. ഗുണഭോക്താക്കളായ സ്ത്രീകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പേരും ഫോട്ടോയുമുള്ള ഡിജിറ്റല്‍ സ്മാര്‍ട്ട് കാര്‍ഡ് നല്‍കും. ക്യൂആര്‍ കോഡ് സഹിതമുള്ളതാണ് ഈ കാര്‍ഡ്. സ്മാര്‍ട്ട് കാര്‍ഡിനായി ബ്ലോക്ക് ഡെവലപ്പ്‌മെന്‍റ് ഓഫീസര്‍ക്കാണ് അപേക്ഷ നല്‍കേണ്ടത്.

Kerala

കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ സൗ​ജ​ന്യ​യാ​ത്ര വോ​ട്ട് ത​ന്ത്ര​മ​ല്ല: മ​ന്ത്രി സി.​പി.​ജോ​ൺ

തി​രു​വ​ന​ന്ത​പു​രം: കെ​എ​സ്ആ​ർ​ടി​സി ബ​സി​ലെ സ്ത്രീ​ക​ളു​ടെ സൗ​ജ​ന്യ​യാ​ത്ര​യി​ൽ വി​ശ​ദീ​ക​ര​ണ​വു​മാ​യി മ​ന്ത്രി സി.​പി.​ജോ​ൺ. കെ​എ​സ്ആ​ർ​ടി​സി​ക്ക് സ​ർ​ക്കാ​ർ അ​ധി​ക സ​ഹാ​യം ന​ൽ​കു​മെ​ന്നും ന​ഷ്ട​മ​ല്ലാ​ത്ത സ്ഥി​തി​യി​ൽ എ​ത്തി​ക്കു​ക​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ​മ്പ​ത്തു​ണ്ട്, അ​തി​നെ ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. ഏ​തൊ​ക്കെ സ​ർ​വീ​സു​ക​ളി​ൽ സൗ​ജ​ന്യം എ​ന്ന​തി​ൽ ച​ർ​ച്ച തു​ട​രു​ക​യാ​ണ്. പ​ദ്ധ​തി സ്ത്രീ​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​കും. സൗ​ജ​ന്യ യാ​ത്ര വോ​ട്ട് കി​ട്ടാ​ൻ വേ​ണ്ടി പ​റ​ഞ്ഞ​ത​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ല്ലാ സ്ത്രീ​ക​ൾ​ക്കും ജൂ​ൺ 15 മു​ത​ൽ സൗ​ജ​ന്യ​യാ​ത്ര ന​ൽ​കും.

സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി​യാ​ണ് ഈ ​സ​ർ​ക്കാ​ർ നി​ല​നി​ൽ​ക്കു​ന്ന​ത്. പ​ദ്ധ​തി ന​ട​ത്തി​പ്പി​നെ കു​റി​ച്ച് പ​ഠ​ന​ങ്ങ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം കെ​എ​സ്ആ​ര്‍​ടി​സി മു​ഴു​വ​ന്‍ ബ​സു​ക​ളി​ലും സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ച്ചാ​ല്‍ 112 കോ​ടി​യു​ടെ ന​ഷ്ടം ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

Kerala

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന്

തി​രു​വ​ന​ന്ത​പു​രം: സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച സൗ​ജ​ന്യ​യാ​ത്ര സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ വി​ളി​ച്ച ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നി​ർ​ണാ​യ​ക യോ​ഗം ഇ​ന്ന് ചേ​രും.ജൂ​ൺ 15 മു​ത​ൽ പ​ദ്ധ​തി ആ​രം​ഭി​ക്കു​മെ​ന്ന് വി.​ഡി.​സ​തീ​ശ​ൻ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

ഓ​ർ​ഡി​ന​റി, ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സു​ക​ളി​ൽ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കാ​നാ​ണ് സ​ർ​ക്കാ​രി​ന്‍റെ ആ​ലോ​ച​ന​യെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. എ​ന്നാ​ൽ ഏ​തൊ​ക്കെ ബ​സി​ൽ, എ​ത്ര ദൂ​രം വ​രെ സൗ​ജ​ന്യ​യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മാ​യി​ട്ടി​ല്ല.

ഇ​ന്ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് ധാ​ര​ണ​യു​ണ്ടാ​കു​മെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം തീ​രു​മാ​ന​ത്തി​ൽ എ​തി​ർ​പ്പ് തു​ട​രു​ന്ന സ്വ​കാ​ര്യ ബ​സു​ട​മ​ക​ളു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച ന​ട​ത്തും.

 

 

Kerala

കെ​എ​സ്ആ​ർ​ടി​സി സൗ​ജ​ന്യ യാ​ത്ര; പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​ന​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ. പ​ദ്ധ​തി ന​ട​പ്പി​ലാ​യാ​ൽ സ്വ​കാ​ര്യ ബ​സ് മേ​ഖ​ല ത​ക​രു​മെ​ന്നാ​ണ് ബ​സു​ട​മ​ക​ളു​ടെ ആ​ശ​ങ്ക.

ജൂ​ൺ 15 മു​ത​ൽ ആ​ണ് സം​സ്ഥാ​ന​ത്ത് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര അ​നു​വ​ദി​ക്കു​ക. സ​ർ​ക്കാ​ർ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി ത​ങ്ങ​ളെ​യും കേ​ൾ​ക്ക​ണ​മെ​ന്നും സ്വ​കാ​ര്യ ബ​സ് ഉ​ട​മ​ക​ൾ അ​റി​യി​ച്ചു.

നി​കു​തി, പെ​ർ​മി​റ്റ് ഫീ​സു​ക​ളി​ൽ ഇ​ള​വ് തേ​ടി മു​ഖ്യ​മ​ന്ത്രി​യെ നേ​രി​ട്ട് കാ​ണു​മെ​ന്ന് ബ​സ് ഉ​ട​മ​ക​ൾ വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യു​മാ​യും ഗ​താ​ഗ​ത മ​ന്ത്രി​യു​മാ​യും ച​ർ​ച്ച ന​ട​ത്തും. സ്വ​കാ​ര്യ ബ​സ് മേ​ഖ​ല​യ്ക്ക് കൂ​ടി സ​ർ​ക്കാ​ർ പ​ദ്ധ​തി​ക​ൾ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നാ​ണ് ബ​സ് ഉ​ട​മ​ക​ളു​ടെ ആ​വ​ശ്യം.

 

Kerala

സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര: കെഎ​സ്ആ​ർടിസി​യി​ൽ ലിം​ഗാ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ക​ണ​ക്കെ​ടു​പ്പ് തു​ട​ങ്ങി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ ബ​സ് യാ​ത്ര അ​നു​വ​ദി​ക്കു​മെ​ന്ന യു​ഡി​എ​ഫി​ന്‍റെ പ്ര​ധാ​ന തെ​ര​ഞ്ഞെ​ടു​പ്പ് വാ​ഗ്ദാ​നം ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്‍റെ പ്രാ​രം​ഭ ന​ട​പ​ടി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ആ​രം​ഭി​ച്ചു. എ​ത്ര സ്ത്രീ​ക​ൾ നി​ല​വി​ൽ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളെ ആ​ശ്ര​യി​ക്കു​ന്നു​ണ്ടെ​ന്ന് ക​ണ്ടെ​ത്താ​നാ​ണ് ഈ ​സ​ർ​വേ.

ഇ​ല​ക്ട്രോ​ണി​ക് ടി​ക്ക​റ്റിം​ഗ് മെ​ഷീ​നു​ക​ളി​ൽ വ​രു​ത്തി​യ മാ​റ്റ​ത്തി​ലൂ​ടെ​യാ​ണ് വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തു​ന്ന​ത്. ടി​ക്ക​റ്റ് ന​ൽ​കു​മ്പോ​ൾ യാ​ത്ര​ക്കാ​ര​ൻ പു​രു​ഷ​നാ​ണോ സ്ത്രീ​യാ​ണോ എ​ന്ന് രേ​ഖ​പ്പെ​ടു​ത്താ​ൻ മെ​ഷീ​നി​ൽ പ്ര​ത്യേ​ക ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ണ്ട്.

ടി​ക്ക​റ്റ് അ​ടി​ക്കു​മ്പോ​ൾ ക​ണ്ട​ക്ട​ർ യാ​ത്ര​ക്കാ​ര​ന്‍റെ ലിം​ഗ​ഭേ​ദം കൂ​ടി മെ​ഷീ​നി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം. ഇ​തി​ലൂ​ടെ ഓ​രോ റൂ​ട്ടി​ലും എ​ത്ര സ്ത്രീ​ക​ൾ യാ​ത്ര ചെ​യ്യു​ന്നു​ണ്ടെ​ന്ന കൃ​ത്യ​മാ​യ ക​ണ​ക്ക് കെ​എ​സ്ആ​ർ​ടി​സി​ക്ക് ല​ഭി​ക്കും. സൗ​ജ​ന്യ യാ​ത്ര ന​ട​പ്പി​ലാ​ക്കു​മ്പോ​ൾ കെ​എ​സ്ആ​ർ​ടി​സി​ക്കു​ണ്ടാ​കു​ന്ന അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത എ​ത്ര​യാ​ണെ​ന്ന് ക​ണ​ക്കാ​ക്കു​ക​യാ​ണ് ഈ ​സ​ർ​വേ​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം.

ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്തും തെ​ര​ഞ്ഞെ​ടു​പ്പ് പ​ത്രി​ക​യി​ലെ പ്ര​ധാ​ന വാ​ഗ്ദാ​ന​മാ​യി​രു​ന്നു ഇ​ത്. നി​ല​വി​ൽ ക​ർ​ണാ​ട​ക​യി​ലും ത​മി​ഴ്‌​നാ​ട്ടി​ലും സ​മാ​ന​മാ​യ പ​ദ്ധ​തി​ക​ൾ വി​ജ​യ​ക​ര​മാ​യി ന​ട​പ്പി​ലാ​ക്കി വ​രു​ന്നു​ണ്ട്.

പു​തി​യ സ​ർ​ക്കാ​ർ അ​ധി​കാ​ര​മേ​റ്റാ​ലു​ട​ൻ പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഉ​ദ്യോ​ഗ​സ്ഥ ത​ല​ത്തി​ലു​ള്ള ഈ ​നീ​ക്ക​ങ്ങ​ൾ. നി​ല​വി​ൽ വ​നി​താ യാ​ത്ര​ക്കാ​രു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കാ​ൻ മാ​ത്ര​മാ​ണ് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. സൗ​ജ​ന്യ യാ​ത്ര സം​ബ​ന്ധി​ച്ച അ​ന്തി​മ വി​ജ്ഞാ​പ​നം സ​ർ​ക്കാ​ർ രൂ​പീ​ക​ര​ണ​ത്തി​ന് ശേ​ഷം മാ​ത്ര​മേ ഉ​ണ്ടാ​കൂ.

കെ​എ​സ്ആ​ർ​ടിസി​യു​ടെ പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ സ​ർ​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക സ​ഹാ​യം ആ​വ​ശ്യ​മാ​യി വ​രു​മെ​ന്ന​തി​നാ​ൽ, കൃ​ത്യ​മാ​യ ഡാ​റ്റാ​ബേ​സ് ത​യ്യാ​റാ​ക്കു​ന്ന​ത് ഗു​ണ​ക​ര​മാ​കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ വി​ല​യി​രു​ത്തു​ന്ന​ത്. 

 

Kerala

ധീ​ര​ന്മാ​ർ​ക്ക് റെ​യി​ല്‍​വേ​യു​ടെ ആ​ദ​രം; മെ​ഡ​ല്‍ നേ​ടി​യ സൈ​നി​ക​ര്‍​ക്ക് ആ​ജീ​വ​നാ​ന്ത സൗ​ജ​ന്യ യാ​ത്ര

പ​​​ര​​​വൂ​​​ര്‍: രാ​​​ജ്യ​​​ത്തി​​​നാ​​​യി ധീ​​​ര​​​ത​​​യ്ക്കു​​​ള്ള മെ​​​ഡ​​​ലു​​​ക​​​ള്‍ നേ​​​ടി​​​യ സൈ​​​നി​​​ക​​​ര്‍​ക്ക് ആ​​​ജീ​​​വ​​​നാ​​​ന്ത സൗ​​​ജ​​​ന്യ റെ​​​യി​​​ല്‍​വേ യാ​​​ത്ര അ​​​നു​​​വ​​​ദി​​​ച്ച് കേ​​​ന്ദ്ര സ​​​ര്‍​ക്കാ​​​ര്‍ ഉ​​​ത്ത​​​ര​​​വി​​​ട്ടു.

സേ​​​ന മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കും അ​​​വ​​​രു​​​ടെ പ​​​ങ്കാ​​​ളി​​​ക​​​ള്‍​ക്കു​​​മാ​​​ണ് ഈ ​​​ആ​​​നു​​​കൂ​​​ല്യം ല​​​ഭി​​​ക്കു​​​ക. മെ​​​ഡ​​​ല്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കൊ​​​പ്പം ഒ​​​രാ​​​ള്‍​ക്ക് കൂ​​​ടി സൗ​​​ജ​​​ന്യ​​​മാ​​​യി യാ​​​ത്ര ചെ​​​യ്യാ​​​മെ​​​ന്ന് പ്ര​​​തി​​​രോ​​​ധ മ​​​ന്ത്രാ​​​ല​​​യ വൃ​​​ത്ത​​​ങ്ങ​​​ള്‍ അ​​​റി​​​യി​​​ച്ചു.

മ​​​ര​​​ണാ​​​ന​​​ന്ത​​​ര ബ​​​ഹു​​​മ​​​തി ല​​​ഭി​​​ച്ച​​​വ​​​രു​​​ടെ കാ​​​ര്യ​​​ത്തി​​​ല്‍, അ​​​വ​​​രു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്കോ പ​​​ങ്കാ​​​ളി​​​ക്കോ ഈ ​​​ആ​​​നു​​​കൂ​​​ല്യ​​​ത്തി​​​ന് അ​​​ര്‍​ഹ​​​ത​​​യു​​​ണ്ട്. സ്വീ​​​ക​​​ര്‍​ത്താ​​​വ് മ​​​ര​​​ണ​​​സ​​​മ​​​യ​​​ത്ത് അ​​​വി​​​വാ​​​ഹി​​​ത​​​നാ​​​യി​​​രു​​​ന്നെ​​​ങ്കി​​​ല്‍ മാ​​​ത്ര​​​മേ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍​ക്ക് ഈ ​​​സേ​​​വ​​​നം ല​​​ഭ്യ​​​മാ​​​കൂ. പ​​​ങ്കാ​​​ളി​​​ക​​​ള്‍​ക്ക് പു​​​ന​​​ര്‍​വി​​​വാ​​​ഹം ചെ​​​യ്യു​​​ന്ന​​​ത് വ​​​രെ​​​യാ​​​ണ് ആ​​​നു​​​കൂ​​​ല്യം തു​​​ട​​​രു​​​ക. ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യു​​​ടെ ഫ​​​സ്റ്റ് ക്ലാ​​​സ്, സെ​​​ക്ക​​​ന്‍​ഡ് എ​​​സി, എ​​​സി ചെ​​​യ​​​ര്‍ കാ​​​ര്‍ എ​​​ന്നി​​​വ​​​യി​​​ല്‍ ഈ ​​​ഇ​​​ള​​​വ് ല​​​ഭ്യ​​​മാ​​​കും.

ഇ​​​ത് കൂ​​​ടാ​​​തെ വി​​​ര​​​മി​​​ച്ച സൈ​​​നി​​​ക​​​ര്‍​ക്കും അ​​​ഗ്‌​​​നി​​​വീ​​​ര്‍​മാ​​​ര്‍​ക്കും റെ​​​യി​​​ല്‍​വേ​​​യി​​​ല്‍ തൊ​​​ഴി​​​ല​​​വ​​​സ​​​ര​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ഇ​​​ന്ത്യ​​​ന്‍ റെ​​​യി​​​ല്‍​വേ​​​യും സൈ​​​ന്യ​​​വും സം​​​യു​​​ക്ത​​​മാ​​​യി ‘സ​​​ഹ​​​ക​​​ര​​​ണ ച​​​ട്ട​​​ക്കൂ​​​ട്’ എ​​​ന്ന പ​​​ദ്ധ​​​തി​​​ക്ക് തു​​​ട​​​ക്കം കു​​​റി​​​ച്ചു. വി​​​ര​​​മി​​​ക്കു​​​ന്ന ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്ക് സി​​​വി​​​ലി​​​യ​​​ന്‍ ജോ​​​ലി​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള മാ​​​റ്റം സു​​​ഗ​​​മ​​​മാ​​​ക്കു​​​ക​​​യാ​​​ണ് ഇ​​​തി​​​ന്‍റെ ല​​​ക്ഷ്യം.

ഇ​​​ത​​​നു​​​സ​​​രി​​​ച്ച് റെ​​​യി​​​ല്‍​വേ​​​യി​​​ലെ ലെ​​​വ​​​ല്‍- ഒ​​​ന്ന് ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ 20 ശ​​​ത​​​മാ​​​ന​​​വും ലെ​​​വ​​​ല്‍- ര​​​ണ്ട് ത​​​സ്തി​​​ക​​​ക​​​ളി​​​ല്‍ 10 ശ​​​ത​​​മാ​​​ന​​​വും മു​​​ന്‍ സൈ​​​നി​​​ക​​​ര്‍​ക്കാ​​​യി സം​​​വ​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്. വി​​​ര​​​മി​​​ച്ച അ​​​ഗ്‌​​​നി​​​വീ​​​ര്‍​മാ​​​ര്‍​ക്കാ​​​യി ലെ​​​വ​​​ല്‍- ഒ​​​ന്നി​​​ല്‍ 10 ശ​​​ത​​​മാ​​​ന​​​വും ലെ​​​വ​​​ല്‍- ര​​​ണ്ടി​​​ല്‍ അ​​​ഞ്ച് ശ​​​ത​​​മാ​​​ന​​​വു​​​മാ​​​ണ് സം​​​വ​​​ര​​​ണം.

2024, 2025 വ​​​ര്‍​ഷ​​​ങ്ങ​​​ളി​​​ലാ​​​യി ആ​​​കെ 14,788 ത​​​സ്തി​​​ക​​​ക​​​ളാ​​​ണ് ഇ​​​ത്ത​​​ര​​​ത്തി​​​ല്‍ മാ​​​റ്റി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ഇ​​​തി​​​നു പു​​​റ​​​മെ, ക​​​രാ​​​ര്‍ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ പോ​​​യി​​​ന്‍റ്സ്മാന്‍​മാ​​​രാ​​​യി മു​​​ന്‍ സൈ​​​നി​​​ക​​​രെ നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള ന​​​ട​​​പ​​​ടി​​​ക​​​ളും ഒ​​​മ്പ​​​ത് റെ​​​യി​​​ല്‍​വേ ഡി​​​വി​​​ഷ​​​നു​​​ക​​​ളി​​​ല്‍ ആ​​​രം​​​ഭി​​​ച്ചു ക​​​ഴി​​​ഞ്ഞു.

Kerala

കെഎസ്ആര്‍ടിസിയില്‍ സൗജന്യയാത്ര; കോണ്‍ഗ്രസിനെ വിമര്‍ശിച്ച് മന്ത്രി ഗണേഷ് കുമാര്‍

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ കെഎസ്ആര്‍ടിസിയില്‍ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കുമെന്ന കോണ്‍ഗ്രസ് പ്രഖ്യാപനത്തെ വിമര്‍ശിച്ച് ഗതാഗതമന്ത്രി കെ.ബി. ഗണേഷ് കുമാര്‍.

ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ പറ്റുന്നതും അന്തസുള്ളതുമായ ആനുകൂല്യങ്ങള്‍ വേണം പ്രഖ്യാപിക്കാനെന്ന് ഗണേഷ് കുമാര്‍ കുറ്റപ്പെടുത്തി. ഇവിടെ കെഎസ്ആര്‍ടിസി രക്ഷപ്പെട്ടു വരികയാണ്. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണിത്. അവര്‍ കഷ്ടപ്പെട്ട് രക്ഷപ്പെടുത്തി കൊണ്ടുവരുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കരുതെന്നും ഗണേഷ് കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു.

കര്‍ണാടകത്തില്‍ നശിപ്പിച്ചു. ഇവിടെ രക്ഷപ്പെട്ടു വരികയാണ്. നാലഞ്ചു മാസമായിട്ട് പച്ചപ്പിടിച്ച് വരികയാണ്. എല്ലാവര്‍ക്കും സന്തോഷം നല്‍കുന്ന വാര്‍ത്തയാണ് കെഎസ്ആര്‍ടിസിയുടെ ഉയര്‍ച്ച. ഉദ്യോഗസ്ഥരുടെയും ജീവനക്കാരുടെയും കഠിനാധ്വാനത്തിന്‍റെ ഫലമാണ്. അവരുടെ നല്ല പെരുമാറ്റമാണ്. കഷ്ടപ്പെടുത്തി അത് രക്ഷപ്പെടുത്തി വരികയാണ്.

ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുമ്പോള്‍ നടപ്പാക്കാന്‍ കഴിയുന്നതും അന്തസുള്ളതുമായ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കണമെന്നും ഗണേഷ് കുമാര്‍ കൂട്ടിച്ചേർത്തു.

Latest News

Corehub Up