x
ad
Sat, 18 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

റോ-റോ​യി​ല്‍ സ്ത്രീ​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര


Published: June 30, 2026 07:29 AM IST | Updated: June 30, 2026 07:29 AM IST

കൊ​ച്ചി: കെ​എ​സ്ആ​ര്‍​ടി​സി ഓ​ര്‍​ഡി​ന​റി ബ​സു​ക​ളി​ല്‍ സ​മാ​ന​മാ​യി വൈ​പ്പി​ന്‍ ഫോ​ര്‍​ട്ട്‌​കൊ​ച്ചി റോ ​റോ സ​ര്‍​വീ​സി​ലും സ്ത്രി​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര. ഇ​ന്ന​ലെ ചേ​ര്‍​ന്ന കൊ​ച്ചി കോ​ര്‍​പ​റേ​ഷ​ന്‍ കൗ​ണ്‍​സി​ലി​ല്‍ യു​ഡി​എ​ഫ് ഭ​ര​ണ​സ​മ​തി അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യം പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ എ​തി​ര്‍​പ്പി​ല്ലാ​തെ പാ​സാ​യി. സൗ​ജ​ന്യ യാ​ത്ര ഏ​ര്‍​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ ഉ​ട​ന്‍ ആ​രം​ഭി​ക്കു​മെ​ന്ന് മേ​യ​ര്‍ അ​ഡ്വ. വി.​കെ. മി​നി​മോ​ള്‍ പ​റ​ഞ്ഞു.

ടാ​ക്‌​സ് അ​പ്പീ​ല്‍ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ കെ.​എ. മ​നാ​ഫ് അ​വ​ത​രി​പ്പി​ച്ച പ്ര​മേ​യ​ത്തി​ന് ഭ​ര​ണ​ക​ക്ഷി​യാ​യ യു​ഡി​എ​ഫ് കൗ​ണ്‍​സി​ല​ര്‍​മാ​രു​ടെ പൂ​ര്‍​ണ പി​ന്തു​ണ ല​ഭി​ച്ചു. അ​തേ​സ​മ​യം എ​ല്‍​ഡി​എ​ഫ്, ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ പ്ര​മേ​യ​ത്തെ പൂ​ര്‍​ണ​മാ​യി പി​ന്തു​ണ​യ്ക്കു​ക​യോ എ​തി​ര്‍​ക്കു​ക​യോ ചെ​യ്തി​ല്ല.

ഓ​രോ സ​ര്‍​വീ​സി​നും ആ​ദ്യം ടി​ക്ക​റ്റ് എ​ടു​ക്കു​ന്ന വാ​ഹ​ന യാ​ത്ര​ക്കാ​ര്‍ അ​ല്ലാ​ത്ത വ​നി​ത​ക​ള്‍​ക്കാ​ണ് സൗ​ജ​ന്യ​യാ​ത്ര ന​ല്‍​കു​ന്ന​ത്. സ്ത്രീ​ക​ള്‍​ക്ക് പ​ദ്ധ​തി ഗു​ണം ചെ​യ്യു​ന്ന​തി​നാ​ല്‍ എ​തി​ര്‍​ക്കു​ന്നി​ല്ലെ​ന്നു പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​വ് വി.​എ. ശ്രീ​ജി​ത്ത് പ​റ​ഞ്ഞു. പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​തി​നു മു​ന്‍​പ് ശ​രി​യാ​യ പ​ഠ​നം ന​ട​ത്ത​ണ​മെ​ന്ന് ബി​ജെ​പി കൗ​ണ്‍​സി​ല​ര്‍ പ്രി​യ പ്ര​ശാ​ന്ത് പ​റ​ഞ്ഞു. കോ​ര്‍​പ​റേ​ഷ​ന് വ​ലി​യ സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉ​ണ്ടാ​കാ​മെ​ന്ന​തി​നാ​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വി​ഭാ​ഗം നി​ശ്ച​യി​ക്കേ​ണ്ട​ത് പ്ര​ധാ​ന​മാ​ണെ​ന്നും അ​വ​ര്‍ പ​റ​ഞ്ഞു.

സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മ​ല്ല എ​ല്ലാ യാ​ത്ര​ക്കാ​ര്‍​ക്കും റോ ​റോ യാ​ത്ര സൗ​ജ​ന്യ​മാ​ക്ക​ണ​മെ​ന്നാ​ണ് ഭ​ര​ണ​പ​ക്ഷ കൗ​ണ്‍​സി​ല​ര്‍ എം.​ജി. അ​രി​സ്റ്റോ​ട്ടി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​ത്. റോ​റോ സ​ര്‍​വീ​സി​നെ പൊ​തു സേ​വ​ന​മാ​യി കാ​ണ​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.​ഗാ​ര്‍​ഹി​ക തൊ​ഴി​ലാ​ളി​ക​ള്‍, കാ​ഷ്വ​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍, മ​ത്സ്യ​ബ​ന്ധ​ന മേ​ഖ​ല​യി​ലു​ള്ള​വ​ര്‍ തു​ട​ങ്ങി തു​ച്ഛ​മാ​യ വേ​ത​നം ല​ഭി​ക്കു​ന്ന സ്ത്രി​ക​ള്‍​ക്ക് സൗ​ജ​ന്യ യാ​ത്ര ആ​ശ്വാ​സ​മാ​ണെ​ന്ന് പ്ര​മേ​യേ അ​വ​താ​ര​ക​നാ​യ മ​നാ​ഫ് പ​റ​ഞ്ഞു.

Tags : nattu vishesham Free travel women on

Recent News

Corehub Up