Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : K SUDHAKARAN

ഒ​ന്ന​ല്ല ഒ​രു​പാ​ട് സ​തീ​ശ​ന്മാ​രു​ണ്ടെ​ന്ന് കെ.​സു​ധാ​ക​ര​ന്‍; കെ​സി​യെ പി​ന്തു​ണ​ച്ച് ക​ത്ത് ന​ൽ​കി

തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ​മ​ന്ത്രി ച​ര്‍​ച്ച​യി​ല്‍ വി.​ഡി.​സ​തീ​ശ​നെ​തി​രാ​യ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി കെ.​സു​ധാ​ക​ര​ന്‍. കേ​ര​ള​ത്തി​ല്‍ ഒ​ന്ന​ല്ല ഒ​രു​പാ​ട് സ​തീ​ശ​ന്മാ​രു​ണ്ടെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു.

വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ എ​എ​ന്‍​ഐ​യോ​ടാ​യി​രു​ന്നു സു​ധാ​ക​ര​ന്റെ പ്ര​തി​ക​ര​ണം. കേ​ര​ള​ത്തി​ലെ സാ​ഹ​ച​ര്യം വ്യ​ക്ത​മാ​യി എ​ഐ​സി​സി നി​രീ​ക്ഷ​ക​രെ അ​റി​യി​ച്ചെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം കെ.​സി.​വേ​ണു​ഗോ​പാ​ലി​നെ പി​ന്തു​ണ​ച്ചു​കൊ​ണ്ട് നി​രീ​ക്ഷ​ക​ര്‍​ക്ക് സു​ധാ​ക​ര​ന്‍ ക​ത്ത് ന​ല്‍​കി​യെ​ന്നാ​ണ് വി​വ​രം. ഇ​ന്ദി​രാ​ഭ​വ​നി​ല്‍ കോ​ണ്‍​ഗ്ര​സി​ന്റെ നി​യ​മ​സ​ഭാ​ക​ക്ഷി​യോ​ഗം അ​ല്‍​പ​സ​മ​യ​ത്തി​ന​കം ചേ​രും. എ​ഐ​സി​സി നി​രീ​ക്ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് യോ​ഗം. എം​എ​ല്‍​എ​മാ​രെ ഓ​രോ​രു​ത്ത​രെ​യാ​യി നി​രീ​ക്ഷ​ക​ര്‍ കാ​ണും.

Kerala

രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച; ചി​ല ഉ​റ​പ്പു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ന്യൂ​ഡ​ല്‍​ഹി: ലോ​ക്‌​സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി, കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ അ​ട​ക്ക​മു​ള്ള​വ​രു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം പ്ര​തി​ക​ര​ണ​വു​മാ​യി കെ.​സു​ധാ​ക​ര​ന്‍ എം​പി. രാ​ഹു​ല്‍ ഗാ​ന്ധി​യെ ക​ണ്ട​തി​ല്‍ അ​തീ​വ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ത​നി​ക്ക് ചി​ല ഉ​റ​പ്പു​ക​ള്‍ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ചി​ല സ​ഹാ​യ​ങ്ങ​ള്‍ ചെ​യ്യാം എ​ന്ന് പാ​ര്‍​ട്ടി അ​റി​യി​ച്ചു. ആ ​ഉ​റ​പ്പു​ക​ള്‍ എ​പ്പോ​ള്‍ പ്രാ​വ​ര്‍​ത്തി​ക​മാ​കും എ​ന്ന​റി​യി​ല്ല. പ്രാ​വ​ര്‍​ത്തി​ക​മാ​യാ​ലും ഇ​ല്ലെ​ങ്കി​ലും സ​ന്തോ​ഷ​മു​ണ്ട്. താ​ന്‍ പാ​ര്‍​ട്ടി​ക്ക് വി​ധേ​യ​നാ​ണെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യി​ല്‍ കേ​ര​ള​ത്തി​ന്‍റെ ഭാ​വി ച​ര്‍​ച്ച ചെ​യ്തു​വെ​ന്നും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ലെ എ​ന്‍റെ സ്ഥാ​നം തീ​രു​മാ​നി​ക്കേ​ണ്ട​ത് നേ​തൃ​ത്വ​മാ​ണ്. നേ​താ​ക്ക​ള്‍​ക്ക് മു​ന്നി​ല്‍ താ​ന്‍ ആ​വ​ശ്യ​ങ്ങ​ളൊ​ന്നും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടി​ല്ലെ​ന്നും കെ ​സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു.

ര​മേ​ശ് ചെ​ന്നി​ത്ത​ല മു​ഖ്യ​മ​ന്ത്രി​യാ​ക​ണ​മെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ചു​നി​ല്‍​ക്കു​ന്ന​താ​യും സു​ധാ​ക​ര​ന്‍ പ​റ​ഞ്ഞു. പാ​ര്‍​ട്ടി​യി​ലെ സീ​നി​യ​ര്‍ നേ​താ​വി​നെ പ​രി​ഗ​ണി​ക്ക​ണം എ​ന്നാ​ണ് ത​ന്‍റെ നി​ല​പാ​ടെ​ന്ന് സു​ധാ​ക​ര​ന്‍ പ്ര​തി​ക​രി​ച്ചു. പാ​ര്‍​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​തി​നാ​ലാ​ണ് ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ത്ത​തെ​ന്നും സു​ധാ​ക​ര​ന്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ന് വൈ​കി​ട്ടോ​ടെ​യാ​യി​രു​ന്നു രാ​ഹു​ല്‍ ഗാ​ന്ധി​യും മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ​യു​മാ​യു​ള്ള കെ. ​സു​ധാ​ക​ര​ന്റെ കൂ​ടി​ക്കാ​ഴ്ച. കു​ടും​ബ​സ​മേ​ത​മാ​യി​രു​ന്നു സു​ധാ​ക​ര​ന്‍ ഡ​ല്‍​ഹി​യി​ല്‍ എ​ത്തി നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്.

ഖാ​ര്‍​ഗെ​യാ​യി​രു​ന്നു സു​ധാ​ക​ര​നെ അ​ടി​യ​ന്ത​ര​മാ​യി ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​പ്പി​ച്ച​ത്. കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ള്‍​ക്ക് വേ​ണ്ടി ജീ​വി​തം മു​ഴു​വ​ന്‍ പോ​രാ​ടി​യ നേ​താ​വാ​ണ് കെ. ​സു​ധാ​ക​ര​ന്‍ എ​ന്നാ​യി​രു​ന്നു കൂ​ടി​ക്കാ​ഴ്ച​യ്ക്ക് ശേ​ഷം രാ​ഹു​ല്‍ ഗാ​ന്ധി പ്ര​തി​ക​രി​ച്ച​ത്.

യ​ഥാ​ര്‍​ഥ പോ​രാ​ളി​യാ​ണ് സു​ധാ​ക​ര​ന്‍. യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടാ​ണെ​ന്നും കേ​ര​ള​ത്തി​ല്‍ നൂ​റ് സീ​റ്റു​ക​ളോ​ടെ കോ​ണ്‍​ഗ്ര​സ് വ​ന്‍ വി​ജ​യം നേ​ടു​മെ​ന്നും രാ​ഹു​ല്‍ ഗാ​ന്ധി വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

 

National

രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കെ. ​സു​ധാ​ക​ര​ൻ; ഖാ​ർ​ഗെ​യെ​യും ക​ണ്ടു

ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി കെ. ​സു​ധാ​ക​ര​ൻ എം​പി. കു​ടും​ബ​വു​മാ​യി ഡ​ൽ​ഹി​യി​ലെ​ത്തി​യാ​ണ് സു​ധാ​ക​ര​ൻ രാ​ഹു​ലി​നെ ക​ണ്ട​ത്. കോ​ൺ​ഗ്ര്സ ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യെ​യും സു​ധാ​ക​ര​ൻ ക​ണ്ടു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി ജീ​വി​തം മു​ഴു​വ​ൻ പോ​രാ​ടി​യ നേ​താ​വാ​ണ് കെ ​സു​ധാ​ക​ര​നെ​ന്നും യ​ഥാ​ർ​ഥ കോ​ൺ​ഗ്ര​സ് പോ​രാ​ളി​യാ​ണെ​ന്നും രാ​ഹു​ൽ ഗാ​ന്ധി എ​ക്സി​ല്‍ കു​റി​ച്ചു. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പൂ​ർ​ണ സ​ഹ​ക​ര​ണം ഉ​റ​പ്പാ​ക്കാ​നാ​ണ് കൂ​ടി​ക്കാ​ഴ്ച.

കെ.​സി. വേ​ണു​ഗോ​പാ​ലും കൂ​ടി​ക്കാ​ഴ്ച​യി​ൽ പ​ങ്കെ​ടു​ത്തു. നേ​ര​ത്തെ സു​ധാ​ക​ര​നെ സ്റ്റാ​ർ ക്യാം​പെ​യ്ന​ർ ആ​ക്കി​യ​ത് ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ യു​ഡി​എ​ഫ് ഒ​റ്റ​ക്കെ​ട്ടെ​ന്നും നൂ​റി​ല​ധി​കം സീ​റ്റ് നേ​ടി വി​ജ​യി​ക്കു​മെ​ന്നും രാ​ഹു​ൽ എ​ക്സി​ല്‍ കു​റി​ച്ചു.

സ്ഥാ​നാ​ര്‍​ത്ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ധാ​ക​ര​ന്‍ പാ​ര്‍​ട്ടി​യോ​ട് ഇ​ട​ഞ്ഞി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ കു​റേ ദി​വ​സം ഡ​ല്‍​ഹി​യി​ല്‍ ത​ന്നെ തു​ട​ര്‍​ന്ന സു​ധാ​ക​ര​ന്‍ ഒ​ടു​വി​ല്‍ ഹൈ​ക്ക​മാ​ന്‍​ഡ് പ​റ​ഞ്ഞ​ത് അ​നു​സ​രി​ച്ച് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ നി​ന്നും പി​ന്മാ​റു​ക​യാ​യി​രു​ന്നു.

സു​ധാ​ക​ര​ന് മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും എം​പി​മാ​ര്‍ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന നി​ല​പാ​ടി​ല്‍ ഉ​റ​ച്ച് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു ഹൈ​ക്ക​മാ​ന്‍​ഡ്. പി​ന്നീ​ട് സു​ധാ​ക​ര​ന്‍ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​കു​ക​യാ​യി​രു​ന്നു.

National

കെ. ​സു​ധാ​ക​ര​ൻ സ്ഥാ​നാ​ർ​ഥി​യാ​കി​ല്ല‍? നി​ല​പാ​ട് വ്യ​ക്ത​മാ​ക്കാ​തെ ഹൈ​ക്ക​മാ​ൻ​ഡ്

ന്യൂ​ഡ​ൽ​ഹി: മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും ക​ണ്ണൂ​ർ ലോ​ക്സ​ഭാം​ഗ​വു​മാ​യ കെ. ​സു​ധാ​ക​ര​ന്‍റെ സ്ഥാ​നാ​ർ​ഥി​ത്വ​ത്തെ സം​ബ​ന്ധി​ച്ച് പാ​ർ​ട്ടി​ക്കു​ള്ളി​ൽ ഭി​ന്ന​ത രൂ​ക്ഷം. സി​റ്റിം​ഗ് എം​പി​മാ​ർ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മ​നാ​ന​ത്തോ​ട് വ​ഴ​ങ്ങാ​ത്ത​തി​നെ തു​ട​ർ​ന്ന് കെ. ​സു​ധാ​ക​ര​നെ മ​ത്സ​രി​പ്പി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ഹൈ​ക്ക​മാ​ൻ​ഡ് വി​ട്ട‌ു​വീ​ഴ്ച​യ്ക്ക് ത​യ്യാ​റാ​യ​താ​യാ​ണ് മു​ൻ​പ് വ​ന്ന വാ​ർ​ത്ത​ക​ൾ. എ​ന്നാ​ൽ ക​ണ്ണൂ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സീ​റ്റു​ക​ളി​ലേ​ക്കു​ള്ള ര​ണ്ടാ​മ​ത് സ്ഥാ​നാ​ർ​ഥി പ​ട്ടി​ക പു​റ​ത്തു വി​ടാ​ൻ ഇ​നി​യും എ​ഐ​സി​സി ത​യ്യാ​റ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് കെ. ​സു​ധാ​ക​ര​നെ മ​ത്സ​രി​പ്പേ​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് വീ​ണ്ടും കേ​ന്ദ്ര നേ​തൃ​ത്വം എ​ത്തി​യ​താ​യു​ള്ള സൂ​ച​ന.

മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വും എ​ഐ​സി​സി പ്ര​വ​ർ​ത്ത​ക സ​മി​തി സ്ഥി​രം ക്ഷ​ണി​താ​വു​മാ​യ എ.​കെ. ആ​ന്‍റ​ണി​യു‌​ട‌െ ഇ‌​ട​പെ‌​ലി​നെ തു‌​ട​ർ​ന്നാ​ണ് കോ​ൺ​ഗ്ര​സ് കേ​ന്ദ്ര നേ​തൃ​ത്വം കെ. ​സു​ധാ​ര​ന് തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​ൽ ഇ​ള​വ് ന​ൽ‌​കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ലേ​ക്ക് എ​ത്തി​യ​ത്. എ​ന്നാ​ൽ ഈ ​നി​ല​പാ​ടി​ൽ നി​ന്നു​മു​ള്ള ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ഇ​പ്പോ​ഴു​ള്ള പി​ന്മാ​റ്റ​ത്തി​ന്‍റെ കാ​ര​ണം ഇ​നി​യും വ്യ​ക്ത​മ​ല്ല. ഭി​ന്ന​ത രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കെ.​സു​ധാ​ക​ര​ന്‍ ഈ ​വി​ഷ​യ​ത്തി​ൽ ഉ​ട‌​ൻ വാ​ർ​ത്താ സ​മ്മേ​ള​നം ന​ട​ത്തു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ.

Kerala

ഇടപെട്ട് ആന്‍റണി, കീഴടങ്ങി ഹൈക്കമാൻഡ്; കണ്ണൂരിൽ സുധാകരൻ തന്നെ

ക​ണ്ണൂ​ർ: നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിച്ചതിനു പിന്നാലെ കെ. സുധാകരൻ പാർട്ടി വിടുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമം. കണ്ണൂരിൽ സുധാകരന് സീറ്റ് നല്കുമെന്നാണ് സൂചന. മുതിർന്ന നേതാവ് എ.കെ. ആന്‍റണിയുടെ ഇടപെടലിനെ തുടർന്നാണ് ഹൈക്കമാൻഡ് വഴങ്ങിയതെന്നാണ് റിപ്പോർട്ടുകൾ.

അവസാന ഘട്ടത്തിലും അനുനയത്തിന് വഴങ്ങാതെ മുന്നോട്ടുപോയ സുധാകരനെ എ.കെ. ആന്‍റണി വിളിച്ച് സംസാരിക്കുകയായിരുന്നു. കടുത്ത നീക്കം പാടില്ലെന്ന് സുധാകരനോട് അഭ്യർഥിച്ചെന്നും മൂന്നാം പിണറായി സർക്കാർ വരരുതെന്ന് ആവശ്യപ്പെട്ടെന്നും എ.കെ. ആന്‍റണി മാധ്യമങ്ങളോടു പറഞ്ഞു.

ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​നനെയാണ് ക​ണ്ണൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യായി പരിഗണിച്ചിരുന്നത്. നേ​ര​ത്തെ സു​ധാ​ക​ര​നൊ​പ്പ​മാ​യി​രു​ന്ന മോഹനൻ സ​മീ​പ​കാ​ല​ത്ത് വേ​ണു​ഗോ​പാ​ൽ ഗ്രൂ​പ്പി​നൊ​പ്പ​മാ​യി​രു​ന്നു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ത​നി​ക്കും താ​ൻ നി​ർ​ദേ​ശി​ക്കു​ന്നു ആ​ളു​ക​ൾ​ക്കും സീ​റ്റ് ന​ല്കാ​ത്ത​തി​ൽ ക​ടു​ത്ത അ​മർഷത്തിലായിരുന്നു ​സു​ധാ​ക​ര​ൻ. എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ക​ർ​ശ​ന തീ​രു​മാ​ന​ത്തി​ലാ​ണ് കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ന​ല്കേ​ണ്ട​ന്ന് നേരത്തെ തീ​രു​മാ​നി​ച്ചിരുന്ന​ത്. കെ. ​സു​ധാ​ക​ര​ന് സീ​റ്റ് കൊ​ടു​ത്താ​ൽ മ​റ്റ് എം​പി​മാ​ർ​ക്കും സീ​റ്റ് കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ച​തോ​ടെ സു​ധാ​ക​ര​ന് സീ​റ്റ് കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ടം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ‌ പ്ര​തി​ഷേ​ധി​ച്ച് സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന്, ക​ണ്ണൂ​ർ ന​ടാ​ലി​ലെ വീ​ട്ടി​ലെ​ത്തി വൈ​കാ​രി​ക​മാ​യി ഫേസ്ബു​ക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. സു​ധാ​ക​ര​ന്‍റെ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​ത്തി​ൽ ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും വീ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ൽ, ഡ​ൽ​ഹി​യി​ൽ നി​ന്നും വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ത​നി​ക്ക് സീ​റ്റി​ല്ലെ​ങ്കി​ൽ താ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് സീ​റ്റ് ന​ല്ക​ണ​മെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ്ര​ധാ​ന നി​ർ​ദേ​ശം. ഇ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​ണ് വീ​ണ്ടും ഡ​ൽ​ഹി​ക്ക് പോ​യ​ത്. എ​ന്നാ​ൽ, പാർട്ടി നേതൃത്വം വഴങ്ങാതെ വന്നതോടെയാണ് സു​ധാ​ക​രൻ കടുത്ത തീരുമാനത്തിലേക്ക് നീങ്ങുമെന്ന് സൂചനകൾ വന്നത്. ഇന്ന് പന്ത്രണ്ടിന് മാധ്യമങ്ങളെ കാണുമെന്നും അറിയിച്ചിരുന്നു.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ഏ​റെ സ്വാ​ധീ​ന​മു​ള്ള നേ​താ​വാ​ണ് കെ. ​സു​ധാ​ക​ര​ൻ. അ​തി​നാ​ൽ, സു​ധാ​ക​ര​ന് ഇടഞ്ഞാൽ കോൺഗ്രസിൽ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് ഉറപ്പാണ്. സു​ധാ​ക​ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലും ന​ഗ​ര​ത്തി​ലും വ്യാ​പ​ക​മാ​യി ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. കൂ​ടാ​തെ, ക​ഴി​ഞ്ഞ ദി​വ​സം സു​ധാ​ക​ര​ൻ അ​നു​കലി​ക​ളു​ടെ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും ന​ട​ന്നി​രു​ന്നു.

നി​ല​വി​ൽ, സു​ധാ​ക​ര​ൻ അ​നു​കൂ​ലി​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ലെ പ്ര​ധാ​ന മു​ദ്രാ​വാ​ക്യം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നെ​തി​രേ​യാ​യി​രു​ന്നു. സ​ണ്ണി ജോ​സ​ഫ് മ​ത്സ​രി​ക്കു​ന്ന പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലും സു​ധാ​ക​ര​ന്‍റെ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. സു​ധാ​ക​ര​ന് സീ​റ്റി​ല്ലെ​ങ്കി​ൽ സ​ണ്ണി ജോ​സ​ഫ് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ല്ലെ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം.

Kerala

ക​ണ്ണൂ​രി​ൽ സു​ധാ​ക​ര​ന് സീ​റ്റി​ല്ലെ​ങ്കി​ൽ... കോ​ൺ​ഗ്ര​സി​ന് എന്തു സംഭവിക്കും?

ക​ണ്ണൂ​ർ: ത​നി​ക്കും താ​ൻ നി​ർ​ദേ​ശി​ക്കു​ന്നു ആ​ളു​ക​ൾ​ക്കും സീ​റ്റ് ന​ല്കാ​ത്ത​തി​ൽ ക​ടു​ത്ത അ​തൃ​പ്തി​യി​ൽ‌ കെ. ​സു​ധാ​ക​ര​ൻ. എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ ക​ർ​ശ​ന തീ​രു​മാ​ന​ത്തി​ലാ​ണ് കെ. ​സു​ധാ​ക​ര​ന് സീ​റ്റ് ന​ല്കേ​ണ്ട​ന്ന് ഒ​ടു​വി​ൽ തീ​രു​മാ​നി​ച്ച​ത്.

സു​ധാ​ക​ര​ന് സീ​റ്റ് ന​ല്കാ​തി​രു​ന്നാ​ലു​ള്ള പ​രി​ണി​ത​ഫ​ല​ങ്ങ​ളെ​ക്കു​റി​ച്ച് കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ സം​സ്ഥാ​ന നേ​താ​ക്ക​ളു​മാ​യി സം​സാ​രി​ച്ചു. കെ. ​സു​ധാ​ക​ര​ന് സീ​റ്റ് കൊ​ടു​ത്താ​ൽ മ​റ്റ് എം​പി​മാ​ർ​ക്കും സീ​റ്റ് കൊ​ടു​ക്കേ​ണ്ടി വ​രു​മെ​ന്ന് സം​സ്ഥാ​ന നേ​തൃ​ത്വം അ​റി​യി​ച്ച​തോ​ടെ സു​ധാ​ക​ര​ന് സീ​റ്റ് കൊ​ടു​ക്കേ​ണ്ട​തി​ല്ലെ​ന്ന് തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ആ​ദ്യ​ഘ​ട്ടം ഡ​ൽ​ഹി​യി​ൽ ന​ട​ന്ന ച​ർ​ച്ച​യി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ തീ​രു​മാ​ന​ത്തി​ൽ‌ പ്ര​തി​ഷേ​ധി​ച്ച് സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു. തു​ട​ർ​ന്ന്, ക​ണ്ണൂ​ർ ന​ടാ​ലി​ലെ വീ​ട്ടി​ലെ​ത്തി വൈ​കാ​രി​ക​മാ​യി ഫേസ്ബുക്കി​ലൂ​ടെ പ്ര​തി​ക​രി​ച്ചു. സു​ധാ​ക​ര​ന്‍റെ വൈ​കാ​രി​ക പ്ര​തി​ക​ര​ണ​ത്തി​ൽ ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും നേ​താ​ക്ക​ളും വീ​ട്ടി​ലേ​ക്ക് എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു. ഇ​തി​നി​ട​യി​ൽ, ഡ​ൽ​ഹി​യി​ൽ നി​ന്നും വി​ളി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ത​നി​ക്ക് സീ​റ്റി​ല്ലെ​ങ്കി​ൽ താ​ൻ നി​ർ​ദേ​ശി​ക്കു​ന്ന ആ​ളു​ക​ൾ​ക്ക് സീ​റ്റ് ന​ല്ക​ണ​മെ​ന്നാ​യി​രു​ന്നു സു​ധാ​ക​ര​ന്‍റെ പ്ര​ധാ​ന നി​ർ​ദേ​ശം. ഇ​തി​നെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നാ​ണ് വീ​ണ്ടും ഡ​ൽ​ഹി​ക്ക് പോ​യ​ത്. എ​ന്നാ​ൽ, സു​ധാ​ക​ര​നും സു​ധാ​ക​ര​ൻ നി​ർ​ദേ​ശി​ച്ച ആ​ളു​ക​ൾ​ക്കും സീ​റ്റ് ന​ല്കി​യി​ല്ല.

കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ൽ ഏ​റെ സ്വാ​ധീ​ന​മു​ള്ള നേ​താ​വാ​ണ് കെ. ​സു​ധാ​ക​ര​ൻ. അ​തി​നാ​ൽ, സു​ധാ​ക​ര​ൻ വൈ​കാ​രി​ക​മാ​യി പ്ര​തി​ക​രി​ച്ചാ​ൽ അ​ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കോ​ൺ​ഗ്ര​സി​നെ ബാ​ധി​ക്കും. സു​ധാ​ക​ര​നെ മ​ത്സ​രി​പ്പി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലും ന​ഗ​ര​ത്തി​ലും വ്യാ​പ​ക​മാ​യി ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. കൂ​ടാ​തെ, ക​ഴി​ഞ്ഞ ദി​വ​സം സു​ധാ​ക​ര​ൻ അ​നു​ക​ലി​ക​ളു​ടെ പ​ന്തം​കൊ​ളു​ത്തി പ്ര​ക​ട​ന​വും ന​ട​ന്നി​രു​ന്നു.

നി​ല​വി​ൽ, സു​ധാ​ക​ര​ൻ അ​നു​കൂ​ലി​ക​ളു​ടെ പ്ര​ക​ട​ന​ത്തി​ലെ പ്ര​ധാ​ന മു​ദ്രാ​വാ​ക്യം കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് സ​ണ്ണി ജോ​സ​ഫി​നെ​തി​രേ​യാ​യി​രു​ന്നു. സ​ണ്ണി ജോ​സ​ഫ് മ​ത്സ​രി​ക്കു​ന്ന പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ലും സു​ധാ​ക​ര​ന്‍റെ പോ​സ്റ്റ​റു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. സു​ധാ​ക​ര​ന് സീ​റ്റി​ല്ലെ​ങ്കി​ൽ സ​ണ്ണി ജോ​സ​ഫ് നി​യ​മ​സ​ഭ​യി​ൽ എ​ത്തി​ല്ലെ​ന്നാ​യി​രു​ന്നു മു​ദ്രാ​വാ​ക്യം.

നി​ല​വി​ൽ, കെ. ​സു​ധാ​ക​ര​ന് ധാ​രാ​ളം അ​നു​യാ​യി​ക​ൾ ഉ​ള്ള മ​ണ്ഡ​ല​മാ​ണ് പേ​രാ​വൂ​രും ക​ണ്ണൂ​രും. സു​ധാ​ക​ര​ൻ മ​ത്സ​രി​ച്ചി​ല്ലെ​ങ്കി​ൽ എ​ന്താ​കും. മ​ണ്ഡ​ല​ങ്ങ​ളി​ലെ സു​ധാ​ക​ര​ൻ ഇം​പാ​ക്‌​ട് എ​ന്ന് കാ​ത്തി​രു​ന്ന് കാ​ണാം.

ടി.​ഒ. മോ​ഹ​ന​ൻ ക​ണ്ണൂ​രി​ൽ? 

സു​ധാ​ക​ര​ന് പ​ക​രം ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മു​ൻ മേ​യ​ർ ടി.​ഒ. മോ​ഹ​ന​ൻ ക​ണ്ണൂ​രി​ൽ സ്ഥാ​നാ​ർ​ഥി​യാ​കു​മെ​ന്നാ​ണ് സൂ​ച​ന. നേ​ര​ത്തെ സു​ധാ​ക​ര​നൊ​പ്പ​മാ​യി​രു​ന്ന വേ​ണു​ഗോ​പാ​ൽ സ​മീ​പ​കാ​ല​ത്ത് വേ​ണു​ഗോ​പാ​ൽ ഗ്രൂ​പ്പി​നൊ​പ്പ​മാ​യി​രു​ന്നു.

നില​വി​ൽ, ബി​ജെ​പി ക​ണ്ണൂ​ർ മ​ണ്ഡല​ത്തി​ലും സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ച്ചിട്ടുണ്ടെങ്കിലും പ്രചാരണം തുടങ്ങിയിട്ടില്ല. സു​ധാ​ക​ര​നു​മാ​യി ബി​ജെ​പി നേ​താ​ക്ക​ൾ ആ​ശ​യ വി​നി​മ​യം ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. മ​ണ്ഡ​ല​ത്തി​ൽ സ്വ​ത​ന്ത്ര​നാ​യി മ​ത്സ​രി​ക്കാ​നു​ള്ള നീ​ക്ക​വും സു​ധാ​ക​ര​ൻ ന​ട​ത്തു​ന്നു​ണ്ട്.

Kerala

താ​ൻ സീ​റ്റി​നാ​യി ഇ​തു​വ​രെ ഭി​ക്ഷാ​ട​നം ന​ട​ത്തി​യി​ട്ടി​ല്ല; കെ. ​സു​ധാ​ക​ര​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ  

 

കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ സീ​റ്റി​നാ​യി നേ​തൃ​ത്വ​ത്തി​നോ​ട് ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന കെ. ​സു​ധാ​ക​ര​ൻ എം​പി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.

പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ്ര​ശ്ന​മു​ണ്ടെ​ങ്കി​ൽ പാ​ർ​ട്ടി​ക്കു​ള്ളി​ൽ പ​റ​യ​ണ​മെ​ന്നും പ​ര​സ്യ​മാ​യി അ​ഭി​പ്രാ​യം പ​റ​യു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ പ​റ​ഞ്ഞു. മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മ്പോ​ൾ എ​ല്ലാം മ​റ​ക്ക​രു​തെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

താ​ൻ സീ​റ്റി​നാ​യി ഇ​ത്ര​യും കാ​ല​ത്തി​നി​ടെ ഭി​ക്ഷാ​ട​നം ന​ട​ത്തി​യി​ട്ടി​ല്ല. ഇ​പ്പോ​ൾ ഇ​ക്കാ​ര്യ​ങ്ങ​ൾ പ​റ​യേ​ണ്ട സാ​ഹ​ച​ര്യ​മ​ല്ല എ​ന്ന് ത​നി​ക്ക​റി​യാം. താ​ൻ സീ​റ്റി​നാ​യി ആ​രോ​ടും സ​മ്മ​ർ​ദം ചെ​ലു​ത്തി​യി​ട്ടി​ല്ല. മ​ത്സ​രി​ക്കാ​ൻ പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് താ​ൻ ഇ​തു​വ​രെ മ​ത്സ​രി​ച്ചി​ട്ടു​ള്ള​തെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

ഇ​ന്ദി​രാ​ഗാ​ന്ധി നേ​രി​ട്ട ആ​വ​ശ്യ​പ്പെ​ട്ടി​ട്ടാ​ണ് താ​ൻ ചി​റ്റൂ​രി​ൽ മ​ത്സ​രി​ച്ച​ത്. തു​ട​ർ​ന്നു​ള്ള മ​ത്സ​ര​ങ്ങ​ളും പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ട​ത് പ്ര​കാ​ര​മാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Kerala

'ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രും'; കെ. ​സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ച് വീ​ണ്ടും ബോ​ർ​ഡു​ക​ൾ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​തി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ന് പി​ന്നാ​ലെ കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​വു​മാ​യി ഇ​ട​ഞ്ഞു​നി​ൽ​ക്കു​ന്ന മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ച് പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തി​ൽ ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ.

കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ സ​ണ്ണി ജോ​സ​ഫ് മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​മാ​ണ് പേ​രാ​വൂ​ർ. മ​ണ്ഡ​ല​ത്തി​ൽ കൊ​ട്ടി​യൂ​ർ ചു​ങ്ക​ക്കു​ന്ന് മു​ത​ൽ അ​മ്പാ​യ​ത്തോ​ട് വ​രെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കെ.​സു​ധാ​ക​ര​നെ അ​നു​കൂ​ലി​ച്ച് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

എ​ട്ടോ​ളം ബോ​ർ​ഡു​ക​ളാ​ണ് സ​ണ്ണി ജോ​സ​ഫി​ന്‍റെ പ്ര​ചാ​ര​ണ ബോ​ർ​ഡു​ക​ൾ​ക്ക് മു​ന്നി​ലാ​യി പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. "ന​ട്ടു​ന​ന​ച്ചു വ​ള​ർ​ത്തി​യ​വ​നെ ഇ​ല്ലാ​യ്മ ചെ​യ്താ​ൽ ക​ന​ത്ത തി​രി​ച്ച​ടി നേ​രി​ടേ​ണ്ടി വ​രും' എ​ന്ന മു​ന്ന​റി​യി​പ്പോ​ടെ​യാ​ണ് ബോ​ർ​ഡു​ക​ൾ.

നേ​ര​ത്തെ ക​ണ്ണൂ​ർ ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ലും ഇ​ത്ത​ര​ത്തി​ൽ ബോ​ർ​ഡു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. കെ. ​സു​ധാ​ക​ര​നെ മ​ത്സ​ര​രം​ഗ​ത്തു​നി​ന്ന് ഒ​ഴി​വാ​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ൾ​ക്കെ​തി​രെ​യു​ള്ള അ​ണി​ക​ളു​ടെ ഈ ​പ​ര​സ്യ പ്ര​തി​ക​ര​ണം കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്.

Kerala

സു​ധാ​ക​ര​ൻ ഡ​ൽ​ഹി​ക്ക്, പി​ന്തു​ണ​യ​റി​യി​ച്ച് ഡി​സി​സി ഓ​ഫീ​സി​ന് മു​ന്നി​ൽ ഫ്ള​ക്സ്

കണ്ണൂർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ട​ന്ന് തീ​രു​മാ​നം. സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ നി​ല​പാ​ടി​ന് ഹൈ​ക്ക​മാ​ൻ​ഡ് അം​ഗീ​കാ​രം ന​ൽ​കി. കെ. ​സു​ധാ​ക​ര​ന്‍ രാ​വി​ലെ ഡ​ല്‍​ഹി​യി​ലെ​ത്തു​മെ​ന്നാ​ണ് സൂ​ച​ന. സു​ധാ​ക​ര​നെ ഡ​ല്‍​ഹി​യി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി അ​നു​ന​യി​പ്പി​ക്കാ​നാ​ണ് ഹൈ​ക്ക​മാ​ന്‍​ഡ് ശ്ര​മ​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, മ​ത്സ​രി​ക്കാ​ന്‍ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച കെ.​സു​ധാ​ക​ര​ന് പി​ന്തു​ണ​യ​റി​യി​ച്ച് ക​ണ്ണൂ​ര്‍ ഡി​സി​സി ഓ​ഫി​സി​ന് മു​ന്നി​ല്‍ ഫ്ല​ക്സ് പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ക​ണ്ണൂ​രി​ന്‍റെ ഹൃ​ദ​യ​മാ​ണ് കെ​എ​സ് എ​ന്നും പി​ണ​റാ​യി​യെ താ​ഴെ​യി​റ​ക്കാ​ന്‍ പ​ട​നാ​യ​ക​ന്‍ എ​ത്തു​ന്നു​വെ​ന്നു​മാ​ണ് ഫ്ല​ക്സി​ലെ വാ​ച​കം.

Kerala

വ​ഴ​ങ്ങാ​തെ സു​ധാ​ക​ര​ൻ; ക​ണ്ണൂ​ർ വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്ന് ആ​വ​ർ​ത്തി​ച്ച് എം​പി

ക​ണ്ണൂ​ർ: വ​രു​ന്ന നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​ർ സീ​റ്റ് വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ് മു​ൻ‌ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. ഒ​രു അ​നു​ന​യ​ത്തി​നും താ​നി​ല്ലെ​ന്നും ക​ണ്ണൂ​ർ‌ വി​ട്ടു കൊ​ടു​ക്കി​ല്ലെ​ന്നു​മാ​ണ് സു​ധാ​ക​ര​ന്‍റെ നി​ല​പാ​ട്.

സീ​റ്റി​ൽ തീ​രു​മാ​ന​മാ​കു​ന്ന​ത് വ​രെ ഡ​ൽ​ഹി​യി​ലേ​ക്കു​ള്ള യാ​ത്ര ത​ന്നെ അ​ദ്ദേ​ഹം റ​ദ്ദ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ദേ​ശീ​യ നേ​തൃ​ത്വം ഇ​ട​പെ​ട്ടി​ല്ലെ​ങ്കി​ൽ അ​നു​കൂ​ല നി​ല​പാ​ടു​ള്ള​വ​രു​ടെ യോ​ഗം വി​ളി​യ്ക്കാ​നു​ള്ള നി​ർ​ണാ​യ​ക നീ​ക്കം ന​ട​ത്താ​നൊ​രു​ങ്ങു​ക​യാ​ണ് സു​ധാ​ക​ര​ൻ.

അ​തേ സ​മ​യം സു​ധാ​ക​ര​ന് വ​ഴ​ങ്ങേ​ണ്ട​തി​ല്ല എ​ന്ന നി​ല​പാ​ടി​ൽ ഉ​റ​ച്ച് നി​ൽ​ക്കു​ക​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡ്. സു​ധാ​ക​ര​നു​മാ​യി ഫോ​ണി​ൽ സം​സാ​രി​ക്കാ​നു​ൾ​പ്പെ​ടെ ദേ​ശീ​യ നേ​തൃ​ത്വം ത​യാ​റാ​യി​ട്ടി​ല്ല.

സു​ധാ​ക​ര​ൻ ഇ​ന്ന് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും സൂ​ച​ന​യു​ണ്ട്. അ​ടൂ​ർ പ്ര​കാ​ശി​ന് മാ​ത്രം ഇ​ള​വ് ന​ൽ​കി​യേ​ക്കു​മെ​ന്ന അ​ഭ്യൂ​ഹം സു​ധാ​ക​ര​നെ പ്ര​കോ​പി​പ്പി​ച്ചെ​ന്നാ​ണ് സൂ​ച​ന. കോ​ണ്‍​ഗ്ര​സി​ന് കു​രു​ക്കാ​യി​രി​ക്കു​ക​യാ​ണ് സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യം.

സ​മ്മ​ര്‍​ദ്ദ​ത്തി​നും പോ​സ്റ്റ​ര്‍ പ്ര​തി​ഷേ​ധ​ത്തി​നും വ​ഴ​ങ്ങേ​ണ്ടെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് സം​സ്ഥാ​ന നേ​തൃ​ത്വം. എം​പി​മാ​ർ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത് ഗു​ണം ചെ​യ്യി​ല്ല എ​ന്ന് അ​ഭി​പ്രാ​യ​ത്തി​ൽ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ക​യാ​ണ് കെ​പി​സി​സി നേ​തൃ​ത്വം.

തു​ട​ർ ച​ർ​ച്ച​ക​ൾ​ക്കാ​യി സു​ധാ​ക​ര​നോ​ട് തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ എ​ത്താ​നാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ഓ​ഫീ​സ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. സു​ധാ​ക​ര​ൻ പി​ടി​വാ​ശി തു​ട​രു​ന്ന​തി​ൽ ജി​ല്ല​യി​ലെ നേ​താ​ക്ക​ൾ​ക്കും അ​തൃ​പ്തി​യു​ണ്ട്. അ​നാ​വ​ശ്യ വി​വാ​ദം ഉ​ണ്ടാ​ക്കു​ന്നു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

 

Kerala

അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ വി​ഫ​ലം; രാ​ഹു​ൽ ഗാ​ന്ധി​യെ കാ​ണാ​നും ത​യാ​റാ​കാ​തെ കെ. ​സു​ധാ​ക​ര​ൻ 

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ അ​നു​ന​യ​ശ്ര​മ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. നി​യ​മ​സ​ഭ​യി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ന്ന കെ.​സു​ധാ​ക​ര​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​ല്ല.

തി​ങ്ക​ളാ​ഴ്ച​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​ൻ സു​ധാ​ക​ര​ന് ക്ഷ​ണം ല​ഭി​ച്ച​ത്. എ​ന്നാ​ൽ ക്ഷ​ണം കെ.​സു​ധാ​ക​ര​ൻ നി​ര​സി​ച്ചെ​ന്നാ​ണ് പു​റ​ത്തു​വ​രു​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ. ഡ​ൽ​ഹി​യി​ൽ ഹൈ​ക്ക​മാ​ൻ‌​ഡു​മാ​യു​ള്ള ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​തെ സു​ധാ​ക​ര​ൻ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യി​രു​ന്നു.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്ക് സു​ധാ​ക​ര​ന് ക്ഷ​ണം ല​ഭി​ച്ച​ത്. ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കാ​നി​രു​ന്ന സു​ധാ​ക​ര​ൻ ശ​നി​യാ​ഴ്‌​ച രാ​വി​ലെ​യോ​ടെ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു.

രാ​ഹു​ൽ​ഗാ​ന്ധി​യെ ക​ണ്ടാ​ലും അ​നു​കൂ​ല തീ​രു​മാ​ന​മു​ണ്ടാ​കി​ല്ലെ​ന്ന​താ​ണ് ഡ​ൽ​ഹി​യി​ലേ​ക്ക് പോ​കു​ന്ന​തി​ൽ നി​ന്ന് സു​ധാ​ക​ര​നെ പി​ന്തി​രി​ച്ച​തെ​ന്നാ​ണ് വി​വ​രം. അ​തേ​സ​മ​യം ര​മേ​ശ് ചെ​ന്നി​ത്ത​ല ഉ​ൾ​പ്പെ​ടെ​യു​ള്ള മു​തി​ർ​ന്ന നേ​താ​ക്ക​ൾ നേ​രി​ട്ട് ഇ​ട​പെ​ട്ട് അ​നു​ന​യ ശ്ര​മ​ങ്ങ​ൾ തു​ട​രു​ന്നു​ണ്ട്.

Kerala

ആ പോസ്റ്റര്‍ സിപിഎമ്മുകാര്‍ കൊണ്ടുവച്ചതാകും, കെ. സുധാകരന്‍ പറവൂരിലാണ് സീറ്റ് ചോദിച്ചതെങ്കില്‍ മാറികൊടുക്കാം: വി.ഡി. സതീശന്‍

കൊച്ചി: പറവൂരില്‍ കെ. സുധാകരന് അനുകൂലമായി പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ട സംഭവത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ആ പോസ്റ്റര്‍ സിപിഎമ്മുകാര്‍ കൊണ്ടുവച്ചതാകും എന്നാണ് സതീശന്‍ പറയുന്നത്. കെ സുധാകരന്‍ പറവൂരിലാണോ സീറ്റ് ചോദിച്ചത്, അങ്ങനെയാണെങ്കില്‍ മാറികൊടുക്കാമെന്ന് സതീശന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

കെ. സുധാകരന്‍ ഇട്ട ഫേസ്ബുക്ക് പോസ്റ്റിന് എന്താണ് കുഴപ്പം. കണ്ണൂരിനെ പറ്റി അദ്ദേഹം വികാരഭരിതമായി പറഞ്ഞിരിക്കുന്നു. അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാര്‍ലമെന്‍റ് മണ്ഡലമാണത്. അദ്ദേഹം ഇന്നലെ പറഞ്ഞത് അദ്ദേഹമല്ല പോസ്റ്റ് ഇട്ടത് എന്നാണ്.

പറവൂരില്‍ അദ്ദേഹത്തിന് അനുകൂലമായി പോസ്റ്റര്‍ എങ്ങനെ വന്നുവെന്ന് അറിയില്ല. സിപിഎമ്മുകാര്‍ കൊണ്ടുവയ്ക്കുന്നതാകും. പറവൂരില്‍ പോസ്റ്റര്‍ വച്ചിട്ട് എന്താ കാര്യം. പറവൂരിലാണോ അദ്ദേഹം സീറ്റ് ചോദിച്ചത്. അങ്ങനെയാണെങ്കില്‍ ഞാന്‍ മാറി കൊടുക്കാമെന്ന് സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ എല്‍എഡിഎഫ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയോ ചെയ്താല്‍ 24 മണിക്കൂറിനകം തങ്ങളുടെ സ്ഥാനാര്‍ഥികള്‍ റെഡിയാണെന്നും സതീശന്‍ വ്യക്തമാക്കി. പല സ്ഥലത്തും സ്ഥാനാര്‍ഥികളെ തീരുമാനിച്ചിട്ടില്ല. ആര് മത്സരിക്കണം എന്നൊക്കെയുള്ള കാര്യങ്ങള്‍ തീരുമാനിക്കുന്നത് പാര്‍ട്ടിയാണ്.

കെപിസിസി അധ്യക്ഷൻ പറഞ്ഞതു പോലെ ആരും സ്വയം സ്ഥാനാര്‍ഥികള്‍ ആയി പ്രഖ്യാപിക്കണ്ട. പാര്‍ട്ടി തീരുമാനിക്കുന്നവരാണ് സ്ഥാനാര്‍ഥികള്‍. എംപിമാര്‍ മത്സരിക്കണ്ട കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് ദേശീയ നേത്യത്വമാണ്. തങ്ങള്‍ക്ക് അതില്‍ അധികാരമില്ലെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.

Kerala

സമ്മർദ നീക്കവുമായി സുധാകരൻ; പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി

ക​ണ്ണൂ​ര്‍: സീ​റ്റ് ന​ല്‍​കാ​ത്ത​തി​ലു​ള്ള പ​രി​ഭ​വം തു​ട​ർ​ന്ന് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ. പൊ​തു​പ​രി​പാ​ടി​ക​ൾ ഒ​ഴി​വാ​ക്കി വീ​ട്ടി​ൽ തു​ട​രു​ക​യാ​ണ് സു​ധാ​ക​ര​ൻ. അ​ണി​ക​ളെ​യും ത​ന്‍റെ മ​റ്റ് അ​നു​യാ​യി​ക​ളെ​യും ചേ​ര്‍​ത്ത് പാ​ര്‍​ട്ടി​യെ സ​മ്മ​ര്‍​ദ​ത്തി​ലാ​ക്കാ​നാ​ണ് സു​ധാ​ക​ര​ന്‍റെ നീ​ക്കം.

എ​ന്നാ​ല്‍ ഡ​ല്‍​ഹി​യി​ല്‍ വ​ച്ച് രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച്ച ന​ട​ത്തി​യ​തി​ന് ശേ​ഷം മാ​ത്ര​മെ മ​റ്റ് പ്ര​തി​ക​ര​ണ​ങ്ങ​ള്‍ ന​ട​ത്തു​ക​യു​ള്ളൂ എ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ തീ​രു​മാ​നം.​ഏ​ത് ഫോ​ര്‍​മു​ല വ​ച്ചാ​ലും നി​ല​പാ​ടി​ല്‍ നി​ന്ന് വ്യ​തി​ച​ലി​ക്കി​ല്ലെ​ന്ന തീ​രു​മാ​ന​ത്തി​ലാ​ണ് സു​ധാ​ക​ര​ന്‍.

ക​ഴി​ഞ്ഞ ദി​വ​സം പ​ങ്കു​വ​ച്ച ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ ക​ണ്ണൂ​രു​മാ​യി ത​നി​ക്കു​ള്ള വൈ​കാ​രി​ക ബ​ന്ധ​ത്തെ​ക്കു​റി​ച്ച് സു​ധാ​ക​ര​ന്‍ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. ഇ​ത് കൂ​ടാ​തെ മ​റ്റ് പ്ര​തി​ക​ര​ണ​ങ്ങ​ളൊ​ന്നും ന​ട​ത്താ​ന്‍ സു​ധാ​ക​ര​ന്‍ ത​യാ​റാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ ക​ണ്ണൂ​രി​ല്‍ സു​ധാ​ക​ര​ന് കൂ​ടി താ​ല്‍​പ​ര്യ​മു​ള്ള ഒ​രാ​ളെ സ്ഥാ​നാ​ർ​ഥി​യാ​ക്കാ​മെ​ന്ന് നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

പ​ക്ഷെ ഈ ​ഓ​ഫ​ര്‍ സ്വീ​ക​രി​ക്കാ​ൻ സു​ധാ​ക​ര​ന്‍ ത​യാ​റ​ല്ലെ​ന്നാ​ണ് വി​വ​രം. ക​ണ്ണൂ​രി​ല്‍ ത​ന്നെ മ​ത്സ​രി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്ക് ക​ട​ക്കു​മെ​ന്ന നി​ല​പാ​ടി​ല്‍ ത​ന്നെ ഉ​റ​ച്ചു​നി​ല്‍​ക്കു​ക​യാ​ണ് സു​ധാ​ക​ര​ന്‍.

അ​തേ​സ​മ​യം കോ​ണ്‍​ഗ്ര​സി​ലെ സ്ഥാ​നാ​ര്‍​ഥി നി​ര്‍​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ര്‍​ച്ച​ക​ള്‍ ഡ​ല്‍​ഹി​യി​ല്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന സ്‌​ക്രീ​നിം​ഗ് യോ​ഗ​ത്തി​ല്‍ 20 സീ​റ്റു​ക​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മാ​യ​താ​യാ​ണ് പു​റ​ത്തു​വ​രു​ന്ന സൂ​ച​ന.

Kerala

അ​നു​ന​യ നീ​ക്ക​വു​മാ​യി രാ​ഹു​ൽ ഗാ​ന്ധി; കെ. ​സു​ധാ​ക​ര​നെ ഡ​ൽ​ഹി​യി​ലേ​യ്ക്ക് വി​ളി​പ്പി​ച്ചു

ന്യൂ​ഡ​ൽ​ഹി: ക​ണ്ണൂ​ർ സീ​റ്റി​ൽ മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ലു​റ​ച്ച് നി​ൽ​ക്കു​ന്ന മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ നീ​ക്ക​വു​മാ​യി ലോ​ക്സ​ഭ പ്ര​തി​പ​ക്ഷ നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി. നേ​തൃ​ത്വ​വു​മാ​യി തെ​റ്റി ഡ​ൽ​ഹി​യി​ൽ നി​ന്ന് മ​ട​ങ്ങി​യ സു​ധാ​ക​ര​നെ വീ​ണ്ടും ഡ​ൽ​ഹി​യി​ലേ​യ്ക്ക് വി​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് രാ​ഹു​ൽ.

തി​ങ്ക​ളാ​ഴ്ച ഡ​ൽ​ഹി​യി​ൽ എ​ത്താ​നാ​ണ് സു​ധാ​ക​ര​നോ​ട് നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള​ത്. ഡ​ൽ​ഹി​യി​ലെ​ത്താ​ൻ രാ​ഹു​ൽ നേ​രി​ട്ട് നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു. കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യും സു​ധാ​ക​ര​നു​മാ​യി ച​ർ​ച്ച ന​ട​ത്തും.

സു​ധാ​ക​ര​ന് സീ​റ്റ് ന​ൽ‌​കു​മോ​യെ​ന്ന കാ​ര്യ​ത്തി​ൽ വ്യ​ക്ത​ത​യി​ല്ല. അ​നു​ന​യ നീ​ക്ക​ത്തി​ൽ നേ​തൃ​ത്വം മു​ന്നോ​ട്ട് വ​യ്ക്കാ​ൻ‌ പോ​കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ എ​ന്തൊ​ക്കെ​യാ​യി​രി​ക്കും എ​ന്ന​താ​ണ് രാ​ഷ്ട്രീ​യ ലോ​കം ഉ​റ്റു​നൊ​ക്കു​ന്ന​ത്.

സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി നേ​തൃ​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നേ​തൃ​ത്വ​ത്തോ​ട് ഇ​ട​ഞ്ഞ് ഡ​ൽ​ഹി വി​ട്ട സു​ധാ​ക​ര​ൻ ഇ​ന്ന് രാ​വി​ലെ​യാ​ണ് ക​ണ്ണൂ​രി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. തു​ട​ർ​ന്ന് സു​ധാ​ക​ര​പ​ക്ഷ​ത്തു​ള്ള അ​നു​യാ​യി​ക​ളോ​ട് വീ​ട്ടി​ലെ​ക്കെ​ത്താ​ൻ ആ​ഹ്വാ​നം ചെ​യ്ത​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​ർ വീ​ട്ടി​ലേ​യ്ക്ക് ഒ​ഴു​കി​യെ​ത്തി.

ക​ണ്ണൂ​രു​മാ​യു​ള്ള ബ​ന്ധ​ത്തെ സൂ​ചി​പ്പി​ച്ച് സു​ധാ​ക​ര​ൻ ഫേ​സ്ബു​ക്കി​ൽ വൈ​കാ​രി​ക പോ​സ്റ്റും ഇ​ട്ടി​രു​ന്നു. എം​പി സ്ഥാ​ന​മൊ​ഴി​ഞ്ഞ് നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് സു​ധാ​ക​ര​ന്‍റെ
ആ​വ​ശ്യം. എ​ന്നാ​ൽ ഒ​രാ​ൾ​ക്ക് അ​നു​മ​തി ന​ൽ​കി​യാ​ൽ മ​റ്റു അ​ഞ്ചു എം​പി​മാ​രും ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ച്ച് രം​ഗ​ത്തു​ണ്ട് എ​ന്ന​താ​ണ് നേ​തൃ​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി.

Kerala

ഞാ​ൻ അ​റി​യാ​ത്ത ക​ണ്ണൂ​രി​ല്ല, എ​ന്നെ അ​റി​യാ​ത്ത ക​ണ്ണൂ​രി​ല്ല; വൈ​കാ​രി​ക പോ​സ്റ്റു​മാ​യി കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ കോ​ൺ​ഗ്ര​സി​ൽ ഭി​ന്ന​ത രൂ​ക്ഷ​മാ​കു​ന്നു. ഡ​ൽ​ഹി​യി​ൽ നി​ന്ന് അ​തൃ​പ്ത​നാ​യി നാ​ട്ടി​ലേ​യ്ക്ക് തി​രി​ച്ച മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി വൈ​കാ​രി​ക​മാ​യ ഫേ​സ്ബു​ക്ക് പോ​സ്റ്റു​മാ​യി രം​ഗ​ത്തെ​ത്തി. തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​റെ വി​വാ​ദ​ങ്ങ​ൾ നി​ല​നി​ൽ​ക്കു​മ്പോ​ൾ അ​ത്ത​രം വി​ഷ​യ​ങ്ങ​ൾ ഒ​ന്നും സ്പ​ർ​ശി​ക്കാ​തെ അ​തി​വൈ​കാ​രി​ക​മാ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ല്‍ കു​റി​പ്പ് പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

ക​ണ്ണൂ​ർ എ​ന്ന​ത് എ​ന്‍റെ ഹൃ​ദ​യ ര​ക്ത​മാ​ണ്. ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ്സ് എ​ന്നും എ​ന്‍റെ മേ​ൽ​വി​ലാ​സ​വു​മാ​ണ്. ക​ല്ലി​ൽ നി​ന്നും, ക​ത്തി​യി​ൽ നി​ന്നും, അ​രി​വാ​ളി​ൽ നി​ന്നും, ബോം​ബി​ൽ നി​ന്നും ത​ള്ള​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ ചി​റ​കി​ന​ടി​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തു​പോ​ലെ ഞാ​ൻ മു​ന്നി​ൽ നി​ന്ന് പൊ​രു​തി സം​ര​ക്ഷി​ച്ച എ​ന്റെ സ​ഹോ​ദ​ര​രെ ക​മ്മ്യൂ​ണി​സ്റ്റു കാ​പാ​ലി​ക​ർ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ടു നി​ല്ക്കാ​ൻ എ​നി​ക്കൊ​രി​ക്ക​ലും സാ​ധി​ക്കി​ല്ല എ​ന്ന് അ​ദ്ദേ​ഹം കു​റി​ച്ചു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

ക​ണ്ണൂ​ർ എ​ന്ന​ത് എ​ന്റെ ഹൃ​ദ​യ ര​ക്ത​മാ​ണ്. ക​ണ്ണൂ​രി​ലെ കോ​ൺ​ഗ്ര​സ്സ് എ​ന്നും എ​ന്റെ മേ​ൽ​വി​ലാ​സ​വു​മാ​ണ്. ക​ല്ലി​ൽ നി​ന്നും, ക​ത്തി​യി​ൽ നി​ന്നും, അ​രി​വാ​ളി​ൽ നി​ന്നും, ബോം​ബി​ൽ നി​ന്നും ത​ള്ള​ക്കോ​ഴി കു​ഞ്ഞു​ങ്ങ​ളെ ചി​റ​കി​ന​ടി​യി​ൽ സം​ര​ക്ഷി​ക്കു​ന്ന​തു പോ​ലെ ഞാ​ൻ മു​ന്നി​ൽ നി​ന്ന് പൊ​രു​തി സം​ര​ക്ഷി​ച്ച എ​ന്റെ സ​ഹോ​ദ​ര​രെ ക​മ്മ്യൂ​ണി​സ്റ്റു കാ​പാ​ലി​ക​ർ ഉ​പ​ദ്ര​വി​ക്കു​ന്ന​ത് ക​ണ്ടു നി​ല്ക്കാ​ൻ എ​നി​ക്കൊ​രി​ക്ക​ലും സാ​ധി​ക്കി​ല്ല.

ഞാ​ൻ ഉ​ണ​രു​മ്പോ​ൾ എ​ന്റെ ക​ണ്ണി​ൽ തെ​ളി​യു​ന്ന​ത് ജീ​വ​നും ര​ക്ത​വും ന​ൽ​കി ന​മ്മ​ളൊ​രു​മി​ച്ചു കെ​ട്ടി​പ്പ​ടു​ത്ത ന​മ്മു​ടെ പാ​ർ​ട്ടി​യു​ടെ സ്വ​പ്ന​ങ്ങ​ളാ​ണ്. ഞാ​ൻ ക​ണ്ണ​ട​ക്കു​മ്പോ​ൾ ഉ​ൾ​ക്ക​ണ്ണി​ൽ തെ​ളി​ഞ്ഞു വ​രു​ന്ന​ത് ക​മ്മ്യൂ​ണി​സ്റ്റു​കാ​ർ ന​ര​നാ​യാ​ട്ട് ന​ട​ത്തി കൊ​ല​പ്പെ​ടു​ത്തി​യ എ​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ചേ​ത​ന​യ​റ്റ മു​ഖ​വു​മാ​ണ്.

ക​ണ്ണൂ​ർ ഹൃ​ദ​യ​ര​ക്തം ഇ​റ്റി വീ​ണ ന​മ്മു​ടെ മ​ണ്ണാ​ണ്. പൊ​രു​തി വി​ജ​യി​ച്ച കോ​ൺ​ഗ്ര​സ്സു​കാ​രു​ടെ ത്യാ​ഗ​ഭൂ​മി​യാ​ണ്. ആ ​മ​ണ്ണി​ന് വേ​ണ്ടി കോ​ൺ​ഗ്ര​സി​ന്‍റെ ത്രി​വ​ർ​ണ്ണ പ​താ​ക നെ​ഞ്ചി​ലേ​റ്റി കെ. ​സു​ധാ​ക​ര​ൻ എ​ന്നും മു​ന്നി​ൽ ത​ന്നെ ഉ​ണ്ടാ​കും. എ​ന്‍റെ ചോ​ര​യും വി​യ​ർ​പ്പും വീ​ണ മ​ണ്ണി​ൽ, എ​ന്റെ സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ര​വീ​ണ മ​ണ്ണി​ൽ, ഉ​റ്റ​വ​രെ ന​ഷ്ട​പ്പെ​ട്ട പ്രി​യ​പ്പെ​ട്ട​വ​രു​ടെ ച​ങ്കു പി​ള​ർ​ന്ന വി​ലാ​പ​ങ്ങ​ളു​യ​ർ​ന്ന മ​ണ്ണി​ൽ കെ.​സു​ധാ​ക​ര​ൻ ത​ല​യു​യ​ർ​ത്തി നി​ല്ക്കും.

എ​ന്‍റെ പ്ര​സ്ഥാ​ന​ത്തെ സം​ര​ക്ഷി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​നി​ട​യി​ൽ എ​ന്‍റെ വീ​ടി​നെ​യും വീ​ട്ടു​കാ​രെ​യും കു​റി​ച്ച് ഞാ​ൻ ഈ ​നി​മി​ഷം വ​രെ ചി​ന്തി​ച്ചി​ട്ടി​ല്ല. എ​ന്‍റെ കൈ​പി​ടി​ച്ച് വ​ള​ർ​ന്ന​വ​രും പ്ര​വ​ർ​ത്തി​ച്ച​വ​രു​മാ​ണ് ഇ​ന്ന് ക​ണ്ണൂ​രി​ലു​ള്ള ഓ​രോ നേ​താ​ക്ക​ളും. ഞാ​ൻ അ​റി​യാ​ത്ത ക​ണ്ണൂ​രി​ല്ല, എ​ന്നെ അ​റി​യാ​ത്ത ക​ണ്ണൂ​രു​മി​ല്ല. ക​ട​ന്നു​വ​ന്ന ക​ന​ൽ വ​ഴി​ക​ൾ ഒ​രു​പ​ക്ഷെ മ​റ്റു​ള്ള​വ​ർ​ക്ക് മ​റ​ക്കാ​നാ​കു​മാ​യി​രി​ക്കും, പ​ക്ഷെ എ​നി​ക്ക​തൊ​ന്നും മ​ര​ണ​ത്തി​ലും മ​റ​ക്കാ​നാ​വാ​ത്ത പ​ച്ച​യാ​യ യാ​ഥാ​ർ​ഥ്യ​ങ്ങ​ളാ​ണ്.

Kerala

സു​ധാ​ക​ര​ന്‍റെ മ​ത്സ​ര താ​ത്പ​ര്യ​ത്തി​ൽ വ​ല​ഞ്ഞ് കോ​ൺ​ഗ്ര​സ്; അ​നു​ന​യ​ത്തി​ന് രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ ഇ​ട​പെ​ടും

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എം​പി​മാ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന കോ​ൺ​ഗ്ര​സ് ഹൈ​ക്ക​മാ​ൻ​ഡ് തീ​രു​മാ​നം കാ​റ്റി​ൽ പ​റ​ത്തി സ്വ​യം സ്ഥാ​നാ​ർ​ഥി​ത്വം പ്ര​ഖ്യാ​പി​ച്ച കെ. ​സു​ധാ​ക​ര​ൻ കെ​പി​സി​സി നേ​തൃ​ത്വ​ത്തി​ന് ത​ല​വേ​ദ​ന​യാ​കു​ന്നു. മ​ത്സ​രി​ക്കു​മെ​ന്ന് സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ ഫാ​ൻ​സ് സു​ധാ​ക​ര​നാ​യി ന​വ​മാ​ധ്യ​മ​ങ്ങ​ളി​ൽ പ്ര​ച​ര​ണം തു​ട​ങ്ങി.

അ​ധി​കാ​ര​മോ​ഹം കൊ​ണ്ട​ല്ല സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ലെ​ത്തു​മ്പോ​ൾ അ​ദ്ദേ​ഹ​വും ഭാ​ഗ​മാ​ക​ണ​മെ​ന്ന് അ​ണി​ക​ൾ അ​ഗ്ര​ഹി​ക്കു​ന്ന​തു​കൊ​ണ്ടാ​ണെ​ന്നു​മാ​ണ് ഫാ​ൻ​സി​ന്‍റെ വാ​ദം.

അ​തേ​സ​മ​യം എം​പി​മാ​രെ മ​ത്സ​രി​പ്പി​ക്കേ​ണ്ട എ​ന്ന നി​ല​പാ​ടി​ൽ ത​ന്നെ​യാ​ണ് ഹൈ​ക്ക​മാ​ൻ​ഡും കെ​പി​സി​സി നേ​തൃ​ത്വ​വും. സു​ധാ​ക​ര​നെ അ​നു​ന​യി​പ്പി​ക്കാ​ൻ രാ​ഹു​ൽ ഗാ​ന്ധി ത​ന്നെ ഇ​ട​പെ​ടു​മെ​ന്നും മു​തി​ർ​ന്ന നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ദ്ദേ​ഹ​വു​മാ​യി സം​സാ​രി​ക്കു​മെ​ന്നു​മാ​ണ് വി​വ​ര​ങ്ങ​ൾ.

Kerala

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ണ്ണൂ​രി​ൽ നി​ന്ന് മ​ത്സ​രി​ക്കും: കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ര്‍: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നും മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ കെ. ​സു​ധാ​ക​ര​ൻ. ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

എം​പി സ്ഥാ​ന​ത്തു​ള്ള​വ​ർ മ​ത്സ​രി​ക്കേ​ണ്ടെ​ന്ന് കോ​ണ്‍​ഗ്ര​സ് ഹൈ​ക്ക​മാ​ന്‍​ഡ് തീ​രു​മാ​നം അ​റി​യി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ കെ.​സു​ധാ​ക​ര​ൻ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത് ശ്ര​ദ്ധേ​യ​മാ​ണ്. ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​ന്‍ ക​ഴി​യും എ​ന്ന പ്ര​തീ​ക്ഷ 110 ശ​ത​മാ​നം ഉ​ണ്ടെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ക​ണ്ണൂ​രി​ല്‍ മ​ത്സ​രി​ക്കാ​നു​ള്ള താ​ത്പ​ര്യം കെ. ​സു​ധാ​ക​ര​ൻ നേ​ര​ത്തെ​യും പ​ങ്കു​വ​ച്ചി​രു​ന്നു. കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ത്ഥി നി​ര്‍​ണ​യ​ത്തി​നാ​യി സ്‌​ക്രീ​നിം​ഗ് ക​മ്മി​റ്റി യോ​ഗം ഉ​ള്‍​പ്പെ​ടെ ചേ​രാ​നി​രി​ക്കെ​യാ​ണ് കെ.​സു​ധാ​ക​ര​ൻ ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

Kerala

അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതം, കെപിസിസി അധ്യക്ഷനെ വരെ ചോദ്യം ചെയ്‌തേക്കും: കെ. സുധാകരൻ

കൊച്ചി: യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത് രാഷ്ട്രീയപ്രേരിതമെന്ന് കെ. സുധാകരന്‍. പലരും വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞേക്കുമെന്നും അന്വേഷണത്തില്‍ എല്ലാം പുറത്തുവരുമെന്നും കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കവേ സുധാകരന്‍ പറഞ്ഞു.

വായില്‍ തോന്നിയത് ആരെങ്കിലും പറയുന്നത് സത്യമല്ല. അന്വേഷണം വരട്ടെ അപ്പോള്‍ പറയാം. യുഡിഎഫ് കണ്‍വീനറെ മാത്രമല്ല, കെപിസിസി അധ്യക്ഷനെ വരെ ചോദ്യം ചെയ്‌തേക്കാം. അതൊരു ലീഗല്‍ പ്രോസസ് മാത്രമാണ്. സ്വാഭാവികമായും രാഷ്ട്രീയപ്രേരിതമുണ്ടാകുമെന്നും സുധാകരന്‍ പറഞ്ഞു.

അതേസമയം, ചോദ്യം ചെയ്യലിനുശേഷം എസ്‌ഐടി അടൂര്‍ പ്രകാശിനെ വിട്ടയച്ചു. രണ്ടര മണിക്കൂര്‍ ആണ് എസ്‌ഐടി അടൂര്‍ പ്രകാശിനെ ചോദ്യം ചെയ്തത്. തിരുവനന്തപുരത്തെ എസ്‌ഐടി ഓഫീസിലാണ് ചോദ്യം ചെയ്യല്‍ നടന്നത്.

Kerala

കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന​ത് വ്യാ​ജ​വാ​ർ​ത്ത; കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്ന് സി.​കെ.​പി. പ​ത്മ​നാ​ഭ​ൻ

ക​ണ്ണൂ​ർ: കോ​ൺ​ഗ്ര​സി​ൽ ചേ​രു​മെ​ന്ന പ്ര​ച​ര​ണ​ങ്ങ​ളെ ത​ള്ളി മു​തി​ർ​ന്ന സി​പി​എം നേ​താ​വും മു​ൻ എം​എ​ല്‍​എ​യു​മാ​യ സി.​കെ.​പി. പ​ത്മ​നാ​ഭ​ൻ. താ​ൻ കോ​ൺ​ഗ്ര​സി​ലേ​ക്ക് പോ​കു​ന്നു​വെ​ന്ന​ത് വ്യാ​ജ വാ​ർ​ത്ത​യാ​ണെ​ന്നും ക​ള്ള വാ​ർ​ത്ത​യി​ൽ കൂ​ടു​ത​ൽ പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും പ​ത്മ​നാ​ഭ​ൻ പ​റ​ഞ്ഞു.

മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ ത​ന്നെ സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.
വ്യ​ക്തി​പ​ര​മാ​യ സ​ന്ദ​ർ​ശ​ന​വും സം​ഭാ​ഷ​ണ​വു​മാ​ണ് ന​ട​ന്ന​തെ​ന്നും രോ​ഗ​വ​സ്ഥ​യെ കു​റി​ച്ച് സം​സാ​രി​ച്ച​താ​യും സി.​കെ.​പി. പ​ത്മ​നാ​ഭ​ൻ അ​റി​യി​ച്ചു.

സു​ധാ​ക​ര​ൻ വീ​ട്ടി​ൽ വ​ന്ന​പ്പോ​ൾ അ​ന്വേ​ഷി​ച്ച​ത് രോ​ഗ​വി​വ​രം മാ​ത്ര​മാ​ണ്. രാ​ഷ്ട്രീ​യ കാ​ര്യ​ങ്ങ​ൾ സം​സാ​രി​ച്ചി​ട്ടി​ല്ല. കൂ​ട്ട​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​ർ എ​ടു​ത്ത ഫോ​ട്ടോ​യാ​ണ് പ്ര​ച​രി​പ്പി​ച്ച​ത്. ആ​രാ​ണ് വ്യാ​ജ വാ​ർ​ത്ത​ക്ക് പി​ന്നി​ലെ​ന്ന് സ​ഖാ​ക്ക​ൾ ക​ണ്ടെ​ത്ത​ണ​മെ​ന്നും പ​ത്മ​നാ​ഭ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ത​നി​ക്ക് പാ​ർ​ട്ടി​യു​ടെ അം​ഗീ​കാ​ര​മു​ണ്ട്. ഒ​പ്പം വി​മ​ർ​ശ​ന​ങ്ങ​ളും ഉ​ണ്ട്. വ്യാ​ജ വാ​ർ​ത്ത​യു​ടെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​ൻ നി​യ​മ​ന​ട​പ​ടി​യി​ലേ​ക്ക് പോ​കേ​ണ്ടി വ​രു​മെ​ന്നും സി.​കെ.​പി. പ​ത്മ​നാ​ഭ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Kerala

പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കും: കെ.​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: പാ​ർ​ട്ടി ആ​വ​ശ്യ​പ്പെ​ട്ടാ​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​മെ​ന്ന് മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് കെ.​സു​ധാ​ക​ര​ൻ. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ന് പി​ന്നാ​ലെ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന​തി​നെ കു​റി​ച്ച് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ.​സു​ധാ​ക​ര​ൻ.

വ്യ​ക്തി​പ​ര​മാ​യി ത​നി​ക്ക് മ​ത്സ​രി​ക്ക​ണ​മെ​ന്നോ വേ​ണ്ടെ​ന്നോ ഇ​ല്ലെ​ന്ന് അ​റി​യി​ച്ച കെ.​സു​ധാ​ക​ര​ൻ ഇ​ക്കാ​ര്യം തീ​രു​മാ​നി​ക്കേ​ണ്ട​ത് താ​ന​ല്ല പാ​ർ​ട്ടി​യാ​ണെ​ന്നും ത​നി​ക്ക് ഒ​രു പാ​ർ​ട്ടി​യു​ണ്ടെ​ന്നും പാ​ർ​ട്ടി പ​റ​യു​ന്ന​ത് കേ​ൾ​ക്കു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

നേ​ര​ത്തെ സ​മാ​ന വി​ഷ​യ​ത്തി​ൽ പ്ര​തി​ക​രി​ച്ച മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ താ​ന്‍ മ​ത്സ​രി​ക്കു​മോ എ​ന്ന​ത് കോ​ണ്‍​ഗ്ര​സ് ദേ​ശീ​യ നേ​തൃ​ത്വം തീ​രു​മാ​നി​ക്കു​മെ​ന്നാ​ണ് അ​റി​യി​ച്ച​ത്. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് ആ​യി​രു​ന്ന​തി​നാ​ലാ​ണ് ക​ഴി​ഞ്ഞ ത​വ​ണ നി​യ​മ​സ​ഭ​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​തി​രു​ന്ന​ത്.

നി​ല​വി​ല്‍ അ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ളി​ല്ലെ​ന്നും മു​ല്ല​പ്പ​ള്ളി ക​ണ്ണൂ​രി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ചു. യു​വാ​ക്ക​ള്‍​ക്ക് ഒ​പ്പം തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​നി​യ​ര്‍ നേ​താ​ക്ക​ളും മ​ത്സ​രി​ക്ക​ണ​മെ​ന്നാ​ണ് ത​ന്‍റെ അ​ഭി​പ്രാ​യ​മെ​ന്നും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Kerala

മു​ഖ്യ​മ​ന്ത്രി​യു​ടെ 'സ്ത്രീലമ്പട' പരാമർശം അല്പത്തരം, യുഡിഎഫ് മികച്ച വിജയം നേടും: കെ. സുധാകരൻ

ക​ണ്ണൂ​ർ: മു​ഖ്യ​മ​ന്ത്രി​യു​ടെ "സ്ത്രീ​ല​മ്പ​ട' പ​രാ​മ​ർ​ശം അ​ൽ​പ്പ​ത്ത​ര​മെ​ന്ന് കെ​പി​സി​സി മു​ൻ അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ൻ എം​പി. അ​ദ്ദേ​ഹ​ത്തി​ന്‍റെ സം​സ്ഥാ​ന​ത്ത് അ​ദ്ദേ​ഹം ത​ന്നെ അ​ങ്ങ​നെ പ​റ​യു​ന്നു എ​ന്ന് വെ​ച്ചാ​ൽ പി​ന്നെ എ​ന്താ​ണ​ർ​ഥം എ​ന്നും സു​ധാ​ക​ര​ൻ ചോ​ദി​ച്ചു. രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ, അ​ടൂ​ർ പ്ര​കാ​ശ് വി​വാ​ദ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​കി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മി​ക​ച്ച വി​ജ​യം നേ​ടും. ശ​ബ​രി​മ​ല സ്വ​ർ​ണ​പ്പാ​ളി ക​വ​ർ​ച്ച അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ച​ർ​ച്ച​യാ​യി​ട്ടു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ‌ കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ഖ്യ​മ​ന്ത്രി​ക്കൊ​പ്പ​മു​ള്ള​വ​ർ ത​ന്നെ ക​വ​ർ​ച്ച​യ്ക്ക് കൂ​ട്ടി നി​ൽ​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ ജ​യി​ലി​ലും ആ​ണ​ല്ലൊ​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കൂ​ടു​ത​ൽ സി​പി​എം​കാ​ർ​ക്ക് സ്വ​ർ​ണ്ണ​ക്കൊ​ള്ള​യി​ൽ പ​ങ്കു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ ആ​രോ​പി​ച്ചു. അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്പോ​ൾ ഇ​ത് വ്യ​ക്ത​മാ​കു​മെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ കാ​ര്യ​ത്തി​ൽ പാ​ർ​ട്ടി നി​ല​പാ​ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ടെ​ന്നും താ​ൻ പാ​ർ​ട്ടി നി​ല​പാ​ട് അം​ഗീ​ക​രി​ക്കു​ന്ന ആ​ളാ​ണെ​ന്നും മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. വി​ഷ​യ​ത്തി​ൽ കൂ​ടു​ത​ൽ ഒ​ന്നും പ​റ​യാ​നി​ല്ലെ​ന്നും സു​ധാ​ക​ര​ൻ പ്ര​തി​ക​രി​ച്ചു.

 

Kerala

മാ​ങ്കൂ​ട്ട​ത്തി​ലി​ന് തെ​റ്റു​പ​റ്റി; രാ​ഷ്ട്രീ​യജീ​വി​തം അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്നാ​ണ് പ​റ​ഞ്ഞ​തെ​ന്ന് കെ. ​സു​ധാ​ക​ര​ൻ

ക​ണ്ണൂ​ർ: രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന് ശി​ക്ഷ​യ്ക്ക് അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ൽ ശി​ക്ഷി​ക്ക​പ്പെ​ട​ട്ടെ​യെ​ന്ന് മു​തി​ർ​ന്ന കോ​ൺ​ഗ്ര​സ് നേ​താ​വ് കെ. ​സു​ധാ​ക​ര​ൻ. രാ​ഹു​ലി​ന് തെ​റ്റു​പ​റ്റി​യെ​ന്നും എ​ന്ന് ക​രു​തി രാ​ഷ്ട്രീ​യ ജീ​വി​തം അ​വ​സാ​നി​പ്പി​ക്ക​രു​തെ​ന്നാ​ണ് താ​ൻ പ​റ​ഞ്ഞ​തെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

ത​നി​ക്ക് ഒ​രു വാ​ക്കും നാ​ക്കും മാ​ത്ര​മേ ഉ​ള്ളൂ എ​ന്ന് പ​റ​ഞ്ഞ മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ രാ​ജ് മോ​ഹ​ൻ ഉ​ണ്ണി​ത്താ​ന് മ​റു​പ​ടി പ​റ​യു​ന്നി​ല്ലെ​ന്നും കൂ​ട്ടി​ച്ചേ​ർ​ത്തു. എ​ന്നാ​ൽ കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ രാ​ഹു​ലി​നെ ത​ള്ളി​പ്പ​റ​യു​ന്പോ​ഴും കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം പി​ന്തു​ണ​യ്ക്കു​ന്നു​ണ്ട്.

രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​നെ​തി​രാ​യ സി​പി​എ​മ്മി​ന്‍റെ രാ​ഷ്ട്രീ​യ ഗൂ​ഢാ​ലോ​ച​ന​യാ​ണ് സം​ഭ​വ​മെ​ന്നാ​ണ് കോ​ൺ​ഗ്ര​സ് മു​ഖ​പ​ത്രം വീ​ക്ഷ​ണം പ​റ​യു​ന്ന​ത്. രാ​ഹു​ലി​നെ ന്യാ​യീ​ക​രി​ച്ചാ​ണ് വീ​ക്ഷ​ണ​ത്തി​ലെ മു​ഖ​പ്ര​സം​ഗം.

പാ​ല​ക്കാ​ട് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ​യും ബി​ജെ​പി​യെ​യും ച​രി​ത്ര ഭൂ​രി​പ​ക്ഷ​ത്തി​ൽ തോ​ൽ​പ്പി​ച്ച​താ​യി​രു​ന്നു രാ​ഹു​ൽ ചെ​യ്ത കു​റ്റ​മെ​ന്നാ​ണ് വീ​ക്ഷ​ണ​ത്തി​ന്‍റെ വാ​ദം. അ​പ​വാ​ദ​ങ്ങ​ളി​ൽ പ​ത​റാ​തെ​യും വ്യ​ക്തി​ഹ​ത്യ​ക​ളി​ൽ ത​ള​രാ​തെ​യും ജാ​ഗ്ര​ത​യോ​ടെ മു​ന്നോ​ട്ട് പോ​വ​ണ​മെ​ന്നും മു​ഖ​പ​ത്ര​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

Latest News

Corehub Up