ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവും കണ്ണൂർ ലോക്സഭാംഗവുമായ കെ. സുധാകരന്റെ സ്ഥാനാർഥിത്വത്തെ സംബന്ധിച്ച് പാർട്ടിക്കുള്ളിൽ ഭിന്നത രൂക്ഷം. സിറ്റിംഗ് എംപിമാർ നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കേണ്ടതില്ലെന്ന തീരുമനാനത്തോട് വഴങ്ങാത്തതിനെ തുടർന്ന് കെ. സുധാകരനെ മത്സരിപ്പിക്കുന്ന കാര്യത്തിൽ ഹൈക്കമാൻഡ് വിട്ടുവീഴ്ചയ്ക്ക് തയ്യാറായതായാണ് മുൻപ് വന്ന വാർത്തകൾ. എന്നാൽ കണ്ണൂർ ഉൾപ്പെടെയുള്ള സീറ്റുകളിലേക്കുള്ള രണ്ടാമത് സ്ഥാനാർഥി പട്ടിക പുറത്തു വിടാൻ ഇനിയും എഐസിസി തയ്യാറകാത്ത സാഹചര്യത്തിലാണ് കെ. സുധാകരനെ മത്സരിപ്പേക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് വീണ്ടും കേന്ദ്ര നേതൃത്വം എത്തിയതായുള്ള സൂചന.
മുതിർന്ന കോൺഗ്രസ് നേതാവും എഐസിസി പ്രവർത്തക സമിതി സ്ഥിരം ക്ഷണിതാവുമായ എ.കെ. ആന്റണിയുടെ ഇടപെലിനെ തുടർന്നാണ് കോൺഗ്രസ് കേന്ദ്ര നേതൃത്വം കെ. സുധാരന് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽ ഇളവ് നൽകാമെന്ന തീരുമാനത്തിലേക്ക് എത്തിയത്. എന്നാൽ ഈ നിലപാടിൽ നിന്നുമുള്ള ഹൈക്കമാൻഡിന്റെ ഇപ്പോഴുള്ള പിന്മാറ്റത്തിന്റെ കാരണം ഇനിയും വ്യക്തമല്ല. ഭിന്നത രൂക്ഷമായ സാഹചര്യത്തിൽ കെ.സുധാകരന് ഈ വിഷയത്തിൽ ഉടൻ വാർത്താ സമ്മേളനം നടത്തുമെന്നാണ് റിപ്പോർട്ടുകൾ.
Tags : Latest News K Sudhakaran