x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഫ​ലം വ​രും മു​മ്പു​ള്ള മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ തെ​റ്റി​ല്ല; ഇ​ത് ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ രീ​തി: കെ. ​സു​ധാ​ക​ര​ൻ


Published: April 17, 2026 02:51 PM IST | Updated: April 17, 2026 02:51 PM IST

ന്യൂ​ഡ​ൽ​ഹി: കോ​ൺ​ഗ്ര​സി​ലെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യെ കു​റി​ച്ച് പ്ര​തി​ക​രി​ച്ച് മു​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സ​ധാ​ക​ര​ൻ. വ​രും മു​മ്പു​ള്ള മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യി​ൽ തെ​റ്റി​ല്ലെ​ന്നും ഇ​ത് ത​ന്നെ​യാ​ണ് കോ​ൺ​ഗ്ര,സി​ന്‍റെ രീ​തി​യെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. കോ​ൺ​ഗ്ര​സി​ൽ അ​ഭി​പ്രാ​യ സ്വാ​ത​ന്ത്ര്യ​മു​ണെ​ന്നും സു​ധാ​ക​ര​ൻ വ്യ​ക്ത​മാ​ക്കി.

തീ​രു​മാ​ന​മെ​ടു​ക്കു​ന്ന​ത് വ​രെ മു​ഖ്യ​മ​ന്ത്രി ച​ർ​ച്ച​യാ​കാം.​അ​ത് സ്വാ​ഭാ​വി​ക​മാ​ണ്.​രാ​ഷ്ട്രീ​യ​ത്തി​ൽ ഇ​ത് പ​തി​വാ​ണ് ച​ർ​ച്ച​ക​ൾ ന​ട​ന്നാ​ലെ തീ​രു​മാ​നം ഉ​ണ്ടാ​കൂ തീ​രു​മാ​നം എ​ടു​ക്കേ​ണ്ട​ത് ഹൈ​ക്ക​മാ​ൻ​ഡാ​ണ്. കേ​ര​ള​ത്തി​ൽ ഇ​തി​ന് മു​ൻ​പും തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ത്തി​ന് മു​ൻ​പ് ച​ർ​ച്ച​ക​ൾ ന​ട​ന്നി​ട്ടു​ണ്ട്.

ച​ർ​ച്ച​ക​ൾ​ക്ക് ഫ​ലം ഉ​ണ്ടാ​കും ഫ​ലം വ​രും മു​ൻ​പു​ള്ള ച​ർ​ച്ച​ക​ൾ പാ​ർ​ടി​ക്ക് ക്ഷീ​ണം ആ​വി​ല്ല. ച​ർ​ച്ച​ചെ​യ്യു​ന്ന​ത് പാ​ർ​ട്ടി​യാ​ണ് വ്യ​ക്തി​ക​ൾ അ​ല്ല.​ജ​നാ​ധി​പ​ത്യ സം​വി​ധാ​ന​ത്തി​ൽ എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യ​മു​ണ്ടെ​ന്നും സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

രാ​ഘ​വ​ൻ പ​റ​ഞ്ഞ​ത് സ്വ​ന്തം അ​ഭി​പ്രാ​യം ആ​ണ്.​ഓ​രോ​രു​ത്ത​ർ​ക്കും ഓ​രോ അ​ഭി​പ്രാ​യം ഉ​ണ്ടാ​കും.​എ​ല്ലാ​വ​ർ​ക്കും അ​ഭി​പ്രാ​യം പ​റ​യാ​നു​ള്ള സ്വാ​ത​ന്ത്ര്യം കോ​ൺ​ഗ്ര​സി​ൽ ഉ​ണ്ട്. സ്വീ​ക​രി​ക്കാ​വു​ന്ന​ത് സ്വീ​ക​രി​ക്കാം അ​ല്ലെ​ങ്കി​ൽ വേ​ണ്ടെ​ന്നും സു​ധാ​ക​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

 

Tags : assembly election kerala k sudhakaran congress

Recent News

Corehub Up