Sports
ബാഴ്സലോണ: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ രണ്ടാംപാദ പ്രീക്വാര്‍ട്ടറില്‍ എഫ്സി ബാഴ്സലോണയുടെ വിന്റേജ് ക്ലാസിക്ക്.
ആദ്യപാദ പ്രീക്വാര്‍ട്ടറിലെ എവേ പോരാട്ടത്തില്‍ 1-1നു തങ്ങളെ സമനിലയില്‍ കുടുക്കിയ ഇംഗ്ലീഷ് ക്ലബ് ന്യൂകാസില്‍ യുണൈറ്റഡിനെ, സ്വന്തം തട്ടകത്തിലെ രണ്ടാംപാദത്തില്‍ 7-2ന് എഫ്സി ബാഴ്സലോണ തകര്‍ത്തെറിഞ്ഞു. ഇരുപാദങ്ങളിലുമായി 8-3ന്റെ ആധികാരിക ജയത്തോടെ ബാഴ്സ ക്വാര്‍ട്ടറില്‍.
റാഫീഞ്ഞ (6, 72), റോബര്‍ട്ട് ലെവന്ഡോവ്ക്സി (56, 61) എന്നിവര്‍ ബാഴ്സയ്ക്കായി ഇരട്ടഗോള്‍ സ്വന്തമാക്കി. മാര്‍ക്ക് ബെര്‍നല്‍ (18), ലാമിന് യമാല്‍ (45+7 പെനാല്‍റ്റി), ഫെര്‍മിന്‍ ലോപ്പസ് (51) എന്നിവരും ബാഴ്സയ്ക്കായി വലകുലുക്കി.
ബയേണ്‍ 4-1 അറ്റ്ലാന്റ
ഇറ്റാലിയന്‍ ക്ലബ് അറ്റ്ലാന്റയ്ക്ക് എതിരായ ആദ്യപാദ പ്രീക്വാര്‍ട്ടറിലെ പ്രകടനം ആവര്‍ത്തിച്ച് ജര്‍മന്‍ വമ്പന്മാരായ എഫ്സി ബയേണ്‍ മ്യൂണിക്. ആദ്യപാദത്തില്‍ 6-1നു ജയിച്ച ബയേണ്‍, സ്വന്തം തട്ടകത്തിലെ രണ്ടാംപാദത്തില്‍ 4-1നും വെന്നിക്കൊടി പാറിച്ചു. ഇതോടെ ഇരുപാദങ്ങളിലുമായി 10-2ന്റെ ജയം ബയേണ്‍ ആഘോഷിച്ചു.
രണ്ടാം പാദത്തില്‍ ഹാരി കെയ്ന്‍ (25, 54 പെനാല്‍റ്റി) ബയേണിനായി ഇരട്ട ഗോള്‍ നേടി. ഇതോടെ ചാമ്പ്യന്‍സ് ലീഗില്‍ ഇംഗ്ലീഷ് താരം 50 ഗോള്‍ തികച്ചു. ചാമ്പ്യന്‍സ് ലീഗില്‍ 50 ഗോള്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് താരമാണ് ഹാരി കെയ്ന്‍.
ലിവര്‍പൂള്‍, അത്ലറ്റിക്കോ
ആദ്യപാദ പ്രീക്വാര്‍ട്ടറില്‍ 1-0നു തുര്‍ക്കി ക്ലബ്ബായ ഗലറ്റ്സറെയോടു പരാജയപ്പെട്ട ഇംഗ്ലീഷ് ടീം ലിവര്‍പൂള്‍ എഫ്സി, രണ്ടാംപാദത്തിലെ ജയത്തിലൂടെ ക്വാര്‍ട്ടറില്‍. സ്വന്തം തട്ടകമായ ആന്‍ഫീല്‍ഡില്‍ 4-0നായിരുന്നു ലിവര്‍പൂളിന്റെ ജയം. മത്സരത്തില്‍ ലിവര്‍പൂളിനായി ഗോള്‍ നേടിയ ഈജിപ്ഷ്യന്‍ താരം മുഹമ്മദ് സല, ചാമ്പ്യന്‍സ് ലീഗില്‍ 50 ഗോള്‍ സ്വന്തമാക്കുന്ന ആദ്യ ആഫ്രിക്കക്കാരന് എന്ന ചരിത്രം കുറിച്ചു.
ആദ്യപാദത്തിലെ ജയത്തിന്റെ (5-2) ബലത്തില്‍ സ്പാനിഷ് ക്ലബ് അത്ലറ്റിക്കോ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ് ടോട്ടന്‍ഹാമിനെ മറികടന്ന് ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. രണ്ടാംപാദത്തില്‍ ടോട്ടന്‍ഹാം 3-2ന്റെ ജയം നേടി. എന്നാല്‍, ഇരുപാദങ്ങളിലുമായി അത് ലറ്റിക്കോ 7-5നു മുന്നിട്ടുനിന്നു.
ക്വാര്‍ട്ടര്‍ ലൈനപ്പ്
ക്വാര്‍ട്ടറില്‍ സൂപ്പര്‍ പോരാട്ടത്തിനാണ് വഴി തെളിഞ്ഞിരിക്കുന്നത്. റയല്‍ മാഡ്രിഡ് x ബയേണ്‍ മ്യൂണിക്, പിഎസ്ജി x ലിവര്‍പൂള്‍, ബാഴ്സലോണ x അത്ലറ്റിക്കോ മാഡ്രിഡ്, സ്പോര്‍ട്ടിംഗ് x ആഴ്സണല്‍ എന്നതാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പ്. ഏപ്രില്‍ എട്ട്, ഒമ്പത് തീയതികളിലാണ് ആദ്യപാദ ക്വാര്‍ട്ടര്‍.
Sports
ബാഴ്സലോണ: അര്‍ജന്റൈന്‍ സൂപ്പര്‍ ഫുട്ബോളര് ലയണല്‍ മെസിക്കായി എപ്പോഴും വാതില്‍ തുറന്നു കിടക്കുകയാണെന്ന് സ്പാനിഷ് ക്ലബ് എഫ്സി ബാഴ്സലോണയുടെ പ്രസിഡന്റായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ട ഹ്വാന്‍ ലാപോര്‍ട്ട.
ബാഴ്സയ്ക്കായി 778 മത്സരങ്ങളില്‍നിന്ന് 672 ഗോള്‍ മെസി നേടിയിരുന്നു.ട്രിബ്യൂട്ട് മത്സരവും ക്ലബ്ബില്‍ അദ്ദേഹത്തിന്റെ ശില്‍പ്പവും മെസി അര്‍ഹിക്കുന്നുണ്ടെന്നും ലാപോര്‍ട്ട കൂട്ടിച്ചേര്‍ത്തു.
ലാഡിസ്ലാവൊ കുബാല, ജോഹാന്‍ ക്രൈഫ് എന്നിവരുടെ ശില്പ്പങ്ങള് മാത്രമാണ് ബാഴ്സലോണയില്‍ ഇതുവരെയുള്ളത്.
Sports
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ സമനിലയിൽ തളച്ച് ന്യൂകാസിൽ യുണൈറ്റഡ്. ചൊവ്വാഴ്ച നടന്ന ആദ്യ പാദ പ്രീക്വാർട്ടർ ഫൈനലിൽ ഇരു ടീമുകളും ഓരോ ഗോൾ വീതം നേടി.
ലമൈൻ യമാലാണ് ബാഴ്സലോണയ്ക്ക് വേണ്ടി ഗോൾ നേടിയത്. ഹാർവി ബാർനസാണ് ന്യൂകാസിലിന് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ഈ മാസം 18നാണ് രണ്ടാം പാദ പ്രീക്വാർട്ടർ. ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗക്യാംപാണ് വേദി.
Sports
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫൈനല്‍ ചിത്രം വ്യക്തമായി. എഫ്സി ബാഴ്സലോണയെ കീഴടക്കി ഫൈനലില്‍ പ്രവേശിച്ച അത്ലറ്റിക്കോ മാഡ്രിഡ് റയല്‍ സോസിഡാഡിനെ നേരിടും.
അത്ലറ്റിക്കോ ബില്‍ബാവൊയെ ഇരുപാദ സെമിയിലുമായി 0-2നു തോല്‍പ്പിച്ചാണ് റയല്‍ സോസിഡാഡിന്റെ ഫൈനല്‍ പ്രവേശം.
ആദ്യപാദ സെമിയില്‍ 1-0ന്റെ ജയം നേടിയ സോസിഡാഡ്, രണ്ടാം പാദത്തിലും അതേ വ്യത്യാസത്തിലുള്ള ജയം ആവര്‍ത്തിച്ചു. 87-ാം മൈക്കല്‍ ഒയര്‍സാബലിന്റെ ഗോളാണ് രണ്ടാം പാദത്തില്‍ റയല്‍ സോസിഡാഡിനു ജയം സമ്മാനിച്ചത്.
അത്ലറ്റിക്കോ മാഡ്രിഡ് x റയല്‍ സോസിഡാഡ് ഫൈനല്‍ പോരാട്ടം ഏപ്രില്‍ 19നു നടക്കും. സെമിയില്‍ 4-3നു ബാഴ്സലോണയെ കീഴടക്കിയാണ് അത്ലറ്റിക്കോ ഫൈനലില്‍ ഇടം പിടിച്ചത്.
Sports
ബാഴ്സലോണ: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോള്‍ സെമി ഫൈനലില്‍ എഫ്സി ബാഴ്സലോണ പുറത്ത്.
അത്ലറ്റിക്കോ മാഡ്രിഡിനോട് ഇരുപാദങ്ങളിലുമായി 4-3ന്റെ തോല്‍വി വഴങ്ങിയാണ് ബാഴ്സലോണയുടെ മടക്കം. സ്വന്തം തട്ടകമായ ന്യൂകാമ്പില്‍ നടന്ന രണ്ടാംപാദ സെമിയില്‍ 3-0ന്റെ ജയം ബാഴ്സ സ്വന്തമാക്കി.
എന്നാല്‍, ആദ്യ പാദത്തില്‍ അത്ലറ്റിക്കോ 4-0ന്റെ ജയം നേടിയിരുന്നു. രണ്ടാംപാദത്തില്‍ മാര്‍ക്ക് ബെര്‍നാല്‍ (29, 72) ബാഴ്സയ്ക്കായി ഇരട്ടഗോള്‍ സ്വന്തമാക്കി. റാഫീഞ്ഞയുടെ (45+5) വകയായിരുന്നു മറ്റൊരു ഗോള്‍.
Sports
ബാഴ്സലോണ: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ വിയാറയലിനെ ഒന്നിനെതിരെ നാല് ഗോളുകൾക്ക് തകർത്തു.
ബാഴ്സയ്ക്ക് വേണ്ടി ലമൈൻ യമാൽ ഹാട്രിക്കും സൂപ്പർ താരം റോബർട്ട് ലെവാൻഡോസ്ക്കി ഒരു ഗോളും നേടി. വിയാറയലിനായി പാപെ ഗുയെയെയാണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് 64 പോയിന്റുമായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ. പരാജയപ്പെട്ടെങ്കിലും 51 പോയിന്റുള്ള വിയാറയൽ നാലാം സ്ഥാനത്താണുള്ളത്.
Sports
ജിറോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോള്‍ പോയിന്റ് പട്ടികയുടെ തലപ്പത്തുനിന്ന് എഫ്സി ബാഴ്സലോണ വീണു.
ജിറോണയോട് 2-1നു പരാജയപ്പെട്ടതോടെയാണിത്. ബാഴ്സയുടെ ലാമിന് യമാല്‍ പെനാല്‍റ്റി നഷ്ടപ്പെടുത്തി. 60 പോയിന്റുമായി റയല്‍ മാഡ്രിഡാണ് ഒന്നാം സ്ഥാനത്ത്. 58 പോയിന്റുമായി ബാഴ്സലോണ രണ്ടാം സ്ഥാനത്തായി.
Sports
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോളിന്റെ ആദ്യപാദ സെമിയില്‍ എഫ്സി ബാഴ്സലോണയെ ഞെട്ടിച്ച് അത്ലറ്റിക്കോ മാഡ്രിഡ്.
സ്വന്തം ഗ്രൗണ്ടില്‍ അരങ്ങേറിയ മത്സരത്തില്‍ അത്ലറ്റിക്കോ മാഡ്രിഡ് മറുപടിയില്ലാത്ത നാല് ഗോളിന് ബാഴ്സലോണയെ ഞെട്ടിച്ചു. മെട്രൊപൊലിറ്റാനൊ സ്റ്റേഡിയത്തില്‍ ആറാം മിനിറ്റില്‍ എറിക് ഗാര്‍സ്യയുടെ സെല്‍ഫ് ഗോളില്‍ അത്ലറ്റിക്കോ മുന്നിലെത്തി.
14-ാം മിനിറ്റില്‍ ആന്ത്വാന് ഗ്രീസ്മാന് ലീഡ് ഉയര്‍ത്തി. അഡെമോല ലുക്ക്മാന്റെ (33) വകയായിരുന്നു മൂന്നാം ഗോള്‍. ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈമില്‍ ജൂലിയന്‍ ആല്‍വരെസ് (45+2) ബാഴ്സലോണയുടെ വല നാലാം തവണയും കുലുക്കി.
അതോടെ ആദ്യ പകുതിയില്‍ത്തന്നെ അത്ലറ്റിക്കോയ്ക്ക് 4-0ന്റെ ലീഡ്. 85-ാം മിനിറ്റില്‍ കടുത്ത ഫൗള്‍ ചെയ്തതിനു എറിക് ഗാര്‍സ്യ ചുവുപ്പു കാര്‍ഡ് കണ്ടതോടെ ബാഴ്സയുടെ പതനം പൂര്‍ണം.തുടര്‍ന്നുള്ള മിനിറ്റുകളില്‍ 10 പേരുമായാണ് ബാഴ്സ മത്സരം പൂര്‍ത്തിയാക്കിയത്.
മറ്റൊരു ആദ്യപാദ സെമിയില്‍ റയല്‍ സോസിഡാഡ് 1-0ന് അത്ലറ്റിക് ബില്‍ബാവൊയെ തോല്‍പ്പിച്ചു. ബെനാറ്റ് ടുറിയന്റ്സിന്റെ (62) വകയായിരുന്നു സോസിഡാഡിന്റെ ഗോള്‍.
ബാഴ്സലോണ x അത്ലറ്റിക്കോ മാഡ്രിഡ് രണ്ടാംപാദ സെമി മാര്‍ച്ച് നാലിനും സോസിഡാഡ് x ബില്‍ബാവൊ പോരാട്ടം മാര്‍ച്ച് അഞ്ചിനും നടക്കും. കോപ്പ ഡെല്‍ റേയില്‍ എഫ്സി ബാഴ്സലോണയാണ് നിലവിലെ ചാമ്പ്യന്മാര്.
Sports
മാഡ്രിഡ്: സ്പാനിഷ് കോപ്പ ഡെല്‍ റേ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണ 2-1ന് ആല്ബസെറ്റെയെ കീഴടക്കി സെമിയില്‍.
പ്രീക്വാര്‍ട്ടറില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കിയ രണ്ടാം ഡിവിഷന് ക്ലബ്ബായ ആല്ബസെറ്റെയ്ക്കെതിരേ ബാഴ്സയ്ക്കു നന്നായി വിയര്‍പ്പൊഴുക്കേണ്ടിവന്നു.
ലാമിയന്‍ യമാൽ (39), റൊണാള്‍ഡ് അരൗജു (56) എന്നിവരായിരുന്നു ബാഴ്സയുടെ ഗോൾ നേട്ടക്കാർ.
Sports
ബാഴ്സലോണ: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എൽച്ചെയെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ബാഴ്സയ്ക്ക് വേണ്ടി ലമൈൻ യമാൽ, ഫെറാൻ ടോറസ്, മാർക്കസ് റാഷ്ഫോഡ് എന്നിവരാണ് ഗോളുകൾ നേടിയത്. അൽവാരോ റോഡ്രിഗസാണ് എൽച്ചെയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
ലിഗ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് ബാഴ്സലോണ. നിലവിൽ 55 പോയിന്റാണ് ബാഴ്സയ്ക്കുള്ളത്.
Sports
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് ഗംഭീര ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ ഒവ്യേഡോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചു.
ഡാനി ഓൾമോയും റാഫീഞ്ഞയും ലമൈൻ യമാലും ആണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡാനി 52-ാം മിനിറ്റിലും റാഫീഞ്ഞ 57-ാം മിനിറ്റിലും യമാൽ 73-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സലോണ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്തെത്തി. 52 പോയിന്റാണ് ബാഴ്സലോണയ്ക്കുള്ളത്.
Sports
മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ എഫ്സി ബാഴ്സലോണയ്ക്ക് വിവിധ കോമ്പറ്റീഷനുകളിലായി തുടര്‍ച്ചയായ 11-ാം ജയം.
കോപ്പ ഡെല്‍ റേ പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷന് ക്ലബ്ബായ റേസിംഗ് സാന്റാണ്ടറിനെ മറുപടിയില്ലാത്ത രണ്ട് ഗോളിനു ബാഴ്സലോണ കീഴടക്കി. ഗോള്‍രഹിതമായ ആദ്യ പകുതിക്കുശേഷമായിരുന്നു എഫ്സി ബാഴ്സലോണ രണ്ടു തവണ വലകുലുക്കിയത്.
66-ാം മിനിറ്റില്‍ ഫെറാന്‍ ടോറസിലൂടെ ബാഴ്സ ലീഡ് നേടി. സ്റ്റോപ്പേജ് ടൈമില്‍ (90+5) ലാമിന് യമാല്‍ ബാഴ്സയുടെ ജയം 2-0 ആക്കി.
ഇതൊക്കെ എന്ത് ?
വിവിധ കോമ്പറ്റീഷനുകളിലായി തുടര്‍ച്ചയായി 11 ജയം നേടിയതിനെ കാര്യമായി പരിഗണിക്കാതെ ബാഴ്സലോണയുടെ മുഖ്യപരിശീലകന്‍ ഹന്‍സി ഫ്ളിക്ക്. ഇതൊക്കെ എന്ത് എന്ന ഭാവമായിരുന്നു മാധ്യമങ്ങള്‍ക്കു മുന്നില്‍ എത്തിയപ്പോള്‍ ഫ്ളിക്കിന്.
എഫ്സി ബാഴ്സലോണയുടെ ചരിത്രത്തില്‍ തുടര്‍ ജയം നേടുന്നതില്‍ രണ്ടാമതാണ് ഫ്ളിക്കിന്റെ ടീം. 2005-06 കാലഘട്ടത്തില്‍ ഫ്രാങ്ക് റൈക്കാര്‍ഡിന്റെ ശിക്ഷണത്തില്‍ തുടര്‍ച്ചയായി 18 ജയം നേടിയതാണ് ക്ലബ്ബിന്റെ ചരിത്രത്തിലെ റിക്കാര്‍ഡ്.
മറ്റൊരു പ്രീക്വാര്‍ട്ടര്‍ പോരട്ടത്തില്‍ വലെന്‍സിയ 2-0ന് ബുര്ഗോസിനെ കീഴടക്കി ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. വമ്പന്മാരായ റയല്‍ മാഡ്രിഡ് പ്രീക്വാര്‍ട്ടറില്‍ രണ്ടാം ഡിവിഷന് ക്ലബ്ബായ ആല്ബസെറ്റയോട് 3-2നു പരാജയപ്പെട്ട് പുറത്തായിരുന്നു. ഇതിനു പിന്നാലെയാണ് ബാഴ്സ ക്വാർട്ടറിൽ പ്രവേശിച്ചത്.
Sports
ജിദ്ദ: ആദ്യ പകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായ സ്പാനിഷ് സൂപ്പര്‍ കോപ്പ ഫുട്ബോള്‍ ഫൈനലില്‍ റയല്‍ മാഡ്രിഡിനെ കീഴടക്കി എഫ്സി ബാഴ്സലോണ കപ്പുയര്‍ത്തി.
ചിരവൈരികളായ റയല്‍ മാഡ്രിഡിന് എതിരായ, 2026ലെ ആദ്യ എല്‍ ക്ലാസിക്കോയില്‍ 3-2നായിരുന്നു എഫ്സി ബാഴ്സലോണയുടെ ജയം.
ബ്രസീല്‍ താരം റാഫീഞ്ഞ (36, 73) കറ്റലന്‍ ടീമിനായി ഇരട്ടഗോള്‍ സ്വന്തമാക്കി. റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയുടെ വകയായിരുന്നു (45+4) ബാഴ്സയുടെ മറ്റൊരു ഗോള്‍.
ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിലായിരുന്നു റയല്‍ മാഡ്രിഡിന്റെ രണ്ട് ഗോളും. 45+2-ാം മിനിറ്റില്‍ വിനീഷ്യസ് ജൂണിയറും 45+7-ാം മിനിറ്റില്‍ ഗോണ്‍സാലോ ഗാര്‍സ്യയും റയല്‍ മാഡ്രിഡിനായി വലകുലുക്കി. ഇതിനിടെ ലെവന്‍ഡോവ്സ്കിയുടെ ഗോളും എത്തിയതോടെ ആദ്യപകുതിയുടെ സ്റ്റോപ്പേജ് ടൈം സൂപ്പര്‍ ത്രില്ലറായിമാറി. ലെവന്‍ഡോവ്സ്കിയുടെ കരിയറില്‍ റയല്‍ മാഡ്രിഡിന് എതിരായ 12-ാം ഗോളായിരുന്നു ജിദ്ദയില്‍ പിറന്നത്.
ഫ്ളിക്ക് ക്ലിക്ക്
കളിച്ച എല്ലാ ഫൈനലുകളിലും ട്രോഫി എന്ന നേട്ടത്തോടെയാണ് ബാഴ്സലോണ മാനേജര്‍ ഹന്‍സി ഫ്ളിക്ക് ജിദ്ദയില്‍നിന്നു മടങ്ങിയത്. മുഖ്യപരിശീലകനായി ഹന്‍സി ഫ്ളിക്ക് ഇറങ്ങിയ എട്ടാം ഫൈനലായിരുന്നു; ബാഴ്സലോണയ്ക്ക് ഒപ്പം മൂന്നും ജര്‍മന്‍ ക്ലബ്ബായ എഫ്സി ബയേണ്‍ മ്യൂണിക്കിനൊപ്പം അഞ്ചും.
വിവിധ കോമ്പറ്റീഷനുകളിലായി ബാഴ്സലോണയുടെ തുടര്‍ച്ചയായ 10-ാം ജയമാണ്. 2016നുശേഷം ക്ലബ്ബിന്റെ ഏറ്റവും ദൈര്‍ഘ്യമേറിയ വിജയക്കുതിപ്പാണിത്.
Sports
ജിദ്ദ: സ്പാനിഷ് സൂപ്പര്‍ കോപ്പ ഫുട്ബോളിന്റെ ഫൈനലില്‍ എഫ്സി ബാഴ്സലോണ. അത്ലറ്റിക്കോ ബില്‍ബാവോയെ സെമിയില്‍ 5-0നു തകര്‍ത്താണ് ബാഴ്സലോണയുടെ ഫൈനല്‍ പ്രവേശം.
റാഫീഞ്ഞ (38, 52) ഇരട്ട ഗോള്‍ സ്വന്തമാക്കി. ഫെറാന്‍ ടോറസ് (22), ഫെര്‍മിന്‍ ലോപെസ് (30), റൂണി ബര്‍ദ്ജി (34) എന്നിവരും ബാഴ്സയ്ക്കായി ലക്ഷ്യംകണ്ടു.
റയല്‍ മാഡ്രിഡ് x അത്ലറ്റിക്കോ മാഡ്രിഡ് സെമി ജേതാക്കളാണ് ഫൈനലില്‍ ബാഴ്സലോണയുടെ എതിരാളി.
Sports
ബാഴ്സലോണ: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ എസ്പാന്യോളിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് തകർത്തു.
ഡാനി ഒൽമോയും റോബർട്ട് ലെവാൻഡോസ്കിയും ആണ് ബാഴ്സയ്ക്ക് വേണ്ടി ഗോളുകൾ നേടിയത്. ഡാനി 86-ാം മിനിറ്റിലും ലെവാൻഡോസ്കി 90-ാം മിനിറ്റിലും ആണ് ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സലോണയ്ക്ക് 49 പോയിന്റായി. നിലവിൽ ലീഗ് ടേബിളിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സ.
Sports
മാഡ്രിഡ്: ലാലീഗയിൽ എഫ്സി ബാഴ്സലോണയ്ക്ക് മിന്നും ജയം. ഇന്ന് നടന്ന മത്സരത്തിൽ വിയാറയലിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബാഴ്സ തോൽപ്പിച്ചത്.
റാഫീഞ്ഞയും ലമൈൻ യമാലുമാണ് ഗോളുകൾ നേടിയത്. റാഫീഞ്ഞ 12-ാം മിനിറ്റിലും യമാൽ 63-ാം മിനിറ്റിലുമാണ് ഗോൾ നേടിയത്.
വിജയത്തോടെ ബാഴ്സയ്ക്ക് 46 പോയിന്റ്. ലീഗ് ടേബിളിൽ നിലവിൽ ഒന്നാം സ്ഥാനത്താണ് ബാഴ്സലോണ.
Sports
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണ ജയത്തോടെ രണ്ടാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം വര്‍ധിപ്പിച്ചു.
ഹോം മത്സരത്തില്‍ ഒരു ഗോളിനു പിന്നില്‍നിന്നശേഷം മൂന്നെണ്ണം തിരിച്ചടിച്ച ബാഴ്സ 3-1ന് അത്ലറ്റിക്കോ മാഡ്രിഡിനെ കീഴടക്കി.
19-ാം മിനിറ്റില്‍ അലെക്സ് ബയ്നയിലൂടെ അത്ലറ്റിക്കോ ലീഡ് നേടി. എന്നാല്‍, റാഫീഞ്ഞ (26), ഡാനി ഓള്‍മോ (65), ഫെറാന്‍ ടോറസ് (90+6) എന്നിവരിലൂടെ കറ്റാലന്‍ ടീം ജയം സ്വന്തമാക്കി. മത്സരത്തിനിടെ ഷോള്‍ഡറിനു പരിക്കേറ്റ് ഓള്‍മോ മൈതാനംവിട്ടിരുന്നു.
15 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ബാഴ്സയ്ക്ക് ഇതോടെ 37 പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ നാല് പോയിന്റ് മുന്നില്‍. 14 മത്സരങ്ങളില്‍നിന്ന് 33 പോയിന്റാണ് റയലിന്. 31 പോയിന്റുമായി അത്ലറ്റിക്കോ നാലാം സ്ഥാനത്താണ്. വിയ്യാറയലാണ് (32) മൂന്നാമത്.
Sports
ബാഴ്സലോണ: സ്പാനിഷ് ലാ ലിഗ ഫുട്ബോളില്‍ എഫ്സി ബാഴ്സലോണ വീണ്ടും പോയിന്റ് പട്ടികയുടെ തലപ്പത്ത്.
ഹോം മത്സരത്തില്‍ 3-1ന് ആല്‍വെസിനെ തോല്‍പ്പിച്ചാണ് ബാഴ്സ ഒന്നിലേക്കു തിരിച്ചെത്തിയത്. ഡാനി ഓള്‍മോ ബാഴ്സയ്ക്കായി ഇരട്ട ഗോള്‍ സ്വന്തമാക്കി.
Sports
ലണ്ടൻ: യുവേഫ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിൽ എഫ്സി ബാഴ്സലോണയെ തകർത്ത് ചെൽസി. ചൊവ്വാഴ്ച നടന്ന മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് ചെൽസി വിജയിച്ചത്.
എസ്റ്റേവയോയും ലിയാം ഡെലാപുമാണ് ചെൽസിക്ക് വേണ്ടി ഗോളുകൾ നേടിയത്. ബാഴ്സ താരം ജൂൽസ് കോണ്ടെയുടെ ഓൺ ഗോളും ചെൽസിയുടെ ഗോൾപട്ടികയിലുണ്ട്.
വിജയത്തോടെ ചെൽസിക്ക് 10 പോയിന്റായി. ആദ്യ റൗണ്ടിലെ പോയിന്റ് ടേബിളിൽ ചെൽസി അഞ്ചാം സ്ഥാനത്താണ്.
Sports
മാഡ്രിഡ്: എൽക്ലാസിക്കോയിൽ റയൽ മാഡ്രിഡിന് ജയം. ഞായറാഴ്ച നടന്ന മത്സരത്തിൽ എഫ് ബാഴ്സലോണയെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് റയൽ തകർത്തത്.
റയലിന് വേണ്ടി സൂപ്പർ താരം കൈലിയൻ എംബാപ്പെയും ജൂഡ് ബെല്ലിംഗാമും ആണ് ഗോളുകൾ നേടിയത്. എംബാപ്പെ 22-ാം മിനിറ്റിലും ബെല്ലിംഗാം 43-ാം മിനിറ്റിലുമാണ് ഗോൾ സ്കോർ ചെയ്തത്.
ബാഴ്സലോണക്കായി ഫെര്‍മിന്‍ ലോപസ് ആശ്വാസഗോള്‍ കണ്ടെത്തി. 38-ാം മിനിറ്റിലാണ് ഫെർമിൻ ലോപസ് ഗോൾ നേടിയത്.
ജയത്തോടെ റയലിന് 10 മത്സരങ്ങളില്‍നിന്ന് 27 പോയിന്റായി. ലീഗ് ടേബിളിൽ റയലാണ് ഒന്നാം സ്ഥാനത്ത്. 22 പോയിൻോടെ ബാഴ്സലോണ രണ്ടാം സ്ഥാനത്ത് തുടരുന്നു.