മാഡ്രിഡ്: ലാലീഗ ഫുട്ബോളിൽ എഫ്സി ബാഴ്സലോണയ്ക്ക് തകർപ്പൻ ജയം. ശനിയാഴ്ച നടന്ന മത്സരത്തിൽ അത്ലറ്റിക്കോ മാഡ്രിഡിനെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോൽപ്പിച്ചു.
ബാഴ്സയ്ക്ക് വേണ്ടി മാർകസ് റാഷ്ഫോർഡും റോബെർട്ട് ലെവാൻഡോസ്കിയും ആണ് ഗോളുകൾ നേടിയത്. ജിയുലിയാനോ സിമിയോണിയാണ് അത്ലറ്റിക്കോയ്ക്ക് വേണ്ടി ഗോൾ സ്കോർ ചെയ്തത്.
വിജയത്തോടെ ബാഴ്സലോണ ലീഗ് ടേബിളിൽ ഒന്നാമതെത്തി. 30 മത്സരങ്ങളിൽ നിന്ന് ബാഴ്സയ്ക്ക് 76 പോയിന്റാണുള്ളത്.
Tags : laliga football match fc barcelona beats athletico madrid