x
ad
Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ഹാ​ട്രി​ക്കു​മാ​യി യ​മാ​ൽ; ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം


Published: March 1, 2026 07:03 AM IST | Updated: March 1, 2026 07:03 AM IST

ബാ​ഴ്സ​ലോ​ണ: ലാ​ലീ​ഗ​യി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ത​ക​ർ​പ്പ​ൻ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ വി​യാ​റ​യ​ലി​നെ ഒ​ന്നി​നെ​തി​രെ നാ​ല് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്തു.

ബാ​ഴ്സ​യ്ക്ക് വേ​ണ്ടി ല​മൈ​ൻ യ​മാ​ൽ ഹാ​ട്രി​ക്കും സൂ​പ്പ​ർ താ​രം റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്ക്കി ഒ​രു ഗോ​ളും നേ​ടി. വി​യാ​റ​യ​ലി​നാ​യി പാ​പെ ഗു​യെ​യെ​യാ​ണ് ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

വി​ജ​യ​ത്തോ​ടെ ബാ​ഴ്സ​ലോ​ണ​യ്ക്ക് 64 പോ​യി​ന്‍റു​മാ​യി. നി​ല​വി​ൽ ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്താ​ണ് ബാ​ഴ്സ​ലോ​ണ. പരാജയപ്പെട്ടെങ്കിലും 51 പോയിന്‍റുള്ള വിയാറയൽ നാലാം സ്ഥാനത്താണുള്ളത്. 

Tags : laliga football match fc barcelona beats villarreal

Recent News

Corehub Up