Sun, 12 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Kasaragod

റാ​ഗിം​ഗ് : കാസർഗോട്ട് 20 പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേസെടുത്തു

കാ​സ​ർ​ഗോ​ഡ്: പ്ല​സ് വ​ൺ പ്ര​വേ​ശ​നോ​ത്സ​വ​ത്തി​നു തൊ​ട്ടു​പി​ന്നാ​ലെ റാ​ഗിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ മൂ​ന്നു സ്കൂ​ളു​ക​ളി​ൽ സം​ഘ​ർ​ഷം. എ​ട​നീ​ർ, ബെ​ള്ളൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും കു​മ്പ​ള​യി​ൽ ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക്കു​മാ​ണ് സീ​നി​യ​ർ വി​ദ്യാ​ർ​ഥി​ക​ളു​ടെ മ​ർ​ദ​ന​മേ​റ്റ​ത്.

എ​ട​നീ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യെ ത​ട​ഞ്ഞു​നി​ർ​ത്തി കൈ​പി​ടി​ച്ചു തി​രി​ക്കു​ക​യും തു​ട​ർ​ന്ന് ത​ള്ളി നി​ല​ത്തി​ട്ട് ച​വി​ട്ടു​ക​യും ചെ​യ്തു​വെ​ന്ന പ​രാ​തി​യി​ൽ 20 പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ വി​ദ്യാ​ന​ഗ​ർ പോ​ലീ​സ് കേ​സെ​ടു​ത്തു. ചൊ​വ്വാ​ഴ്ച രാ​വി​ലെ 11ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ബെ​ള്ളൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി അ​ക്ര​മ​ത്തി​നി​ര​യാ​യ​ത്. ഷ​ർ​ട്ടി​ന്‍റെ മു​ക​ളി​ല​ത്തെ ബ​ട്ട​ൺ ഇ​ട്ടി​ല്ലെ​ന്നു​പ​റ​ഞ്ഞ് നാ​ലു പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ന്ന് ത​ട​ഞ്ഞു​നി​ർ​ത്തി അ​ടി​ക്കു​ക​യും നി​ല​ത്തി​ട്ടു ച​വി​ട്ടു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി. മ​ർ​ദ​ന​മേ​റ്റ കു​ട്ടി​യെ മു​ള്ളേ​രി​യ​യി​ലെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച് ചി​കി​ത്സ ന​ൽ​കി. തു​ട​ർ​ന്ന് വി​ദ്യാ​ർ​ഥി​യും സ്കൂ​ൾ അ​ധി​കൃ​ത​രും ആ​ദൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി.

ചൊ​വ്വാ​ഴ്ച ഈ ​സ്കൂ​ളി​ലെ പ്ല​സ് വ​ൺ, പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ബ​സി​ന​ക​ത്തു​വ​ച്ച് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. തു​ട​ർ​ന്ന് ബു​ധ​നാ​ഴ്ച പ്ല​സ്ടു വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​രു​ന്നു. ഇ​ന്ന​ലെ ഇ​വ​ർ തി​രി​ച്ചെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണു വീ​ണ്ടും സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

കു​മ്പ​ള​യി​ൽ സ്കൂ​ൾ​വി​ട്ടു മ​ട​ങ്ങു​ക​യാ​യി​രു​ന്ന ഒ​മ്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യെ പ​ത്താം ക്ലാ​സു​കാ​ർ പി​ന്തു​ട​ർ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യെ മ​ർ​ദി​ക്കു​ക​യും താ​ക്കോ​ൽ​കൊ​ണ്ട് കു​ത്തി പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യും ചെ​യ്ത​താ​യാ​ണ് പ​രാ​തി.

Kerala

പാ​മ്പു ക​ടി​യേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു

കാ​സ​ർ​ഗോ​ഡ്: പാ​മ്പു​ക​ടി​യേ​റ്റ് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന നാ​ല​ര വ​യ​സു​കാ​രി മ​രി​ച്ചു. എ​ളേ​രി​ത്ത​ട്ടി​ലെ ശ​ര​ത് - അ​ജി​ത ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ ഋ​തു ച​ന്ദ്ര​യാ​ണ് മ​രി​ച്ച​ത്.

വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ക്കു​ന്ന​തി​നി​ടെ ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച്ച​യാ​ണ് കു​ട്ടി​ക്ക്‌ പാ​മ്പ് ക​ടി​യേ​റ്റ​ത്. മൂ​ർ​ഖ​നാ​ണ് കു​ട്ടി​യെ ക​ടി​ച്ച​തെ​ന്ന് പി​ന്നീ​ട് ക​ണ്ടെ​ത്തി​യി​രു​ന്നു. അ​വ​ശ​നി​ല​യി​ലാ​യ കു​ട്ടി പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ എ​ത്തു​മ്പോ​ഴേ​ക്കും ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.

അ​പ്പോ​ഴേ​ക്കും ആ​ന്ത​രി​ക അ​വ​യ​വ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം നി​ല​ച്ചി​രു​ന്നു​വെ​ന്ന് ഡോ​ക്ട​ർ​മാ​ർ പ​റ​ഞ്ഞു. വെ​ന്‍റി​ലേ​റ്റ​റി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Kerala

കാ​സ​ർ​ഗോ​ട്ട് നാ​ല​ര വ​യ​സു​കാ​രി​യെ മൂ​ർ​ഖ​ൻ പാ​മ്പ് ക​ടി​ച്ചു

കാ​സ​ർ​ഗോ​ഡ്: എ​ളേ​രി​ത​ട്ടി​ൽ നാ​ല​ര വ​യ​സു​കാ​രി​യെ മൂ​ർ​ഖ​ൻ പാ​മ്പ് ക​ടി​ച്ചു. കു​ട്ടി​യെ ഗു​രു​ത​രാ​വ​സ്ഥ​യി​ൽ പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ ഐ​സി​യു​വി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

വീ​ടി​ന് സ​മീ​പം ക​ളി​ക്കു​ന്ന​തി​നി​ടെ അ​ടു​ത്ത പ​റ​മ്പി​ലേ​ക്ക് തെ​റി​ച്ചു​വീ​ണ പ​ന്ത് എ​ടു​ക്കാ​ൻ പോ​കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം. പ​ന്ത് കി​ട​ന്ന സ്ഥ​ല​ത്തി​ന് സ​മീ​പം പാ​മ്പി​ൻ മാ​ള​മു​ണ്ടാ​യി​രു​ന്നു​വെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​ഞ്ഞു.

മൂ​ർ​ഖ​ൻ കു​ഞ്ഞാ​ണ് ക​ടി​ച്ച​തെ​ന്നാ​ണ് സൂ​ച​ന. കു​ട്ടി​യെ ആ​ദ്യം ന​ർ​കി​ല​ക്കാ​ട് പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ എ​ത്തി​ച്ച് പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ ന​ൽ​കി. പി​ന്നീ​ട് പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Kerala

കാ​സ​ർ​ഗോഡ് ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ 10-ാം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം തടഞ്ഞു

കാ​സ​ർ​ഗോഡ്: ചി​ന്മ​യ വി​ദ്യാ​ല​യ​ത്തി​ലെ 38 പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം സി​ബി​എ​സ്ഇ ത​ട​ഞ്ഞു വ​ച്ചു.

സം​സ്കൃ​തം ക​മ്യൂ​ണി​ക്കേ​റ്റീ​വ് ര​ണ്ടാം ഭാ​ഷാ വി​ഷ​യ​മാ​യി എ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളു​ടെ ഫ​ല​മാ​ണ് ത​ട​ഞ്ഞ​ത്. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് വി​ഷ​യ​ത്തി​ന്‍റെ കോ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ​തി​ൽ സ്‌​കൂ​ളി​ന് വ​ന്ന പി​ഴ​വാ​ണ് പ്ര​ശ്‌​ന​ത്തി​ന് കാ​ര​ണം.

കോ​ട​തി ഇ​ട​പെ​ട​ലി​ൽ കോ​ഡ് തി​രു​ത്തി​യാ​ണ് കു​ട്ടി​ക​ൾ​ക്ക് പ​രീ​ക്ഷ എ​ഴു​താ​ൻ അ​നു​മ​തി ല​ഭി​ച്ച​ത്. എ​ന്നാ​ൽ ബോ​ർ​ഡ് ഫ​ലം ത​ട​ഞ്ഞു വ​യ്ക്കു​ക​യാ​യി​രു​ന്നു.

Kerala

വോ​ട്ടി​ന് കോ​ഴ ആ​രോ​പ​ണം; കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ ത​ട​ഞ്ഞു

കാ​സ​ർ​ഗോ​ഡ്: വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് കാ​സ​ർ​ഗോ​ട്ടെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ളെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞു. ഷെ​രീ​ഫ് ക​ല്ല​ട്ര, അ​ഷ്‌​റ​ഫ്‌ ക​ല്ല​ട്ര എ​ന്നി​വ​രെ​യാ​ണ് നാ​യ​ന്മാ​ർ​മൂ​ല​യി​ൽ വ​ച്ച് എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ ത​ട​ഞ്ഞ​ത്.

തു​ട​ർ​ന്ന് യു​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ സം​ഘ​ടി​ച്ചെ​ത്തി​യ​തോ​ടെ ഇ​രു വി​ഭാ​ഗ​ങ്ങ​ളും ഏ​റ്റു​മു​ട്ടി. വോ​ട്ട​ർ​മാ​ർ​ക്ക് പ​ണം ന​ൽ​കാ​ൻ എ​ത്തി​യ​പ്പോ​ഴാ​ണ് ഇ​വ​രെ ത​ട​ഞ്ഞ​തെ​ന്ന് എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ പ​റ​ഞ്ഞു. പ​രാ​ജ​യ ഭീ​തി​യെ തു​ട​ർ​ന്ന് സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ക്ര​മം അ​ഴി​ച്ചു വി​ടു​ക​യാ​ണെ​ന്ന് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ക​ല്ല​ട്ര മാ​ഹി​ൻ ഹാ​ജി പ​റ​ഞ്ഞു.

സം​ഘ​ർ​ഷാ​വ​സ്ഥ ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പോ​ലീ​സ് സ​ന്നാ​ഹം നി​ല​യു​റ​പ്പി​ച്ചി​രി​ക്കു​ക​യാ​ണ്. പാ​ല​ക്കാ​ട് വോ​ട്ട​ർ​മാ​ർ​ക്ക് ബി​ജെ​പി നേ​താ​ക്ക​ൾ പ​ണം ന​ൽ​കി​യെ​ന്ന പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു.

Kerala

കാസർഗോഡ് ലീ​ഡ് പി​ടി​ക്കാ​ന്‍ മുന്നണികൾ

എ​​​​ല്‍​ഡി​​​​എ​​​​ഫ്-3, യു​​​​ഡി​​​​എ​​​​ഫ്-2. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്ന​​​​ര​​​​ പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ കാ​​​​സ​​​​ര്‍​ഗോ​​​​ഡി​​​ന്‍റെ സ്‌​​​​കോ​​​​ര്‍ നി​​​​ല ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്. ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ ക​​​​രു​​​​ത്തി​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ​​​​യും ത​​​​ത്‌​​സ്ഥി​​​​തി തു​​​​ട​​​​രു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ എ​​​​ല്‍​ഡി​​​​എ​​​​ഫ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന് യാ​​​​തൊ​​​​രു സം​​​​ശ​​​​യ​​​​വു​​​​മി​​​​ല്ല.

തൃ​​​​ക്ക​​​​രി​​​​പ്പൂ​​​​രി​​​​ലും കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്ടും ഉ​​​​ദു​​​​മ​​​​യി​​​​ലും ജ​​​​യം ആ​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​മെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും വ​​​​ര്‍​ധി​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ര്‍ ഉ​​​​റ​​​​ച്ചു വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു. എ​​​​ല്‍​ഡി​​​​എ​​​​ഫ്-3, യു​​​​ഡി​​​​എ​​​​ഫ്-2. ക​​​​ഴി​​​​ഞ്ഞ മൂ​​​​ന്ന​​​​ര​​​​ പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലെ കാ​​​​സ​​​​ര്‍​ഗോ​​​​ഡി​​​ന്‍റെ സ്‌​​​​കോ​​​​ര്‍ നി​​​​ല ഇ​​​​ങ്ങ​​​​നെ​​​​യാ​​​​ണ്.

ത​​​​ങ്ങ​​​​ളു​​​​ടെ പ​​​​ര​​​​മ്പ​​​​രാ​​​​ഗ​​​​ത ശ​​​​ക്തി​​​​കേ​​​​ന്ദ്ര​​​​ങ്ങ​​​​ളു​​​​ടെ ക​​​​രു​​​​ത്തി​​​​ല്‍ ഇ​​​​ത്ത​​​​വ​​​​ണ​​​​യും ത​​​​ത്‌​​സ്ഥി​​​​തി തു​​​​ട​​​​രു​​​​മെ​​​​ന്ന കാ​​​​ര്യ​​​​ത്തി​​​​ല്‍ എ​​​​ല്‍​ഡി​​​​എ​​​​ഫ് നേ​​​​തൃ​​​​ത്വ​​​​ത്തി​​​​ന് യാ​​​​തൊ​​​​രു സം​​​​ശ​​​​യ​​​​വു​​​​മി​​​​ല്ല. തൃ​​​​ക്ക​​​​രി​​​​പ്പൂ​​​​രി​​​​ലും കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്ടും ഉ​​​​ദു​​​​മ​​​​യി​​​​ലും ജ​​​​യം ആ​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​മെ​​​​ന്നു മാ​​​​ത്ര​​​​മ​​​​ല്ല ഭൂ​​​​രി​​​​പ​​​​ക്ഷ​​​​വും വ​​​​ര്‍​ധി​​​​ക്കു​​​​മെ​​​​ന്നും അ​​​​വ​​​​ര്‍ ഉ​​​​റ​​​​ച്ചു വി​​​​ശ്വ​​​​സി​​​​ക്കു​​​​ന്നു. 

അ​​​​തേ​​​​സ​​​​മ​​​​യം, ലോ​​​​ക്‌​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ അ​​​​ഞ്ചു മ​​​​ണ്ഡ​​​​ല​​​​ങ്ങ​​​​ളി​​​​ലും വ്യ​​​​ക്ത​​​​മാ​​​​യ ലീ​​​​ഡ് നേ​​​​ടാ​​​​ന്‍ സാ​​​​ധി​​​​ച്ച​​​​ത് സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​രു​​​​ദ്ധ വി​​​​കാ​​​​ര​​​​ത്തി​​​​ന്‍റെ​​​​യും  യു​​​​ഡി​​​​എ​​​​ഫി​​​​നോ​​​​ടു​​​​ള്ള സ്വീ​​​​കാ​​​​ര്യ​​​​ത​​​​യു​​​​ടെ​​​​യും തെ​​​​ളി​​​​വാ​​​​ണെ​​​​ന്നും നി​​​​യ​​​​മ​​​​സ​​​​ഭാ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ലും ഇ​​​​ത് ആ​​​​വ​​​​ര്‍​ത്തി​​​​ക്കു​​​​മെ​​​​ന്നും യു​​​​ഡി​​​​എ​​​​ഫ് ക്യാ​​​​മ്പ് പ്ര​​​​തീ​​​​ക്ഷ വ​​​യ്ക്കു​​​​ന്നു.

മ​​​​ഞ്ചേ​​​​ശ്വ​​​​ര​​​​ത്ത് താ​​​​മ​​​​ര വി​​​​രി​​​​യി​​​​ക്കാ​​​​ന്‍ കൈ​​​​മെ​​​​യ് മ​​​​റ​​​​ന്നു​​​​ള്ള പോ​​​​രാ​​​​ട്ട​​​​ത്തി​​​​ലാ​​​​ണ് ബി​​​​ജെ​​​​പി. ശ​​​​ബ​​​​രി​​​​മ​​​​ല സ്വ​​​​ര്‍​ണ​​​​ക്കൊ​​​​ള്ള​​​​യും കേ​​​​ന്ദ്ര-​​​​സം​​​​സ്ഥാ​​​​ന സ​​​​ര്‍​ക്കാ​​​​രു​​​​ക​​​​ളു​​​​ടെ വി​​​​ക​​​​സ​​​​ന​​​​പ​​​​ദ്ധ​​​​തി​​​​ക​​​​ളും പാ​​​​ച​​​​ക​​​​വാ​​​​ത​​​​ക​​​​ക്ഷാ​​​​മ​​​​വും എ​​​​സ്‌​​​​ഐ​​​​ആ​​​​റു​​​​മെ​​​​ല്ലാം കാ​​​​സ​​​​ര്‍​ഗോ​​​​ട്ടെ ചൂ​​​​ടു​​​​ള്ള തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വി​​​​ഷ​​​​യ​​​​ങ്ങ​​​​ളാ​​​​ണ്. 

താ​​​​മ​​​​ര വി​​​​രി​​​​യു​​​​മോ, മ​​​​ഞ്ചേ​​​​ശ്വ​​​​ര​​​​ത്ത്? 

കേ​​​​ര​​​​ളം ഉ​​​​റ്റു​​​​നോ​​​​ക്കു​​​​ന്ന പോ​​​​രാ​​​​ട്ട​​​​മാ​​​​ണ് മ​​​​ഞ്ചേ​​​​ശ്വ​​​​ര​​​​ത്ത് ന​​​​ട​​​​ക്കു​​​​ന്ന​​​​ത്.കെ.​​​​ജി.​ മാ​​​​രാ​​​​രു​​​​ടെ കാ​​​​ലം തൊ​​​​ട്ടേ ബി​​​​ജെ​​​​പി​​​​യെ മോ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്നു​​​​ണ്ടെ​​​​ങ്കി​​​​ലും ക​​​​ഴി​​​​ഞ്ഞ നാ​​​​ലു പ​​​​തി​​​​റ്റാ​​​​ണ്ടാ​​​​യി മു​​​​സ്‌​​​ലിം ​​ലീ​​​​ഗി​​​​ന്‍റെ കു​​​​ത്ത​​​​ക​​​​യാ​​​​ണ് ഇ​​​​വി​​​​ടം. 2006ല്‍ ​​​​എ​​​​ല്‍​ഡി​​​​എ​​​​ഫ് അ​​​​ട്ടി​​​​മ​​​​റി​​​​വി​​​​ജ​​​​യം നേ​​​​ടി​​​​യി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും അ​​​​ന്ന​​​​ത്തെ സ്ഥാ​​​​നാ​​​​ര്‍​ഥി ചെ​​​​ര്‍​ക്ക​​​​ളം അ​​​​ബ്ദു​​​​ള്ള​​​​യോ​​​​ടു​​​​ള്ള എ​​​​തി​​​​ര്‍​പ്പ് മൂ​​​​ലം ന​​​​ല്ലൊ​​​​രു ശ​​​​ത​​​​മാ​​​​നം ലീ​​​​ഗ് വോ​​​​ട്ട് മ​​​​റി​​​​ഞ്ഞ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് അ​​​​തു സം​​​​ഭ​​​​വി​​​​ച്ച​​​​ത്.

സി​​​​റ്റിം​​​​ഗ് എം​​​​എ​​​​ല്‍​എ എ.​​​​കെ.​​​​എം.​​​​ അ​​​​ഷ്‌​​​​റ​​​​ഫി​​​​ന്‍റെ പേ​​​​രി​​​​നോ​​​​ട് സാ​​​​മ്യ​​​​മു​​​​ള്ള എ​​​​സ്ഡി​​​​പി​​​​ഐ​​​​യു​​​​ടെ കെ.​​​​എം.​ അ​​​​ഷ്‌​​​​റ​​​​ഫ് അ​​​​വ​​​​സാ​​​​ന​​​​നി​​​​മി​​​​ഷം പ​​​​ത്രി​​​​ക പി​​​​ന്‍​വ​​​​ലി​​​​ച്ച​​​​ത് യു​​​​ഡി​​​​എ​​​​ഫി​​​​ന് ആ​​​​ശ്വാ​​​​സ​​​​മാ​​​​യി. അ​​​​തേ​​​​സ​​​​മ​​​​യം മു​​​​മ്പ് ബി​​​​ജെ​​​​പി പി​​​​ന്തു​​​​ണ​​​​യോ​​​​ടെ മ​​​​ഞ്ചേ​​​​ശ്വ​​​​രം പ​​​​ഞ്ചാ​​​​യ​​​​ത്ത് പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യി​​​​രു​​​​ന്ന ജീ​​​​ന്‍ ല​​​​വീ​​​​ന മൊ​​​​ന്തേ​​​​രോ സ്വ​​​​ത​​​​ന്ത്ര​​​​സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്.

പൊ​​​​തു​​​​വേ യു​​​​ഡി​​​​എ​​​​ഫി​​​​നോ​​​​ട് അ​​​​നു​​​​ഭാ​​​​വം കാ​​​​ട്ടു​​​​ന്ന കൊ​​​​ങ്കി​​​​ണി ക്രൈ​​​​സ്ത​​​​വ വോ​​​​ട്ടു​​​​ക​​​​ള്‍ പി​​​​ള​​​​ര്‍​ത്താ​​​​നു​​​​ള്ള  ബി​​​​ജെ​​​​പി​​​​യു​​​​ടെ നീ​​​​ക്ക​​​​മാ​​​​ണി​​​​തെ​​​​ന്ന് യു​​​​ഡി​​​​എ​​​​ഫ് ക്യാ​​​​മ്പ് ആ​​​​രോ​​​​പി​​​​ക്കു​​​​ന്നു. മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ ഏ​​​​ഴാ​​​​യി​​​​ര​​​​ത്തോ​​​​ളം കൊ​​​​ങ്കി​​​​ണി ക്രൈ​​​​സ്ത​​​​വ വോ​​​​ട്ടു​​​​ക​​​​ളാ​​​​ണു​​​​ള്ള​​​​ത്.

2016ല്‍ 89 ​​​​വോ​​​​ട്ടി​​​​ന് കൈ​​​​വി​​​​ട്ട മ​​​​ണ്ഡ​​​​ലം തി​​​​രി​​​​ച്ചു​​​​പി​​​​ടി​​​​ക്കു​​​​മെ​​​​ന്നു​​​​ത​​​​ന്നെ ബി​​​​ജെ​​​​പി ക്യാ​​​​മ്പ് അ​​​​വ​​​​കാ​​​​ശ​​​​പ്പെ​​​​ടു​​​​ന്നു.  സി​​​​പി​​​​എം സ്ഥാ​​​​നാ​​​​ര്‍​ഥി കെ.​​​​ആ​​​​ര്‍.​ ജ​​​​യാ​​​​ന​​​​ന്ദ​​​​യ്ക്ക് ഇ​​​​തു നി​​​​ല മെ​​​​ച്ച​​​പ്പെ​​​​ടു​​​​ത്താ​​​​നു​​​​ള്ള പോ​​​​രാ​​​​ട്ട​​​​മാ​​​​ണ്. അ​​​​ഷ്‌​​​​റ​​​​ഫി​​​​ന് ര​​​​ണ്ടും ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍​ഥി കെ.​​​​സു​​​​രേ​​​​ന്ദ്ര​​​​ന് ഒ​​​​ന്നും അ​​​​പ​​​​ര​​​​ന്മാ​​​​രു​​​​ണ്ട്.      

സ​​​​ന്ദീ​​​​പി​​​​ന്‍റെ സ​​​​ര്‍​പ്രൈ​​​​സ് എ​​​​ന്‍​ട്രി

രൂ​​​​പീ​​​​ക​​​​ര​​​​ണ​​​​കാ​​​​ലം തൊ​​​​ട്ട് സി​​​​പി​​​​എം വ്യ​​​​ക്ത​​​​മാ​​​​യ ഭൂ​​​​രി​​​​പ​​​​ക്ഷ​​​​ത്തോ​​​​ടെ വി​​​​ജ​​​​യി​​​​ച്ചു​​​​പോ​​​​രു​​​​ന്ന മ​​​​ണ്ഡ​​​​ല​​​​മാ​​​​ണെ​​​​ങ്കി​​​​ലും കോ​​​​ണ്‍​ഗ്ര​​​​സ് ഇ​​​​ത്ത​​​​വ​​​​ണ ഏ​​​​റ്റ​​​​വും പ്ര​​​​തീ​​​​ക്ഷ​​​​യ​​​​ര്‍​പ്പി​​​​ക്കു​​​​ന്ന​​​​ത് തൃ​​​​ക്ക​​​​രി​​​​പ്പൂ​​​​രാ​​​​ണ്.

സ​​​​ന്ദീ​​​​പ് വാ​​​​ര്യ​​​​രു​​​​ടെ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​ത്വം മൂ​​​​ന്ന​​​​ര​​​​പ​​​​തി​​​​റ്റാ​​​​ണ്ടി​​​​ന് ശേ​​​​ഷം ജി​​​​ല്ല​​​​യ്ക്ക് ഒ​​​​രു കോ​​​​ണ്‍​ഗ്ര​​​​സ് എം​​​​എ​​​​ല്‍​എ​​​​യെ സ​​​​മ്മാ​​​​നി​​​​ക്കു​​​​മെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫ് ക്യാ​​​​മ്പി​​​​ന്‍റെ പ്ര​​​​തീ​​​​ക്ഷ. പാ​​​​ര്‍​ട്ടി​​​​ഗ്രാ​​​​മ​​​​ങ്ങ​​​​ളെ ഒ​​​​ഴി​​​​ച്ചു​​​​നി​​​​ര്‍​ത്തി​​​​യാ​​​​ല്‍ മ​​​​ല​​​​യോ​​​​ര-​​​​തീ​​​​ര​​​​ദേ​​​​ശ​​​​മേ​​​​ഖ​​​​ല​​​​ക​​​​ള്‍ ത​​​​ങ്ങ​​​​ളെ തു​​​​ണ​​​​യ്ക്കു​​​​മെ​​​​ന്നാ​​​​ണ് യു​​​​ഡി​​​​എ​​​​ഫി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ല്‍. 

എ​​​​ന്നാ​​​​ല്‍, വി​​​​ദ്യാ​​​​ര്‍​ഥി​​​​കാ​​​​ലം തൊ​​​​ട്ട് മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​പ​​​​രി​​​​ച​​​​യ​​​​വും വ്യ​​​​ക്തി​​​​ബ​​​​ന്ധ​​​​ങ്ങ​​​​ളു​​​​മു​​​​ള്ള സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ വി.​​​​പി.​​​​പി.​​ മു​​​​സ്ത​​​​ഫ​​​​യാ​​​​ണ് എ​​​​തി​​​​രാ​​​​ളി​​​​യെ​​​​ന്ന​​​​ത് പോ​​​​രാ​​​​ട്ട​​​​ത്തി​​​​ന്‍റെ ക​​​​ടു​​​​പ്പം കൂ​​​​ട്ടും. മു​​​​സ്ത​​​​ഫ​​​​യ്ക്ക് ര​​​​ണ്ടും സ​​​​ന്ദീ​​​​പി​​​​ന് ഒ​​​​ന്നും അ​​​​പ​​​​ര​​​​ന്മാ​​​​രു​​​​ണ്ട്.

മൂ​​​​ന്നി​​​​ട​​​​ത്ത് ത​​​​നി​​​​യാ​​​​വ​​​​ര്‍​ത്ത​​​​നം? 

കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്ട് സി​​​​പി​​​​ഐ​​​​യു​​​​ടെ ഗോ​​​​വി​​​​ന്ദ​​​​ന്‍ പ​​​​ള്ളി​​​​ക്കാ​​​​പ്പി​​​​ലും ഉ​​​​ദു​​​​മ​​​​യി​​​​ല്‍ സി​​​​പി​​​​എ​​​​മ്മി​​​​ന്‍റെ സി.​​​​എ​​​​ച്ച്.​ കു​​​​ഞ്ഞ​​​​മ്പു​​​​വി​​​​നും വി​​​​ജ​​​​യം ഉ​​​​റ​​​​പ്പാ​​​​ണെ​​​​ന്ന ആ​​​​ത്മ​​​​വി​​​​ശ്വാ​​​​സ​​​​ത്തി​​​​ലാ​​​​ണ് എ​​​​ല്‍​ഡി​​​​എ​​​​ഫ് ക്യാ​​​​മ്പ്.

മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ന്‍റെ ച​​​​രി​​​​ത്രം അ​​​​വ​​​​രു​​​​ടെ ആ​​​​ത്മ​​​വി​​​​ശ്വാ​​​​സം അ​​​​ര​​​​ക്കി​​​​ട്ടു​​​​റ​​​​പ്പി​​​​ക്കു​​​​ന്ന​​​​താ​​​​ണ്. കാ​​​​ഞ്ഞ​​​​ങ്ങാ​​​​ട്ട് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യ ഷൈ​​​​ജി ഓ​​​​ട്ട​​​​പ്പ​​​​ള്ളി മ​​​​ണ്ഡ​​​​ല​​​​ത്തി​​​​ല്‍ എ​​​​ത്തി​​​​യ ദി​​​​വ​​​​സം മു​​​​ത​​​​ല്‍ ശ​​​​ക്ത​​​​മാ​​​​യ പ്ര​​​​ചാ​​​​ര​​​​ണ​​​​വു​​​​മാ​​​​യി രം​​​​ഗ​​​​ത്തു​​​​ണ്ട്. ഉ​​​​ദു​​​​മ​​​​യി​​​​ല്‍ കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ സീ​​​​നി​​​​യ​​​​ര്‍ നേ​​​​താ​​​​വ് കെ.​​ ​​നീ​​​​ല​​​​ക​​​​ണ്ഠ​​​​നും ക​​​​രു​​​​ത്ത് തെ​​​​ളി​​​​യി​​​​ച്ചേ പ​​​​റ്റൂ.

കാ​​​​സ​​​​ര്‍​ഗോ​​​​ട്ടെ ക​​​​ണ​​​​ക്കു​​​​ക​​​​ള്‍ മു​​​​സ്‌​​​ലിം​​ ലീ​​​​ഗി​​​​ന്‍റെ ക​​​​ല്ല​​​​ട്ര മാ​​​​ഹി​​​​ന്‍ ഹാ​​​​ജി​​​​ക്ക്  മു​​​​ന്‍​തൂ​​​​ക്കം ന​​​​ല്‍​കു​​​​ന്നു​​​​ണ്ട്. ബി​​​​ജെ​​​​പി​​​​യു​​​​ടെ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​എ​​​​ല്‍.​​ അ​​​​ശ്വി​​​​നി ക​​​​രു​​​​ത്തു​​​​റ്റ എ​​​​തി​​​​രാ​​​​ളി​​​​യാ​​​​യി മ​​​​റു​​​​വ​​​​ശ​​​​ത്തു​​​​ണ്ട്. സ്വ​​​​ത​​​​ന്ത്ര​​​​സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യാ​​​​യ ഷാ​​​​ന​​​​വാ​​​​സ് പാ​​​​ദൂ​​​​രി​​​​ലൂ​​​​ടെ നി​​​​ല മെ​​​​ച്ച​​​​പ്പെ​​​​ടു​​​​ത്താ​​​​മെ​​​​ന്നാ​​​​ണ് എ​​​​ല്‍​ഡി​​​​എ​​​​ഫി​​​​ന്‍റെ ക​​​​ണ​​​​ക്കു​​​​കൂ​​​​ട്ട​​​​ല്‍. 

Kerala

കാ​സ​ർ​ഗോഡ് നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ച ​നി​ല​യി​ൽ

കാ​സ​ർ​ഗോഡ്: ദേ​ശീ​യ​പാ​ത​യോ​ര​ത്തി​ന് സ​മീ​പം കാ​സ​ർ​ഗോഡ് നു​ള്ളി​പ്പാ​ടി​യി​ൽ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ൽ യു​വാ​വി​നെ മ​രി​ച്ച ​നി​ല​യി​ൽ കണ്ടെത്തി. കെ​ട്ടി​ട​ത്തി​ലെ ലി​ഫ്റ്റി​നാ​യി എ​ടു​ത്ത കു​ഴി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

മൃ​ത​ദേ​ഹത്തിന് സ​മീ​പ​ത്തു​നി​ന്ന് ല​ഭി​ച്ച ആ​ധാ​ർ​ കാ​ർ​ഡി​ൽ കെ.​എ​ൻ. മ​ഞ്ചു​നാ​ഥ് (46), ക​ർ​ണാ​ട​ക എ​ന്ന വി​ലാ​സ​മാ​ണു​ള്ള​ത്. ഇ​ത് ഇ​യാ​ളു​ടേ​താ​ണോ എ​ന്ന​ത്‌ സ്ഥി​രീ​ക​രി​ച്ചി​ട്ടി​ല്ലെ​ന്ന് കാ​സ​ർ​കോ​ട് ടൗ​ൺ പോ​ലീ​സ് അ​റി​യി​ച്ചു. മൃ​ത​ദേ​ഹ​ത്തി​ൽ പ​ല​യി​ട​ങ്ങ​ളി​ലാ​യി മ​ർ​ദ​ന​മേ​റ്റ​തി​ന്‍റെ​യും വ​ലി​ച്ചി​ഴ​ച്ച​തി​ന്‍റെ​യും പാ​ടു​ക​ളു​മു​ണ്ട്. ശ​രീ​ര​ത്തി​ൽ പ​ല​യി​ട​ത്താ​യി ര​ക്തം​വാ​ർ​ന്ന നി​ല​യി​ലു​മാ​ണ്.

മൃ​ത​ദേ​ഹം കാ​സ​ർ​ഗോഡ് ജ​ന​റ​ൽ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും വി​ര​ല​ട​യാ​ള​ വി​ദ​ഗ്‌​ധ​രും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ കെ​ട്ടി​ത്തി​ന് സ​മീ​പം സ​മൂ​ഹ​വി​രു​ദ്ധ​ർ താ​വ​ള​മാ​ക്കു​ന്ന​താ​യും ഇ​വി​ടെ രാ​ത്രി​യി​ൽ ല​ഹ​രി​വ​സ്തു​ക്ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും കെ​ട്ടി​ട ഉ​ട​മ​യു​ടെ മ​ക​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. ഇ​തേ തു​ട​ർ​ന്ന് പല ദി​വ​സ​ങ്ങ​ളി​ലും ഇ​ദ്ദേ​ഹം രാ​ത്രി ഇവിടം പ​രി​ശോ​ധി​ക്കു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ത്തി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ഉ​ട​ൻ കാ​സ​ർ​ഗോഡ് ടൗ​ൺ പോ​ലീ​സി​ൽ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത​ത്. മ​രി​ച്ച​യാ​ളു​ടെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ ല​ഭ്യ​മാ​യി​ട്ടി​ല്ലെ​ന്നും സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ന്ന​താ​യും പോ​ലീ​സ് അ​റി​യി​ച്ചു.

Kerala

ദേ​ശീ​യ​പാ​ത: സ​മാ​ന്ത​ര ഉ​ദ്ഘാ​ട​ന​വു​മാ​യി സി​പി​എം

കാ​​​സ​​​ര്‍​ഗോ​​​ഡ്: പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് വ​​​കു​​​പ്പി​​​നെ അ​​​വ​​​ഗ​​​ണി​​​ച്ച് ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി​​​ക്കെ​​​തി​​​രേ പ്ര​​​തി​​​ഷേ​​​ധ​​​വു​​​മാ​​​യി സ​​​മാ​​​ന്ത​​​ര ഉ​​​ദ്ഘാ​​​ട​​​ന​​​പ​​​രി​​​പാ​​​ടി ന​​​ട​​​ത്തി പ്ര​​​തി​​​ഷേ​​​ധി​​​ച്ച് സി​​​പി​​​എം.

ത​​​ല​​​പ്പാ​​​ടി-​ ചെ​​​ങ്ക​​​ള ദേ​​​ശീ​​​യ​​​പാ​​​ത​​​യി​​​ലെ നു​​​ള്ളി​​​പ്പാ​​​ടി​​​യി​​​ല്‍ സി.​​​എ​​​ച്ച്.​ കു​​​ഞ്ഞ​​​മ്പു എം​​​എ​​​ല്‍​എ നാ​​​ട​​​മു​​​റി​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം നി​​​ര്‍​വ​​​ഹി​​​ച്ചു. കൊ​​​ച്ചി​​​യി​​​ലെ ച​​​ട​​​ങ്ങി​​​ല്‍നി​​​ന്ന് ഒ​​​ന്ന​​​ര​​​മ​​​ണി​​​ക്കൂ​​​ര്‍ നേ​​​ര​​​ത്തേ യാ​​​ണ് കാ​​​സ​​​ര്‍​ഗോ​​​ഡ് ദേ​​​ശീ​​​യ​​​പാ​​​ത ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്ത​​​ത്.

ബി​​​ജെ​​​പി​​​യു​​​ടെ നാ​​​ലാ​​​ള്‍ ചേ​​​ര്‍​ന്ന് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യേ​​​ണ്ട പ​​​ദ്ധ​​​തി​​​യ​​​ല്ല ദേ​​​ശീ​​​യ​​​പാ​​​ത​​​യെ​​​ന്ന് എം​​​എ​​​ല്‍​എ പ​​​റ​​​ഞ്ഞു.

സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​ര്‍ ഏ​​​റെ ബു​​​ദ്ധി​​​മു​​​ട്ടി പ്ര​​​ശ്‌​​​ന​​​ങ്ങ​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടാ​​​ണ് ദേ​​​ശീ​​​യ​​​പാ​​​ത നി​​​ര്‍​മി​​ച്ച​​​ത്. 6,000 കോ​​​ടി രൂ​​​പ​​​യാ​​​ണ് കേ​​​ന്ദ്ര​​​സ​​​ര്‍​ക്കാ​​​രി​​​നു ന​​​ല്‍​കി​​​യ​​​ത്.

പൊ​​​തു​​​മ​​​രാ​​​മ​​​ത്ത് മ​​​ന്ത്രി​​​യെ ക്ഷ​​​ണി​​​ക്കാ​​​ത്ത ജ​​​നാ​​​ധി​​​പ​​​ത്യ​​​ മ​​​ര്യാ​​​ദയുടെ ലം​​​ഘ​​​ന​​​ത്തി​​​ന് കേ​​​ര​​​ളം മ​​​റു​​​പ​​​ടി ന​​​ല്‍​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.

District News

കാസർഗോഡ് ബേ​ക്ക​റി ക​ത്തി​ന​ശി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: പു​തി​യ ബ​സ്‌​സ്റ്റാ​ന്‍​ഡി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ശ്രീ​ല​ക്ഷ്മി ബേ​ക്ക​റി​യി​ല്‍ തീ​പി​ടി​ത്തം. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി 12.20ഓ​ടെ​യാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. തീ​യും പു​ക​യും വ​രു​ന്ന​ത് ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പെ​ടു​ക​യും ഉ​ട​നെ ത​ന്നെ തൊ​ട്ട​ടു​ത്ത അ​ഗ്നി​ര​ക്ഷാ നി​ല​യ​ത്തി​ലേ​ക്ക് വി​ളി​ച്ച് വി​വ​രം അ​റി​യി​ക്കു​ക​യു​മാ​യി​രു​ന്നു.

കാ​സ​ര്‍​ഗോ​ഡ് നി​ന്ന് സീ​നി​യ​ര്‍ ഫ​യ​ര്‍ ആ​ന്‍​ഡ് റെ​സ്‌​ക്യൂ ഓ​ഫീ​സ​ര്‍ വി.​എ​ന്‍. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ര​ണ്ടു യൂ​ണി​റ്റ് വാ​ഹ​നം എ​ത്തു​ക​യും ക​ട​മു​റി പൂ​ട്ടി കി​ട​ന്ന​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് ത​ട​സം വ​ന്നു​വെ​ങ്കി​ലും സേ​നാം​ഗ​ങ്ങ​ള്‍ പൂ​ട്ട് ഷി​യേ​ഴ്‌​സ് ഉ​പ​യോ​ഗി​ച്ച് മു​റി​ച്ചു​നീ​ക്കി ഷ​ട്ട​ര്‍ തു​റ​ന്ന് ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി. തീ​പി​ടി​ത്ത​ത്തി​ല്‍ ഇ​ന്‍​സ്റ്റ​ന്‍റ് കോ​ഫി മേ​ക്ക​ര്‍, സോ​ഫ്റ്റ് ഡ്രി​ങ്ക്‌​സ്, ബേ​ക്ക​റി ഐ​റ്റം​സ്, മ​റ്റു വ​സ്തു​ക്ക​ള്‍ എ​ന്നി​വ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചി​രു​ന്നു.

ക​ട​മു​റി​യു​ടെ മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന ഏ​ണി​പ്പ​ടി​ക​ളി​ലും സാ​ധ​ന​ങ്ങ​ള്‍ കു​ത്തി​നി​റ​ച്ചു വ​ച്ച​തി​നാ​ല്‍ ര​ക്ഷാ​പ്ര​വ​ര്‍​ത്ത​ന​ത്തി​ന് മു​ക​ളി​ലേ​ക്ക് ക​യ​റു​ന്ന​തി​ന് ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു. മ​ര​ത്തി​ന്‍റെ ഏ​ണി​യു​ടെ കു​റ​ച്ചു ഭാ​ഗ​ങ്ങ​ള്‍ ക​ത്തി ന​ശി​ച്ചി​രു​ന്നു.

ക​ട​യു​ട​മ രാ​ത്രി 10ഓ​ടെ ക​ട​യ​ട​ച്ച് പോ​യ സ​മ​യ​ത്ത് ആ​യി​രു​ന്നു തീ​പി​ടി​ത്തം ഉ​ണ്ടാ​യി​രു​ന്ന​ത്. ഫ​യ​ര്‍​ഫോ​ഴ്‌​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ല്‍ മൂ​ലം വ​ന്‍ തീ​പി​ടി​ത്ത​മാ​ണ് ഒ​ഴി​വാ​യ​ത്.തീ ​പ​ട​ര്‍​ന്നി​രു​ന്നു​വെ​ങ്കി​ല്‍ തൊ​ട്ട​ടു​ത്ത ക​ട​മു​റി​ക​ളി​ലേ​ക്ക് തീ​പ​ട​ര്‍​ന്ന് വ​ന്‍ ദു​ര​ന്തം ഉ​ണ്ടാ​കു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ​വ​ര്‍​ഷം പ്ര​സ്തു​ത ക​ട ജീ​വ​ന​ക്കാ​ർ‍ പ​രി​ശോ​ധ​ന ന​ട​ത്തു​ക​യും പ്രാ​ഥ​മി​ക അ​ഗ്‌​നി​ശ​മ​നോ​പാ​ധി​യാ​യ എ​ക്സ്റ്റിം​ഗ്യൂ​ഷ​ര്‍ വ​യ്ക്ക​ണ​മെ​ന്ന് നി​ര്‍​ദേ​ശം കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. തീ​പി​ടി​ത്ത​ത്തി​ല്‍ ഉ​ദ്ദേ​ശം 75,000 രൂ​പ ന​ഷ്ടം വ​ന്ന​താ​യി ക​ട​യു​ട​മ ബോ​വി​ക്കാ​നം സ്വ​ദേ​ശി കെ. ​സ​തീ​ഷ്‌​കു​മാ​ര്‍ പ​റ​ഞ്ഞു.

 

Kerala

സി​പി​ഐ നേ​താ​വ് ആ​ര്‍​എ​സ്എ​സ് വേ​ദി​യി​ല്‍

കാ​​​സ​​​ര്‍​ഗോ​​​ഡ്: സി​​​പി​​​ഐ നേ​​​താ​​​വ് ആ​​​ര്‍​എ​​​സ്എ​​​സ് വേ​​​ദി​​​യി​​​ല്‍. സി​​​പി​​​ഐ മു​​​ന്‍ കാ​​​സ​​​ര്‍​ഗോ​​​ഡ് ജി​​​ല്ലാ കൗ​​​ണ്‍​സി​​​ല്‍ അം​​​ഗ​​​വും മീ​​​ഞ്ച പ​​​ഞ്ചാ​​​യ​​​ത്ത് മു​​​ന്‍ പ്ര​​​സി​​​ഡ​​​ന്‍റു​​​മാ​​​യ സു​​​ന്ദ​​​രി ഷെ​​​ട്ടി​​​യാ​​​ണ് ഹൊ​​​സ​​​ങ്ക​​​ടി​​​യി​​​ല്‍ ന​​​ട​​​ന്ന ഹി​​​ന്ദു ഏ​​​ക​​​ത സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ പ​​​ങ്കെ​​​ടു​​​ത്ത​​​ത്.

ആ​​​ര്‍​എ​​​സ്എ​​​സി​​​ന്‍റെ നൂ​​​റാം​​​ വാ​​​ര്‍​ഷി​​​കാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ​​​ഞ്ചാ​​​യ​​​ത്തു​​​ത​​​ല​​​ത്തി​​​ല്‍ ഹി​​​ന്ദു ഏ​​​ക​​​താ ​​​സ​​​മ്മേ​​​ള​​​ന​​​ങ്ങ​​​ള്‍ ന​​​ട​​​ത്തു​​​ന്ന​​​ത്.

പ​​​രി​​​പാ​​​ടി​​​യി​​​ല്‍ ആ​​​ശം​​​സാ​​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ സു​​​ന്ദ​​​രി ഭാ​​​ര​​​താം​​​ബ​​​യു​​​ടെ ചി​​​ത്ര​​​ത്തി​​​ല്‍ മാ​​​ല ചാ​​​ര്‍​ത്തു​​​ക​​​യും ചെ​​​യ്തു. സം​​​ഭ​​​വ​​​ത്തി​​​ല്‍ വി​​​ശ​​​ദീ​​​ക​​​ര​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ടെ​​​ന്നു സി​​​പി​​​ഐ ജി​​​ല്ലാ നേ​​​തൃ​​​ത്വം അ​​​റി​​​യി​​​ച്ചു.

മീ​​​ഞ്ച പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ ക​​​ട​​​മ്പാ​​​ര്‍ വാ​​​ര്‍​ഡി​​​ല്‍നി​​​ന്ന് ഏ​​​ഴു​​​ത​​​വ​​​ണ മ​​​ത്സ​​​രി​​​ച്ചി​​​ട്ടു​​​ള്ള സു​​​ന്ദ​​​രി അ​​​ഞ്ചു​​​ത​​​വ​​​ണ വി​​​ജ​​​യി​​​ച്ചി​​​രു​​​ന്നു.

2020ല്‍ ​​​വി​​​ജ​​​യി​​​ച്ച് പ​​​ഞ്ചാ​​​യ​​​ത്ത് പ്ര​​​സി​​​ഡ​​​ന്‍റാ​​​യ ഇ​​​വ​​​ര്‍ ക​​​ഴി​​​ഞ്ഞ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ല്‍ പ​​​രാ​​​ജ​​​യ​​​പ്പെ​​​ട്ടി​​​രു​​​ന്നു.

Kerala

തമ്പാന്നൂരിൽനിന്ന് കാസർഗോഡേയ്ക്ക് ഇനി ബോട്ടിൽ പോകാം; ആദ്യ ഘട്ടം ഉദ്ഘാടനം 26 ന്

തിരുവനന്തപുരം: തലസ്ഥാന ഹ്യദയമായ തമ്പാന്നൂരിൽ നിന്ന് കേരളത്തിൽ എവിടേക്കും മിനിട്ട് വ്യത്യാസത്തിൽ ടെയിനും ബസും കിട്ടും. വിമാനത്താവളവും തൊട്ടടുത്താണ്. എന്നാൽ ഇനി തലസ്ഥാനത്തുനിന്ന് ബോട്ടിൽ കൊച്ചിയിലെയ്ക്കോ കാസർഗോട്ടേയ്ക്കോ പോകാൻ റെഡിയായിക്കോളൂ.

ജലഗതാഗതത്തിൽ അത്ഭുത സാധ്യതയുള്ള ആക്കുളം - ചേറ്റുവാ ജലപാതയുടെ ആദ്യ ഘട്ടം ഫെബ്രുവരി 26 ന് ഉദ്ഘാടനം ചെയ്യുന്നതോടെ ദേശീയ പാത 3 ന്‍റെ ജലവഴികൾ തലസ്ഥാനത്തേക്കും ഉടൻ തുറന്നു കിട്ടും.

തമ്പാന്നൂരിലൂടെ ഒഴുകുന്ന ആമയിഴഞ്ചാൻ തോട് ഇന്നറിയപ്പെടുന്നത് മലിന ജലപ്രവാഹമായിട്ടാണെങ്കിലും ആ തോട് നവീകരിച്ചാൽ എത്തുന്നത് പാർവ്വതീ പുത്തനാറിലേക്കും തുടർന്ന് ആക്കുളം കായലിലേക്കുമാണ്. വർക്കല തുരപ്പ്, ചിലക്കൂർ ഭാഗങ്ങൾ കാടുമൂടിപ്പോയതിനാൽ ദുഷ്കരമായകിടന്ന ജലഗതാഗതത്തിന്‍റെ ഒരു പ്രധാന ഘട്ടം ഉദ്ഘാടനത്തോടെ തുറന്നു കിട്ടുകയായി.

കഠിനംകുളം കായൽ മുതൽ വാമനപുരം നദിയിലൂടെ ഇടവാകായൽ വഴി കടന്നു
പോകുന്ന പാർവതീ പുത്തനാറിന്‍റെ ഒരു ഭാഗമായി കിള്ളിയാറിലൂടെ കടന്നുവരുന്ന ആമയിഴഞ്ചാൻ തോട് മാറുന്നുണ്ട്. ടിഎസ് കനാൽ എന്നറിയപ്പെടുന്ന തിരുവിതാംകൂർ സ്റ്റേറ്റ് കനാലിന്‍റെ ഭാഗമായാണ് രാജഭരണകാലത്ത് ഈ കനാൽ നിർമിച്ചത്.

1993 ൽ ഇതു ദേശീയ ജലപാതയുടെ ഭാഗമായി. കോവളം, തിരുവന്ന പുറം,വർക്കല, കൊല്ലം . കായംകുളം , ചേർത്തല, വൈക്കം, ചമ്പക്കര , കൊടുങ്ങല്ലൂർ കനോലിക്കനാൽ . പയ്യോളി, മാഹി കനാലുകൾ എന്നിവ വഴിയാണ് ഈ പാത ബേക്കലിൽ എത്തുന്നത്.

കോവളത്തുനിന്ന് ബേക്കലിലേക്കുള്ള ദൂരം റോഡുവഴിയും ജലമാർഗവും ഏതാണ്ട് 580 കിലോമീറ്ററിനടുത്ത് വരും. എന്നാൽ ഇപ്പോൾ തുറക്കുന്ന ആക്കുളം ചേറ്റുവ ഭാഗത്ത് ദൈർഘ്യം റോഡിനേകാൾ കുറവാണ്. ട്രാഫിക് പ്രശ്നങ്ങൾ ഇല്ലാത്തതിനാൽ സ്പീഡ് ബോട്ടിൽ 10 മണിക്കൂറിൽ താഴെ മതി

തൃശൂരിലെ ചേറ്റുവ വരെയുള്ള 280 കിലോമീറ്റര്‍ കനാല്‍ പാത ഫെബ്രുവരി 26 ന് വൈകുന്നേരം 4.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതിയുടെ ഭാഗമായി ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വിഭാഗം പൂര്‍ത്തീകരിച്ച വിവിധ പദ്ധതികളുടെയും ചിലക്കൂര്‍ വിനോദസഞ്ചാര പദ്ധതിയുടെയും ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും.

വര്‍ക്കലയിലെ ചിലക്കൂര്‍ ബീച്ച് പാര്‍ക്കില്‍ നടക്കുന്ന ചടങ്ങില്‍ വി. ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി മുഖ്യാതിഥിയായിരിക്കും.സംസ്ഥാന സര്‍ക്കാരിന്‍റെയും കൊച്ചിന്‍ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡിന്‍റെയും (സിയാല്‍) സംയുക്ത സംരംഭമായ കേരള വാട്ടര്‍വേയ്സ് ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡ് (ക്വില്‍) ആണ് വെസ്റ്റ് കോസ്റ്റ് കനാല്‍ നവീകരണ പദ്ധതി നടപ്പിലാക്കുന്നത്.

39 പുഴകള്‍, കായലുകള്‍, കനാലുകള്‍ എന്നിവയെ ഏകോപിപ്പിച്ചുകൊണ്ട് 11 ജില്ലകളെ ബന്ധിപ്പിക്കുന്ന കോവളം-ബേക്കല്‍ പാതയെ ചരക്കുനീക്കത്തിനും ടൂറിസത്തിനും തുല്യപ്രാധാന്യം നല്‍കിക്കൊണ്ട് 24 മണിക്കൂറും ഗതാഗതയോഗ്യമായ ആധുനിക ജലപാതയായി വികസിപ്പിച്ചുവരികയാണ്.

വര്‍ക്കലയിലെ ചരിത്രപ്രസിദ്ധമായ ചിലക്കൂര്‍ തുരങ്കത്തിന്‍റെ നവീകരണഋ1വും വിനോദസഞ്ചാര കേന്ദ്രീകൃത സൗന്ദര്യവല്‍ക്കരണവും സിയാല്‍ നടപ്പാക്കുകയാണ്. ടൂറിസം പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ശ്രീനാരായണ ഗുരുവിന്‍റെ ജീവിതവും സന്ദേശവും, കേരള ചരിത്രം, സാംസ്കാരിക പൈതൃകം എന്നിവ ചിത്രീകരിക്കുന്ന ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ഉ്പ്പെടുത്തിക്കൊണ്ടുള്ള ഇലക്ട്രിക് ബോട്ടും സിയാല്‍ പുറത്തിറക്കും.

616 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള കോവളം-ബേക്കല്‍ ജലപാത പദ്ധതി രാജ്യത്തെ തന്നെ അതുല്യമായ പദ്ധതിയാണെന്ന് ക്വില്‍ ഡയറക്ടര്‍ എസ്. സുഹാസ് പറഞ്ഞു. സംസ്ഥാന ജലപാതയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി തൃശൂര്‍-കാട്ടൂര്‍ ഭാഗത്തെ മധുരംപള്ളിയില്‍ അഞ്ച് കിലോമീറ്റര്‍ പരിധിയില്‍ വീതിയും ആഴവും കൂട്ടി. തൃപ്രയാര്‍, കണ്ടശാങ്കടവ്, ഏനാമാവ് എന്നിവിടങ്ങളില്‍ മൂന്ന് ബോട്ട് ജെട്ടികളുടെ നിര്‍മാണം ആരംഭിച്ചു. ആക്കുളത്തിനും കൊല്ലത്തിനും ഇടയില്‍ നാല് ബോട്ട് ജെട്ടികള്‍ സ്ഥാപിച്ചു.

കോഴിക്കോട്, കുറ്റ്യാടി, നാദാപുരം, വടകര എന്നീ മണ്ഡലങ്ങളെ ബന്ധിപ്പിക്കുന്ന വടകര-മാഹി കനാലിനു കുറുകെയുള്ള വെങ്ങോലി പാലം പൂര്‍ത്തിയായി. പാര്‍വതി പുത്തനാര്‍ കനാലിനു കുറുകെ നിര്‍മിച്ച കരിക്കകം സ്റ്റീല്‍ ലിഫ്റ്റിംഗ് പാലം കമ്മീഷന്‍ ചെയ്തു.

ഇന്‍ലാന്‍ഡ് നാവിഗേഷന്‍ വകുപ്പ് പൂര്‍ത്തിയാക്കിയ വിവിധ പദ്ധതികളായ കോഴിക്കോടുള്ള മൂഴിക്കല്‍ ലോക്ക്-കം-ബ്രിഡ്ജ്, തിരുവനന്തപുരത്തെ സെന്‍റ് ആന്‍ഡ്രൂസ് പാലം, ദേശീയ ജലപാത മാനദണ്ഡങ്ങള്‍ പാലിക്കുന്ന വടകര-മാഹി കനാലിന്‍റെ 14 കിലോമീറ്റര്‍ ഭാഗം എന്നിവയും പ്രവര്‍ത്തനക്ഷമമാണ്. കോഴിക്കോട് കോട്ടപ്പള്ളി പാലത്തിന്‍റെ നിര്‍മാണം ഉടന്‍ ആരംഭിക്കും.

കനാല്‍ വികസന പരിപാടിയുടെ ഭാഗമായി 95.6 കോട രൂപയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി ലഭിച്ചു. വര്‍ക്കല വെസ്റ്റ് കോസ്റ്റ് കനാല്‍ - റീച്ച് 1, റീച്ച് 2, കഠിനംകുളം വെസ്റ്റ് കോസ്റ്റ് കനാല്‍ റീച്ച്, വടകര-മാഹി കനാല്‍ - ആദ്യ റീച്ച്, ചിറയിന്‍കീഴ് കടകം പാലം എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. ഈ പ്രവൃത്തികളും ശിവഗിരി തുരങ്കത്തിന്‍റെ വടക്കുവശത്തെ ആഴം കൂട്ടല്‍ ജോലികളും പുരോഗമിക്കുന്നുണ്ട്.

Education

കേ​ന്ദ്ര സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ നാ​ലു​വ​ര്‍​ഷ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ടീ​ച്ച​ര്‍ എ​ഡ്യു​ക്കേ​ഷ​ന്‍ പ്രോ​ഗ്രാം

കാ​​​സ​​​ര്‍​ഗോ​​​ഡ്: പെ​​​രി​​​യ ആ​​​സ്ഥാ​​​ന​​​മാ​​​യു​​​ള്ള കേ​​​ര​​​ള കേ​​​ന്ദ്ര സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ല്‍ നാ​​​ലു​​​വ​​​ര്‍​ഷ ഇ​​​ന്‍റ​​​ഗ്രേ​​​റ്റ​​​ഡ് ടീ​​​ച്ച​​​ര്‍ എ​​​ഡ്യു​​​ക്കേ​​​ഷ​​​ന്‍ പ്രോ​​​ഗ്രാ​​​മി​​​ന് (ഐ​​​ടി​​​ഇ​​​പി) ഇ​​​പ്പോ​​​ള്‍ അ​​​പേ​​​ക്ഷി​​​ക്കാം.

രാ​​​ജ്യ​​​ത്തെ വി​​​വി​​​ധ സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലേ​​​ക്കും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്കും നാ​​​ഷ​​​ണ​​​ല്‍ ടെ​​​സ്റ്റിം​​​ഗ് ഏ​​​ജ​​​ന്‍​സി (എ​​​ന്‍​ടി​​​എ) ന​​​ട​​​ത്തു​​​ന്ന പൊ​​​തു​​​പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യാ​​​യ നാ​​​ഷ​​​ണ​​​ല്‍ കോ​​​മ​​​ണ്‍ എ​​​ന്‍​ട്ര​​​ന്‍​സ് ടെ​​​സ്റ്റ് (എ​​​ന്‍​സി​​​ഇ​​​ടി) വ​​​ഴി​​​യാ​​​ണ് കേ​​​ര​​​ള കേ​​​ന്ദ്ര​​​സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യി​​​ലും പ്ര​​​വേ​​​ശ​​​നം.

ബി​​​എ​​​സ്‌​​​സി ബി​​​എ​​​ഡ് ഫി​​​സി​​​ക്സ്, ബി​​​എ​​​സ്‌​​​സി ബി​​​എ​​​ഡ് സു​​​വോ​​​ള​​​ജി, ബി​​​എ ബി​​​എ​​​ഡ് ഇം​​​ഗ്ലീ​​​ഷ്, ബി​​​എ ബി​​​എ​​​ഡ് ഇ​​​ക്ക​​​ണോ​​​മി​​​ക്സ്, ബി​​​കോം ബി​​​എ​​​ഡ് എ​​​ന്നീ പ്രോ​​​ഗ്രാ​​​മു​​​ക​​​ളാ​​​ണ് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ന​​​ട​​​ത്തു​​​ന്ന​​​ത്. ബി​​​കോം ബി​​​എ​​​ഡി​​​ന് 50ഉം ​​​മ​​​റ്റു​​​ള്ള​​​വ​​​യ്ക്ക് 25 വീ​​​ത​​​വും സീ​​​റ്റു​​​ക​​​ളാ​​​ണു​​​ള്ള​​​ത്. പ്ല​​​സ്ടു​​​വാ​​​ണ് നാ​​​ലു​​​വ​​​ര്‍​ഷം കൊ​​​ണ്ട് ബി​​​രു​​​ദ​​​വും ബി​​​എ​​​ഡും ല​​​ഭി​​​ക്കു​​​ന്ന പ്രോ​​​ഗ്രാ​​​മു​​​ക​​​ളു​​​ടെ യോ​​​ഗ്യ​​​ത.

https://exams.nta.nic.in/ncet/ സ​​​ന്ദ​​​ര്‍​ശി​​​ച്ച് മാ​​​ര്‍​ച്ച് 10 രാ​​​ത്രി 11.50 വ​​​രെ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ ന​​​ല്‍​കാം. മാ​​​ര്‍​ച്ച് 11നു ​​​രാ​​​ത്രി 11.50 വ​​​രെ ഫീ​​​സ് അ​​​ട​​​ക്കാം. മാ​​​ര്‍​ച്ച് 12 മു​​​ത​​​ല്‍ 14 വ​​​രെ തീ​​​യ​​​തി​​​ക​​​ളി​​​ല്‍ അ​​​പേ​​​ക്ഷ​​​യി​​​ലെ തെ​​​റ്റു​​​തി​​​രു​​​ത്താ​​​നു​​​ള്ള അ​​​വ​​​സ​​​ര​​​മു​​​ണ്ടാ​​​കും.

എ​​​ന്‍​ടി​​​എ ഹെ​​​ല്‍​പ്പ് ഡെ​​​സ്‌​​​ക്: 01140759000, ഇ-​​​മെ​​​യി​​​ല്‍: [email protected]. കൂ​​​ടു​​​ത​​​ല്‍ വി​​​വ​​​ര​​​ങ്ങ​​​ള്‍​ക്ക് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല വെ​​​ബ്സൈ​​​റ്റ് www.cukerala.ac.in അ​​​ല്ലെ​​​ങ്കി​​​ല്‍ എ​​​ന്‍​ടി​​​എ വെ​​​ബ്സൈ​​​റ്റ് www.nta.ac.in സ​​​ന്ദ​​​ര്‍​ശി​​​ക്കു​​​ക.

Kerala

ബം​ഗ​ളൂ​രു-മം​ഗ​ളൂ​രു റൂ​ട്ടി​ൽ മ​ല​ബാ​റി​ലൂ​ടെ പു​തി​യ വ​ന്ദേ​ഭാ​ര​ത്

പ​​​ര​​​വൂ​​​ർ: ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽനി​​​ന്ന് കേ​​​ര​​​ളം വ​​​ഴി മം​​​ഗ​​​ളൂ​​​രു​​​വി​​​ലേ​​​ക്ക് പു​​​തി​​​യ വ​​​ന്ദേഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് പ​​​രി​​​ഗ​​​ണ​​​ന​​​യി​​​ലെ​​​ന്ന് റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യം. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്ന് പു​​​റ​​​പ്പെ​​​ട്ട് പാ​​​ല​​​ക്കാ​​​ട്, കോ​​​ഴി​​​ക്കോ​​​ട്, ക​​​ണ്ണൂ​​​ർ, കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​ഴി​​​യാ​​​യി​​​രി​​​ക്കും ഈ ​​​പു​​​തി​​​യ സെ​​​മി- ഹൈ ​​​സ്പീ​​​ഡ് ട്രെ​​​യി​​​ൻ ന​​​ട​​​ത്തു​​​ക. ഇ​​​ത് സൗ​​​ത്ത് വെ​​​സ്റ്റ് റെ​​​യി​​​ൽ​​​വേ സോ​​​ണി​​​ലാ​​​യി​​​രി​​​ക്കും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ക​​​യെ​​​ന്ന് റെ​​​യി​​​ൽ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ന്ന​​​ത ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ സൂ​​​ച​​​ന ന​​​ൽ​​​കി.

ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കാ​​​ൻ വൈ​​​കി​​​യ സു​​​പ്ര​​​ധാ​​​ന പാ​​​ത​​​യാ​​​യി​​​രു​​​ന്നു ബം​​​ഗ​​​ളൂ​​​രു - മം​​​ഗ​​​ളൂ​​​രു പാ​​​ത. ഭൂ​​​മി​​​ശാ​​​സ്ത്ര​​​പ​​​ര​​​മാ​​​യ സ​​​ങ്കീ​​​ർ​​​ണ​​​ത​​​ക​​​ൾ കാ​​​ര​​​ണ​​​മാ​​​ണ് റൂ​​​ട്ടി​​​ൽ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണം പൂ​​​ർ​​​ത്തി​​​യാ​​​ക്കു​​​ന്ന ജോ​​​ലി​​​ക​​​ൾ വൈ​​​കി​​​യ​​​ത്. ഇ​​​പ്പോ​​​ൾ വൈ​​​ദ്യു​​​തീ​​​ക​​​ര​​​ണ ജോ​​​ലി​​​ക​​​ൾ പൂ​​​ർ​​​ണ​​​മാ​​​യ​​​തി​​​നു ശേ​​​ഷ​​​മു​​​ള്ള സു​​​ര​​​ക്ഷാ സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ​​​ക്ക് കാ​​​ക്കു​​​ക​​​യാ​​​ണ് ഈ ​​​പാ​​​ത.

ഈ ​​​സ​​​ർ​​​ട്ടി​​​ഫി​​​ക്കേ​​​ഷ​​​നു​​​ക​​​ൾ ല​​​ഭി​​​ച്ച് ക​​​ഴി​​​ഞ്ഞാ​​​ൽ ഉ​​​ട​​​ൻ പാ​​​ത​​​യി​​​ലൂ​​​ടെ വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​ൻ സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കാ​​​നാ​​​ണ് മ​​​ന്ത്രാ​​​ല​​​യം ത​​​യാ​​​റെ​​​ടു​​​പ്പു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യി​​​ട്ടു​​​ള്ള​​​ത്.

നി​​​ല​​​വി​​​ൽ ക​​​ർ​​​ണാ​​​ട​​​ക​​​യി​​​ൽ 22 വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​നു​​​ക​​​ൾ (11 ജോ​​​ഡി​​​ക​​​ൾ) സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്. ഇ​​​വ​​​യി​​​ൽ ഏ​​​ഴ് ജോ​​​ഡി​​​ക​​​ൾ ബം​​​ഗ​​​ളൂ​​​രു കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചാ​​​ണ് ഓ​​​ടു​​​ന്ന​​​ത്. ബം​​​ഗ​​​ളൂ​​​രു​​​വി​​​ൽ നി​​​ന്നു​​​ള്ള എ​​​ട്ടാ​​​മ​​​ത്തെ ജോ​​​ഡി സ​​​ർ​​​വീ​​​സ് ആ​​​യി​​​രി​​​ക്കും മം​​​ഗ​​​ളൂരു​​​വി​​​ലേ​​​ക്കു​​​ള്ള വ​​​ന്ദേ​​​ഭാ​​​ര​​​ത് ട്രെ​​​യി​​​ൻ.

പു​​​തി​​​യ ബം​​​ഗ​​​ളൂ​​​രു - മം​​​ഗ​​​ളൂ​​​രു വ​​​ന്ദേ​​​ഭാ​​​ര​​​ത് എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​ൻ ഈ ​​​ര​​​ണ്ട് ന​​​ഗ​​​ര​​​ങ്ങ​​​ൾ​​​ക്ക് മ​​​ധ്യേ​​​യു​​​ള്ള യാ​​​ത്രാസ​​​മ​​​യം ഗ​​​ണ്യ​​​മാ​​​യി കു​​​റ​​​യ്ക്കു​​​മെ​​​ന്നും റെ​​​യി​​​ൽ​​​വേ മ​​​ന്ത്രാ​​​ല​​​യ​​​ത്തി​​​ലെ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ പ​​​റ​​​ഞ്ഞു.

Kerala

കാ​സ​ർ​ഗോ​ഡ് കേ​ര​ള​ത്തി​ന്‍റെ സോ​ളാ​ര്‍ ഹ​ബ് ആ​യി മാ​റും: പി​ണ​റാ​യി വി​ജ​യ​ൻ

കാ​ഞ്ഞ​ങ്ങാ​ട്: കാ​സ​ർ​ഗോ​ഡ് കേ​ര​ള​ത്തി​ന്‍റെ സോ​ളാ​ര്‍ ഹ​ബ് ആ​യി മാ​റു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ചീ​മേ​നി, പെ​ര്‍​ദാ​ല എ​സ്റ്റേ​റ്റു​ക​ളി​ലെ സോ​ളാ​ര്‍ വൈ​ദ്യു​ത നി​ല​യ​ങ്ങ​ളു​ടെ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്തി​ക​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി.

നി​ല​വി​ൽ‌ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ൽ പൈ​വ​ളി​ഗെ​യി​ലും അ​മ്പ​ല​ത്ത​റ​യി​ലും ക​രി​ന്ത​ള​ത്തും സോ​ളാ​ര്‍ പാ​ര്‍​ക്കു​ക​ളു​ണ്ട്. ചീ​മേ​നി​യി​ലും പെ​ർ​ദാ​ല​യും കൂ​ടി സൗ​രോ​ർ​ജ വൈ​ദ്യു​ത നി​ല​യം വ​രു​ന്ന​തോ​ടെ കാ​സ​ർ​ഗോ​ഡ് കേ​ര​ള​ത്തി​ന്‍റെ സോ​ളാ​ര്‍ ഹ​ബ് ആ​യി മാ​റു​മെ​ന്ന് പി​ണ​റാ​യി വി​ജ​യ​ൻ പ​റ​ഞ്ഞു.

എ​സ്റ്റേ​റ്റു​ക​ളി​ല്‍ ബാ​റ്റ​റി സ്റ്റോ​റേ​ജോ​ടു​കൂ​ടി​യ 110 മെ​ഗാ​വാ​ട്ട് സോ​ളാ​ര്‍ നി​ല​യം സ്ഥാ​പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. ചീ​മേ​നി എ​സ്റ്റേ​റ്റി​ല്‍ 80 മെ​ഗാ​വാ​ട്ട് നി​ല​യ​വും പെ​ര്‍​ദാ​ല എ​സ്റ്റേ​റ്റി​ല്‍ 30 മെ​ഗാ​വാ​ട്ട് നി​ല​യ​വു​മാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.

നാ​ല് മു​ത​ല്‍ എ​ട്ട് മ​ണി​ക്കൂ​ര്‍ വ​രെ വൈ​ദ്യു​തി ല​ഭ്യ​മാ​ക്കു​ന്ന നി​ല​യി​ലാ​ണ് പ​ദ്ധ​തി​യെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. ഇ​ത് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ വ​ട​ക്ക​ന്‍ മ​ല​ബാ​റി​ന്‍റെ വി​ക​സ​ന കു​തി​പ്പി​ന് ഊ​ര്‍​ജം പ​ക​രു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

District News

കാസർഗോഡിന് ഒന്നുമില്ല പുതിയത്

സ്വന്തം ലേഖകൻ

കാ​സ​ര്‍​ഗോ​ഡ്: സം​സ്ഥാ​ന ബ​ജ​റ്റി​ലെ നൂ​ത​ന​പ​ദ്ധ​തി​ക​ളി​ലൊ​ന്നും ഇ​ടം നേ​ടാ​തെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ല. ജി​ല്ല​യു​ടെ ചി​ര​കാ​ല സ്വ​പ്‌​ന​മാ​യ മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന് നാ​മ​മാ​ത്ര​മാ​യ തു​ക​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. കാ​സ​ര്‍​ഗോ​ഡ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പു​തി​യ നാ​ലു മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ള്‍​ക്കും കൂ​ടി നീ​ക്കി​വ​ച്ചി​രി​ക്കു​ന്ന​ത് വെ​റും 57.09 കോ​ടി രൂ​പ മാ​ത്ര​മാ​ണ്. ക​ഴി​ഞ്ഞ​ത​വ​ണ ഗ​വ. എ​ന്‍​ജി​നി​യ​റിം​ഗ് കോ​ള​ജ് സ്ഥാ​പി​ക്കു​മെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​തെ​ങ്കി​ൽ ഇ​ത്ത​വ​ണ ഗ​വ. ന​ഴ്‌​സിം​ഗ് കോ​ള​ജാ​ണ് വാ​ഗ്ദാ​നം.

എ​ന്‍​ഡോ​സ​ള്‍​ഫാ​ന്‍ ദു​രി​ത​ബാ​ധി​ത​ര്‍​ക്കാ​യി അ​നു​വ​ദി​ച്ച 17 കോ​ടി രൂ​പ പ​തി​വാ​യി അ​വ​ര്‍​ക്ക് പെ​ന്‍​ഷ​ന്‍ ന​ല്‍​കാ​നാ​യി മാ​ത്രം അ​നു​വ​ദി​ക്കു​ന്ന തു​ക​യാ​ണ്. കാ​സ​ര്‍​ഗോ​ഡ് വി​ക​സ​ന പാ​ക്കേ​ജി​ന് 80 കോ​ടി മാ​ത്ര​മാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. പെ​രി​യ എ​യ​ര്‍​സ്ട്രി​പ്പി​ന് തു​ക അ​നു​വ​ദി​ക്കു​ന്ന പ​തി​വ് ഇ​ത്ത​വ​ണ​യും തെ​റ്റി​ച്ചി​ല്ല. 1.10 കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​ത​വ​ണ 50 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​രു​ന്നെ​ങ്കി​ലും ഡി​പി​ആ​ര്‍ ത​യാ​റാ​ക്കു​ക​യോ പ്രാ​രം​ഭ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ആ​രം​ഭി​ക്കാ​നോ നാ​ളി​തു​വ​രെ​യാ​യി സാ​ധി​ച്ചി​ട്ടി​ല്ല. ക​യ്യൂ​ര്‍ ചൂ​ട്ടേ​ന്‍​പാ​റ ടൂ​റി​സം പ​ദ്ധ​തി, പ​ട​ന്ന തെ​ക്കേ​ക്കാ​ട് റി​വ​ര്‍​സൈ​ഡ് പാ​ര്‍​ക്ക്, ച​ന്തേ​ര റെ​യി​ല്‍ ഓ​വ​ര്‍ ബ്രി​ഡ്ജ്, അ​ഴി​ത്ത​ല ടൂ​റി​സം ര​ണ്ടാം​ഘ​ട്ടം എ​ന്നി​വ ബ​ജ​റ്റി​ല്‍ ഇ​ടം​നേ​ടി.

മ​ല​യോ​ര​ത്തി​ന് റോ​ഡു​ക​ള്‍ മാ​ത്രം

റോ​ഡു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​നു​ള്ള തു​ക മാ​ത്ര​മാ​ണ് മ​ല​യോ​ര​ത്തി​ന് ബ​ജ​റ്റി​ല്‍ ല​ഭി​ച്ച​ത്. മ​ല​യോ​ര​ത്ത് പേ​രി​നു പോ​ലും പു​തി​യൊ​രു പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. ചീ​മേ​നി-​കു​ന്നും​കൈ റോ​ഡി​ലെ കാ​ന​ത്തും​പൊ​യി​ല്‍ പാ​ലം നി​ര്‍​മാ​ണ​ത്തി​ന് അ​ഞ്ചു​കോ​ടി, പാ​ണ​ത്തൂ​ര്‍- ക​ല്ല​പ്പ​ള്ളി റോ​ഡ്, കാ​ലി​ക്ക​ട​വ്-​കു​റു​ഞ്ചേ​രി-​പ​ര​പ്പ​ച്ചാ​ല്‍ റോ​ഡ് എ​ന്നി​വ​യ്ക്ക് ര​ണ്ടു​കോ​ടി വീ​ത​വും പാ​ണ​ത്തൂ​ര്‍- കു​ണ്ടു​പ്പ​ള്ളി-​റാ​ണി​പു​രം റോ​ഡ്, പെ​രി​യ​ങ്ങാ​നം-​കു​റു​ഞ്ചേ​രി-​കാ​ലി​ക്ക​ട​വ് റോ​ഡ്, അ​ട്ടേ​ങ്ങാ​നം-​നാ​യി​ക്ക​യം റോ​ഡ് എ​ന്നി​വ​യ്ക്ക് ഒ​രു കോ​ടി വീ​ത​വും അ​നു​വ​ദി​ച്ചു.

കാ​ക്ക​ട​വ്-​ബെ​ഡൂ​ര്‍- ക​മ്പ​ല്ലൂ​ര്‍ റോ​ഡ്, വ​ര​ക്കാ​ട്- ഏ​ച്ചി​പ്പൊ​യി​ല്‍ -മ​ണ്ഡ​പം റോ​ഡ്, മാ​ങ്ങോ​ട്-​ന​ര​മ്പ​ച്ചേ​രി- ക​ണ്ണ​ന്‍​കു​ന്ന് റോ​ഡ് എ​ന്നി​വ​യും ബ​ജ​റ്റി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ട്. അ​യ്യ​ങ്കാ​വ്-​പാ​ല​ച്ചു​രം​ത​ട്ട്-​അ​രി​ങ്ക​ല്ല്-​വീ​ട്ടി​യാ​ടി-​പ​ര​പ്പ റോ​ഡ്, പാ​ത്തി​ക്ക​ര-​ആ​ന​മ​ഞ്ഞ​ള്‍ റോ​ഡ്, കു​ണ്ടു​ക​ണ്ടം-​മ​ഠ​പ്പു​ര റോ​ഡ്, കോ​യ​ത്ത​ടു​ക്കം-​പു​ലി​ക്ക​ട​വ്-​മാ​ന​ടു​ക്കം റോ​ഡ്, ബ​ളാ​ല്‍- മ​രു​തും​കു​ളം-​ചു​ള്ളി​യോ​ടി റോ​ഡ്, കോ​ളി​ച്ചാ​ല്‍-​പ്രാ​ന്ത​ര്‍​കാ​വ്-​പാ​റ​ക്ക​ട​വ് റോ​ഡ്, ബ​ളാ​ല്‍- രാ​ജ​പു​രം റോ​ഡ് എ​ന്നി​വ​യു​ടെ അ​ഭി​വൃ​ദ്ധി​പ്പെ​ടു​ത്ത​ലി​നു ടോ​ക്ക​ണ്‍ തു​ക അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ക​രി​ച്ചേ​രി പു​ഴ​യി​ല്‍ ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജി​ന് 13 കോ​ടി

ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​മ്പി​ലാ​ടി-​മാ​ട്ട റോ​ഡി​ല്‍ ക​രി​ച്ചേ​രി പു​ഴ​യി​ല്‍ ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജ് നി​ര്‍​മി​ക്കു​ന്ന​തി​ന് 13 കോ​ടി വ​ക​യി​രു​ത്തി. അ​മ്പി​ലാ​ടി​യി​ല്‍ നി​ല​വി​ലു​ള്ള തൂ​ക്കു​പാ​ലം കാ​ല​പ്പ​ഴ​ക്ക​ത്താ​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.
ചെ​ക്ക് ഡാം ​കം ബ്രി​ഡ്ജ് യാ​ഥാ​ര്‍​ഥ്യ​മാ​കു​ന്ന​തോ​ടെ ബേ​ഡ​ഡു​ക്ക പ​ഞ്ചാ​യ​ത്തി​ലെ അ​മ്പി​ലാ​ടി, വാ​വ​ടു​ക്കം തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ നി​ന്നും ക​ല്യോ​ട്ട് സ്‌​കൂ​ളി​ലേ​ക്കും കാ​ഞ്ഞ​ങ്ങാ​ട് പ​ട്ട​ണ​ത്തി​ലേ​ക്കും എ​ളു​പ്പ​ത്തി​ല്‍ ഗ​താ​ഗ​തം സാ​ധ്യ​മാ​കും. ചെ​ക്ക് ഡാം ​പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടെ ഈ ​പ്ര​ദേ​ശ​ങ്ങ​ളി​ലെ കാ​ര്‍​ഷി​ക കാ​ര്‍​ഷി​കേ​ത​ര ജ​ല​സേ​ച​ന​ത്തി​നും ഗു​ണ​ക​ര​മാ​കു​മെ​ന്നും സി.​എ​ച്ച്. കു​ഞ്ഞ​മ്പു എം​എ​ല്‍​എ പ​റ​ഞ്ഞു.

പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​ങ്ങ​ള്‍

കാ​ഞ്ഞ​ങ്ങാ​ട് ഫു​ട്‌​ഓ​വ​ര്‍ ബ്രി​ഡ്ജ് നി​ര്‍​മാ​ണ​ത്തി​നു ര​ണ്ടു​കോ​ടി
കാ​ഞ്ഞ​ങ്ങാ​ട് ടൗ​ണ്‍​ഹാ​ള്‍ നി​ര്‍​മാ​ണ​ത്തി​നാ​യി ര​ണ്ടു​കോ​ടി
കാ​ഞ്ഞ​ങ്ങാ​ട് ദേ​ശീ​യ പൈ​തൃ​ക ഇ​ട​നാ​ഴി, സാം​സ്‌​കാ​രി​ക സ​മു​ച്ച​യം നി​ര്‍​മാ​ണ​ത്തി​നാ​യി ഒ​രു കോ​ടി
സം​യോ​ജി​ത പു​ന​ര​ധി​വാ​സ​ഗ്രാ​മ​ങ്ങ​ള്‍ പ​ദ്ധ​തി​ക്ക് 10 കോ​ടി
വ്യ​വ​സാ​യ​പാ​ര്‍​ക്കു​ക​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ന​ത്തി​ന് 2.50 കോ​ടി
ചെ​റു​കി​ട​തു​റ​മു​ഖ​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​വി​ക​സ​ത്തി​ന് അ​ഞ്ചു​കോ​ടി
പി​എ​സ്‌​സി ജി​ല്ലാ ഓ​ഫീ​സ് കെ​ട്ടി​ട​നി​ര്‍​മാ​ണ​ത്തി​ന് 5.24 കോ​ടി
നീ​ലേ​ശ്വ​രം ഇ​എം​എ​സ് ടൗ​ണ്‍​ഹാ​ള്‍ നി​ര്‍​മാ​ണ​ത്തി​ന് അ​ഞ്ചു​കോ​ടി
കോ​ട്ട​പ്പു​റം ഹൗ​സ് ബോ​ട്ട് ടെ​ര്‍​മി​ന​ല്‍ മു​ത​ല്‍ ക​വ്വാ​യി കാ​യ​ലി​ലൂ​ടെ ത​യ്യ​ല്‍ സൗ​ത്ത് വ​രെ സ​ര്‍​വീ​സ് ന​ട​ത്താ​ന്‍ ക​റ്റ​മ​റൈ​ന്‍ ബോ​ട്ട് വാ​ങ്ങു​ന്ന​തി​ന് ഒ​രു കോ​ടി
നീ​ലേ​ശ്വ​രം ബ്ലോ​ക്ക് ഓ​ഫീ​സ്-​പാ​ലാ​യി റെ​ഗു​ലേ​റ്റ​ര്‍ കം ​ബ്രി​ഡ്ജ്-​കൂ​ക്കോ​ട്ട്-​ക​യ്യൂ​ര്‍ റോ​ഡ് എ​ന്നി​വ​യ്ക്ക് ര​ണ്ടു കോ​ടി
പ​ര​പ്പ-​ദേ​ലം​പാ​ടി-​ഊ​ജം​പാ​ടി റോ​ഡി​ന് 28 കോ​ടി
ക​ക്കാ​ട്ട് സ്‌​കൂ​ള്‍ സ്റ്റേ​ഡി​യം നി​ര്‍​മാ​ണ​ത്തി​ന് ഒ​രു കോ​ടി
മ​ഞ്ചേ​ശ്വ​രം മ​ത്സ്യ​ബ​ന്ധ​ന തു​റ​മു​ഖ​ത്ത് ചെ​റി​യ ജെ​ട്ടി നി​ര്‍​മാ​ണ​ത്തി​ന് ഒ​രു കോ​ടി
കു​മ്പ​ള ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഫി​ഷ്‌​ലാ​ന്‍​ഡിം​ഗ് സെ​ന്‍റ​റി​ന് ഒ​രു കോ​ടി

Kerala

കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, ഇ​ടു​ക്കി ജി​ല്ല​ക​ളി​ൽ നി​യ​മ​നംകി​ട്ടി​യാ​ൽ ഇ​നി 10 വ​ർ​ഷ​ത്തേ​ക്ക് മാ​റ്റ​മി​ല്ല

കാ​​​സ​​​ർ​​​ഗോ​​​ഡ്: കാ​​​സ​​​ർ​​​ഗോ​​​ഡ്, വ​​​യ​​​നാ​​​ട്, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ലെ സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ ക്ഷാ​​​മം പ​​​രി​​​ഹ​​​രി​​​ക്കാ​​​ൻ പു​​​തി​​​യ നി​​​യ​​​മ​​​ന വ്യ​​​വ​​​സ്ഥ​​​യു​​​മാ​​​യി സ​​​ർ​​​ക്കാ​​​ർ.

ഈ ​​​ജി​​​ല്ല​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ എ​​​ഴു​​​തി നി​​​യ​​​മ​​​നം നേ​​​ടു​​​ന്ന​​​വ​​​ർ​​​ക്കു കു​​​റ​​​ഞ്ഞ​​​ത് 10 വ​​​ർ​​​ഷ​​​ത്തേ​​​ക്ക് മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു സ്ഥ​​​ലം​​​മാ​​​റ്റം, വ​​​ർ​​​ക്കിം​​​ഗ് അ​​​റേ​​​ഞ്ച്‌​​​മെ​​​ന്‍റ്, ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​ൻ, മ്യൂ​​​ച്വ​​​ൽ ട്രാ​​​ൻ​​​സ്ഫ​​​ർ എ​​​ന്നി​​​വ അ​​​നു​​​വ​​​ദി​​​ക്കി​​​ല്ലെ​​​ന്നാ​​ണു പു​​​തി​​​യ ച​​​ട്ടം. ഈ ​​​വ്യ​​​വ​​​സ്ഥ പി​​​എ​​​സ്‌​​​സി വി​​​ജ്ഞാ​​​പ​​​ന​​​ത്തി​​​ൽ​​ത്ത​​ന്നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തും. ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ക്കു​​​ന്ന സ​​​മ​​​യ​​​ത്തു​​​ത​​​ന്നെ ആ​​​വ​​​ശ്യ​​​മെ​​​ങ്കി​​​ൽ ഇ​​​തു സം​​​ബ​​​ന്ധി​​​ച്ച് ഉ​​​ദ്യോ​​​ഗാ​​​ർ​​​ഥി​​​ക​​​ളി​​​ൽ​​​നി​​​ന്നു സ​​​മ്മ​​​ത​​​പ​​​ത്ര​​​വും എ​​​ഴു​​​തി​​​ വാ​​​ങ്ങും.

10 വ​​​ർ​​​ഷ കാ​​​ല​​​യ​​​ള​​​വി​​​നി​​​ടെ ഇ​​​വ​​​ർ​​​ക്കു ല​​​ഭി​​​ക്കു​​​ന്ന സ്ഥാ​​​ന​​​ക്ക​​​യ​​​റ്റ​​​വും അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ൽ​​ത്ത​​​ന്നെ പ​​​രി​​​മി​​​ത​​​പ്പെ​​​ടു​​​ത്തും. താ​​​ര​​​ത​​​മ്യേ​​​ന മ​​​ത്സ​​​രം കു​​​റ​​​ഞ്ഞ ഈ ​​​ജി​​​ല്ല​​​ക​​​ൾ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് പി​​​എ​​​സ്‌​​​സി പ​​​രീ​​​ക്ഷ​​​യെ​​​ഴു​​​തി നി​​​യ​​​മ​​​നം നേ​​​ടി​​​യ​​​തി​​​നു ശേ​​​ഷം പെ​​​ട്ടെ​​​ന്നു​​​ത​​​ന്നെ മ​​​റ്റു ജി​​​ല്ല​​​ക​​​ളി​​​ലേ​​​ക്കു സ്ഥ​​​ലം​​​മാ​​​റ്റം വാ​​​ങ്ങി​​​പ്പോ​​​കു​​​ന്ന​​​ത് ഒ​​​ഴി​​​വാ​​​ക്കു​​​ക​​​യാ​​​ണു ല​​​ക്ഷ്യം.

ഈ ​​​മൂ​​​ന്നു ജി​​​ല്ല​​​ക​​​ളി​​​ലെ​​​യും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ക്ഷാ​​​മം സം​​​ബ​​​ന്ധി​​​ച്ച് ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ സം​​​ഘ​​​ട​​​ന​​​ക​​​ളു​​​മാ​​​യി ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ന​​​ട​​​ത്തി​​​യ ച​​​ർ​​​ച്ച​​​ക​​​ളു​​​ടെ​​​കൂ​​​ടി അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണു പു​​​തി​​​യ വ്യ​​​വ​​​സ്ഥ​​​ക​​​ൾ കൊ​​​ണ്ടു​​​വ​​​രാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്.

Kerala

കു​മ്പ​ള​യി​ലെ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ച; കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: കു​മ്പ​ള​യി​ലെ അ​ഭി​ഭാ​ഷ​ക​യു​ടെ വീ​ട്ടി​ലെ ക​വ​ർ​ച്ച​യി​ൽ കു​പ്ര​സി​ദ്ധ മോ​ഷ്ടാ​വ് പി​ടി​യി​ൽ. ക​ർ​ണാ​ട​ക സ്വ​ദേ​ശി ക​ല​ന്ത​ർ ഇ​ബ്രാ​ഹി​മാ​ണ് പി​ടി​യി​ലാ​യ​ത്. ക​ർ​ണാ​ട​ക​യി​ൽ നി​ന്നാ​ണ് മ​ഞ്ചേ​ശ്വ​രം പോ​ലീ​സ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്. 

ഇ​യാ​ൾ 25 കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. നാ​യ്ക്കാ​പ്പ് സ്വ​ദേ​ശി അ​ഡ്വ. ചൈ​ത്ര​യു​ടെ വീ​ട്ടി​ൽ നി​ന്ന് 29 പ​വ​ൻ സ്വ​ർ​ണ​വും വെ​ള്ളി​യാ​ഭ​ര​ണ​ങ്ങ​ളു​മാ​ണ് ക​വ​ർ​ന്ന​ത്. ജ​നു​വ​രി18​ന് ചൈ​ത്ര​യും കു​ടും​ബ​വും ക്ഷേ​ത്ര ഉ​ത്സ​വ​ത്തി​ന് പോ​യ​പ്പോ​ഴാ​ണ് സം​ഭ​വം.

വീ​ടി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ വാ​തി​ല്‍ ത​ക​ര്‍​ത്ത് അ​ക​ത്ത് ക​ട​ന്ന മോ​ഷ്ടാ​വ് അ​ല​മാ​ര​ക​ളി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 29 പ​വ​ന്‍ സ്വ​ര്‍​ണം, കാ​ല്‍​ല​ക്ഷം രൂ​പ വി​ല​വ​രു​ന്ന വെ​ള്ളി ആ​ഭ​ര​ണ​ങ്ങ​ള്‍, 5000 രൂ​പ എ​ന്നി​വ കൈ​ക്ക​ലാ​ക്കി​യാ​ണ് ര​ക്ഷ​പ്പെ​ട്ട​ത്. 

നെ​ക്ലേ​സ്, വ​ള​ക​ള്‍, മോ​തി​ര​ങ്ങ​ള്‍, ബ്രേ​സ്‌​ലെ​റ്റ്, വ​ലി​യ മാ​ല, ക​മ്മ​ല്‍, കു​ട്ടി​ക​ളു​ടെ മാ​ല, കു​ട്ടി​ക​ളു​ടെ സ്വ​ര്‍​ണ​വ​ള, ക​ല്ലു​വ​ച്ച മാ​ല തു​ട​ങ്ങി​യ സ്വ​ര്‍​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. 

സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന ബ​ന്ധു​വി​ന്‍റെ വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​തി​ന്‍റെ സ്വ​ർ​ണം കൂ​ടി ചൈ​ത്ര​യു​ടെ വീ​ട്ടി​ൽ സൂ​ക്ഷി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നു. ഡി​സം​ബ​റി​ലാ​ണ് വി​വാ​ഹ നി​ശ്ച​യം ക​ഴി​ഞ്ഞ​ത്. മൊ​ത്തം 31,67,000 രൂ​പ​യു​ടെ ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കി​യി​രു​ന്നു.

Kerala

കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി

കാ​സ​ര്‍​ഗോ​ഡ്: പാ​ലാ​വ​യ​ല്‍ മ​ലാ​ങ്ക​ട​വി​ല്‍ നി​ന്നും കൂ​റ്റ​ൻ രാ​ജ​വെ​മ്പാ​ല​യെ പി​ടി​കൂ​ടി. മ​ലാ​ങ്ക​ട​വ് ടൗ​ണി​നു സ​മീ​പം സു​നി​ല്‍ കു​ട്ട​ങ്ക​ലി​ന്‍റെ പു​ര​യി​ട​ത്തി​ലൂ​ടെ ഒ​ഴു​കു​ന്ന തോ​ട്ടി​ല്‍ കു​ളി​ക്കാ​നി​റ​ങ്ങി​യ​വ​രാ​ണ് പാ​മ്പി​നെ ക​ണ്ട​ത്.

തു​ട​ർ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ഭീ​മ​ന​ടി​യി​ലെ ഫോ​റ​സ്റ്റ് ഓ​ഫീ​സി​ലെ ജി​ഷ്ണു, അ​നൂ​പ്, സൗ​ര​വ് എ​ന്നി​വ​ര്‍ പാ​മ്പി​നെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഈ​സ്റ്റ് എ​ളേ​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് മു​ത്തോ​ലി, വാ​ര്‍​ഡ് അം​ഗം ജോ​ളി പേ​ണ്ടാ​നം എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി.

Kerala

പ​ട​ക്ക നി​ര്‍​മാ​ണ​ശാ​ല​യി​ല്‍ പൊ​ട്ടി​ത്തെ​റി; ര​ണ്ടു​ പേ​ര്‍​ക്ക് പ​രി​ക്ക്

കാ​​​സ​​​ര്‍​ഗോ​​​ഡ്: കു​​​മ്പ​​​ള അ​​​ന​​​ന്ത​​​പു​​​രം വ്യ​​​വ​​​സാ​​​യ എ​​​സ്റ്റേ​​​റ്റി​​​ലെ പ​​​ട​​​ക്ക​​​നി​​​ര്‍​മാ​​​ണ​​​ശാ​​​ല​​​യി​​​ല്‍ വ​​​ന്‍ പൊ​​​ട്ടി​​​ത്തെ​​​റി. ര​​​ണ്ടു​ പേ​​​ര്‍​ക്ക് പ​​​രി​​​ക്കേ​​റ്റു.

അ​​​ന​​​ന്ത​​​പു​​​രം സ്വ​​​ദേ​​​ശി പി. ​​​മു​​​ഹ​​​മ്മ​​​ദ്കു​​​ഞ്ഞി​​​യു​​​ടെ റെ​​​ഡ് ഫോ​​​ര്‍​ട്ട് പ​​​ട​​​ക്ക നി​​​ര്‍​മാ​​​ണ​​​ശാ​​​ല​​​യി​​​ലാ​​​ണു സ്‌​​​ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​ത്. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ പ​​​ത്തോ​​​ടെ​​​യാ​​​ണു സം​​​ഭ​​​വം. ഇ​​​വി​​​ടെ ജോ​​​ലി​​​യി​​​ലേ​​​ര്‍​പ്പെ​​​ട്ടി​​​രു​​​ന്ന ത​​​മി​​​ഴ്‌​​​നാ​​​ട് ശി​​​വ​​​കാ​​​ശി സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ ശ​​​ങ്ക​​​ര്‍, ക​​​റു​​​പ്പു​​​സാ​​​മി എ​​​ന്നി​​​വ​​​ര്‍​ക്കാ​​​ണു പ​​​രി​​​ക്കേ​​​റ്റ​​​ത്.

സ്‌​​​ഫോ​​​ട​​​ന​​​മു​​​ണ്ടാ​​​യ​​​പ്പോ​​​ൾ ഇ​​​വ​​​ര്‍ പു​​​റ​​​ത്തേ​​​ക്കു ചാ​​​ടി​​​യ​​​തി​​​നാ​​​ല്‍ പ​​​രി​​​ക്ക് ഗു​​​രു​​​ത​​​ര​​​മ​​​ല്ല. മി​​​ക്‌​​​സിം​​​ഗ് യൂ​​​ണി​​​റ്റ്, അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളു​​​ടെ സ്റ്റോ​​​ര്‍, ഫി​​​നി​​​ഷിം​​​ഗ് ഷെ​​​ഡ് തു​​​ട​​​ങ്ങി 25 ഓ​​​ളം ഷെ​​​ഡു​​​ക​​​ളാ​​​ണ് അ​​​വി​​​ടെ​​​യു​​​ള്ള​​​ത്. പു​​​റ​​​ത്ത് കൂ​​​ട്ടി​​​യി​​​ട്ട വേ​​​സ്റ്റി​​​ല്‍നി​​​ന്നു തീ ​​​പ​​​ട​​​ര്‍​ന്ന​​​താ​​​ണ് കാ​​​ര​​​ണ​​​മെ​​​ന്ന് ക​​​രു​​​തു​​​ന്നു. ഒ​​​രു ഷെ​​​ഡി​​​ലും പ്രാ​​​ഥ​​​മി​​​ക അ​​​ഗ്‌​​​നി​​​ര​​​ക്ഷാ ഉ​​​പ​​​ക​​​ര​​​ണ​​​മാ​​​യ ഫ​​​യ​​​ര്‍ എ​​​ക്‌​​​സ്റ്റിം​​​ഗ്യു​​​ഷ​​​ര്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​ഗ്‌​​​നി​​​ര​​​ക്ഷാ വ​​​കു​​​പ്പി​​​ന്‍റെ എ​​​ന്‍​ഒ​​​സി ഇ​​​ല്ലാ​​​തെ​​​യാ​​ണു പ​​​ട​​​ക്ക​​​നി​​​ര്‍​മാ​​​ണ​​​ശാ​​​ല പ്ര​​​വ​​​ര്‍​ത്തി​​​ക്കു​​​ന്ന​​​ത്.

എ​​​ത്ര​​​ത്തോ​​​ളം വെ​​​ടി​​​മ​​​രു​​​ന്ന് സൂ​​​ക്ഷി​​​ച്ചി​​​രു​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ ക​​​ണ​​​ക്കു ല​​​ഭ്യ​​​മാ​​​യി​​​ട്ടി​​​ല്ല. ജി​​​ല്ലാ ഫ​​​യ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍ മൂ​​​സ വ​​​ട​​​ക്കേ​​​തി​​​ലി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ല്‍ കാ​​​സ​​​ര്‍​ഗോ​​​ഡ്, ഉ​​​പ്പ​​​ള നി​​​ല​​​യ​​​ങ്ങ​​​ളി​​​ല്‍ നി​​​ന്നെ​​​ത്തി​​​യ നാ​​​ലു യൂ​​​ണി​​​റ്റ് അ​​​ഗ്‌​​​നി​​​ര​​​ക്ഷാ​​​സേ​​​ന​​​യാ​​​ണ് തീ ​​​അ​​​ണ​​​ച്ച​​​ത്.

സീ​​​നി​​​യ​​​ര്‍ ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് റെ​​​സ്‌​​​ക്യൂ ഓ​​​ഫീ​​​സ​​​ര്‍ എം.​​​എം. റ​​​ഫീ​​​ഖ്, ഫ​​​യ​​​ര്‍ ആ​​​ന്‍​ഡ് റെ​​​സ്‌​​​ക്യൂ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രാ​​​യ ടി. ​​​അ​​​മ​​​ല്‍​രാ​​​ജ്, എ​​​സ്. അ​​​ഭി​​​ലാ​​​ഷ്, വി.​​​കെ. ഷൈ​​​ജു, രാ​​​ജേ​​​ഷ് പാ​​​വൂ​​​ര്‍, ടി.​​​എ​​​സ്. ശ​​​ര​​​ണ്‍, എ​​​സ്. മു​​​ഹ​​​മ്മ​​​ദ് ഷാ​​​ഫി, ടി.​​​എ​​​സ്. മു​​​ര​​​ളീ​​​ധ​​​ര​​​ന്‍, കെ.​​​വി. അ​​​ഭി​​​ജി​​​ത്, വി. ​​​മ​​​ഹേ​​​ഷ്, ബി.​​​ആ​​​ര്‍. അ​​​തു​​​ല്‍, വി.​​​എ​​​സ്. ശ്രീ​​​ജി​​​ത്, ഹോം​​​ഗാ​​​ര്‍​ഡു​​​മാ​​​രാ​​​യ സു​​​ഭാ​​​ഷ്, പ്ര​​​ദീ​​​പ്, ര​​​തീ​​​ഷ് എ​​​ന്നി​​​വ​​​രും സം​​​ഘ​​​ത്തി​​​ല്‍ ഉ​​​ണ്ടാ​​​യി​​​രു​​​ന്നു.

Kerala

ഹൈ​​​ടെ​​​ക് ആ​​​ട് ഫാ​​​മി​​നു തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ത്ത​​​ന്നെ ക​​​ല്ലു​​​ക​​​ടി

കു​​​ണ്ടം​​​കു​​​ഴി (കാസർഗോഡ്): ഏ​​​റെ കൊ​​​ട്ടി​​​ഘോ​​​ഷി​​​ച്ച് തു​​​ട​​​ങ്ങി​​​യ ബേ​​​ഡ​​​ഡു​​​ക്ക​​​യി​​​ലെ ഹൈ​​​ടെ​​​ക് ആ​​​ട് ഫാ​​​മി​​നു തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ത്ത​​​ന്നെ ക​​​ല്ലു​​​ക​​​ടി. വി​​​വി​​​ധ ഇ​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി ഇ​​​വി​​​ടെ​​​യെ​​​ത്തി​​​ച്ച മ​​​ല​​​ബാ​​​റി ഇ​​​ന​​​ത്തി​​​ൽ​​​പ്പെ​​​ട്ട 37 ആ​​​ടു​​​ക​​​ൾ രോ​​​ഗം ബാ​​​ധി​​​ച്ച് ച​​​ത്തു. ശ്വാ​​​സ​​​കോ​​​ശ​​​ത്തെ ബാ​​​ധി​​​ക്കു​​​ന്ന ആ​​​ട് വ​​​സ​​​ന്ത രോ​​​ഗം ബാ​​​ധി​​​ച്ചാ​​​ണ് ഇ​​​വ ച​​​ത്ത​​​തെ​​​ന്നാ​​​ണു സൂ​​​ച​​​ന.

കോ​​​ഴി​​​ക്കോ​​​ട്ടു​​​നി​​​ന്നു കൊ​​​ണ്ടു​​​വ​​​ന്ന ഒ​​​രാ​​​ടി​​​നാ​​​ണ് ആ​​​ദ്യം രോ​​​ഗ​​​ബാ​​​ധ ക​​​ണ്ട​​​ത്. തൊ​​​ട്ടു​​​പി​​​ന്നാ​​​ലെ അ​​​ത് മ​​​റ്റു​​​ള്ള​​​വ​​​യി​​​ലേ​​​ക്കും വ്യാ​​​പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ഒ​​​ന്ന​​​ര​​​മാ​​​സം മു​​​മ്പ് മ​​​ന്ത്രി ജെ. ​​​ചി​​​ഞ്ചു​​​റാ​​​ണി ഫാ​​​മി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച സ​​​മ​​​യ​​​ത്ത് വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്നാ​​​യി 81 ആ​​​ടു​​​ക​​​ളെ​​​യാ​​​ണ് ആ​​​ദ്യ​​​ഘ​​​ട്ട​​​മാ​​​യി ഇ​​​വി​​​ടെ എ​​​ത്തി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​തി​​​ൽ 37 എ​​​ണ്ണം ച​​​ത്ത​​​തോ​​​ടെ 44 എ​​​ണ്ണം മാ​​​ത്ര​​​മാ​​​ണ് അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​ത്.

സാ​​​ധാ​​​ര​​​ണ ഫാ​​​മു​​​ക​​​ളി​​​ലേ​​​ക്കു വി​​​വി​​​ധ​​​യി​​​ട​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നാ​​​യി ആ​​​ടു​​​ക​​​ളെ​​​യും കോ​​​ഴി​​​ക​​​ളെ​​​യും മ​​​റ്റും കൊ​​​ണ്ടു​​​വ​​​രു​​​മ്പോ​​​ൾ ര​​​ണ്ടാ​​​ഴ്ച ക്വാ​​​റ​​​ന്‍റൈ​​നി​​​ൽ പ്ര​​​ത്യേ​​​കം താ​​​മ​​​സി​​​പ്പി​​​ച്ച​​​തി​​​നു ശേ​​​ഷം മാ​​​ത്ര​​​മേ മ​​​റ്റു​​​ള്ള​​​വ​​​യു​​​മാ​​​യി ഇ​​​ട​​​പ​​​ഴ​​​കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കാ​​​വൂ എ​​​ന്നാ​​​ണു കീ​​​ഴ്‌വഴ​​​ക്കം. എ​​​ന്നാ​​​ൽ ബേ​​​ഡ​​​ഡു​​​ക്ക ഫാ​​​മി​​​ൽ ഇ​​​ത് പാ​​​ലി​​​ക്കാ​​​തെ തു​​​ട​​​ക്ക​​​ത്തി​​​ൽ​​​ത്ത​​​ന്നെ എ​​​ല്ലാ ആ​​​ടു​​​ക​​​ളെ​​​യും ഒ​​​രു​​​മി​​​ച്ചാ​​​ക്കി​​​യ​​​താ​​​ണ് ഒ​​​രാ​​​ടി​​​നു നേ​​​ര​​​ത്തേ​​​യു​​​ണ്ടാ​​​യി​​​രു​​​ന്ന രോ​​​ഗ​​​ബാ​​​ധ മ​​​റ്റു​​​ള്ള​​​വ​​​യി​​​ലേ​​​ക്കും പ​​​ക​​​രാ​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്.

ഫാ​​​മി​​​ൽ ആ​​​ടു​​​ക​​​ളെ പാ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നാ​​​യി അ​​​ഞ്ച് കൂ​​​ടു​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​​നാ​​​ണ് പ​​​ദ്ധ​​​തി​​​രേ​​​ഖ​​​യി​​​ൽ ഉ​​​ദ്ദേ​​​ശി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഒ​​​രു കൂ​​​ടി​​​ന്‍റെ മാ​​​ത്രം പ​​​ണി പൂ​​​ർ​​​ത്തി​​​യാ​​​യ​​​പ്പോ​​​ഴാ​​​ണ് ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​നു മു​​​മ്പ് ധൃ​​​തി​​​പി​​​ടി​​​ച്ച് ഉ​​​ദ്ഘാ​​​ട​​​നം ന​​​ട​​​ത്തി​​​യ​​​ത്. 200 ആ​​​ടു​​​ക​​​ളെ വ​​​രെ പാ​​​ർ​​​പ്പി​​​ക്കാ​​​വു​​​ന്ന കൂ​​​ടാ​​​ണ് ഇ​​​ത്. ആ​​​ദ്യ​​​ഘ​​​ട്ട​​​ത്തി​​​ൽ കൊ​​​ണ്ടു​​​വ​​​ന്ന എ​​​ല്ലാ ആ​​​ടു​​​ക​​​ളെ​​​യും ഈ ​​​ഒ​​​രേ​​​യൊ​​​രു കൂ​​​ട്ടി​​​ൽ​​ത്ത​​​ന്നെ പാ​​​ർ​​​പ്പി​​​ച്ച​​​താ​​​ണ് രോ​​​ഗ​​​ബാ​​​ധ പ​​​ട​​​രാ​​​നി​​​ട​​​യാ​​​ക്കി​​​യ​​​ത്.

ഇ​​​പ്പോ​​​ൾ രോ​​​ഗ​​​ബാ​​​ധ നി​​​യ​​​ന്ത്ര​​​ണാ​​​ധീ​​​ന​​​മാ​​​ണെ​​​ന്നും അ​​​വ​​​ശേ​​​ഷി​​​ക്കു​​​ന്ന​​​വ​​​യ്ക്ക് രോ​​​ഗ​​​മി​​​ല്ലെ​​​ന്നു​​​മാ​​​ണ് ഫാം ​​​അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​യു​​​ന്ന​​​ത്. കേ​​​ര​​​ള ലൈ​​​വ് സ്റ്റോ​​​ക്ക് ഡെവ​​​ല​​​പ്മെ​​​ന്‍റ് ബോ​​​ർ​​​ഡ് മു​​​ഖേ​​​ന​​​യാ​​​ണ് ഇ​​​വി​​​ടേ​​​ക്ക് ആ​​​ടു​​​ക​​​ളെ എ​​​ത്തി​​​ച്ച​​​ത്. എ​​​ന്നാ​​​ൽ ആ​​​ടു​​​ക​​​ളെ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്ത് കൊ​​​ണ്ടു​​​വ​​​രു​​​ന്ന​​​തി​​​നു​​​മു​​​മ്പ് അ​​​വ​​​യ്ക്ക് പ​​​രി​​​ശോ​​​ധ​​​ന​​​ക​​​ൾ ന​​​ട​​​ത്തി​​​യി​​​രു​​​ന്നി​​​ല്ലെ​​​ന്നാ​​​ണ് ഇ​​​പ്പോ​​​ൾ വ്യ​​​ക്ത​​​മാ​​​കു​​​ന്ന​​​ത്.

Kerala

കാസർഗോട്ട് വയോധികയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം ഹൃദയാഘാതം

കാ​സ​ർ​ഗോ​ഡ്: ക​രി​ന്ത​ള​ത്ത് വ​യോ​ധി​ക മ​രി​ച്ച​ത് ഹൃ​ദ​യാ​ഘാ​തം മൂ​ല​മെ​ന്ന് പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​ന്ന​ര ദി​വ​സ​ത്തെ പ​ഴ​ക്ക​മു​ണ്ടെ​ന്നും റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

ശ​നി​യാ​ഴ്ച​യാ​ണ് ക​രി​ന്ത​ള​ത്ത് താ​മ​സി​ക്കു​ന്ന ല​ക്ഷ്മി​യു​ടെ മൃ​ത​ദേ​ഹം വീ​ടി​നു​ള്ളി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​യ​ൽ​വാ​സി​ക​ളാ​ണ് മൃ​ത​ദേ​ഹം ആ​ദ്യം ക​ണ്ട​ത്. ല​ക്ഷ്മി ഒ​റ്റ​യ്ക്കാ​ണ് താ​മ​സി​ക്കു​ന്ന​ത്.

വീ​ടി​ന്റെ പി​ൻ​വാ​തി​ൽ തു​റ​ന്നു കി​ട​ക്കു​ന്ന നി​ല​യി​ലും വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച​താ​യും ക​ണ്ടെ​ത്തി​യി​രു​ന്നു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ അ​ട​ക്കം എ​ത്തി സ്ഥ​ല​ത്ത് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തി​യി​രു​ന്നു.

Kerala

കാ​സ​ർ​ഗോ​ഡ് വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി; അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

കാ​സ​ർ​ഗോ​ഡ്: ക​രി​ന്ത​ള​ത്ത് വ​യോ​ധി​ക​യെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ല​ക്ഷ്മി​കു​ട്ടി അ​മ്മ (80) ആ​ണ് മ​രി​ച്ച​ത്. അ​ടു​ക്ക​ള​യി​ൽ ക​മി​ഴ്ന്ന് കി​ട​ക്കു​ന്ന നി​ല​യി​ൽ ആ​യി​രു​ന്നു മൃ​ത​ദേ​ഹം. ല​ക്ഷ്മി​കു​ട്ടി അ​മ്മ വീ​ട്ടി​ൽ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.

വീ​ട്ടി​ലെ മെ​യി​ൻ സ്വി​ച്ച് ഓ​ഫ് ചെ​യ്ത് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ച്ച നി​ല​യി​ലാ​യി​രു​ന്നു. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ അ​ടു​ക്ക​ള​യു​ടെ വാ​തി​ൽ തു​റ​ന്നു​കി​ട​ക്കു​ക​യാ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ പ​രി​ക്കേ​റ്റ പാ​ടു​ക​ളു​ണ്ടെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ൻ​ക്വ​സ്റ്റ് ന​ട​പ​ടി​ക​ൾ നാ​ളെ മാ​ത്ര​മേ ന​ട​ക്കു​ക​യു​ള്ളൂ. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​രും ഫോ​റ​ൻ​സി​ക് സം​ഘ​വും നാ​ളെ സം​ഭ​വ സ്ഥ​ലം പ​രി​ശോ​ധി​ക്കും.

ക​ഴി​ഞ്ഞ വ​ർ​ഷം വീ​ട്ടി​ൽ സ്വ​ർ​ണ ക​വ​ർ​ച്ച ന​ട​ന്നി​രു​ന്ന​താ​യും കേ​സി​ലെ പ്ര​തി​ക​ളെ ഇ​തു​വ​രെ പി​ടി​കൂ​ടി​യി​ട്ടി​ല്ലെ​ന്നും നാ​ട്ടു​കാ​ർ പ​റ​യു​ന്നു.

Kerala

കാ​സ​ർ​ഗോ​ഡ് നി​ന്ന് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം; പ്ര​തി​ക​ൾ പി​ടി​യി​ൽ

കാ​സ​ർ​ഗോ​ഡ്: ആ​ന്ധ്രാ​പ്ര​ദേ​ശ് ര​ജി​സ്ട്രേ​ഷ​ൻ കാ​റി​ലെ​ത്തി പ​ട്ടാ​പ്പ​ക​ൽ യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഘം പി​ടി​യി​ൽ. ഇ​ന്ന് ഉ​ച്ച​യോ​ടെ കാ​സ​ർ​ഗോ​ട്ടെ ഉ​ഡു​പ്പി ഹോ​ട്ട​ലി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്.

മേ​ൽ​പ്പ​റ​മ്പ് സ്വ​ദേ​ശി ഹ​നീ​ഫ​യെ ആ​ണ് സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. വി​വ​രം അ​റി​ഞ്ഞെ​ത്തി​യ കാ​സ​ർ​ഗോ​ഡ് ടൗ​ൺ പോ​ലീ​സ് ഉ​ട​ൻ ത​ന്നെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​രു​ന്നു. സം​ഘം ത​ല​പ്പാ​ടി വ​ഴി ആ​ന്ധ്ര​യി​ലേ​ക്ക് ക​ട​ക്കാ​ൻ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് ക​ർ​ണാ​ട​ക പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി​യി​രു​ന്നു.

തു​ട​ർ​ന്ന് ക​ർ​ണാ​ട​ക പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച കാ​ർ ഒ​രു ചെ​ക്ക് പോ​സ്റ്റി​ൽ നി​ന്നും ക​ണ്ടെ​ത്തി. പി​ന്നാ​ലെ ക​ർ​ണാ​ട​ക ഹാ​സ​നി​ൽ നി​ന്ന് സം​ഘ​ത്തെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു.

ആ​ന്ധ്രാ സ്വ​ദേ​ശി​ക​ളാ​യ നാ​ല് പേ​രെ പോ​ലീ​സ് പി​ടി​കൂ​ടി​യി​ട്ടു​ണ്ട്. ആ​ന്ധ്രാ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള വാ​ഹ​ന​വും ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. സാ​മ്പ​ത്തി​ക ഇ​ട​പാ​ടി​ലെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്നാ​ണ് ഹ​നീ​ഫ​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​ണ് വി​വ​രം. പ്ര​തി​ക​ളെ​യും യു​വാ​വി​നെ​യും രാ​ത്രി ത​ന്നെ കേ​ര​ള​ത്തി​ലെ​ത്തി​ക്കും.

 

Kerala

കാ​സ​ർ​ഗോ​ട്ട് യു​വാ​വി​നെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി; സം​ഘ​മെ​ത്തി​യ​ത് ആ​ന്ധ്ര ര​ജി​സ്ട്രേ​ഷ​ൻ കാ​റി​ൽ

കാ​സ​ർ​ഗോ​ഡ്: യു​വാ​വി​നെ പ​ട്ടാ​പ്പ​ക​ൽ കാ​റി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി പ​രാ​തി. ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ ഉ‍​ഡു​പ്പി ഹോ​ട്ട​ലി​ന് സ​മീ​പ​ത്താ​ണ് സം​ഭ​വം.

ആ​ന്ധ്ര ര​ജി​സ്‌​ട്രേ​ഷ​ൻ കാ​റാ​ണ് പ്ര​തി​ക​ൾ ഉ​പ​യോ​ഗി​ച്ച​തെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ൾ പ​റ​ഞ്ഞു. നാ​ലു​പേ​രാ​ണ് കാ​റി​ലു​ണ്ടാ​യി​രു​ന്ന​തെ​ന്നും AP40EU1277 ന​മ്പ​ർ വാ​ഹ​ന​ത്തി​ലാ​ണ് സം​ഘ​മെ​ത്തി​യ​തെ​ന്നും ദൃ​സാ​ക്ഷി​ക​ൾ പ​റ​യു​ന്നു.

സം​സ്ഥാ​ന അ​തി​ർ​ത്തി കേ​ന്ദ്രീ​ക​രി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. മം​ഗ​ളൂ​രു​വി​ലേ​ക്ക് ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ൾ ക​ട​ക്കാ​നു​ള്ള സാ​ധ്യ​ത പ​രി​ഗ​ണി​ച്ച് ക​ർ​ണാ​ട​ക പോ​ലീ​സു​മാ​യി സ​ഹ​ക​രി​ച്ച് അ​ന്വേ​ഷ​ണം ഊ​ർ​ജ്ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

 

Kerala

സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു

കാ​സ​ര്‍​ഗോ​ഡ്: സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച് പ​ത്താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി മ​രി​ച്ചു. കു​മ്പ​ള ബം​ബ്രാ​ണ ചൂ​രി​ത്ത​ടു​ക്ക​യി​ലെ റ​സാ​ഖ് - റം​സീ​ന ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ റി​സ്വാ​ന (15) ആ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് രാ​വി​ലെ​യാ​യി​രു​ന്നു അ​പ​ക​ടം. റി​സ്വാ​ന​യും കൂ​ട്ടു​കാ​രി​യും ചേ​ര്‍​ന്ന് സ്‌​കൂ​ട്ട​റി​ല്‍ ട്യൂ​ഷ​ന് പോ​കു​ന്ന​തി​നി​ടെ​യാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​ത്.

സ്‌​കൂ​ട്ട​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചെ​ങ്കി​ല്‍ ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.

 

 

District News

കാസർഗോഡ് ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിക്കുന്നു

പ്രസിദ്ധമായ ബേക്കൽ കോട്ടയിൽ വിനോദസഞ്ചാരികളുടെ തിരക്ക് വർധിച്ചുവരികയാണ്. സ്കൂൾ അവധിക്കാലം ആരംഭിച്ചതോടെ ഇതര ജില്ലകളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നും നിരവധി ആളുകളാണ് ബേക്കൽ കോട്ടയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്നത്. കോട്ടയുടെ മനോഹാരിതയും അറബിക്കടലിന്റെ വിശാലമായ കാഴ്ചകളും സഞ്ചാരികളെ ആകർഷിക്കുന്നു.

കോട്ടയോടനുബന്ധിച്ചുള്ള ബീച്ചുകളിലും പാർക്കുകളിലും തിരക്ക് അനുഭവപ്പെടുന്നുണ്ട്. അധികൃതർ സഞ്ചാരികൾക്കായി കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ശ്രദ്ധ പുലർത്തുന്നുണ്ട്. സുരക്ഷാ സംവിധാനങ്ങളും ശക്തിപ്പെടുത്തിയിട്ടുണ്ട്. ബേക്കൽ ടൂറിസം വികസനത്തിന് ഈ വർധിച്ചുവരുന്ന തിരക്ക് വലിയ മുതൽക്കൂട്ടാണ്.

കാസർഗോഡിന്റെ ടൂറിസം ഭൂപടത്തിൽ ബേക്കൽ കോട്ടയ്ക്ക് വലിയ പ്രാധാന്യമാണുള്ളത്. കോട്ടയുടെ ചരിത്രപരമായ പ്രാധാന്യം ഉൾക്കൊണ്ട് കൂടുതൽ വികസന പ്രവർത്തനങ്ങൾ നടത്തണമെന്നാണ് ടൂറിസം മേഖലയിലുള്ളവരുടെ ആവശ്യം. ഇത് ജില്ലയുടെ സാമ്പത്തിക ഉന്നമനത്തിനും സഹായകമാകും.

District News

കാസർഗോഡ് നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം; പരിഹാരമില്ലാതെ അധികൃതർ

കാസർഗോഡ് നഗരത്തിലെ ഗതാഗതക്കുരുക്ക് ദിനംപ്രതി രൂക്ഷമാവുകയാണ്. രാവിലെയും വൈകുന്നേരവും പ്രധാന റോഡുകളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ബസുകൾ, സ്വകാര്യവാഹനങ്ങൾ, ഓട്ടോറിക്ഷകൾ എന്നിവയെല്ലാം ഒരേസമയം റോഡിലിറങ്ങുമ്പോൾ മണിക്കൂറുകളോളം കാത്തുകിടക്കേണ്ട അവസ്ഥയാണ് യാത്രക്കാർക്ക്.

പ്രധാന ജംഗ്ഷനുകളിലെ സിഗ്നൽ സംവിധാനങ്ങളുടെ അപര്യാപ്തതയും റോഡിന്റെ വീതിക്കുറവുമാണ് ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സ്കൂൾ സമയങ്ങളിൽ ഇത് കൂടുതൽ വഷളാവുന്നു. കാൽനടയാത്രക്കാർക്കും ദുരിതമാണ്. പുതിയ ബൈപ്പാസ് റോഡുകൾ നിർമ്മിക്കുകയും നഗരത്തിലെ ഗതാഗത നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്താൽ മാത്രമേ ഈ പ്രശ്നത്തിന് ഒരു ശാശ്വത പരിഹാരം കാണാൻ സാധിക്കൂ.

ഈ വിഷയത്തിൽ അധികൃതരുടെ ഭാഗത്തുനിന്ന് കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്ന് പൊതുജനങ്ങൾക്കിടയിൽ വ്യാപകമായ പരാതിയുണ്ട്. ഗതാഗതക്കുരുക്ക് കാരണം നഗരത്തിലെ വ്യാപാര സ്ഥാപനങ്ങൾക്കും യാത്രക്കാർക്കും സമയനഷ്ടവും സാമ്പത്തിക നഷ്ടവും ഉണ്ടാക്കുന്നു. എത്രയും പെട്ടെന്ന് ഈ വിഷയത്തിൽ ശ്രദ്ധ ചെലുത്തി പരിഹാരം കാണണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Latest News

Corehub Up