Thu, 3 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Nedumkandam

Idukki

നെ​ടു​ങ്ക​ണ്ടം പ​ടി​ഞ്ഞാ​റേക്ക​വ​ല​യി​ൽ റോ​ഡ് കൈ​യേ​റ്റം; ഗ​താ​ഗ​ത ത​ട​സം രൂ​ക്ഷം

നെ​ടു​ങ്ക​ണ്ടം: പ​ടി​ഞ്ഞാ​റേക്ക​വ​ല​യി​ൽ പൊ​തു​മ​രാ​മ​ത്ത് റോ​ഡി​ന്‍റെ ഭാ​ഗം വ്യാ​പാ​ര ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് ദു​രി​ത​മാ​കു​ന്നു. റോ​ഡി​ൽ നോ​പാ​ർ​ക്കിം​ഗ് ബോ​ർ​ഡു​ക​ൾ സ്ഥാ​പി​ച്ചും വാ​ഹ​ന​ങ്ങ​ൾ പാ​ർ​ക്ക് ചെ​യ്തും റോ​ഡ് കൈ​യേ​റു​ന്ന​താ​യാ​ണ് പ​രാ​തി. ​പ്ര​ധാ​ന റോ​ഡി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാനെ​ന്ന പേ​രി​ൽ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന ട്രാ​ഫി​ക് കോ​ണു​ക​ളും മ​റ്റും വാ​ഹ​ന​ങ്ങ​ളു​ടെ സ​ഞ്ചാ​ര​ത്തി​ന് ത​ട​സം സൃ​ഷ്ടി​ക്കു​ക​യാ​ണ്.

തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ റോ​ഡി​ന്‍റെ വീ​തി കു​റ​യു​ന്ന​ത് ഗ​താ​ഗ​ത​ക്കു​രു​ക്കി​നും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​കു​ന്നു.​ പ​ടി​ഞ്ഞാ​റേക്ക​വ​ല​യി​ൽ വ്യാ​പാ​രസ്ഥാ​പ​ന​ങ്ങ​ളു​ടെ മു​ന്നി​ൽ റോ​ഡി​ലേ​ക്ക് സാ​ധ​ന​ങ്ങ​ളും മ​റ്റും ഇ​റ​ക്കി​വ​യ്ക്കു​ന്ന​തും വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​തും പ​തി​വാ​യ​തോ​ടെ കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ബുദ്ധിമുട്ടിലാണ്.

​റോ​ഡി​ലെ അ​ന​ധി​കൃ​ത കൈ​യേ​റ്റ​ങ്ങ​ളും ത​ട​സ​ങ്ങ​ളും പ​രി​ശോ​ധി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​ന​ധി​കൃ​ത ട്രാ​ഫി​ക് കോ​ണു​ക​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും ഗ​താ​ഗ​തം സു​ഗ​മ​മാ​ക്കാ​ൻ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പും പോ​ലീ​സും ത​ദ്ദേ​ശ സ്ഥാ​പ​ന അ​ധി​കൃ​ത​രും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും നാ​ട്ടു​കാ​രും യാ​ത്ര​ക്കാ​രും ആ​വ​ശ്യ​പ്പെ​ട്ടു.

District News

അ​ഴി​യാ​ത്ത കു​രു​ക്കി​ൽ നെ​ടു​ങ്ക​ണ്ട​ം ടൗൺ

നെടു​ങ്ക​ണ്ടം: അ​ഴി​യാ​ത്ത കു​രു​ക്കി​ൽ നെ​ടു​ങ്ക​ണ്ട​ത്തെ ഗ​താ​ഗ​തം. പ്ര​ഖ്യാ​പ​ന​ങ്ങ​ളും വാ​ഗ്ദാ​ന​ങ്ങ​ളും ഒ​രു​പാ​ടു​ണ്ടാ​യെ​ങ്കി​ലും താ​ലൂ​ക്കാ​സ്ഥാ​ന​മാ​യ നെ​ടു​ങ്ക​ണ്ടം ടൗ​ണി​ലെ സു​ഗ​മ​മാ​യ യാ​ത്ര​യ്ക്ക് ന​ട​പ​ടി​ക​ളൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. അ​ന​ധി​കൃ​ത പാ​ർ​ക്കിം​ഗി​ലും വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ​ഴി​യ​രി​കി​ലെ ടാ​ക്സി സ്റ്റാ​ൻ​ഡും അ​ല​ക്ഷ്യ​മാ​യ ഡ്രൈ​വിം​ഗും നെ​ടു​ങ്ക​ണ്ടം ടൗ​ണി​നെ വീ​ർ​പ്പു മു​ട്ടി​ക്കു​ക​യാ​ണ്.


മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ ഉ​ൾ​പ്പെ​ടെ അ​ൻ​പ​തി​ല​ധി​കം സ​ർ​ക്കാ​ർ-അ​ർ​ധസ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളും താ​ലൂ​ക്കാ​ശു​പ​ത്രി​യു​മു​ള്ള നെ​ടു​ങ്ക​ണ്ട​ത്തെ ഗ​താ​ഗ​ത​ക്കുരു​ക്കി​ന് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ഇ​തു​വ​രെ​യും ക​ഴി​ഞ്ഞി​ട്ടി​ല്ല. അ​ഞ്ച് റോ​ഡു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന കി​ഴ​ക്കേ​ക​വ​ല​യി​ലാ​ണ് ഏ​റ്റ​വും വ​ലി​യ പ്ര​തി​സ​ന്ധി.

പ്ര​ധാ​ന റോ​ഡു​ക​ളി​ൽനി​ന്നെ​ല്ലാം ഒ​രേ​സ​മ​യം എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ൾ കി​ഴ​ക്കേ ക​വ​ല​യി​ൽ കു​ടു​ങ്ങു​ന്ന​ത് പ​തി​വാ​ണ്. സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കും പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കും താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും തി​രി​യു​ന്ന ഇ​വി​ടെ സ്കൂ​ൾ, ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ ഗ​താ​ഗ​തം സ്തം​ഭി​ക്കു​ന്ന സ്ഥി​തി​യാ​ണ്. മു​ൻ​പ് ഹോം ​ഗാ​ർ​ഡിന്‍റെ സേ​വ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും നി​ല​വി​ൽ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കാ​ൻ ആ​രു​മി​ല്ല. അ​ല​ക്ഷ്യ​മാ​യി തി​രി​ക്കു​ന്ന വാ​ഹ​ന​ങ്ങ​ൾ ത​ർ​ക്ക​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​കു​ന്ന​തും പ​തി​വാ​ണ്.


കി​ഴ​ക്കേക​വ​ല​യി​ൽ ട്രാ​ഫി​ക് ഐ​ല​ൻ​ഡ് നി​ർ​മി​ക്കു​മെ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ൻ​പേ പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഇതുവരെ പ​ദ്ധ​തി ന​ട​പ്പാ​യി​ട്ടില്ല. നെ​ടു​ങ്ക​ണ്ട​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​യ സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ പ​രി​പാ​ടി​ക​ൾ ന​ട​ക്കു​മ്പോ​ൾ സ്ഥി​തി കൂ​ടു​ത​ൽ വ​ഷ​ളാ​കും. സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് മു​ൻ​പി​ൽ അ​ല​ക്ഷ്യ​മാ​യി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ടു​ന്ന​ത് വ്യാ​പാ​ര​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കാ​റു​ണ്ടെ​ന്നു വ്യാ​പാ​രി​ക​ൾ പ​റ​യു​ന്നു. ടൗ​ണി​ൽ ഭൂ​രി​ഭാ​ഗം മേ​ഖ​ല​ക​ളി​ലും ന​ട​പ്പാ​ത​ക​ൾ ഇ​ല്ലെ​ന്ന​തും പ്ര​തി​സ​ന്ധി​യാ​ണ്.

വ​ര​യി​ല്ല

ടൗ​ണി​ൽ എ​ത്തു​ന്ന കാ​ൽ​ന​ട​യാ​ത്ര​ക്കാ​ർ​ക്ക് യാ​തൊ​രു പ​രി​ഗ​ണ​ന​യു​മി​ല്ലാ​ത്ത രീ​തി​യി​ലാ​ണ് റോ​ഡു​ക​ൾ. ബ​സ് സ്റ്റോ​പ്പു​ക​ളി​ലും സീ​ബ്രാ ലൈ​നു​ക​ളി​ലും വ​ര​യു​ടെ പൊ​ടിപോ​ലു​മി​ല്ല. വ​ര​ക​ൾ നോ​ക്കി വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്താത്ത​തും തോ​ന്നി​യ പ​ടി ബ​സു​ക​ൾ നി​ർ​ത്തു​ന്ന​തും പ​തി​വാ​ണ്.

സ​ർ​വ​ക​ക്ഷിയോ​ഗം ചേരണം

ടൗ​ണി​ലെ ഗ​താ​ഗ​ത പ്ര​ശ്ന​ങ്ങ​ൾ​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ സ​ർ​വ​ക​ക്ഷി യോ​ഗം ചേ​ർ​ന്ന് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്ന​ത് നാ​ളു​ക​ളാ​യു​ള്ള ആ​വ​ശ്യ​മാ​ണ്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലു​ള്ള സ്റ്റാ​ൻ​ഡു​ക​ൾ ഏ​കീ​ക​രി​ക്കു​ന്ന​തി​നും വ​ൺ​വേ റോ​ഡു​ക​ൾ, ബ​സ് സ്റ്റോ​പ്പു​ക​ൾ​എ​ന്നി​വ ചി​ട്ട​പ്പെ​ടു​ത്തു​ന്ന​തി​നും പൊ​തു പാ​ർ​ക്കിം​ഗ് ക​ണ്ടെ​ത്തു​ന്ന​തി​നും സാധിച്ചാൽ ഗ​താ​ഗ​തത​ട​സം പ​രി​ഹ​രി​ക്കാ​ൻ ക​ഴി​യും.

പ്ര​തീ​ക്ഷ ബ​ജ​റ്റ് പ്ര​ഖ്യാ​പ​ന​ത്തി​ൽ

നെ​ടു​ങ്ക​ണ്ട​ത്ത് റിം​ഗ് റോ​ഡ് നി​ർ​മി​ക്കു​ന്ന​തി​ന് ര​ണ്ടു കോ​ടി രൂ​പ ബ​ജ​റ്റി​ൽ അ​നു​വ​ദി​ച്ച​താ​ണ് നി​ല​വി​ലെ ഏ​ക പ്ര​തീ​ക്ഷ. ജി​ല്ല​യി​ൽത​ന്നെ ഒ​രു പ​ദ്ധ​തി​ക്ക് അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന ഏ​റ്റ​വും ഉ​യ​ർ​ന്ന തു​ക​യാ​ണി​ത്. റിം​ഗ് റോ​ഡ് പൂ​ര്‍​ത്തി​യാ​യാ​ല്‍ നെ​ടു​ങ്ക​ണ്ട​ത്തെ ഗ​താ​ഗ​ത പ്ര​ശ്‌​ന​ങ്ങ​ള്‍ ഏ​റെ പ​രി​ഹ​രി​ക്ക​പ്പെ​ടും. സ്‌​കൂ​ള്‍ ജം​ഗ്ഷ​നി​ല്‍നി​ന്ന് ആ​രം​ഭി​ച്ച് ച​ക്ക​ക്കാ​നം വ​ഴി ബ​സ് സ്റ്റാ​ൻ​ഡി​നു സ​മീ​പം എ​ത്തു​ന്ന രീ​തി​യി​ലാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.
ത​ക​ർ​ന്നുകി​ട​ക്കു​ന്ന ക​രു​ണ ധ്യാ​നകേ​ന്ദ്രം - സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് പ​ള്ളി - പ​ടി​ഞ്ഞാ​റേ​ക്ക​വ​ല റോ​ഡ് വീ​തി കൂ​ട്ടി പു​ന​ർനി​ർ​മി​ക്കാ​നാ​യാ​ൽ ടൗ​ണി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക് ഒ​ഴി​വാ​ക്കി പ​ടി​ഞ്ഞാ​റേ​ക്ക​വ​ല​യി​ൽനി​ന്നു താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലേ​ക്കും സി​വി​ൽ സ്റ്റേ​ഷ​നി​ലേ​ക്കും ഏ​റ്റ​വും കു​റ​ഞ്ഞ ദൂ​ര​ത്തി​ൽ എ​ത്താ​ൻ ക​ഴി​യു​ന്ന ബൈ​പാ​സ് റോ​ഡാ​യി ഈ ​വ​ഴി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​ൻ ക​ഴി​യും.

District News

ഓ​പ്പ​റേ​ഷ​ന്‍ തു​ഫാ​ൻ നെ​ടു​ങ്ക​ണ്ട​ത്ത് മൂ​ന്നു യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍

 

നെ​ടു​ങ്ക​ണ്ടം: ഓ​പ്പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ ഭാ​ഗ​മാ​യി നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ വേ​ദ​ന സം​ഹാ​രി ഗു​ളി​ക​ക​ളും സി​റി​ഞ്ചു​ക​ളും ക​ഞ്ചാ​വു​മാ​യി മൂ​ന്ന് യു​വാ​ക്ക​ള്‍ പി​ടി​യി​ല്‍. ര​ണ്ടു കേ​സു​ക​ളി​ലാ​യാ​ണ് മൂ​ന്നു​പേ​ര്‍ പി​ടി​യി​ലാ​യ​ത്. 22 കാ​രാ​യ നെ​ടു​ങ്ക​ണ്ടം പു​ത​കി​ല്‍ പ്രാ​ഞ്ചി (​ഫ്രാ​ന്‍​സി​സ്), ചി​റ​ക്കു​ന്നേ​ല്‍ അ​ന്‍​സി​ല്‍, മ​ഞ്ഞ​പ്പാ​റ മ​ന്നി​ക്ക​ല്‍ ജി​ബി​ന്‍ എ​ന്നി​വ​രെ​യാ​ണ് നെ​ടു​ങ്ക​ണ്ടം എ​സ്​ഐ ലി​ജോ പി. ​മാ​ണി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

വ്യാ​ഴാ​ഴ്ച രാ​ത്രി നെ​ടു​ങ്ക​ണ്ടം ഉ​മ്മാ​ക്ക​ട ഭാ​ഗ​ത്ത് റോ​ഡ​രി​കി​ല്‍ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ല്‍ നി​ന്ന പ്രാ​ഞ്ചി, അ​ന്‍​സി​ല്‍ എ​ന്നി​വ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഇ​വ​രു​ടെ പ​ക്ക​ലു​ണ്ടാ​യി​രു​ന്ന ക​വ​റി​ല്‍നി​ന്നു ഗു​ളി​ക​യും സി​റി​ഞ്ചു​ക​ളും അ​ട​ങ്ങി​യ പാ​യ്ക്ക​റ്റു​ക​ളും ക​പ്പ​ള​ത്തി​ന്‍റെ ത​ണ്ട് ഘ​ടി​പ്പി​ച്ച കു​പ്പി​ക​ളും ക​ണ്ടെ​ടു​ത്ത​ത്. തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ള്‍ സോ​ഡി​യം ക്ലോ​റൈ​ഡ് ലാ​യ​നി​യി​ല്‍ ല​യി​പ്പി​ച്ചശേ​ഷം ശ​രീ​ര​ത്തി​ലേ​ക്ക് കു​ത്തി​വ​ച്ച് ല​ഹ​രി ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു ഇ​വ​രു​ടെ രീ​തി. ഇ​തി​നാ​യി വേ​ദ​ന കു​റ​ഞ്ഞ ഇ​ന്‍​സു​ലി​ന്‍ ഇ​ഞ്ച​ക്‌ഷ​ന്‍ സി​റി​ഞ്ചു​ക​ളാ​ണ് ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ക​വ​റി​ല്‍നി​ന്നു ക​ണ്ടെ​ടു​ത്ത സി​ഗ​ര​റ്റ്, ബീ​ഡി എ​ന്നി​വ​യി​ല്‍ ക​ഞ്ചാ​വ് നി​റ​ച്ചി​ട്ടു​ള്ള​താ​യും ക​ണ്ടെ​ത്തി. പ്ലാ​സ്റ്റി​ക് കു​പ്പി​യി​ല്‍ ക​പ്പ​ള​ത്ത​ണ്ട് ഘ​ടി​പ്പി​ച്ച് ക​ഞ്ചാ​വ് ക​ത്തി​ച്ച് വ​ലി​ക്കു​ന്ന​താ​യും യു​വാ​ക്ക​ള്‍ പ​റ​ഞ്ഞു. വേ​ദ​ന​സം​ഹാ​രി കു​ത്തി​വ​ച്ച​ശേ​ഷം ഇ​ങ്ങ​നെ ക​ഞ്ചാ​വ് വ​ലി​ച്ചാ​ല്‍ ര​ണ്ടു ദി​വ​സ​ത്തോ​ളം ല​ഹ​രി നി​ല്‍​ക്കു​മെ​ന്നും യു​വാ​ക്ക​ള്‍ പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

കാ​ന്‍​സ​ര്‍ ബാ​ധി​ത​ര്‍​ക്ക് കീ​മോ​തെ​റാ​പ്പി​ക്കുശേ​ഷം ന​ല്‍​കു​ന്ന ടാ​പെ​ന്‍റാ​ഡോ​ള്‍ എ​ന്ന വേ​ദ​ന​സം​ഹാ​രി ഗു​ളി​ക​ക​ളാ​ണ് ഇ​തി​നാ​യി ഇ​വ​ര്‍ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​ത്. ക​ട്ട​പ്പ​ന​യി​ലെ മെ​ഡി​ക്ക​ല്‍ സ്റ്റോ​റി​ല്‍നി​ന്നു​മാ​ണ് ഇ​വ​ര്‍ ഈ ​ഗു​ളി​ക വാ​ങ്ങി​യ​ത്. ഈ ​മെ​ഡി​ക്ക​ല്‍ സ്റ്റോ​ര്‍ അ​ട​യ്ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ദി​വാ​ക​ര്‍ എ​ന്ന​യാ​ളാ​ണ് 22,000 രൂ​പ ന​ല്‍​കി ഗു​ളി​ക വാ​ങ്ങാ​ന്‍ ഇ​വ​രെ പ​റ​ഞ്ഞ​യ​ച്ച​തെ​ന്നും പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചു.

ദി​വാ​ക​റി​നാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. രാ​ത്രി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഈ ​പ്ര​ദേ​ശ​ത്തു​നി​ന്നു​ത​ന്നെ മ​ഞ്ഞ​പ്പാ​റ സ്വ​ദേ​ശി ജി​ബി​നെ ക​ഞ്ചാ​വ് വ​ലി​ക്കു​ന്ന​തി​നിടെ പി​ടി​കൂ​ടി​യ​ത്. ഇ​യാ​ളും സം​ഘ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നാ​ണ് പോ​ലീസി​ന്‍റെ സം​ശ​യം.

പി​ടി​ച്ചെ​ടു​ത്ത ഗു​ളി​ക​ക​ള്‍ ഡ്ര​ഗ്സ് ക​ൺ​ട്രോ​ൾ വി​ഭാ​ഗ​ത്തി​ന് കൈ​മാ​റി. ഇ​വ​രു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കൂ​ടു​ത​ല്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ലും ശ​ക്ത​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ തു​ട​രു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

District News

ആവേശമായി നെ​ടു​ങ്ക​ണ്ടം ഫെ​സ്റ്റ്

നെ​ടു​ങ്ക​ണ്ടം: ജ​ന​പ​ങ്കാ​ളി​ത്തം​കൊ​ണ്ട് ശ്ര​ദ്ധേ​യ​മാ​യി മാ​റു​ക​യാ​ണ് പ​ഞ്ചാ​യ​ത്തും പൗ​രാ​വ​ലി​യും ചേ​ര്‍​ന്ന് ന​ട​ത്തു​ന്ന നെ​ടു​ങ്ക​ണ്ടം ഫെ​സ്റ്റ്. ഏ​ഴി​ന് ആ​രം​ഭി​ച്ച ഫെ​സ്റ്റ് നാ​ല് ദി​വ​സം പി​ന്നി​ടു​മ്പോ​ള്‍ കാ​ല്‍ ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ഫെ​സ്റ്റ് ന​ഗ​റി​ലെ​ത്തി​യ​ത്. വി​നോ​ദ​വും വി​ജ്ഞാ​ന​വും ക​ലാ​പ​രി​പാ​ടി​ക​ളു​മാ​ണ് ഫെ​സ്റ്റി​ന്‍റെ ആ​ക​ര്‍​ഷ​ണം.

നെ​ടു​ങ്ക​ണ്ടം ഗ​വ. വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ട്, ഫ​യ​ര്‍ സ്റ്റേ​ഷ​ന്‍ ഗ്രൗ​ണ്ട്, സ​ഹ്യ​ദ​ര്‍​ശ​ന്‍ പാ​ര്‍​ക്ക് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യാ​ണ് ഫ്ള​വ​ര്‍​ഷോ, പ്ര​ദ​ര്‍​ശ​ന-​വി​ല്‍​പ്പ​ന സ്റ്റാ​ളു​ക​ള്‍, റോ​ബോ​ട്ടി​ക് അ​നി​മേ​ഷ​ന്‍ ഷോ, ​ഫു​ഡ് കോ​ര്‍​ട്ട്, അ​മ്യൂ​സ്മെ​ന്‍റ് പാ​ര്‍​ക്ക്, അ​ക്വേ​റി​യം, പു​ഷ്പ​മേ​ള, ലേ​സ​ര്‍ ഷോ, ​ബോ​ഡി ഷോ, ​സ്നേ​ക് പാ​ര്‍​ക്ക്, മെ​ഡി​ക്ക​ല്‍, ഐ​എ​സ്ആ​ർ​ഒ സ്റ്റാ​ളു​ക​ള്‍, സെ​മി​നാ​റു​ക​ള്‍ തു​ട​ങ്ങി​യ​വ സം​ഘ​ടി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

എ​ല്ലാ ദി​വ​സ​വും വൈ​കു​ന്നേ​രം ആ​റു​മു​ത​ല്‍ ക​ലാ​പ​രി​പാ​ടി​ക​ള്‍ ന​ട​ക്കും. കൂ​ടാ​തെ കേ​ര​ള​ത്തി​ലെ സി​നി​മാ, ടി​വി താ​ര​ങ്ങ​ള്‍, പി​ന്ന​ണി ഗാ​യ​ക​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ണി​നി​ര​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളും ന​ട​ന്നു​വ​രു​ന്നു.

ഫെ​സ്റ്റ് ന​ഗ​റി​ല്‍ ഇ​ന്ന്

നെ​ടു​ങ്ക​ണ്ടം ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യി പ​ത്ത്, പ​ന്ത്ര​ണ്ട് ക്ലാ​സു​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ഇ​ന്നു രാ​വി​ലെ 11ന് ​ക​രി​യ​ര്‍ ഗൈ​ഡ​ന്‍​സ് ആ​ൻ​ഡ് ക​രി​യ​ര്‍ കൗ​ണ്‍​സ​ലിം​ഗ് സെ​മി​നാ​ര്‍ ന​ട​ക്കും. നെ​ടു​ങ്ക​ണ്ടം ചേ​ത​ന വി​ജ്ഞാ​ന​കേ​ന്ദ്ര​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ക്കു​ന്ന സെ​മി​നാ​റി​ല്‍ ക​രി​യ​ര്‍ വി​ദ​ഗ്ദ​രാ​യ ഡോ. ​എം.​ജെ. മാ​ത്യു, ജ​നോ മാ​ത്യൂ​സ് പാ​ലാ, പ്ര​ഫ. കെ.​എം. മേ​രി​ക്കു​ട്ടി, ഷേ​ര്‍​ലി കെ. ​പോ​ള്‍, ബി​ന്ദു ശി​വ​ദാ​സ് പാ​ലാ എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ ന​യി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് പൊ​ടി​യ​ന്‍ കൊ​ച്ചേ​ട്ട​ന്‍ ഷോ.

Kerala

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്; സ​ജി 14 ദി​വ​സം റി​മാ​ൻ​ഡി​ൽ

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ട​ത്ത് അ​മ്മ​യെ​യും മ​ക​നെ​യും കൊ​ന്ന് കു​ഴി​ച്ചി​ട്ട സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ ഇ​ള​യ മ​ക​ൻ സ​ജി​യെ റി​മാ​ൻ​ഡ് ചെ​യ്തു. നെ​ടു​ങ്ക​ണ്ടം ഫ​സ്റ്റ്ക്ലാ​സ് ജു​ഡീ​ഷ​ൽ മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യാ​ണ് 14 ദി​വ​സം റി​മാ​ൻ​ഡ് ചെ​യ്ത​ത്.

അ​തേ​സ​മ​യം, അ​മ്മ മേ​രി​ക്കു​ട്ടി​യെ​യും സ​ഹോ​ദ​ര​ൻ റെ​ജി​യെ​യും അ​തി​ക്രൂ​ര​മാ​യാ​ണ് സ​ജി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ റെ​ജി​യു​മാ​യു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​ത്.

ഏ​പ്രി​ൽ നാ​ലി​ന് രാ​ത്രി മ​ദ്യ​പി​ച്ചെ​ത്തി​യ റെ​ജി ഭ​ക്ഷ​ണം ക​ഴി​ക്കു​ന്ന​തി​നി​ടെ ടി​വി ഓ​ഫ് ചെ​യ്യു​ക​യും ചോ​റ​ട​ങ്ങി​യ പ്ലേ​റ്റ് നി​ല​ത്ത​ടി​ക്കു​ക​യും ചെ​യ്ത​തോ​ടെ സ​ജി പ്ര​കോ​പി​ത​നാ​യി.

മ​ർ​ദ്ദ​ന​മേ​റ്റ് അ​വ​ശ​നാ​യ റെ​ജി​യെ ക​സേ​ര​യി​ൽ ഇ​രു​ത്തി​യ ശേ​ഷം പി​ന്നി​ൽ നി​ന്ന് തോ​ർ​ത്ത് ഉ​പ​യോ​ഗി​ച്ച് ക​ഴു​ത്ത് ഞെ​രി​ച്ചാ​ണ് സ​ജി കൊ​ല​പ്പെ​ടു​ത്തി​യ​ത്. സ​ഹോ​ദ​ര​ൻ മ​രി​ച്ചു​വെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് സ​ജി അ​മ്മ​യ്ക്ക് നേ​രെ തി​രി​ഞ്ഞ​ത്.

റെ​ജി​യെ ആ​ക്ര​മി​ക്കു​ന്ന​ത് ത​ട​യാ​ൻ എ​ത്തി​യ അ​മ്മ മേ​രി​ക്കു​ട്ടി​യെ സ​ജി ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു. സ​ജി​യു​ടെ ഇ​ടി​യേ​റ്റ് ബോ​ധ​ര​ഹി​ത​യാ​യി വീ​ണ അ​മ്മ​യു​ടെ ത​ല ഭി​ത്തി​യി​ൽ ഇ​ടി​പ്പി​ച്ചാ​ണ് മ​ര​ണം ഉ​റ​പ്പാ​ക്കി​യ​ത്. കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും ര​ണ്ട് ദി​വ​സ​ത്തോ​ളം വീ​ട്ടി​ൽ ത​ന്നെ സൂ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു.

മൃ​ത​ദേ​ഹ​ങ്ങ​ൾ വീ​ടി​ന് സ​മീ​പ​മു​ള്ള വി​റ​കു​പു​ര​യി​ലെ ചെ​റി​യ വി​ട​വി​ൽ പ​ച്ച നെ​റ്റും തു​ണി​യും ഉ​പ​യോ​ഗി​ച്ച് സ​ജി മൂ​ടി​വെ​ച്ചു. മൃ​ഗ​ങ്ങ​ൾ മൃ​ത​ദേ​ഹം ക​ടി​ച്ചു​കൊ​ണ്ടു​പോ​കാ​തി​രി​ക്കാ​ൻ ഭാ​ര​മു​ള്ള വ​സ്തു​ക്ക​ളും ഇ​തി​ന് മു​ക​ളി​ൽ ക​യ​റ്റി​വെ​ച്ചി​രു​ന്നു.

മൂ​ന്നാം ദി​വ​സം അ​ർ​ദ്ധ​രാ​ത്രി​യോ​ടെ മു​ൻ​പ് ചാ​ണ​ക​ക്കു​ഴി ഉ​ണ്ടാ​യി​രു​ന്ന, ഇ​പ്പോ​ൾ ഏ​ലം ന​ട്ട ഭാ​ഗ​ത്ത് കു​ഴി​യെ​ടു​ത്താ​ണ് ര​ണ്ട് മൃ​ത​ദേ​ഹ​ങ്ങ​ളും കു​ഴി​ച്ചു​മൂ​ടി​യ​ത്. മൃ​ത​ദേ​ഹ​ങ്ങ​ൾ പെ​ട്ടെ​ന്ന് അ​ഴു​കു​ന്ന​തി​നാ​യി കു​മ്മാ​യം ഉ​പ​യോ​ഗി​ച്ച​താ​യും പ്ര​തി പോ​ലീ​സി​നോ​ട് സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

കൊ​ല​പാ​ത​ക​ത്തി​ന് ശേ​ഷം ഏ​ക​ദേ​ശം 25 ദി​വ​സ​ത്തോ​ളം സ​ജി യാ​തൊ​രു കൂ​സ​ലു​മി​ല്ലാ​തെ​യാ​ണ് നാ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. തി​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ൻ പോ​കു​ക​യും സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം മ​ദ്യ​പി​ക്കു​ക​യും ചെ​യ്ത പ്ര​തി, താ​ൻ ഉ​ട​നെ വി​വാ​ഹി​ത​നാ​കാ​ൻ പോ​കു​ക​യാ​ണെ​ന്ന് പ​റ​ഞ്ഞ് നാ​ട്ടു​കാ​രെ ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

Kerala

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ്: സ​ജി​യു​ടെ വൈ​ദ്യ​പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ജി​യു​ടെ വൈ​ദ്യ പ​രി​ശോ​ധ​ന പൂ​ർ​ത്തി​യാ​യി. നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലാ​ണ് വൈ​ദ്യ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

തു​ട​ർ​ന്ന് നെ​ടു​ങ്ക​ണ്ടം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ച് ക​ട്ട​പ്പ​ന ഡി​വൈ​എ​സ്പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​യാ​ളെ ചോ​ദ്യം ചെ​യ്യും. ഇ​തി​നു ശേ​ഷം അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി മ​ജി​സ്ട്രേ​റ്റി​ന് മു​ന്നി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്യും.

ഇ​ന്ന് ഉ​ച്ച​യോ​ടെ വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നു​മാ​ണ് സ​ജി​യെ പോ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് പി​ടി​കൂ​ടി​യ​ത്. സ​ജി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വ​ലി​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു.

പി​താ​വി​നെ കാ​ണാ​താ​യ​തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നും അ​മ്മ​യെ സ്ഥി​ര​മാ​യി സ​ജി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ​ഹോ​ദ​രി സി​നി പ​റ​ഞ്ഞു. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ സ​ജി, സ​ഹോ​ദ​ര​ൻ റെ​ജി​യു​മാ​യി വീ​ട്ടി​ല്‍ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ക​രി​ച്ചു.

നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി പൊ​ന്നു​ട്ട​യി​ല്‍ മേ​രി​ക്കു​ട്ടി (70), മ​ക​ന്‍ റെ​ജി (48) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്‍​പ​തു മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ള്‍ സ​ജി ഓ​ടി ര​ക്ഷ​പെ​ട്ടു.

ഇ​വ​രെ കാ​ണാ​താ​യി ഇ​രു​പ​തു ദി​വ​സ​ത്തോ​ള​മാ​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ക്കു​ന്ന​ത്. സി​നി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​രു​വ​രെ​യും കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു നാ​ട്ടു​കാ​ര്‍ ഇ​ള​യ മ​ക​നാ​യ സ​ജി​യോ​ടു വി​വ​രം തി​ര​ക്കി​യെ​ങ്കി​ലും ഇ​യാ​ള്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

വീ​ടി​നു സ​മീ​പം മ​ണ്ണി​ള​കി കി​ട​ന്ന ഭാ​ഗ​ത്തു കു​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ര്‍​ഡി​ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കു​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ​ത്തു വ​ര്‍​ഷം മു​ന്‍​പ് മേ​രി​ക്കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് മാ​ത്യു​വി​നെ​യും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി​രു​ന്നു. 2018-ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. അ​ന്നു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ല. ഈ ​തി​രോ​ധാ​ന​ത്തെ സം​ബ​ന്ധി​ച്ചും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

 

Kerala

നെ​ടു​ങ്ക​ണ്ടം ഇരട്ടക്കൊല; പ്ര​തി​യെന്നു സം​ശ​യി​ക്കു​ന്ന ഇളയ മകൻ പി​ടി​യി​ൽ

ഇടുക്കി: നെ​ടു​ങ്ക​ണ്ട​ത്ത് അ​മ്മ​യു​ടെ​യും മ​ക​ന്‍റെ​യും മൃ​ത​ദേ​ഹം കു​ഴി​ച്ചി​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ജി പി​ടി​യി​ൽ. വീ​ടി​ന് സ​മീ​പ​ത്തെ പ​റ​മ്പി​ൽ നി​ന്നു​മാ​ണ് സ​ജി​യെ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സ​ജി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് വ​ലി​യ രീ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്നു. പി​താ​വി​നെ കാ​ണാ​താ​യ​തി​ൽ ഇ​യാ​ൾ​ക്ക് പ​ങ്കു​ണ്ടെ​ന്നും അ​മ്മ​യെ സ്ഥി​ര​മാ​യി സ​ജി ഉ​പ​ദ്ര​വി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും സ​ഹോ​ദ​രി സി​നി പ​റ​ഞ്ഞു. ല​ഹ​രി​ക്ക് അ​ടി​മ​യാ​യ സ​ജി, സ​ഹോ​ദ​ര​ൻ റെ​ജി​യു​മാ​യി വീ​ട്ടി​ല്‍ നി​ര​ന്ത​രം വ​ഴ​ക്കു​ണ്ടാ​യി​രു​ന്ന​താ​യി പ്ര​ദേ​ശ​വാ​സി​ക​ൾ പ്ര​തി​ക​രി​ച്ചു.

നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി പൊ​ന്നു​ട്ട​യി​ല്‍ മേ​രി​ക്കു​ട്ടി (70), മ​ക​ന്‍ റെ​ജി (48) എ​ന്നി​വ​രു​ടെ മൃ​ത​ദേ​ഹ അ​വ​ശി​ഷ്ട​ങ്ങ​ളാ​ണ് പോ​ലീ​സ് പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ഒ​ന്‍​പ​തു മു​ത​ലാ​ണ് ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു. പോ​ലീ​സ് അ​ന്വേ​ഷി​ച്ചെ​ത്തി​യ​പ്പോ​ള്‍ സ​ജി ഓ​ടി ര​ക്ഷ​പെ​ട്ടു.

ഇ​വ​രെ കാ​ണാ​താ​യി ഇ​രു​പ​തു ദി​വ​സ​ത്തോ​ള​മാ​യെ​ങ്കി​ലും ഞാ​യ​റാ​ഴ്ച​യാ​ണ് ഇ​തു സം​ബ​ന്ധി​ച്ച് പോ​ലീ​സി​ല്‍ പ​രാ​തി ല​ഭി​ക്കു​ന്ന​ത്. സി​നി​യാ​ണ് പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. ഇ​രു​വ​രെ​യും കാ​ണാ​താ​യ​തി​നെ​ത്തു​ട​ർ​ന്നു നാ​ട്ടു​കാ​ര്‍ ഇ​ള​യ മ​ക​നാ​യ സ​ജി​യോ​ടു വി​വ​രം തി​ര​ക്കി​യെ​ങ്കി​ലും ഇ​യാ​ള്‍ പ​ര​സ്പ​ര വി​രു​ദ്ധ​മാ​യാ​ണ് മ​റു​പ​ടി ന​ല്‍​കി​യ​ത്.

ഇ​തോ​ടെ നാ​ട്ടു​കാ​ര്‍ സി​നി​യെ​യും ഭ​ര്‍​ത്താ​വി​നെ​യും വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​നെ​ത്തി​യ​ത്.

വീ​ടി​നു സ​മീ​പം മ​ണ്ണി​ള​കി കി​ട​ന്ന ഭാ​ഗ​ത്തു കു​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തി. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി, ആ​ര്‍​ഡി​ഒ ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ കു​ഴി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ പു​രു​ഷ​ന്‍റെ​യും സ്ത്രീ​യു​ടെ​യും മൃ​ത​ദേ​ഹ ഭാ​ഗ​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

പ​ത്തു വ​ര്‍​ഷം മു​ന്‍​പ് മേ​രി​ക്കു​ട്ടി​യു​ടെ ഭ​ര്‍​ത്താ​വ് മാ​ത്യു​വി​നെ​യും ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ കാ​ണാ​താ​യി​രു​ന്നു. 2018-ലാ​ണ് ഇ​യാ​ളെ കാ​ണാ​താ​യ​ത്. അ​ന്നു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് കാ​ര്യ​മാ​യ അ​ന്വേ​ഷ​ണം ന​ട​ന്നി​ല്ല. ഈ ​തി​രോ​ധാ​ന​ത്തെ സം​ബ​ന്ധി​ച്ചും കൂ​ടു​ത​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്.

Kerala

നെ​ടു​ങ്ക​ണ്ടം ഇ​ര​ട്ട​ക്കൊ​ല​പാ​ത​കം; മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​കും

ഇ​ടു​ക്കി: നെ​ടു​ങ്ക​ണ്ടം പ​ച്ച​ടി​യി​ൽ വീ​ട്ടു​പ​റ​മ്പി​ൽ ക​ണ്ടെ​ത്തി​യ മൃ​ത​ദേ​ഹ​ങ്ങ​ളു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ഇ​ന്ന് പൂ​ർ​ത്തി​യാ​കും. മേ​രി​ക്കു​ട്ടി, മ​ക​ൻ റെ​ജി എ​ന്നി​വ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം. മൃ​ത​ദേ​ഹ​ങ്ങ​ള്‍​ക്ക് 15 ദി​വ​സ​ത്തോ​ളം പ​ഴ​ക്ക​മു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ല്‍ മേ​രി​ക്കു​ട്ടി​യു​ടെ ഇ​ള​യ മ​ക​ന്‍ സ​ജി​യാ​ണെ​ന്ന് പോ​ലീ​സ് സം​ശ​യി​ക്കു​ന്നു. പോ​ലീ​സ് എ​ത്തി​യ​തോ​ടെ ഇ​യാ​ള്‍ ഓ​ടി ര​ക്ഷ​പെ​ടു​ക​യാ​യി​രു​ന്നു. ഇ​വ​രെ കൂ​ടാ​തെ മേ​രി​ക്കു​ട്ടി​ക്ക് ര​ണ്ട് മ​ക്ക​ള്‍​കൂ​ടി​യാ​ണു​ള്ള​ത്.

ഭി​ന്ന​ശേ​ഷി​ക്കാ​രി​യാ​യ ഒ​രു മ​ക​ള്‍ അ​ഭ​യ​കേ​ന്ദ്ര​ത്തി​ലാ​ണ്. മ​റ്റൊ​രു മ​ക​ള്‍ വി​വാ​ഹി​ത​യു​മാ​ണ്. അ​തേ​സ​മ​യം മേ​രി​ക്കു​ട്ടി​യു​ടെ ഭ​ർ​ത്താ​വി​ന്‍റെ തി​രോ​ധാ​നം വീ​ണ്ടും പോ​ലീ​സ് അ​ന്വേ​ഷി​ക്കും. 2018ൽ ​സ​മാ​ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മാ​ത്യു​വി​നെ കാ​ണാ​താ​യ​ത്.

പു​തി​യ സം​ഭ​വ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം. പ്ര​തി​യെ​ന്ന് സം​ശ​യി​ക്കു​ന്ന സ​ജി​യെ ക​ണ്ടെ​ത്താ​ൻ തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പോ​ലീ​സി​ന്‍റെ നാ​ല് സം​ഘ​ങ്ങ​ളാ​ണ് തെ​ര​ച്ചി​ൽ ന​ട​ത്തു​ന്ന​ത്.

District News

സ്മാ​ര്‍​ട്ട് റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​മ്പ​സാകാൻ നെ​ടു​ങ്ക​ണ്ടം പോ​ളിടെ​ക്‌​നി​ക്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ഗ​വ. പോ​ളി​ടെ​ക്‌​നി​ക് കോ​ള​ജി​ല്‍ ര​ജ​തജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 11 കോ​ടി രൂ​പ​യു​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ള്‍​ക്ക് തു​ട​ക്ക​മാ​യി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സ്, പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്, ബോ​യ്‌​സ് ഹോ​സ്റ്റ​ല്‍ എ​ന്നി​വ നി​ര്‍​മി​ക്കും.

പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കി​ല്‍ ആ​ധു​നി​ക ലാ​ബു​ക​ള്‍, സ്മാ​ര്‍​ട്ട് ക്ലാ​സ്റൂ​മു​ക​ള്‍, സെ​മി​നാ​ര്‍ ഹാ​ളു​ക​ള്‍, ഗ​വേ​ഷ​ണ സൗ​ക​ര്യ​ങ്ങ​ള്‍ എ​ന്നി​വ ഉ​ള്‍​പ്പെ​ടു​ത്താ​നാ​ണ് പ​ദ്ധ​തി. ഡി​ജി​റ്റ​ല്‍ ലൈ​ബ്ര​റി, ഇ​ന്‍​ഡ​സ്ട്രി സ്റ്റാ​ന്‍​ഡേ​ര്‍​ഡ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും ഘ​ട്ടം​ഘ​ട്ട​മാ​യി ഉ​ള്‍​പ്പെ​ടു​ത്തും. സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സും ബോ​യ്‌​സ് ഹോ​സ്റ്റ​ലും ഉ​ള്‍​പ്പെ​ടു​ന്ന വി​ക​സ​ന​ത്തോ​ടെ കോ​ള​ജ് സ​മ്പൂ​ര്‍​ണ​ റെ​സി​ഡ​ന്‍​ഷ്യ​ല്‍ കാ​മ്പ​സ് സം​വി​ധാ​ന​ത്തി​ലേ​ക്ക് ഉ​യ​രും.

സ്റ്റാ​ഫ് ക്വാ​ര്‍​ട്ടേ​ഴ്‌​സ്, പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്ക്, ബോ​യ്‌​സ് ഹോ​സ്റ്റ​ല്‍ എ​ന്നി​വ​യു​ടെ ശി​ലാ​സ്ഥാ​പ​നം എം.​എം. മ​ണി എം​എ​ല്‍​എ നി​ര്‍​വ​ഹി​ച്ചു. നെ​ടു​ങ്ക​ണ്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ഹാ​ബ് ഈ​ട്ടി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം തി​ലോ​ത്ത​മ സോ​മ​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ശ്രീ​ല​ത ബി​നീ​ഷ്, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് അ​സി.​ ഡ​യ​റ​ക്ട​ര്‍ ജ​യ​ന്‍ പി. ​വി​ജ​യ​ന്‍, പ്രി​ന്‍​സി​പ്പ​ല്‍ കെ. ​ബീ​ന തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചുു.

Movies

വെ​ള്ളി​ത്തി​ര​യി​ലേ​യ്ക്ക് നെ​ടു​ങ്ക​ണ്ട​ത്തു​നി​ന്ന് 'ഇ​ര​ട്ട' എ​ന്‍​ട്രി

നെ​ടു​ങ്ക​ണ്ടം മൈ​ന​ര്‍​സി​റ്റി സ്വ​ദേ​ശി​ക​ളാ​യ ഇ​ര​ട്ട സ​ഹോ​ദ​രി​മാ​ർ അ​ക്‌​സ​യും അ​ഭി​യ​യും സി​നി​മാ​ലോ​ക​ത്തേ​ക്ക് ചു​വ​ടു​വ​യ്ക്കു​ന്നു. ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ബൈ​ജു എ​ഴു​പു​ന്ന ഒ​രു​ക്കി​യ ഹൊ​റ​ര്‍ ത്രി​ല്ല​ര്‍ സി​നി​മ​യാ​യ കൂ​ടോ​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ക്‌​സ​യും അ​ഭി​യ​യും വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തു​ന്ന​ത്. ആ​ദ്യ ചി​ത്ര​ത്തി​ല്‍​ത്ത​ന്നെ ഇ​ര​ട്ട സ​ഹോ​ദ​രി​ക​ളാ​യി മു​ഴു​നീ​ള ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​നാ​യ​തി​ന്‍റെ ത്രി​ല്ലി​ലാ​ണ് ഇ​രു​വ​രും.

ഇ​ള​പ്പാ​നി​ക്ക​ല്‍ ബി​ജു - ടി​ന്‍​സി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ക്‌​സ​യും അ​ഭി​യ​യും അ​വി​ചാ​രി​ത​മാ​യാ​ണ് അ​ഭി​ന​യ ലോ​ക​ത്ത് എ​ത്തി​യ​ത്. സം​വി​ധാ​യ​ക​ന്‍ ബൈ​ജു എ​ഴു​പു​ന്ന ഇ​ര​ട്ട​ക്കു​ട്ടി​ക​ളെ അ​ന്വേ​ഷി​ക്കു​ന്ന​തി​നി​ടെ ഇ​രു​വ​രു​ടെ​യും അ​മ്മ ടി​ന്‍​സി ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വ​ച്ച കു​ട്ടി​ക​ളു​ടെ ഫോ​ട്ടോ ച​ല​ച്ചി​ത്ര പി​ന്ന​ണി പ്ര​വ​ര്‍​ത്ത​ക​ര്‍ കാ​ണു​ക​യും അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം ന​ല്‍​കു​ക​യു​മാ​യി​രു​ന്നു.

നി​ര​വ​ധി സി​നി​മ​ക​ളു​ടെ നി​ര്‍​മാ​താ​വാ​യ ബൈ​ജു എ​ഴു​പു​ന്ന സി​നി​മ​യി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ ഒ​ട്ട​ന​വ​ധി വേ​ഷ​ങ്ങ​ളും ചെ​യ്തി​ട്ടു​ണ്ട്. ബൈ​ജു എ​ഴു​പു​ന്ന​യു​ടെ മ​ക്ക​ളാ​യി​ട്ടാ​ണ് ഇ​രു​വ​രും സി​നി​മ​യി​ൽ വേ​ഷ​മി​ടു​ന്ന​ത്.

ചെ​മ്മ​ണ്ണാ​ര്‍ സെ​ന്‍റ് സേ​വ്യേ​ഴ്‌​സ് സ്‌​കൂ​ളി​ലെ പ്ല​സ് ടു ​വി​ദ്യാ​ര്‍​ത്ഥി​ക​ളാ​യ ഇ​രു​വ​രും പ​ഠ​ന​ത്തി​ല്‍ മി​ടു​ക്ക​രാ​ണെ​ങ്കി​ലും ക​ലാ​രം​ഗ​ത്ത് അ​ധി​കം സ​ജീ​വ​മാ​യി​രു​ന്നി​ല്ല. സം​വി​ധാ​യ​ക​ന്‍ ഒ​രു​ക്കി​യ അ​ഭി​ന​യ​ക​ള​രി​യി​ലൂ​ടെ പാ​ഠ​ങ്ങ​ള്‍ മ​ന​സി​ലാ​ക്കി​യാ​ണ് അ​ഭ്ര​പാ​ളി​യി​ല്‍ ഇ​രു​വ​രും ചു​വ​ടു​വ​യ്ക്കു​ന്ന​ത്. സ്‌​കൂ​ളി​ലെ അ​ധ്യാ​പ​ക​രി​ല്‍​നി​ന്നും സ​ഹ​പാ​ഠി​ക​ളി​ല്‍​നി​ന്നും മി​ക​ച്ച പി​ന്തു​ണ ല​ഭി​ച്ച​തോ​ടെ ഇ​രു​വ​രും അ​ഭി​ന​യി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

പി​താ​വ് ബി​ജു നെ​ടു​ങ്ക​ണ്ടം സു​മേ​രു പ്ലാ​ന്‍റേ​ഷ​ന്‍ എ​സ്റ്റേ​റ്റി​ല്‍ ജോ​ലി​ക്കാ​ര​നാ​ണ്. സ​ഹോ​ദ​ര​ന്‍ മെ​ല്‍​ബി​ന്‍ സി​വി​ല്‍ എ​ന്‍​ജി​നി​യ​റാ​ണ്.

ഇ​ടു​ക്കി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഒ​രു​ക്കി​യി​രി​ക്കു​ന്ന സി​നി​മ​യി​ല്‍ അ​ണി​യ​റ പ്ര​വ​ര്‍​ത്ത​ക​രാ​യും അ​ഭി​നേ​താ​ക്ക​ളാ​യും നി​ര​വ​ധി ഇ​ടു​ക്കി​ക്കാ​ര്‍ പ​ങ്കാ​ളി​ക​ളാ​ണ്. കൂ​ടോ​ത്രം 12ന് ​തി​യ​റ്റ​റു​ക​ളി​ല്‍ എ​ത്തും.

District News

നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് : മി​നി ടോ​മി കരിയിലക്കുളം പ്ര​സി​ഡ​ന്‍റ്,സി.​എ​സ്. യ​ശേ​ാധ​ര​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ്

നെ​ടു​ങ്ക​ണ്ടം: നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ മി​നി ടോ​മി ക​രി​യി​ല​ക്കു​ള​വും വൈ​സ് പ്ര​സി​ഡ​ന്‍റാ​യി കോ​ണ്‍​ഗ്ര​സി​ലെ​ത​ന്നെ സി.​എ​സ്. യ​ശോ​ധ​ര​നും അ​ധി​കാ​ര​മേ​റ്റു. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എ​മ്മി​ലെ ബീ​നാ ബി​ജു​വും വൈ​സ് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള കോ​ണ്‍​ഗ്ര​സ് -എ​മ്മി​ലെ വി​പി​ന്‍ അ​ഗ​സ്റ്റി​നു​മാ​യി​രു​ന്ന എ​തി​ർ സ്ഥാ​നാ​ർ​ഥി​ക​ൾ.

മി​നി ടോ​മി​യും സി.​എ​സ്. യ​ശോ​ധ​ര​നും മു​മ്പ് പാ​മ്പാ​ടും​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യി​രു​ന്നു. കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മു​ന്‍ പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗം, മാ​തൃ​വേ​ദി മു​ന്‍ രൂ​പ​ത സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ല്‍ മി​നി പ്ര​വ​ര്‍​ത്തി​ച്ചി​ട്ടു​ണ്ട്.


പാ​മ്പാ​ടും​പാ​റ ഡി​വി​ഷ​നി​ല്‍​നി​ന്നാ​ണ് ഇ​ക്കു​റി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത്. രാ​മ​ക്ക​ല്‍​മേ​ട് ഡി​വി​ഷ​നി​ല്‍​നി​ന്നു തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട സി.​എ​സ്. യ​ശോ​ധ​ര​ന്‍ കോ​ണ്‍​ഗ്ര​സ് നെ​ടു​ങ്ക​ണ്ടം ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റാ​ണ

Kerala

നെടുങ്കണ്ടത്ത് തൊഴിലാളികളുമായി വന്ന വാഹനം മറിഞ്ഞു; 10 പേർക്കു പരിക്ക്

നെടുങ്കണ്ടം: ഇടുക്കി നെടുങ്കണ്ടത്ത് ഏലത്തോട്ടങ്ങളിലേക്ക് തമിഴ്‌നാട്ടില്‍ നിന്നു തൊഴിലാളികളെയുമായി വന്ന ജീപ്പ് നിയന്ത്രണംവിട്ടു മറിഞ്ഞ് പത്തുപേര്‍ക്ക് പരിക്കേറ്റു. നെടുങ്കണ്ടം സന്യാസിയോടയ്ക്ക് സമീപം ഇന്നു രാവിലൊയിരുന്നു അപകടം.

തമിഴ്‌നാട് ഉത്തമപാളയത്തുനിന്ന് ഏലത്തോട്ടത്തിലേക്കു തൊഴിലാളികളുമായി എത്തിയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡില്‍ തലകീഴായി മറിയുകയായിരുന്നു.

16 തൊഴിലാളികളാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്. സാരമായി പരിക്കേറ്റ രണ്ടു പേരെ തേനി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ഏതാനും ദിവസം മുമ്പും തൊഴിലാളികളെയുമായി വന്ന വാഹനം അപകടത്തില്‍പ്പെട്ടിരുന്നു. ഇടുക്കിയിലെ ഏലത്തോട്ടങ്ങളിലേക്ക് തൊഴിലാളികളെ കുത്തി നിറച്ചാണ് അമിത വേഗത്തില്‍ വാഹനങ്ങളെത്തുന്നത്. അപകടങ്ങള്‍ പതിവായിട്ടും ഇക്കാര്യത്തില്‍ നടപടിയില്ലാതെ നിയമ ലംഘനം നിര്‍ബാധം തുടരുകയാണ്.

Latest News

Corehub Up