Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Rajasthan Royals

മൂ​​ല്യം കു​​തി​​ച്ചു​​യ​​ർ​​ന്നു, കോ​​ടി​​ക​​ൾ വാ​​രി വൈ​​ഭ​​വ്

അ​​ഹ​​മ്മ​​ദാ​​ബാ​​ദ്: ഐ​​പി​​എ​​ല്ലി​​ലെ റി​​ക്കാ​​ർ​​ഡ് പ്ര​​ക​​ട​​ന​​ത്തി​​ലൂ​​ടെ ആ​​രാ​​ധ​​ക​​രെ അ​​ടി​​ച്ചെ​​ടു​​ത്ത രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സ് താ​​രം 15കാ​​ര​​ൻ വൈ​​ഭ​​വ് സൂ​​ര്യ​​വംശിയു​​ടെ വി​​പ​​ണി മൂ​​ല്യം കു​​തി​​ച്ചു​​യ​​രു​​ന്നു.

വെ​​ടി​​ക്കെ​​ട്ട് ബാ​​റ്റിം​​ഗി​​ലൂ​​ടെ വി​​സ്മ​​യം തീ​​ർ​​ത്ത വൈ​​ഭ​​വ് ബ്രാ​​ൻ​​ഡ് എ​​ൻ​​ഡോ​​ർ​​സ്മെ​​ന്‍റ് (പ​​ര​​സ്യ ക​​രാ​​ർ) ഫീ​​സി​​ലും വ​​ൻ വ​​ർ​​ധ​​ന​​യാ​​ണ് വ​​രു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്.

ഐ​​പി​​എ​​ൽ 2026 സീ​​സ​​ണ്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ന് മു​​ന്പ് ഒ​​രു ബ്രാ​​ൻ​​ഡി​​ന്‍റെ പ​​ര​​സ്യ ക​​രാ​​റി​​ന് ഏ​​ക​​ദേ​​ശം ഒ​​രു കോ​​ടി രൂ​​പ വാ​​ങ്ങി​​യി​​രു​​ന്ന വൈ​​ഭ​​വ് ഐ​​പി​​എ​​ല്ലി​​ന് ശേ​​ഷം അ​​ത് 1.5 കോ​​ടി മു​​ത​​ൽ 2 കോ​​ടി രൂ​​പ വ​​രെ​​യാ​​യി ഉ​​യ​​ർ​​ത്തി​​യെ​​ന്നാ​​ണ് റി​​പ്പോ​​ർ​​ട്ട്.

കോം​​പ്ലാ​​ൻ, റെ​​ഡ് ബു​​ൾ തു​​ട​​ങ്ങി​​യ പ്ര​​മു​​ഖ ബ്രാ​​ൻ​​ഡു​​ക​​ളു​​മാ​​യി നി​​ല​​വി​​ൽ വൈ​​ഭ​​വി​​ന് ക​​രാ​​റു​​ണ്ട്. ഐ​​പി​​എ​​ല്ലി​​നു​​ശേ​​ഷം നി​​ര​​വ​​ധി പു​​തി​​യ ക​​ന്പ​​നി​​ക​​ളാ​​ണ് താ​​ര​​ത്തെ ബ്രാ​​ൻ​​ഡ് അം​​ബാ​​സ​​ഡ​​റാ​​ക്കാ​​ൻ മു​​ൻ​​നി​​ര​​യി​​ൽ നി​​ൽ​​ക്കു​​ന്ന​​ത്.

സീ​​സ​​ണി​​ൽ വൈ​​ഭ​​വ് 776 റ​​ണ്‍​സ് അ​​ടി​​ച്ചു​​കൂ​​ട്ടി​​യാ​​ണ് ഓ​​റ​​ഞ്ച് ക്യാ​​പ് സ്വ​​ന്ത​​മാ​​ക്കി​​യ​​ത്. 16 മ​​ത്സ​​ര​​ങ്ങ​​ളി​​ൽ നി​​ന്ന് 237.30 എ​​ന്ന സ്ട്രൈ​​ക്ക് റേ​​റ്റി​​ലാ​​യി​​രു​​ന്നു വൈ​​ഭ​​വി​​ന്‍റെ ബാ​​റ്റിം​​ഗ്. സീ​​സ​​ണി​​ലെ ‘മോ​​സ്റ്റ് വാ​​ല്യൂ​​ബി​​ൾ പ്ലെ​​യ​​ർ’ പു​​ര​​സ്കാ​​ര​​വും താ​​രം നേ​​ടി.

നി​​ല​​വി​​ൽ രാ​​ജ​​സ്ഥാ​​ൻ റോ​​യ​​ൽ​​സു​​മാ​​യി 1.10 കോ​​ടി രൂ​​പ​​യു​​ടെ വാ​​ർ​​ഷി​​ക ക​​രാ​​റാ​​ണ് വൈ​​ഭ​​വി​​നു​​ള്ള​​ത്.

Sports

ഐ​പി​എ​ൽ: മും​ബൈ​യ്ക്കെ​തി​രെ രാ​ജ​സ്ഥാ​ന് കൂ​റ്റ​ൻ സ്കോ​ർ

മും​ബൈ: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 205 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ധ്രു​വ് ജൂ​റ​ലി​ന്‍റെ​യും ജോ​ഫ്ര ആ​ർ​ച്ച​റി​ന്‍റെ​യും ദ​സു​ൺ ശ​ന​ക​യു​ടെ​യും യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ​യും ഇ​ന്നിം​ഗ്സു​ക​ള​ടെ മി​ക​വി​ലാ​ണ് രാ​ജ​സ്ഥാ​ൻ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 38 റ​ൺ​സെ​ടു​ത്ത ജൂ​റ​ലാ​ണ് രാ​ജ​സ്ഥാ​ന്‍റെ ടോ​പ്സ്കോ​റ​ർ.

ആ​ർ​ച്ച​ർ 32 റ​ൺ​സും ശ​ന​ക 29 റ​ൺ​സും ജ​യ്സ്വാ​ൾ 27 റ​ൺ​സു​മെ​ടു​ത്തു. മും​ബൈ​യ്ക്ക് വേ​ണ്ടി ദീ​പ​ക്ക് ചാ​ഹ​റും ശ​ർ​ദൂ​ൽ ഠാ​ക്കൂ​റും ര​ണ്ട് വി​ക്ക​റ്റ് വീ​ത​മെ​ടു​ത്തു. വി​ൽ ജാ​ക്ക്സും എ.​എം. ഗ​സ​ൻ​ഫ​റും കോ​ർ​ബി​ൻ ബോ​ഷും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഐ​പി​എ​ൽ: മും​ബൈ​യ്ക്ക് ടോ​സ്; രാ​ജ​സ്ഥാ​ന് ബാ​റ്റിം​ഗ്

മും​ബൈ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ മും​ബൈ ഇ​ന്ത്യ​ൻ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. മൂ​ന്ന​ര മു​ത​ൽ മും​ബൈ​യി​ലെ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​മും​ബൈ ഇ​ന്ത്യ​ൻ​സ്: റ​യാ​ൻ റി​ക്കി​ൾ​ട​ൺ (വി​ക്ക​റ്റ് കീ​പ്പ​ർ), ന​മാ​ൻ ധി​ർ, സൂ​ര്യ​കു​മാ​ർ യാ​ദ​വ്, തി​ല​ക് വ​ർ​മ, ഹാ​ർ​ദി​ക് പാ​ണ്ഡ്യ (ക്യാ​പ്റ്റ​ൻ), വി​ൽ ജാ​ക്ക്സ്, കോ​ർ​ബി​ൻ ബോ​ഷ്, ദീ​പ​ക്ക് ചാ​ഹ​ർ, ശ​ർ​ദൂ​ൽ ഠാ​ക്കൂ​ർ, എ.​എം. ഗ​സ​ൻ​ഫ​ർ, ര​ഘു ശ​ർ​മ.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: യ​ശ​സ്വി ജ​യ്സ്വാ​ൾ, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ഡോ​ണോ​വ​ൻ ഫെ​രേ​ര, ശു​ഭം ദു​ബെ, ദ​സു​ൺ ശ​ന​ക, ജോ​ഫ്ര ആ​ർ​ച്ച​ർ, നാ​ന്ദ്രെ ബ​ർ​ഗ​ർ, യ​ഷ് രാ​ജ് പ​ഞ്ച, ബ്രി​ജേ​ഷ് ശ​ർ​മ.

Sports

ഐ​പി​എ​ല്‍ 2026 സീ​സ​ണ്‍ ലീ​ഗ് റൗ​ണ്ടി​ന് ഇ​ന്നു സ​മാ​പ​നം; ജ​യി​ച്ചാ​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് പ്ലേ ​ഓ​ഫി​ല്‍

ഐ​പി​എ​ല്‍ ട്വ​ന്‍റി-20 ക്രി​ക്ക​റ്റി​ന്‍റെ പ്ലേ ​ഓ​ഫി​ല്‍ ശേ​ഷി​ക്കു​ന്ന ഒ​രു സ്‌​പോ​ട്ടി​ലേ​ക്കു​ള്ള അ​ഡ്മി​ഷ​ന്‍ ഇ​ന്നു ന​ട​ക്കും. 19-ാം സീ​സ​ണി​ലെ ലീ​ഗ് റൗ​ണ്ട് പോ​രാ​ട്ടം ഇ​ന്നു സ​മാ​പി​ക്കു​ന്ന​തോ​ടെ​യാ​ണ് ശേ​ഷി​ക്കു​ന്ന ഒ​രു സ്ഥാ​നം ആ​ര്‍​ക്കെ​ന്ന​തി​ല്‍ തീ​രു​മാ​നമാകു​ക.

ഇ​ന്നു ന​ട​ക്കു​ന്ന ആ​ദ്യപോ​രാ​ട്ട​ത്തി​ല്‍ പ്ര​ഥ​മ ഐ​പി​എ​ല്‍ ചാ​മ്പ്യ​ന്മാ​രാ​യ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് അ​ഞ്ച് ത​വ​ണ ക​പ്പു​യ​ര്‍​ത്തി​യ പാ​ര​മ്പ​ര്യ​മു​ള്ള മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ നേ​രി​ടും. മും​ബൈ വാ​ങ്ക​ഡെ സ്റ്റേ​ഡി​യ​ത്തി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 3.30നാ​ണ് ഈ ​പോ​രാ​ട്ടം.

ജ​യി​ച്ചാ​ല്‍ രാ​ജ​സ്ഥാ​ന്‍

ഇ​ന്നു മും​ബൈ ഇ​ന്ത്യ​ന്‍​സി​നെ കീ​ഴ​ട​ക്കാ​ന്‍ സാ​ധി​ച്ചാ​ല്‍ പ്ലേ ​ഓ​ഫി​ലെ ശേ​ഷി​ക്കു​ന്ന ഒ​രു സ്ഥാ​നം രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നു സ്വ​ന്ത​മാ​ക്കാം. നി​ല​വി​ല്‍ 13 മ​ത്സ​ര​ങ്ങ​ളി​ല്‍​നി​ന്ന് 14 പോ​യി​ന്‍റാ​ണ് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നു​ള്ള​ത്. ജ​യി​ച്ചാ​ല്‍ 16 പോ​യി​ന്‍റി​ല്‍ എ​ത്താം. പ്ലേ ​ഓ​ഫ് ഉ​ന്നം വ​ച്ചി​രി​ക്കു​ന്ന മ​റ്റെ​ല്ലാ ടീ​മി​ന്‍റെ​യും പ്ര​തീ​ക്ഷ അ​തോ​ടെ അ​സ്ത​മി​ക്കും.

ഇ​ന്നു ന​ട​ക്കു​ന്ന ര​ണ്ടാം മ​ത്സ​രം (കോ​ല്‍​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്‌​സ് x ഡ​ല്‍​ഹി ക്യാ​പ്പി​റ്റ​ല്‍​സ്) അ​തോ​ടെ അ​പ്ര​സ​ക്ത​മാ​കും. രാ​ത്രി 7.30ന് ​കോ​ല്‍​ക്ക​ത്ത​യു​ടെ ഹോം ​ഗ്രൗ​ണ്ടാ​യ ഈ​ഡ​ന്‍ ഗാ​ര്‍​ഡ​ന്‍​സി​ലാ​ണ് നൈ​റ്റ് റൈ​ഡേ​ഴ്‌​സ് x ക്യാ​പ്പി​റ്റ​ല്‍​സ് പോ​രാ​ട്ടം.

വൈ​ഭ​വി​നു സാ​ധി​ക്കു​മോ..?

ജ​യി​ച്ചാ​ല്‍ പ്ലേ ​ഓ​ഫ് എ​ന്ന അ​വ​സ്ഥ​യി​ല്‍ മും​ബൈ ഇ​ന്ത്യ​ന്‍​സി​ന് എ​തി​രേ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് ഇ​റ​ങ്ങു​മ്പോ​ള്‍, എ​ല്ലാ ക​ണ്ണു​ക​ളും വൈ​ഭ​വ് സൂ​ര്യ​വം​ശി​യി​ല്‍. 15കാ​ര​നാ​യ വൈ​ഭ​വി​നു രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​നെ പ്ലേ ​ഓ​ഫി​ല്‍ എ​ത്തി​ക്കാ​ന്‍ സാ​ധി​ക്കു​മോ എ​ന്ന​താ​ണ് അ​റി​യേ​ണ്ട​ത്.
19-ാം സീ​സ​ണ്‍ റ​ണ്‍ വേ​ട്ട​യി​ല്‍ ഇ​തി​നോ​ട​കം വൈ​ഭ​വ് സൂ​ര്യ​വം​ശി ക​രു​ത്ത​റി​യി​ച്ചുക​ഴി​ഞ്ഞു. 13 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്ന് 44.53 ശ​രാ​ശ​രി​യി​ല്‍ 579 റ​ണ്‍​സ് വൈ​ഭ​വ് സൂ​ര്യ​വം​ശി അ​ടി​ച്ചു​കൂ​ട്ടി. ഒ​രു സെ​ഞ്ചു​റി​യും മൂ​ന്ന് അ​ര്‍​ധ​സെ​ഞ്ചു​റി​യും ഉ​ള്‍​പ്പെ​ടെ​യാ​ണി​ത്. ഈ ​സീ​സ​ണ്‍ ഏ​റ്റ​വും ഉ​യ​ര്‍​ന്ന സ്‌​ട്രൈ​ക്ക് റേ​റ്റു​ള്ള ബാ​റ്റ​റും വൈ​ഭ​വ് സൂ​ര്യ​വം​ശി​ത​ന്നെ, 236.32.

ഫോ​ര്‍ & സി​ക്‌​സ് ഫി​ഫ്റ്റി

ഈ ​ഐ​പി​എ​ല്ലി​ല്‍ സി​ക്‌​സും ഫോ​റും കൊ​ണ്ട് സെ​ഞ്ചു​റി ക​ട​ന്ന ഏ​ക​താ​ര​മെ​ന്ന നേ​ട്ട​വും വൈ​ഭ​വി​നു സ്വ​ന്തം. 50 ഫോ​റും 53 സി​ക്‌​സും ഈ ​കൗ​മാ​ര​താ​ര​ത്തി​ന്‍റെ ബാ​റ്റി​ല്‍​നി​ന്ന് ഇ​തി​നോ​ട​കം പി​റ​ന്നു. 13 ഇ​ന്നിം​ഗ്‌​സി​ല്‍​നി​ന്നു നേ​ടി​യ 579 റ​ണ്‍​സി​ല്‍ 518 റ​ണ്‍​സും സി​ക്‌​സും ഫോ​റും കൊ​ണ്ടു​ മാ​ത്ര​മാ​ണെ​ന്ന​താ​ണ് ശ്ര​ദ്ധേ​യം.

ഒ​രു ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ സി​ക്‌​സ് എ​ന്ന വെ​സ്റ്റ് ഇ​ന്‍​ഡീ​സ് താ​രം ക്രി​സ് ഗെ​യ്‌​ലി​ന്‍റെ റി​ക്കാ​ര്‍​ഡി​ലേ​ക്ക് ആ​റ് എ​ണ്ണ​ത്തി​ന്‍റെ അ​ക​ലം മാ​ത്ര​മാ​ണ് വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്കു​ള്ള​ത്. 2012 ഐ​പി​എ​ല്‍ സീ​സ​ണി​ല്‍ ക്രി​സ് ഗെ​യ്‌ല്‍ 59 സി​ക്‌​സ് പ​റ​ത്തി​യ​താ​ണ് നി​ല​വി​ലെ റി​ക്കാ​ര്‍​ഡ്.

മും​ബൈ ബൗ​ളിം​ഗ് ആ​ക്ര​മ​ണ​ത്തെ ത​ച്ചു​ട​ച്ച് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് പ്ലേ ​ഓ​ഫ് സ്ഥാ​നം നേ​ടി​ക്കൊ​ടു​ക്കു​ന്ന​തി​നൊ​പ്പം സി​ക്‌​സി​ന്‍റെ റി​ക്കാ​ര്‍​ഡും വൈ​ഭ​വ് സൂ​ര്യ​വം​ശി കു​റി​ക്ക​ട്ടെയെ​ന്നാ​ണ് ആ​രാ​ധ​ക​രു​ടെ ആ​ശം​സ. ഇ​ന്നു ജ​യി​ച്ചാ​ല്‍, പ്ലേ ​ഓ​ഫി​ല്‍ ക​ളി​ക്കാ​നു​ള്ള അ​വ​സ​ര​വും വൈ​ഭ​വി​നും സം​ഘ​ത്തി​നും മു​ന്നി​ല്‍ തു​റ​ക്ക​പ്പെ​ടും.

പ്ലേ ​ഓ​ഫ് ഇ​ങ്ങ​നെ

ലീ​ഗ് ടേ​ബി​ളി​ല്‍ ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ള്‍ തീ​ര്‍​പ്പാ​യ​താ​ണ്. നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു, മു​ന്‍ ചാ​മ്പ്യ​ന്മാ​രാ​യ ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സ്, സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദ് ടീ​മു​ക​ളാ​ണ് യ​ഥാ​ക്ര​മം ആ​ദ്യ മൂ​ന്നു സ്ഥാ​ന​ങ്ങ​ളി​ല്‍. ഈ ​മൂ​ന്നു ടീ​മും പ്ലേ ​ഓ​ഫ് ഉ​റ​പ്പാ​ക്കു​ക​യും ചെ​യ്തു.

ഒ​ന്നും ര​ണ്ടും സ്ഥാ​ന​ക്കാ​രാ​യ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വും ഗു​ജ​റാ​ത്ത് ടൈ​റ്റ​ന്‍​സും ത​മ്മി​ലാ​ണ് പ്ലേ ​ഓ​ഫി​ലെ ആ​ദ്യ പോ​രാ​ട്ടം. ഈ ​ടീ​മു​ക​ള്‍ ത​മ്മി​ലു​ള്ള ക്വാ​ളി​ഫ​യ​ര്‍ ഒ​ന്ന് പോ​രാ​ട്ടം 26ന് ​ധ​ര്‍​മ​ശാ​ല​യി​ല്‍ ന​ട​ക്കും. ജ​യി​ക്കു​ന്ന ടീം ​നേ​രി​ട്ട് ഫൈ​ന​ലി​ലേ​ക്കു മു​ന്നേ​റും.

27നാ​ണ് പ്ലേ ​ഓ​ഫി​ലെ ര​ണ്ടാം മ​ത്സ​ര​മാ​യ എ​ലി​മി​നേ​റ്റ​ര്‍. എ​ലി​മി​നേ​റ്റ​റി​ല്‍ സ​ണ്‍​റൈ​സേ​ഴ്‌​സ് ഹൈ​ദ​രാ​ബാ​ദി​ന്‍റെ എ​തി​രാ​ളി/​പ്ലേ ഓ​ഫി​ല്‍ ക​ട​ക്കു​ന്ന നാ​ലാം ടീം ​ആ​രാ​ണെ​ന്ന് ഇ​ന്നു വ്യ​ക്ത​മാ​കും. ആ ​ക്ലൈ​മാ​ക്സിനാ​യാ​ണ് ഐ​പി​എ​ല്‍ ആ​രാ​ധ​ക​രു​ടെ കാ​ത്തി​രി​പ്പ്.

Sports

ഐ​പി​എ​ൽ: രാ​ജ​സ്ഥാ​ന് ടോ​സ്; ല​ക്‌​നോ​വി​ന് ബാ​റ്റിം​ഗ്

ജ​യ്പു​ർ: ഐ​പി​എ​ല്ലി​ൽ ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ‌ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ ജ​യ്പു​രി​ലെ സ​വാ​യ് മാ​ൻ​സിം​ഗ് സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: യ​ശ​സ്വി ജ​യ്സ്വാ​ൾ (ക്യാ​പ്റ്റ​ൻ), ലു​വാ​ൻ-​ഡ്രി പ്രി​റ്റോ​റി​യ​സ്, ധ്രു​വ് ജൂ​റ​ൽ‌ (വി​ക്ക​റ്റ് കീ​പ്പ​ർ), ഡോ​ണോ​വ​ൻ ഫെ​രെ​യ്‌​ര, ശു​ഭം ദു​ബെ, ദ​സു​ൻ ശ​ന​ക, ജോ​ഫ്ര ആ​ർ​ച്ച​ർ, സു​ശാ​ന്ത് മി​സ്ര, സ​ന്ദീ​പ് ശ​ർ​മ, ബ്രി​ജേ​ഷ് ശ​ർ​മ, യാ​ഷ് രാ​ജ് പ​ഞ്ച.

ടീം ​ല​ക്നോ സൂ​പ്പ​ർ ജ​യ​ന്‍റ്സ്: മി​ച്ച​ൽ മാ​ർ​ഷ്, ജോ​ഷ് ഇ​ൻ​ഗ്ലി​സ്, നി​ക്കോ​ളാ​സ് പു​രാ​ൻ, റി​ഷ​ഭ് പ​ന്ത് (ക്യാ​പ്റ്റ​ൻ‌/​വി​ക്ക​റ്റ് കീ​പ്പ​ർ), ആ​യു​ഷ് ബ​ദോ​നി, അ​ബ്ദു​ൾ‌ സ​മ​ദ്, ഷാ​ഹ്ബാ​സ് അ​ഹ്മ​ദ്, മു​ഹ്സി​ൻ ഖാ​ൻ, മാ​യ​ങ്ക് യാ​ദ​വ്, ആ​കാ​ശ് മ​ഹാ​രാ​ജ് സിം​ഗ്, പ്രി​ൻ​സ് യാ​ദ​വ്.

Sports

ഐ​പി​എ​ൽ: രാ​ജ​സ്ഥാ​നെ​തി​രെ ഡ​ൽ​ഹി​ക്ക് ജ​യം

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രെ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ന് ജ​യം. ഇ​ന്ന് ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ഞ്ച് വി​ക്ക​റ്റി​നാ​ണ് ഡ​ൽ​ഹി വി​ജ​യി​ച്ച​ത്.

രാ​ജ​സ്ഥാ​ൻ ഉ​യ​ർ‌​ത്തി​യ 194 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് പ​ന്ത് ബാ​ക്കി നി​ൽ​ക്കെ ഡ​ൽ​ഹി മ​റി​ക​ട​ന്നു. കെ.​എ​ൽ. രാ​ഹു​ലി​ന്‍റെ​യും അ​ഭി​ഷേ​ക് പോ​റ​ലി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും നാ​യ​ക​ൻ അ​ക്സ​ർ പ​ട്ടേ​ലി​ന്‍റെ​യും അ​ശു​തോ​ഷ് ശ​ർ​മ​യു​ടെ​യും മി​ക​ച്ച ഇ​ന്നിം​ഗ്സു​ക​ളു​ടെ ബ​ല​ത്തി​ലാ​ണ് ഡ​ൽ​ഹി വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

56 റ​ൺ​സെ​ടു​ത്ത രാ​ഹു​ലാ​ണ് ഡ​ൽ​ഹി​യു​ടെ ടോ​പ്സ്കോ​റ​ർ. അ​ഭി​ഷേ​ക് പോ​റ​ൽ‌ 51 റ​ൺ​സും അ​ക്സ​ർ 34 റ​ൺ​സും അ​ശു​തോ​ഷ് 18 റ​ൺ​സു​മെ​ടു​ത്തു.

രാജസ്ഥാന് വേണ്ടി ജോഫ്ര ആർച്ചറും ബ്രിജേഷ് ശർമയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ദസുൺ ശനക ഒരു വിക്കറ്റെടുത്തു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ‌ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാണ് 193 റ​ൺ​സെടു​ത്ത​ത്. ധ്രു​വ് ജൂ​റ​ലി​ന്‍റെ​യും ക്യാ​പ്റ്റ​ൻ റി​യാ​ൻ പ​രാ​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് രാ​ജ​സ്ഥാ​ൻ മി​ക​ച്ച് സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 53 റ​ൺ​സെ​ടു​ത്ത ജൂ​റ​ൽ ആ​ണ് രാ​ജ​സ്ഥാ​ന്‍റെ ടോ​പ്സ്കോ​റ​ർ.

പ​രാ​ഗ് 51 റ​ൺ​സും സൂ​ര്യ​വ​ൻ​ഷി 46 റ​ൺ​സും സ്കോ​ർ ചെ​യ്തു. ഡ​ൽ​ഹി​ക്ക് വേ​ണ്ടി മി​ച്ച​ൽ സ്റ്റാ​ർ​ക്ക് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ലും​ഗി എ​ൻ​ഗി​ഡി​യും മാ​ധ​വ് തി​വാ​രി​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വിജയത്തോടെ ഡൽഹിക്ക് 12 പോയിന്‍റായി. നിലവിൽ ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ് ഡൽഹി.

Sports

ഐ​പി​എ​ൽ: ഡ​ൽ​ഹി​ക്കെ​തി​രെ രാ​ജ​സ്ഥാ​ന് മി​ക​ച്ച സ്കോ​ർ

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് മി​ക​ച്ച സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ‌ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 193 റ​ൺ​സാ​ണെ​ടു​ത്ത​ത്.

ധ്രു​വ് ജൂ​റ​ലി​ന്‍റെ​യും ക്യാ​പ്റ്റ​ൻ റി​യാ​ൻ പ​രാ​ഗി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ​യും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് രാ​ജ​സ്ഥാ​ൻ മി​ക​ച്ച് സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 53 റ​ൺ​സെ​ടു​ത്ത ജൂ​റ​ൽ ആ​ണ് രാ​ജ​സ്ഥാ​ന്‍റെ ടോ​പ്സ്കോ​റ​ർ.

പ​രാ​ഗ് 51 റ​ൺ​സും സൂ​ര്യ​വ​ൻ​ഷി 46 റ​ൺ​സും സ്കോ​ർ ചെ​യ്തു. ഡ​ൽ​ഹി​ക്ക് വേ​ണ്ടി മി​ച്ച​ൽ സ്റ്റാ​ർ​ക്ക് നാ​ല് വി​ക്ക​റ്റെ​ടു​ത്തു. ലും​ഗി എ​ൻ​ഗി​ഡി​യും മാ​ധ​വ് തി​വാ​രി​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

Sports

ഐ​പി​എ​ൽ: ഡ​ൽ​ഹി​ക്ക് ടോ​സ്; രാ​ജ​സ്ഥാ​ന് ബാ​റ്റിം​ഗ്

ന്യൂ​ഡ​ൽ​ഹി: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ ഡ​ൽ‌​ഹി ക്യാ​പി​റ്റ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ ഡ​ൽ​ഹി അ​രു​ൺ ജ​യ്റ്റ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ്: കെ.​എ​ൽ. രാ​ഹു​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), അ​ഭി​ഷേ​ക് പോ​റ​ൽ, സാ​ഹി​ൽ പ​രാ​ഖ്, ട്രി​സ്റ്റ്യ​ൻ സ്റ്റ​ബ്സി, ഡേ​വി​ഡ് മി​ല്ല​ർ, അ​ക്സ​ർ പ​ട്ടേ​ൽ‌ (ക്യാ​പ്റ്റ​ൻ), മാ​ധ​വ് തി​വാ​രി, ത്രി​പു​രാ​ന വി​ജ​യ്, ലും​ഗി എ​ൻ​ഗി​ഡി, മി​ച്ച​ൽ സ്റ്റാ​ർ​ക്ക്, മു​കേ​ഷ് കു​മാ​ർ.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: യ​ശ​സ്വി ജ​യ്സ്വാ​ൾ, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ്(​ക്യാ​പ്റ്റ​ൻ), ര​വി സിം​ഗ്, ഡോ​ണോ​വ​ൻ ഫെ​രേ​ര, ശു​ഭം ദു​ബെ, ജോ​ഫ്ര ആ​ർ​ച്ച​ർ, ആ​ദം മി​ൽ​നെ, ബ്രി​ജേ​ഷ് ശ​ർ​മ, യ​ഷ് രാ​ജ് പു​ഞ്ച.

Sports

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ ഏ​റ്റെ​ടു​ത്ത് മി​ത്ത​ൽ കു​ടും​ബ​വും അ​ദാ​ർ പൂ​ന​വാ​ല​യും; ഇ​ട​പാ​ട് 1.65 ബി​ല്യ​ൺ ഡോ​ള​റി​ന്

മും​ബൈ: ഐ​പി​എ​ല്ലി​ലെ പ്ര​മു​ഖ ടീ​മു​ക​ളി​ലൊ​ന്നാ​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ മി​ത്ത​ൽ കു​ടും​ബ​വും സി​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി അ​ദാ​ർ പൂ​ന​വാ​ല​യും ചേ​ർ​ന്ന് സ്വ​ന്ത​മാ​ക്കി. 1.65 ബി​ല്യ​ൺ ഡോ​ള​റി​ന്‍റേ​താ​ണ് (ഏ​ക​ദേ​ശം 13,000 കോ​ടി​യി​ല​ധി​കം രൂ​പ) ഈ ​വ​മ്പ​ൻ ഏ​റ്റെ​ടു​ക്ക​ൽ.

ടീ​മി​ന്‍റെ ഏ​ക​ദേ​ശം 75 ശ​ത​മാ​നം ഓ​ഹ​രി​ക​ളും മി​ത്ത​ൽ കു​ടും​ബ​ത്തി​ന്‍റെ കൈ​വ​ശ​മാ​യി​രി​ക്കും. ഏ​ക​ദേ​ശം 18 ശ​ത​മാ​നം ഓ​ഹ​രി​ക​ളാ​ണ് അ​ദാ​ർ പൂ​ന​വാ​ല സ്വ​ന്ത​മാ​ക്കു​ന്ന​ത്. മ​നോ​ജ് ബ​ദാ​ലെ ഉ​ൾ​പ്പെ​ടെ​യു​ള്ള നി​ല​വി​ലെ നി​ക്ഷേ​പ​ക​ർ​ക്ക് ടീ​മി​ൽ ബാ​ക്കി ഏ​ഴ് ശ​ത​മാ​നം ഓ​ഹ​രി പ​ങ്കാ​ളി​ത്ത​മു​ണ്ടാ​കും.

ഈ ​ഏ​റ്റെ​ടു​ക്ക​ൽ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ത​ന്നെ ഏ​റ്റ​വും വ​ലി​യ സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലൊ​ന്നാ​യി ഇ​ത് മാ​റും. വ​രാ​നി​രി​ക്കു​ന്ന സീ​സ​ണു​ക​ളി​ൽ ടീ​മി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും മാ​നേ​ജ്‌​മെ​ന്‍റി​ലും ഈ ​മാ​റ്റം നി​ർ​ണാ​യ​ക​മാ​കും. 2026 മേ​യ് മൂ​ന്നി​നാ​ണ് ഈ ​ഉ​ട​മ​സ്ഥാ​വ​കാ​ശ കൈ​മാ​റ്റം സം​ബ​ന്ധി​ച്ച ഔ​ദ്യോ​ഗി​ക വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വ​ന്ന​ത്.

Sports

ഐ​പി​എ​ൽ: പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​വേ​ശ ജ​യം

ന്യൂ​ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ആ​വേ​ശ ജ​യം. അ​വ​സാ​നം ഓ​വ​ർ വ​രെ നീ​ണ്ട മ​ത്സ​ര​ത്തി​ൽ ആ​റ് വി​ക്ക​റ്റി​നാ​ണ് രാ​ജ​സ്ഥാ​ൻ വി​ജ​യി​ച്ച​ത്.

പ​ഞ്ചാ​ബ് ഉ‍​യ​ർ​ത്തി​യ 223 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം നാ​ല് പ​ന്ത് ബാ​ക്കി​നി​ൽ​ക്കെ​യാ​ണ് രാ​ജ​സ്ഥാ​ൻ മ​റി​ക​ട​ന്ന​ത്. ഡോ​ണോ​വ​ൻ ഫെ​രേ​ര​യു​ടെ​യും യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ​യും ശു​ഭം ദു​ബെ​യു​ടെ​യും റി​യാ​ൻ പ​രാ​ഗി​ന്‍റെ​യും വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗി​ന്‍റെ​യും മി​ക​വി​ലാ​ണ് രാ​ജ​സ്ഥാ​ൻ വി​ജ​യ​ല​ക്ഷ്യം മ​റി​ക​ട​ന്ന​ത്.

‌ഡോ​ണോ​വ​ൻ 52 റ​ൺ​സും ജ​യ്സ്വാ​ൾ 51 റ​ൺ​സും സൂ​ര്യ​വ​ൻ​ഷി 43 റ​ൺ​സും എ​ടു​ത്ത​പ്പോ​ൾ ദു​ബെ 31 റ​ൺ​സും പ​രാ​ഗ് 29 റ​ൺ​സും സ്കോ​ർ ചെ​യ്തു.

പ​ഞ്ചാ​ബി​ന് വേ​ണ്ടി യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ൽ മൂ​ന്ന് വി​ക്ക​റ്റെ​ടു​ത്തു. അ​ർ​ശ്ദീ​പ് സിം​ഗ് ഒ​രു വി​ക്ക​റ്റും വീ​ഴ്ത്തി. ആ​ദ്യം ബാ​റ്റ് ചെ​യ്ത പ​ഞ്ചാ​ബ് 20 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ലാ​ണ് 222 റ​ൺ​സെ​ടു​ത്ത​ത്.

പ്ര​ഭ്സി​മ്രാ​ൻ സിം​ഗി​ന്‍റെ​യും മാ​ർ​ക​സ് സ്റ്റോ​യി​നി​സി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​ക​ളു​ടെ മി​ക​വി​ലാ​ണ് പ​ഞ്ചാ​ബ് കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 62 റ​ൺ​സെ​ടു​ത്ത സ്റ്റോ​യി​നി​സാ​ണ് പ​ഞ്ചാ​ബി​ന്‍റെ ടോ​പ്സ്കോ​റ​ർ. 22 പ​ന്തി​ൽ നാ​ല് ബൗ​ണ്ട​റി​യും ആ​റ് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു സ്റ്റോ​യി​നി​സി​ന്‍റെ ഇ​ന്നിം​ഗ്സ്.

പ്ര​ഭ്സി​മ്രാ​ൻ 59 റ​ൺ​സാ​ണെ​ടു​ത്ത​ത്. ക്യാ​പ്റ്റ​ൻ ശ്രേ​യ​സ് അ​യ്യ​രും കൂ​പ്പ​ർ കോ​ണോ​ലി​യും 30 റ​ൺ​സ് വീ​ത​വും പ്രി​യാ​ൻ​ഷ് ആ​ര്യ 29 റ​ൺ​സു​മെ​ടു​ത്തു.

രാ​ജ​സ്ഥാ​ന് വേ​ണ്ടി യാ​ഷ് രാ​ജ് പു​ഞ്ച ര​ണ്ട് വി​ക്ക​റ്റെ​ടു​ത്തു. ജോ​ഫ്ര ആ​ർ​ച്ച​റും നാ​ന്ദ്രെ ബ​ർ​ഗ​റും ഓ​രോ വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.

വി​ജ​യ​ത്തോ​ടെ 12 പോ​യി​ന്‍റാ​യ രാ​ജ​സ്ഥാ​ൻ ലീ​ഗ് ടേ​ബി​ളി​ൽ മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. സീ​സ​ണി​ൽ ആ​ദ്യ പ​രാ​ജ​യം നേ​രി​ട്ടെ​ങ്കി​ലും 13 പോ​യി​ന്‍റു​ള്ള് പ​ഞ്ചാ​ബ് ത​ന്നെ​യാ​ണ് ലീ​ഗ് ടേ​ബി​ളി​ൽ ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്.

Sports

ഐ​പി​എ​ൽ: രാ​ജ​സ്ഥാ​ന് ടോ​സ്; പ​ഞ്ചാ​ബി​ന് ബാ​റ്റിം​ഗ്

ന്യൂ​ച​ണ്ഡീ​ഗ​ഡ്: ഐ​പി​എ​ല്ലി​ൽ പ​ഞ്ചാ​ബ് കിം​ഗ്സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ മു​ല്ലാ​ൻ​പു​രി​ലെ സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​പ​ഞ്ചാ​ബ് കിം​ഗ്സ്: പ്ര​ഭ്സി​മ്രാ​ൻ സിം​ഗ് (വി​ക്ക​റ്റ് കീ​പ്പ​ർ), പ്രി​യാ​ൻ​ഷ് ആ​ര്യ, ശ്രേ​യ​സ് അ​യ്യ​ർ (ക്യാ​പ്റ്റ​ൻ), കൂ​പ്പ​ർ കോ​ണോ​ലി, സൂ​ര്യാ​ൻ​ഷ് ഷെ​ഡ്‌​ജ്, നെ​ഹാ​ൽ വ​ധേ​ര, മാ​ർ​ക​സ് സ്റ്റോ​യി​നി​സ്, മാ​ർ​ക്കോ യാ​ൻ​സ​ൻ, ലോ​ക്ക് ഫെ​ർ​ഗൂ​സ​ൻ, അ​ർ​ഷ്ദീ​പ് സിം​ഗ്, യു​ഷ്‌​വേ​ന്ദ്ര ചാ​ഹ​ൽ.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, യ​ശ്വ​സി ജ​യ്സ്വാ​ൾ, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ഡോ​ണോ​വ​ൻ ഫെ​രേ​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ദ​സു​ൺ ശ​ന​ക, ജോ​ഫ്ര ആ​ർ​ച്ച​ർ, നാ​ന്ദ്രെ ബ​ർ​ഗ​ർ, ബ്രി​ജേ​ഷ് ശ​ർ​മ, യാ​ഷ് രാ​ജ് പു​ഞ്ച.

Sports

സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ചു ; രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് ടീം ​മാ​നേ​ജ​ര്‍​ക്ക് പി​ഴ ചു​മ​ത്തി ബി​സി​സി​ഐ

മും​ബൈ: ഐ​പി​എ​ല്‍ മ​ത്സ​ര​ത്തി​നി​ടെ സു​ര​ക്ഷാ മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ ലം​ഘി​ച്ച​തി​ന് രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സ് ടീം ​മാ​നേ​ജ​ര്‍ റോ​മി ഭീ​ന്ദ​റി​ന് ഒ​രു ല​ക്ഷം രൂ​പ പി​ഴ ചു​മ​ത്തി ബി​സി​സി​ഐ. ക​ളി​ക്കാ​രും മാ​ച്ച് ഒ​ഫീ​ഷ്യ​ല്‍​സും ഇ​രി​ക്കു​ന്ന പ്ര​ത്യേ​ക മേ​ഖ​ല​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ച്ച​തി​നാ​ണ് ന​ട​പ​ടി.

ഗോ​ഹ​ട്ടി​യി​ൽ റോ​യ​ല്‍ ച​ല​ഞ്ചേ​ഴ്‌​സ് ബം​ഗ​ളൂ​രു​വി​നെ​തി​രെ ന​ട​ന്ന മ​ത്സ​ര​ത്തി​നി​ടെ ഡ​ഗൗ​ട്ടി​ലി​രു​ന്ന് റോ​മി ഭീ​ന്ദ​ര്‍ ഫോ​ണ്‍ ഉ​പ​യോ​ഗി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ള്‍ ടി​വി ക്യാ​മ​റ​ക​ളി​ല്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​തേ​ത്തു​ട​ര്‍​ന്ന് ബി​സി​സി​ഐ​യു​ടെ ആ​ന്‍റി ക​റ​പ്ഷ​ന്‍ യൂ​ണി​റ്റ് ഇ​ദ്ദേ​ഹ​ത്തി​ല്‍ നി​ന്ന് വി​ശ​ദീ​ക​ര​ണം തേ​ടി​യി​രു​ന്നു.

ഐ​പി​എ​ല്‍ ച​ട്ട​ങ്ങ​ള്‍ അ​നു​സ​രി​ച്ച്, ഡ​ഗൗ​ട്ട് ഉ​ള്‍​പ്പെ​ടു​ന്ന ക​ളി​ക്കാ​രും മാ​ച്ച് ഒ​ഫീ​ഷ്യ​ല്‍​സും ഇ​രി​ക്കു​ന്ന പ​രി​ധി​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണു​ക​ളോ മ​റ്റ് ആ​ശ​യ​വി​നി​മ​യ ഉ​പ​ക​ര​ണ​ങ്ങ​ളോ ഉ​പ​യോ​ഗി​ക്കു​ന്ന​ത് ക​ര്‍​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ല്‍ ഭീ​ന്ദ​ര്‍ ന​ല്‍​കി​യ വി​ശ​ദീ​ക​ര​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്ന് ക​ണ്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് അ​ച്ച​ട​ക്ക ന​ട​പ​ടി​ക്ക് ശു​പാ​ര്‍​ശ ചെ​യ്ത​തെ​ന്ന് ബി​സി​സി​ഐ സെ​ക്ര​ട്ട​റി ദേ​വ്ജി​ത് സൈ​കി​യ അ​റി​യി​ച്ചു.

പി​ഴ​യ്ക്ക് പു​റ​മെ, ഭാ​വി​യി​ല്‍ ഇ​ത്ത​രം നി​യ​മ​ലം​ഘ​ന​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്ക​രു​തെ​ന്ന് ഇ​ദ്ദേ​ഹ​ത്തി​ന് ക​ര്‍​ശ​ന മു​ന്ന​റി​യി​പ്പും ന​ല്‍​കി​യി​ട്ടു​ണ്ട്. അ​ഴി​മ​തി ത​ട​യു​ന്ന​തി​ന്റെ ഭാ​ഗ​മാ​യാ​ണ് ഇ​ത്ത​രം ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്

ഈ ​നി​യ​മ​ലം​ഘ​ന​ത്തി​ന് പി​ന്നി​ല്‍ മോ​ശ​മാ​യ ഉ​ദ്ദേ​ശ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്ന​താ​യി സൂ​ച​ന​യി​ല്ലെ​ങ്കി​ലും, ക​ളി​യു​ടെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ന്‍ നി​യ​മ​ങ്ങ​ള്‍ പാ​ലി​ക്ക​പ്പെ​ടേ​ണ്ട​ത് അ​ത്യാ​വ​ശ്യ​മാ​ണെ​ന്ന് ബി​സി​സി​ഐ വ്യ​ക്ത​മാ​ക്കി.

Sports

ഐപിഎൽ: രാജസ്ഥാന് ടോസ്; ഹൈദരാബാദിന് ബാറ്റിംഗ്

ഹൈ​ദ​രാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി​യ രാ​ജ​സ്ഥാ​ന് റോ​യ​ൽ​സ് ബൗ​ളിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ ഹൈ​ജ​ദ​രാ​ബാ​ദി​ലെ രാ​ജീ​വ് ഗാ​ന്ധി അ​ന്താ​രാ​ഷ്ട്ര സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: യ​ശ്വ​സി ജ​യ്സ്വാ​ൾ, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ലു​വാ​ൻ-​ഡി-​പ്രി​റ്റോ​റി​യ​സ്, ഡോ​ണോ​വ​ൻ ഫെ​രെ​യ്‌​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ജോ​ഫ്ര ആ​ർ​ച്ച​ർ, നാ​ൻ​ഡ്രെ ബ​ർ​ഗ​ർ, സ​ന്ദീ​പ് ശ​ർ​മ, ര​വി ബി​ഷ്ണോ​യ്, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ.

ടീം ​സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദ്: അ​ഭി​ഷേ​ക് ശ​ർ​മ, ട്രാ​വി​സ് ഹെ​ഡ്, ഇ​ഷാ​ൻ കി​ഷ​ൻ (ക്യാ​പ്റ്റ​ൻ/ വി​ക്ക​റ്റ് കീ​പ്പ​ർ), ഹെ​ൻ​റി​ച്ച് ക്ലാ​സ​ൺ, സ​ലീ​ൽ അ​റോ​റ, അ​നി​കേ​ത് വ​ർ​മ, നി​തീ​ഷ് കു​മാ​ർ റെ​ഡ്ഢി, ഹ​ർ​ഷ് ദു​ബെ, ശി​വാം​ഗ് കു​മാ​ർ, പ്ര​ഫു​ൽ ഹി​ൻ​ജെ, ഇ​ഷാ​ൻ മ​ലിം​ഗ.

Sports

റോ​യ​ൽ പോ​രാ​ട്ട​ത്തി​ൽ ബം​ഗ​ളൂ​രു​വി​നെ ത​ക​ർ​ത്ത് രാ​ജ​സ്ഥാ​ൻ; വൈ​ഭ​വ് സൂ​ര്യ​വം​ശി​ക്കും ജു​റേ​ലി​നും അ​ർ​ധ​സെ​ഞ്ച്വ​റി

ഗു​വാ​ഹ​ത്തി: ​ആ​വേ​ശ​ക​ര​മാ​യ പോ​രാ​ട്ട​ത്തി​ൽ റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു​വി​നെ ആ​റ് വി​ക്ക​റ്റി​ന് ത​ക​ർ​ത്ത് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്. സീ​സ​ണി​ലെ ത​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​യ നാ​ലാം വി​ജ​യ​മാ​ണ് രാ​ജ​സ്ഥാ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. വൈ​ഭ​വ് സൂ​ര്യ​വം​ശി​യു​ടെ​യും ധ്രു​വ് ജു​റേ​ലി​ന്‍റെ​യും മി​ന്നും പ്ര​ക​ട​ന​മാ​ണ് രാ​ജ​സ്ഥാ​ന് അ​നാ​യാ​സ വി​ജ​യം സ​മ്മാ​നി​ച്ച​ത്.

202 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ 18 ഓ​വ​റി​ൽ നാ​ല് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ ല​ക്ഷ്യം ക​ണ്ടു. വെ​റും 26 പ​ന്തി​ൽ 78 റ​ൺ​സെ​ടു​ത്ത വൈ​ഭ​വ് സൂ​ര്യ​വം​ശി​യാ​ണ് രാ​ജ​സ്ഥാ​ന് ത​ക​ർ​പ്പ​ൻ തു​ട​ക്കം ന​ൽ​കി​യ​ത്. 15 പ​ന്തി​ൽ അ​ർ​ധ​സെ​ഞ്ച്വ​റി തി​ക​ച്ച വൈ​ഭ​വ് എ​ട്ട് ഫോ​റും ഏ​ഴ് സി​ക്സും പ​റ​ത്തി. വൈ​ഭ​വി​നൊ​പ്പം ര​ണ്ടാം വി​ക്ക​റ്റി​ൽ 108 റ​ൺ​സ് കൂ​ട്ടി​ച്ചേ​ർ​ത്ത ധ്രു​വ് ജു​റേ​ൽ 43 പ​ന്തി​ൽ 81 റ​ൺ​സു​മാ​യി പു​റ​ത്താ​കാ​തെ നി​ന്ന് ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ച്ചു.

ആ​ദ്യം ബാ​റ്റ് ചെ​യ്ത ആ​ർ​സി​ബി 20 ഓ​വ​റി​ൽ എ​ട്ട് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 201 റ​ൺ​സെ​ടു​ത്തു. നാ​യ​ക​ൻ ര​ജ​ത് പാ​ട്ടി​ദാ​റി​ന്‍റെ (40 പ​ന്തി​ൽ 63) അ​ർ​ധ​സെ​ഞ്ച്വ​റി​യും വി​രാ​ട് കോ​ഹ്‌​ലി (16 പ​ന്തി​ൽ 32), വെ​ങ്ക​ടേ​ശ് അ​യ്യ​ർ (15 പ​ന്തി​ൽ 29*) എ​ന്നി​വ​രു​ടെ പ്ര​ക​ട​ന​വു​മാ​ണ് ടീ​മി​നെ 200 ക​ട​ത്തി​യ​ത്. രാ​ജ​സ്ഥാ​ന് വേ​ണ്ടി ജോ​ഫ്ര ആ​ർ​ച്ച​ർ, ര​വി ബി​ഷ്ണോ​യി, ബ്രി​ജേ​ഷ് ശ​ർ​മ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി.
രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഈ ​വി​ജ​യ​ത്തോ​ടെ പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു.

 

Sports

ഐ​പി​എ​ൽ: രാ​ജ​സ്ഥാ​ൻ-​ബം​ഗ​ളൂ​രു മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു

ഗോ​ഹ​ട്ടി: ഐ​പി​എ​ല്ലി​ലെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സും റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് മ​ത്സ​ര​ത്തി​ലെ ടോ​സ് വൈ​കു​ന്നു. ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് ടോ​സ് വൈ​കു​ന്ന​ത്. ഗോ​ഹ​ട്ടി​യി​ലെ ബാ​രാ​സ്പ​ര സ്റ്റേ​ഡി​യ​മാ​ണ് വേ​ദി.

സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നേ​യും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​യും തോ​ൽ​പി​ച്ചാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു എ​ത്തു​ന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി, ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, ര​ജ​ത് പാ​ട്ടീ​ദാ​ർ, ജി​തേ​ഷ് ശ​ർ​മ്മ, ടിം ​ഡേ​വി​ഡ് എ​ന്നി​വ​രി​ലാ​ണ് ആ​ർ​സി​ബി​യു​ടെ പ്ര​തീ​ക്ഷ.

വൈ​ഭ​വ് സൂ​ര്യ​വം​ശി, ധ്രു​വ് ജു​റ​ൽ, റി​യാ​ൻ പ​രാ​ഗ്, ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ എ​ന്നി​വ​രാ​ണ് രാ​ജ​സ്ഥാ​ന്‍റെ ക​രു​ത്ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ രാ​ജ​സ്ഥാ​ന്‍ ഒ​ന്നാ​മ​തും ബം​ഗ​ളൂ​രു മൂ​ന്നാ​മ​തു​മാ​ണ്.

 

Sports

ഐ​പി​എ​ൽ; ഇ​ന്ന് റോ​യ​ൽ പോ​രാ​ട്ടം

ഗു​വാ​ഹ​ത്തി: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ ഇ​ന്ന് റോ​യ​ൽ പോ​രാ​ട്ടം. ഈ ​സീ​സ​ണി​ൽ തോ​ൽ​വി അ​റി​യാ​ത്ത ടീ​മു​ക​ളെ​ന്ന റി​ക്കാ​ർ​ഡു​മാ​യി​ട്ടാ​ണ് രാ​ജ​സ്ഥാ​നും ബം​ഗ​ളൂ​രു​വും നേ​ർ​ക്കു​നേ​ർ പോ​രി​നി​റ​ങ്ങു​ന്ന​ത്.

വൈ​കു​ന്നേ​രം ഏ​ഴ​ര​യ്ക്ക് ഗു​വാ​ഹ​ത്തി​യി​ലാ​ണ് മ​ത്സ​രം. സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​നേ​യും ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​നെ​യും തോ​ൽ​പി​ച്ചാ​ണ് റോ​യ​ൽ ച​ല​ഞ്ചേ​ഴ്സ് ബം​ഗ​ളൂ​രു എ​ത്തു​ന്ന​ത്. വി​രാ​ട് കോ​ഹ്‌​ലി, ദേ​വ്ദ​ത്ത് പ​ടി​ക്ക​ൽ, ര​ജ​ത് പാ​ട്ടീ​ദാ​ർ, ജി​തേ​ഷ് ശ​ർ​മ്മ, ടിം ​ഡേ​വി​ഡ് എ​ന്നി​വ​രി​ലാ​ണ് ആ​ർ​സി​ബി​യു​ടെ പ്ര​തീ​ക്ഷ.

വൈ​ഭ​വ് സൂ​ര്യ​വം​ശി, ധ്രു​വ് ജു​റ​ൽ, റി​യാ​ൻ പ​രാ​ഗ്, ഷി​മ്രോ​ൺ ഹെ​റ്റ്മെ​യ​ർ എ​ന്നി​വ​രാ​ണ് രാ​ജ​സ്ഥാ​ന്‍റെ ക​രു​ത്ത്. പോ​യി​ന്‍റ് പ​ട്ടി​ക​യി​ൽ രാ​ജ​സ്ഥാ​ന്‍ ഒ​ന്നാ​മ​തും ബം​ഗ​ളൂ​രു മൂ​ന്നാ​മ​തു​മാ​ണ്.

Sports

മും​ബൈ​യെ മു​ട്ടു​കു​ത്തി​ച്ച് റോ​യ​ൽ​സ്; ജ​യ്സ്വാ​ൾ ഷോ​യി​ൽ രാ​ജ​സ്ഥാ​ന് ഹാ​ട്രി​ക് വി​ജ​യം

ഗു​വാ​ഹ​ത്തി: ഐ​പി​എ​ല്ലി​ൽ മും​ബൈ ഇ​ന്ത്യ​ൻ​സി​നെ​തി​രെ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ത​ക​ർ​പ്പ​ൻ വി​ജ​യം. മ​ഴ വി​ല്ല​നാ​യ​തോ​ടെ 11 ഓ​വ​റാ​യി ചു​രു​ക്കി​യ മ​ത്സ​ര​ത്തി​ൽ 27 റ​ൺ​സി​നാ​ണ് രാ​ജ​സ്ഥാ​ൻ ജ​യി​ച്ചു​ക​യ​റി​യ​ത്. ഓ​പ്പ​ണ​ർ യ​ശ​സ്വി ജ​യ്സ്വാ​ളി​ന്‍റെ (32 പ​ന്തി​ൽ 77 നോ​ട്ടൗ​ട്ട്) വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗാ​ണ് രാ​ജ​സ്ഥാ​ന് കൂ​റ്റ​ൻ സ്കോ​ർ സ​മ്മാ​നി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നി​റ​ങ്ങി​യ രാ​ജ​സ്ഥാ​ൻ 11 ഓ​വ​റി​ൽ 3 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 150 റ​ൺ​സെ​ന്ന പ​ടു​കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി. യു​വ​താ​രം വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യും യ​ശ​സ്വി ജ​യ്സ്വാ​ളും ചേ​ർ​ന്ന് ഇ​ന്നിം​ഗ്സി​ന്‍റെ തു​ട​ക്കം മു​ത​ൽ മും​ബൈ ബൗ​ള​ർ​മാ​രെ ക​ട​ന്നാ​ക്ര​മി​ച്ചു. വെ​റും 30 പ​ന്തി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 80 റ​ൺ​സാ​ണ് ഓ​പ്പ​ണിം​ഗ് വി​ക്ക​റ്റി​ൽ അ​ടി​ച്ചു​കൂ​ട്ടി​യ​ത്.

മും​ബൈ നി​ര​യി​ൽ അ​ല്ലാ ഗ​സ​ൻ​ഫാ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​ഴ്ത്തി​യ​പ്പോ​ൾ, സൂ​പ്പ​ർ താ​രം ജ​സ്പ്രി​ത് ബു​മ്ര​യ്ക്ക് വി​ക്ക​റ്റൊ​ന്നും നേ​ടാ​നാ​യി​ല്ല. മാ​ത്ര​മ​ല്ല മൂ​ന്ന് ഓ​വ​റി​ൽ 32 റ​ൺ​സ് വ​ഴ​ങ്ങേ​ണ്ടി​യും വ​ന്നു. 151 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യ​വു​മാ​യി ഇ​റ​ങ്ങി​യ മും​ബൈ ഇ​ന്ത്യ​ൻ​സി​ന് നി​ശ്ചി​ത ഓ​വ​റി​ൽ ഒ​ൻ​പ​ത് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 123 റ​ൺ​സെ​ടു​ക്കാ​നേ സാ​ധി​ച്ചു​ള്ളൂ. മും​ബൈ​യു​ടെ വ​മ്പ​ൻ നി​ര പ​രാ​ജ​യ​പ്പെ​ടു​ന്ന കാ​ഴ്ച​യാ​ണ് ഗു​വാ​ഹ​ത്തി​യി​ൽ ക​ണ്ട​ത്. രോ​ഹി​ത് ശ​ർ​മ (5 റ​ൺ​സ്), സൂ​ര്യ​കു​മാ​ർ യാ​ദ​വ് (6 റ​ൺ​സ്), ഹാ​ർ​ദി​ക് പാ​ണ്ഡ്യ (9 റ​ൺ​സ്) എ​ന്നി​വ​ർ ര​ണ്ട​ക്കം ക​ട​ക്കാ​തെ​യാ​ണ് ക്രീ​സ് വി​ട്ട​ത്.

ന​മ​ൻ ധി​ർ (25), ഷെ​ഫാ​നെ റു​ത​ർ​ഫോ​ർ​ഡ് (25) എ​ന്നി​വ​ർ പൊ​രു​തി​യെ​ങ്കി​ലും ടീ​മി​നെ വി​ജ​യ​ത്തി​ലെ​ത്തി​ക്കാ​ൻ അ​ത് മ​തി​യാ​കു​മാ​യി​രു​ന്നി​ല്ല. രാ​ജ​സ്ഥാ​ൻ നി​ര​യി​ൽ ന​ന്ദ്രെ ബ​ർ​ഗ​ർ, ര​വി ബി​ഷ്‌​ണോ​യ്, സ​ന്ദീ​പ് ശ​ർ​മ എ​ന്നി​വ​ർ ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി മും​ബൈ​യു​ടെ ന​ട്ടെ​ല്ലൊ​ടി​ച്ചു. ക്യാ​പ്റ്റ​ൻ ഹാ​ർ​ദി​ക് പാ​ണ്ഡ്യ​യും ട്രെ​ന്‍റ് ബോ​ൾ​ട്ടും മും​ബൈ ടീ​മി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യെ​ങ്കി​ലും രാ​ജ​സ്ഥാ​ന്‍റെ പോ​രാ​ട്ട​വീ​ര്യ​ത്തി​ന് മു​ന്നി​ൽ അ​വ​ർ​ക്ക് മ​റു​പ​ടി​യു​ണ്ടാ​യി​രു​ന്നി​ല്ല. ഈ ​വി​ജ​യ​ത്തോ​ടെ പോ​യി​ന്‍റ് ടേ​ബി​ളി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ത​ങ്ങ​ളു​ടെ ആ​ധി​പ​ത്യം ഉ​റ​പ്പി​ച്ചു.

 

Sports

ജൂ​റ​ലി​നും ജ​യ്സ്വാ​ളി​നും അ​ർ​ധ സെ​ഞ്ചു​റി; രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് കൂ​റ്റ​ൻ സ്കോ​ർ  

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് കൂ​റ്റ​ൻ സ്കോ​ർ. ആ​ദ്യം ബാ​റ്റ് ചെ​യ്ത രാ​ജ​സ്ഥാ​ൻ 20 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 210 റ​ൺ‌​സാ​ണ് എ​ടു​ത്ത​ത്.

ധ്രു​വ് ജൂ​റ​ലി​ന്‍റെ​യും യ​ശ​സ്വി ജ‍​യ്സ്വാ​ളി​ന്‍റെ​യും അ​ർ​ധ സെ​ഞ്ചു​റി​യു​ടെ​യും വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി​യു​ടെ മി​ക​ച്ച ഇ​ന്നിം​ഗ്സി​ന്‍റെ​യും ബ​ല​ത്തി​ലാ​ണ് രാ​ജ​സ്ഥാ​ൻ കൂ​റ്റ​ൻ സ്കോ​ർ പ​ടു​ത്തു​യ​ർ​ത്തി​യ​ത്. 42 പ​ന്തി​ൽ 75 റ​ൺ​സാ​ണ് ജൂ​റ​ൽ എ​ടു​ത്ത​ത്. അ​ഞ്ച് ബൗ​ണ്ട​റി​യും അ​ഞ്ച് സി​ക്സും അ​ട​ങ്ങു​ന്ന​താ​യി​രു​ന്നു ജൂ​റ​ലി​ന്‍റെ ഇ​ന്നിം​ഗ്സ്.

ജ​യ്സ്വാ​ൾ 55 റ​ൺ‌​സാ​ണെ​ടു​ത്ത​ത്. സൂ​ര്യ​വ​ൻ​ഷി 31 റ​ൺ​സും ഹെ​റ്റ്മ​യ​ർ 18 റ​ൺ​സും സ്കോ​ർ ചെ​യ്തു.

ഗു​ജ​റാ​ത്തി​ന് വേ​ണ്ടി ക​ഗീ​സോ റ​ബാ​ഡ ര​ണ്ട് വി​ക്ക​റ്റും മു​ഹ​മ്മ​ദ് സി​റാ​ജും അ​ശോ​ക് ശ​ർ​മ​യും പ്ര​സി​ദ് കൃ​ഷ്ണ​യും റാ​ഷി​ദ് ഖാ​നും ഓ​രോ വി​ക്ക​റ്റ് വീ​തം എ​ടു​ത്തു.

Sports

ഐ​പി​എ​ൽ: ഗു​ജ​റാ​ത്തി​നെ​തി​രെ ടോ​സ് നേ​ടി രാ​ജ​സ്ഥാ​ൻ

അ​ഹ​മ്മ​ദാ​ബാ​ദ്: ഐ​പി​എ​ല്ലി​ൽ ഗു​ജ​റാ​ത്തി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ൽ ടോ​സ് നേ​ടി രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്തു. ഏ​ഴ​ര മു​ത​ൽ അ​ഹ​മ്മ​ദാ​ബാ​ദി​ലെ ന​രേ​ന്ദ്ര മോ​ദി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് മ​ത്സ​രം.

ടീം ​രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ്: യ​ശ​സ്വി ജ​യ്സ്വാ​ൾ, വൈ​ഭ​വ് സൂ​ര്യ​വ​ൻ​ഷി, ധ്രു​വ് ജൂ​റ​ൽ (വി​ക്ക​റ്റ് കീ​പ്പ​ർ), റി​യാ​ൻ പ​രാ​ഗ് (ക്യാ​പ്റ്റ​ൻ), ഷിം​റോ​ൺ ഹെ​റ്റ്മ​യ​ർ, ഡോ​സ​ണോ​വ​ൻ ഫെ​രേ​ര, ര​വീ​ന്ദ്ര ജ​ഡേ​ജ, ജോ​ഫ്ര ആ​ർ​ച്ച​ർ, നാ​ന്ദ്രെ ബ​ർ​ഗ​ർ, തു​ഷാ​ർ ദേ​ശ്പാ​ണ്ഡെ, സ​ന്ദീ​പ് ശ​ർ​മ.

ടീം ​ഗു​ജ​റാ​ത്ത് ടൈ​റ്റ​ൻ​സ്: കു​മാ​ർ കു​ഷാ​ഗ്ര, സാ​യ് സു​ദ​ർ​ശ​ൻ, ജോ​സ് ബ​ട്ട്ല​ർ (വി​ക്ക​റ്റ് കീ​പ്പ​ർ), ഗ്ലെ​ൻ ഫി​ലി​പ്പ്സ്, വാ​ഷിം​ഗ്ട​ൺ സു​ന്ദ​ർ, രാ​ഹു​ൽ തെ​വാ​ട്ടി​യ, റാ​ഷി​ദ് ഖാ​ൻ (ക്യാ​പ്റ്റ​ൻ), ക​ഗീ​സോ റ​ബാ​ഡ്, അ​ശോ​ക് ശ​ർ​മ, മു​ഹ​മ്മ​ദ് സി​റാ​ജ്, പ്ര​സി​ദ് കൃ​ഷ്ണ.

Sports

വെ​ടി​ക്കെ​ട്ട് ബാ​റ്റിം​ഗു​മാ​യി വൈ​ഭ​വ്; രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന് ത​ക​ർ​പ്പ​ൻ ജ​യം

ഗോ​ഹ​ട്ടി: ഐ​പി​എ​ല്ലി​ല്‍ ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​നെ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ രാ​ജ​സ്ഥാ​ന്‍ റോ​യ​ല്‍​സി​ന് ത​ക​ർ​പ്പ​ൻ ജ​യം. തി​ങ്ക​ളാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ എ​ട്ട് വി​ക്ക​റ്റി​നാ​ണ് രാ​ജ​സ്ഥാ​ൻ വി​ജ​യി​ച്ച​ത്.

ടോ​സ് ന​ഷ്ട​പ്പെ​ട്ട് ബാ​റ്റിം​ഗി​നെ​ത്തി​യ ചെ​ന്നൈ 19.4 ഓ​വ​റി​ല്‍ 127ന് ​എ​ല്ലാ​വ​രും പു​റ​ത്താ​യി. ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ ന​ന്ദ്രെ ബ​ര്‍​ഗ​ര്‍, ജോ​ഫ്ര ആ​ര്‍​ച്ച​ര്‍, ര​വീ​ന്ദ്ര ജ​ഡേ​ജ എ​ന്നി​വ​രാ​ണ് ത​ക​ര്‍​ത്ത​ത്. 36 പ​ന്തി​ല്‍ 43 റ​ണ്‍​സ് നേ​ടി​യ ജാ​മി ഓ​വ​ര്‍​ട്ട​ൺ ആ​ണ് ചെ​ന്നൈ​യു​ടെ ടോ​പ് സ്‌​കോ​റ​ര്‍.

ചെ​ന്നൈ​ക്ക് വേ​ണ്ടി​യു​ള്ള അ​ര​ങ്ങേ​റ്റ​ത്തി​ല്‍ സ​ഞ്ജു സാം​സ​ണ്‍ (6) നി​രാ​ശ​പ്പെ​ടു​ത്തി. മ​റു​പ​ടി ബാ​റ്റിം​ഗി​ല്‍ രാ​ജ​സ്ഥാ​ന്‍ 12.1 ഓ​വ​റി​ല്‍ മൂ​ന്ന് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ ല​ക്ഷ്യം മ​റി​ക​ട​ന്നു. 17 പ​ന്തി​ല്‍ 52 റ​ണ്‍​സ് നേ​ടി​യ വൈ​ഭ​വ് സൂ​ര്യ​വ​ന്‍​ഷി​യാ​ണ് രാ​ജ​സ്ഥാ​നെ വി​ജ​യ​ത്തി​ലേ​യ്ക്ക് ന​യി​ച്ച​ത്. യ​ശ​സ്വി ജ​യ്‌​സ്വാ​ള്‍ 38 റ​ണ്‍​സു​മാ​യി പു​റ​ത്താ​വാ​തെ നി​ന്നു.

NRI

രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​നെ ഇ​നി അ​രി​സോ​ണ​യി​ലെ കാ​ൽ സോ​മാ​നി സ്വ​ന്ത​മാ​ക്കും; റെ​ക്കോ​ർ​ഡ് തു​ക 1.63 ബി​ല്യ​ൺ ഡോ​ള​ർ

അ​രി​സോ​ണ:​ ഐ​പി​എ​ൽ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ തു​ക​യ്ക്കു​ള്ള ലേ​ല​ത്തി​ന് രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് സാ​ക്ഷ്യം വ​ഹി​ക്കു​ന്നു. അ​രി​സോ​ണ ആ​സ്ഥാ​ന​മാ​യു​ള്ള പ്ര​വാ​സി ഇ​ന്ത്യ​ൻ സം​രം​ഭ​ക​ൻ കാ​ൽ സോ​മാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ്രൂ​പ്പ് ഏ​ക​ദേ​ശം 13,500 കോ​ടി രൂ​പ​യ്ക്ക് (1.63 Billion ഡോളർ) ടീ​മി​നെ വാ​ങ്ങാ​ൻ ഒ​രു​ങ്ങു​ന്നു.

ഒ​രു ഐ​പി​എ​ൽ ടീം ​ഒ​രു ബി​ല്യ​ൺ ഡോ​ള​റി​ന് മു​ക​ളി​ൽ മൂ​ല്യം നേ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്റ​ലി​ജ​ൻ​സ്, സ്പോ​ർ​ട്സ് ടെ​ക്നോ​ള​ജി എ​ന്നീ മേ​ഖ​ല​ക​ളി​ൽ പ്ര​ശ​സ്ത​നാ​യ സോ​മാ​നി 2021 മു​ത​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ നി​ക്ഷേ​പ​ക​നാ​ണ്.

വാ​ൾ​മാ​ർ​ട്ട് ഉ​ട​മ റോ​ബ് വാ​ൾ​ട്ട​ൺ, ഡെ​ട്രോ​യി​റ്റ് ല​യ​ൺ​സ് ഉ​ട​മ​സ്ഥ​രാ​യ ഹാം​പ് കു​ടും​ബം എ​ന്നി​വ​രും ഈ ​ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​ണ്. ബി​സി​സി​ഐ​യു​ടെ അ​നു​മ​തി ല​ഭി​ക്കു​ന്ന​തോ​ടെ 2026 ഐ​പി​എ​ൽ സീ​സ​ണി​ന് ശേ​ഷം ടീ​മി​ന്‍റെ ഉ​ട​മ​സ്ഥാ​വ​കാ​ശം സോ​മാ​നി​ക്ക് ല​ഭി​ക്കും.

2008-ൽ ​വെ​റും 6.7 കോ​ടി ഡോ​ള​റി​നാ​ണ് മ​നോ​ജ് ബ​ദാ​ലെ​യു​ടെ എ​മ​ർ​ജിം​ഗ് മീ​ഡി​യ ടീ​മി​നെ വാ​ങ്ങി​യ​ത്. മ​റ്റ് പ്ര​മു​ഖ ഗ്രൂ​പ്പു​ക​ളെ​യും അ​ദി​ത്യ ബി​ർ​ള, സീ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് എ​ന്നി​വ​രെ​യും മ​റി​ക​ട​ന്നാ​ണ് സോ​മാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ്രൂ​പ്പ് ഈ ​നേ​ട്ടം സ്വ​ന്ത​മാ​ക്കി​യ​ത്.

Sports

രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ അ​​മേ​​രി​​ക്ക​​ന്‍ ക​​ണ്‍​സോ​​ര്‍​ഷ്യം സ്വന്തമാക്കി

ജ​​യ്പു​​ര്‍: ഐ​​പി​​എ​​ല്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലെ ശ്ര​​ദ്ധേ​​യ ടീ​​മു​​ക​​ളി​​ല്‍ ഒ​​ന്നാ​​യ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ അ​​മേ​​രി​​ക്ക​​ന്‍ ക​​ണ്‍​സോ​​ര്‍​ഷ്യം സ്വ​​ന്ത​​മാ​​ക്കി. അ​​മേ​​രി​​ക്ക കേ​​ന്ദ്രീ​​ക​​രി​​ച്ചു പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന ക​​ല്‍ സോ​​മാ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ക​​ണ്‍​സോ​​ര്‍​ഷ്യ​​മാ​​ണ് ആ​​ര്‍​ആ​​റി​​നെ പൂ​​ര്‍​ണ​​മാ​​യി ഏ​​റ്റെ​​ടു​​ത്ത​​ത്. ഏ​​ക​​ദേ​​ശം 15,300 കോ​​ടി രൂ​​പ​​യു​​ടെ (1.63 ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍) ഡീ​​ലാ​​ണ് ന​​ട​​ന്ന​​തെ​​ന്നാ​​ണ് റി​​പ്പോ​​ര്‍​ട്ട്.

ടീ​​മി​​ന്‍റെ ഏ​​റ്റെ​​ടു​​ക്ക​​ല്‍ പൂ​​ര്‍​ണ​​മാ​​കു​​ന്ന​​ത് ജൂ​​ണ്‍ മു​​ത​​ലാ​​ണ്. അ​​താ​​യ​​ത് ഈ ​​മാ​​സം 28ന് ​​ആ​​രം​​ഭി​​ക്കാ​​നി​​രി​​ക്കു​​ന്ന 2026 ഐ​​പി​​എ​​ല്‍ സീ​​സ​​ണി​​ല്‍ ക്ല​​ബ് പു​​തി​​യ ഉ​​ട​​മ​​സ്ഥ​​ത​​യി​​ല്‍ ആ​​യി​​രി​​ക്കി​​ല്ല. ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും വ​​ലി​​യ ഫ്രാ​​ഞ്ചൈ​​സി ഡീ​​ലാ​​ണി​​ത്.

ഒ​​രു ഐ​​പി​​എ​​ല്‍ ടീം ​​ഒ​​രു ബി​​ല്യ​​ണ്‍ ഡോ​​ള​​റി​​നു മു​​ക​​ളി​​ല്‍ കൈ​​മാ​​റു​​ന്ന​​തും ച​​രി​​ത്ര​​ത്തി​​ല്‍ ഇ​​താ​​ദ്യം. രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ് 15,300 കോ​​ടി രൂ​​പ​​യ്ക്ക് വി​​ല്‍​പ്പ​​ന ന​​ട​​ന്ന​​തോ​​ടെ റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ വി​​ല​​യും കു​​ത്ത​​നെ ഉ​​യ​​ര്‍​ന്നു. ആ​​ര്‍​സി​​ബി​​യും വി​​ല്‍​പ്പ​​ന​​യ്ക്ക് ഒ​​രു​​ങ്ങു​​ക​​യാ​​ണ്. ര​​ണ്ട് ബി​​ല്യ​​ണ്‍ ഡോ​​ള​​ര്‍ (ഏ​​ക​​ദേ​​ശം 18,800 കോ​​ടി രൂ​​പ) എ​​ങ്കി​​ലും ആ​​ര്‍​സി​​ബി​​ക്ക് മൂ​​ല്യ​​മു​​ള്ള​​താ​​യാ​​ണ് ഇ​​ന്ന​​ലെ പു​​റ​​ത്തു​​വ​​ന്ന സൂ​​ച​​ന.

ഫോ​​ര്‍​ഡ് & വാൾമാർട്ട് ഫാ​​മി​​ലി

ടെ​​ക് ബിസിനസുകാരനായ ക​​ല്‍ സോ​​മാ​​നി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ലു​​ള്ള ക​​ണ്‍​സോ​​ര്‍​ഷ്യ​​ത്തെ പി​​ന്തു​​ണ​​യ്ക്കു​​ന്ന​​ത് വാ​​ള്‍​മാ​​ര്‍​ട്ട്, ഫോ​​ര്‍​ഡ് അ​​ട​​ക്ക​​മു​​ള്ള വ​​മ്പ​​ന്‍ സം​​ഘ​​മാ​​ണ്. സോ​​മാ​​നി​​ക്ക് 2021 മു​​ത​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ല്‍ നി​​ക്ഷേ​​പ​​മു​​ണ്ടാ​​യി​​രു​​ന്നു. ഇ​​ന്‍​ട്ര​​എ​​ഡ്ജ്, ട്രു​​യോ, ട്രു​​യോ.​​എ​​ഐ, അ​​ക്കാ​​ഡെ​​മി​​ന്‍ തു​​ട​​ങ്ങി​​യ ക​​മ്പ​​നി​​ക​​ളു​​ടെ ഉ​​ട​​മ​​യാ​​ണ് സോ​​മാ​​നി.

റോ​​ബ് വാ​​ള്‍​ട്ട​​ണ്‍ (വാ​​ള്‍​മാ​​ര്‍​ട്ട് കു​​ടും​​ബം), ഷീ​​ല ഫോ​​ര്‍​ഡ് ഹാം​​പ് (ഫോ​​ര്‍​ഡ് കു​​ടും​​ബം) എ​​ന്നി​​വ​​രാ​​ണ് ക​​ല്‍ സോ​​മാ​​നി​​യു​​ടെ ക​​ര്‍​സോ​​ര്‍​ഷ്യ​​ത്തി​​ലെ പ്ര​​മു​​ഖ​​ര്‍.

ബി​​ര്‍​ള, ടൈം​​സ്

രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​നെ സ്വ​​ന്ത​​മാ​​ക്കാ​​ന്‍ ബി​​ര്‍​ള ഗ്രൂ​​പ്പും ടൈം​​സ് ഓ​​ഫ് ഇ​​ന്ത്യ ഗ്രൂ​​പ്പും രം​​ഗ​​ത്തു​​ണ്ടാ​​യി​​രു​​ന്നു. എ​​ന്നാ​​ല്‍, ഇ​​വ​​രു​​ടെ ബി​​ഡി​​നേ​​ക്കാ​​ള്‍ ഉ​​യ​​ര്‍​ന്ന ബി​​ഡാ​​യി​​രു​​ന്നു സോ​​മാ​​നി​​യു​​ടെ ക​​ണ്‍​സോ​​ര്‍​ഷ്യം മു​​ന്നോ​​ട്ടു​​വ​​ച്ച​​ത്.
2008ലെ ​​പ്ര​​ഥ​​മ ഐ​​പി​​എ​​ല്‍ ജേ​​താ​​ക്ക​​ളാ​​ണ് രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സ്. 2022ല്‍ ​​മ​​ല​​യാ​​ളി വി​​ക്ക​​റ്റ് കീ​​പ്പ​​ര്‍ സ​​ഞ്ജു സാം​​സ​​ണി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ഫൈ​​ന​​ല്‍ ക​​ളി​​ച്ച​​താ​​ണ് പി​​ന്നീ​​ടു​​ള്ള മി​​ക​​ച്ച പ്ര​​ക​​ട​​നം.

Sports

ഐ​​പി​​എ​​ല്‍ 2026ല്‍ ​​ത​​ന്‍റെ ല​​ക്ഷ്യം വെ​​ളി​​പ്പെ​​ടു​​ത്തി സൂ​​ര്യ​​വം​​ശി

സ​​ഞ്ജു സാം​​സ​​ണും അ​​ഭി​​ഷേ​​ക് ശ​​ര്‍​മ​​യും ഇ​​ഷാ​​ന്‍ കി​​ഷ​​നും സൂ​​ര്യ​​കു​​മാ​​ര്‍ യാ​​ദ​​വു​​മെ​​ല്ലാം വാ​​ഴു​​ന്ന ഇ​​ന്ത്യ​​ന്‍ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ബാ​​റ്റിം​​ഗി​​ലെ ബേ​​ബി ബോ​​സാ​​ണ് ബി​​ഹാ​​റു​​കാ​​ര​​നാ​​യ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി. 13-ാം വ​​യ​​സി​​ല്‍ രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ക​​രാ​​ര്‍ സ്വ​​ന്ത​​മാ​​ക്കി​​യ​​തു മു​​ത​​ല്‍ റി​​ക്കാ​​ര്‍​ഡു​​ക​​ളി​​ല്‍​നി​​ന്നു റി​​ക്കാ​​ര്‍​ഡു​​ക​​ളി​​ലേ​​ക്കു​​ള്ള യാ​​ത്ര​​യാ​​ണ് വൈ​​ഭ​​വ് ഇ​​തു​​വ​​രെ കാ​​ഴ്ച​​വ​​ച്ച​​ത്.

2026 ഐ​​പി​​എ​​ല്‍ വെ​​ടി​​ക്കെ​​ട്ടി​​നു തി​​രി​​കൊ​​ളു​​ത്താ​​ന്‍ വെ​​റും 11 ദി​​ന​​ങ്ങ​​ള്‍ മാ​​ത്ര​​മു​​ള്ള​​പ്പോ​​ള്‍, ഈ ​​സീ​​സ​​ണി​​ല്‍ ത​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ല​​ക്ഷ്യ​​ത്തെ​​ക്കു​​റി​​ച്ചു വെ​​ളി​​പ്പെ​​ടു​​ത്തി​​യി​​രി​​ക്കു​​ക​​യാ​​ണ് ബേ​​ബി ബോ​​സ്. സ​​ച്ചി​​ന്‍ തെ​​ണ്ടു​​ല്‍​ക്ക​​റി​​നു​​ശേ​​ഷം (ലി​​റ്റി​​ല്‍ മാ​​സ്റ്റ​​ര്‍) പ്രാ​​യ​​ക്കു​​റ​​വി​​നാ​​ല്‍ വി​​ളി​​പ്പേ​​രു ല​​ഭി​​ച്ച ഇ​​ന്ത്യ​​ന്‍ ക്രി​​ക്ക​​റ്റ​​റാ​​ണ് സൂ​​ര്യ​​വം​​ശി എ​​ന്ന​​തും ശ്ര​​ദ്ധേ​​യം.

ഗെ​​യ്‌​​ലി​​ന്‍റെ 175

ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന വ്യ​​ക്തി​​ഗ​​ത സ്‌​​കോ​​ര്‍ സ്വ​​ന്തം പേ​​രി​​ല്‍ കു​​റി​​ക്കു​​ക എ​​ന്ന​​താ​​ണ് 2026 സീ​​സ​​ണി​​ല്‍ വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി​​യു​​ടെ ഒരു ആ​​ഗ്ര​​ഹ​​ം. റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു​​വി​​ന്‍റെ മു​​ന്‍​താ​​ര​​മാ​​യ വെ​​സ്റ്റ് ഇ​​ന്‍​ഡീ​​സു​​കാ​​ര​​ന്‍ ക്രി​​സ് ഗെ​​യ്‌​‌​ലി​​ന്‍റെ 175 നോ​​ട്ടൗ​​ട്ടാ​​ണ് ഐ​​പി​​എ​​ല്‍ ച​​രി​​ത്ര​​ത്തി​​ലെ റി​​ക്കാ​​ര്‍​ഡ്. 2013 ഐ​​പി​​എ​​ല്ലി​​ല്‍ പൂ​​ന വാ​​രി​​യേ​​ഴ്‌​​സി​​ന് എ​​തി​​രേ​​യാ​​യി​​രു​​ന്നു ആ​​ര്‍​സി​​ബി​​യു​​ടെ ക്രി​​സ് ഗെ​​യ്‌​ല്‍ 175 അ​​ടി​​ച്ചു​​കൂ​​ട്ടി​​യ​​ത്. ബോ​സ് എ​ന്നു വി​ശേ​ഷി​പ്പി​ക്ക​പ്പെ​ടു​ന്ന, ബോ​സ് എ​ന്നു ലേ​ഖ​നെ ചെ​യ്ത ബാ​റ്റ് ഉ​പ​യോ​ഗി​ക്കു​ന്ന ഗെ​യ്‌​ലി​ന്‍റെ റി​ക്കാ​ർ​ഡി​ലാ​ണ് ബേ​ബി ബോ​സി​ന്‍റെ ക​ണ്ണ്.

വി​​രാ​​ട് കോ​​ഹ്‌​ലി​​യു​​ടെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ല്‍ ഇ​​റ​​ങ്ങി റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സ് ബം​​ഗ​​ളൂ​​രു ടോ​​സ് നേ​​ടി ആ​​ദ്യം ക്രീ​​സി​​ല്‍ എ​​ത്തി. ഓ​​പ്പ​​ണിം​​ഗി​​നി​​റ​​ങ്ങി​​യ ഗെ​​യ്‌​ല്‍ 66 പ​​ന്തി​​ല്‍ 175 റ​​ണ്‍​സു​​മാ​​യി പു​​റ​​ത്താ​​കാ​​തൈ നി​​ന്നു. 17 സി​​ക്‌​​സും 13 ഫോ​​റും ഗെ​​യ്‌​‌​ലി​​ന്‍റെ ബാ​​റ്റി​​ല്‍​നി​​ന്ന് അ​​ന്നു പി​​റ​​ന്നു.

ബി​​സി​​സി​​ഐ​​യു​​ടെ വാ​​ര്‍​ഷി​​ക പു​​ര​​സ്‌​​കാ​​ര ച​​ട​​ങ്ങി​​ലാ​​ണ് ഗെ​​യ്‌​‌​ലി​​ന്‍റെ 175 റ​​ണ്‍​സ് മ​​റി​​ക​​ട​​ക്കു​​ക​​യാ​​ണ് ത​​ന്‍റെ ല​​ക്ഷ്യ​​മെ​​ന്ന് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി വെ​​ളി​​പ്പെ​​ടു​​ത്തി​​യ​​ത്. പു​​രു​​ഷ ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റ് ച​​രി​​ത്ര​​ത്തി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന വ്യ​​ക്തി​​ഗ​​ത സ്‌​​കോ​​റും ഗെ​​യ്‌​‌​ലി​​ന്‍റെ 175 ആ​​ണ്. 2018ല്‍ ​​സിം​​ബാ​​ബ്‌​വെ​​യ്ക്ക് എ​​തി​​രേ ഓ​​സ്‌​​ട്രേ​​ലി​​യ​​യു​​ടെ ആ​​രോ​​ണ്‍ ഫി​​ഞ്ച് നേ​​ടി​​യ 172 ആ​​ണ് ട്വ​​ന്‍റി-20 ക്രി​​ക്ക​​റ്റി​​ലെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന ര​​ണ്ടാ​​മ​​ത്തെ സ്‌​​കോ​​ര്‍.

2008ല്‍ ​​റോ​​യ​​ല്‍ ച​​ല​​ഞ്ചേ​​ഴ്‌​​സി​​ന് എ​​തി​​രേ കോ​​ല്‍​ക്ക​​ത്ത നൈ​​റ്റ് റൈ​​ഡേ​​ഴ്‌​​സി​​ന്‍റെ ബ്ര​​ണ്ട​​ന്‍ മ​​ക്ക​​ല്ലം നേ​​ടി​​യ 158 നോ​​ട്ടൗ​​ട്ടാ​​ണ് ഐ​​പി​​എ​​ല്ലി​​ലെ ഉ​​യ​​ര്‍​ന്ന ര​​ണ്ടാ​​മ​​ത്തെ സ്‌​​കോ​​ര്‍. 2024 സ​​യ്യി​​ദ് മു​​ഷ്താ​​ഖ് അ​​ലി ട്രോ​​ഫി​​യി​​ല്‍ മേ​​ഘാ​​ല​​യ​​യ്ക്ക് എ​​തി​​രേ ഹൈ​​ദ​​രാ​​ബാ​​ദി​​നാ​​യി 67 പ​​ന്തി​​ല്‍ 151 റ​​ണ്‍​സ് നേ​​ടി​​യ തി​​ല​​ക് വ​​ര്‍​മ​​യാ​​ണ്, ട്വ​​ന്‍റി-20​​യി​​ല്‍ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍ നേ​​ടി​​യ ഇ​​ന്ത്യ​​ന്‍ ബാ​​റ്റ​​ര്‍. 2025 ന​​വം​​ബ​​റി​​ല്‍ ഏ​​ഷ്യ ക​​പ്പ് റൈ​​സിം​​ഗ് സ്റ്റാ​​ര്‍ ടൂ​​ര്‍​ണ​​മെ​​ന്‍റി​​ല്‍ ഇ​​ന്ത്യ എ​​യ്ക്കു​​വേ​​ണ്ടി യു​​എ​​ഇ​​ക്ക് എ​​തി​​രേ 42 പ​​ന്തി​​ല്‍ 144 റ​​ണ്‍​സ് നേ​​ടി​​യ​​താ​​ണ് ട്വ​​ന്‍റി-20​​യി​​ല്‍ സൂ​​ര്യ​​വം​​ശി​​യു​​ടെ ഏ​​റ്റ​​വും ഉ​​യ​​ര്‍​ന്ന സ്‌​​കോ​​ര്‍.

സ​​ഞ്ജു​​വി​​ന്‍റെ ശി​​ഷ്യ​​ന്‍

സ​​ഞ്ജു​​വി​​ന്‍റെ ക്യാ​​പ്റ്റ​​ന്‍​സി​​യി​​ലാ​​ണ് വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി ഐ​​പി​​എ​​ല്‍ അ​​ര​​ങ്ങേ​​റ്റം ന​​ട​​ത്തി​​യ​​ത്. ആ​​ദ്യം മു​​ത​​ല്‍ ധൈ​​ര്യ​​സ​​മേ​​തം അ​​ടി​​ക്കു​​ക എ​​ന്ന​​താ​​ണ് വൈ​​ഭ​​വി​​ന്‍റെ രീ​​തി​​യെ​​ന്ന് സ​​ഞ്ജു വെ​​ളി​​പ്പെ​​ടു​​ത്തു​​ന്നു. ഇ​​ന്ത്യ​​യെ 2026 ട്വ​​ന്‍റി-20 ലോ​​ക​​ക​​പ്പി​​ല്‍ എ​​ത്തി​​ച്ച സ​​ഞ്ജു, ഇ​​ത്ത​​വ​​ണ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​നാ​​യാ​​ണ് ഇ​​റ​​ങ്ങു​​ന്ന​​ത്. 2026 സീ​​സ​​ണി​​ല്‍ ചെ​​ന്നൈ സൂ​​പ്പ​​ര്‍ കിം​​ഗ്‌​​സി​​ന് എ​​തി​​രേ​​യാ​​ണ് രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ആ​​ദ്യ മ​​ത്സ​​രം (മാ​​ര്‍​ച്ച് 30ന്).

2026 ​​ഐ​​പി​​എ​​ല്‍ കി​​രീ​​ടം രാ​​ജ​​സ്ഥാ​​നു നേ​​ടി​​ക്കൊ​​ടു​​ക്കാ​​ന്‍ സാ​​ധി​​ച്ചാ​​ല്‍ അ​​തി​​ല്‍​ക്കൂ​​ടു​​ത​​ല്‍ ഒ​​ന്നു​​മി​​ല്ലെ​​ന്നും സൂ​​ര്യ​​വം​​ശി വെ​​ളി​​പ്പെ​​ടു​​ത്തി. ടീ​​മി​​ന്‍റെ ജ​​യ​​ത്തി​​നാ​​യി സം​​ഭാ​​വ​​ന ചെ​​യ്യു​​ക, ടീ​​മി​​നു ഐ​​പി​​എ​​ല്‍ ട്രോ​​ഫി നേ​​ടി​​ക്കൊ​​ടു​​ക്കു​​ക- സൂ​​ര്യ​​വം​​ശി പ​​റ​​ഞ്ഞു. 2026 ഐ​​പി​​എ​​ല്‍ സീ​​സ​​ണി​​ല്‍ യ​​ശ​​സ്വി ജ​​യ്‌​​സ്വാ​​ള്‍ - വൈ​​ഭ​​വ് സൂ​​ര്യ​​വം​​ശി കൂ​​ട്ടു​​കെ​​ട്ടാ​​ണ് രാ​​ജ​​സ്ഥാ​​ന്‍ റോ​​യ​​ല്‍​സി​​ന്‍റെ ഏ​​റ്റ​​വും വ​​ലി​​യ ക​​രു​​ത്ത്. ഒ​​രു​​പ​​ക്ഷേ, ലോ​​ക​​ത്തി​​ലെ ഏ​​റ്റ​​വും സ്‌​​ഫോ​​ട​​നാ​​ത്മ​​ക ഓ​​പ്പ​​ണിം​​ഗ് സ​​ഖ്യ​​മാ​​യി​​ക്കും ഇ​​വ​​രു​​ടേ​​ത്.

2026 ഐ​​സി​​സി അ​​ണ്ട​​ര്‍ 19 ഏ​​ക​​ദി​​ന ലോ​​ക​​ക​​പ്പ് ഫൈ​​ന​​ലി​​ല്‍ 80 പ​​ന്തി​​ല്‍ 175 റ​​ണ്‍​സ് അ​​ടി​​ച്ചെ​​ടു​​ത്ത് ഇ​​ന്ത്യ​​യെ കി​​രീ​​ട​​ത്തി​​ല്‍ എ​​ത്തി​​ച്ച​​തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ലാ​​ണ് വൈ​​ഭ​​വ് ഐ​​പി​​എ​​ല്ലി​​ലേ​​ക്ക് എ​​ത്തു​​ന്ന​​ത്. അ​ണ്ട​ർ 19 ലോ​ക​ക​പ്പി​ലെ താ​ര​വും 14കാ​ര​നാ​യ സൂ​ര്യ​വം​ശി​യാ​യി​രു​ന്നു. ഈ ​​മാ​​സം 27ന് 15-ാം ​​ജ​​ന്മ​​ദി​​ന​​മാ​​ഘോ​​ഷി​​ക്കാ​​ന്‍ ഒ​​രു​​ങ്ങു​​ക​​യാ​​ണ് ബേ​​ബി ബോ​​സ്...

Sports

ഒ​ടു​വി​ല്‍ ഔ​ദ്യോ​ഗി​ക പ്ര​ഖ്യാ​പ​നം; സ​ഞ്ജു ചെ​ന്നൈ സൂ​പ്പ​ര്‍ കിം​ഗ്‌​സി​ല്‍

ചെ​ന്നൈ: മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ൺ ടീ​മി​ലെ​ത്തി​യെ​ന്ന് ഔ​ദ്യോ​ഗി​ക​മാ​യി പ്ര​ഖ്യാ​പി​ച്ച് ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യാ​ണ് ചെ​ന്നൈ ഇ​ക്കാ​ര്യം പു​റ​ത്തു​വി​ട്ട​ത്.

ര​വീ​ന്ദ്ര ജ​ഡേ​ജ, സാം ​ക​റ​ന്‍ എ​ന്നി​വ​രെ രാ​ജ​സ്ഥാ​നും വി​ട്ടു​കൊ​ടു​ത്തു. ചെ​ന്നൈ​യി​ല്‍ സ​ഞ്ജു​വി​ന്‍റെ റോ​ള്‍ എ​ന്താ​യി​രി​ക്കു​മെ​ന്ന് വ്യ​ക്ത​മ​ല്ല. ആ​ദ്യ സീ​സ​ണി​ല്‍ ത​ന്നെ ക്യാ​പ്റ്റ​ന്‍ സ്ഥാ​നം ന​ല്‍​കി​യേ​ക്കി​ല്ല. റു​തു​രാ​ജ് ഗെ​യ്ക​വാ​ദാ​ണ് നി​ല​വി​ല്‍ ടീ​മി​നെ ന​യി​ക്കു​ന്ന​ത്. ഏ​റെ നാ​ള​ത്തെ ച​ര്‍​ച്ച​ക​ള്‍​ക്കും അ​ഭ്യൂ​ഹ​ങ്ങ​ള്‍​ക്കും ശേ​ഷ​മാ​ണ് ഇ​ക്കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ത്ത​ത്.

മൂ​വ​രും ധാ​രാ​ണാ​പ​ത്ര​ത്തി​ല്‍ ര​ണ്ട് ദി​വ​സം മു​മ്പ് ഒ​പ്പു​വ​ച്ചി​രു​ന്നു. നേ​ര​ത്തെ, ക​റ​നെ ഉ​ള്‍​പ്പെ​ടു​ന്ന​തി​ല്‍ രാ​ജ​സ്ഥാ​ന് സാ​ങ്കേ​തി​ക പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ല്‍ പ്ര​ശ്ന​ങ്ങ​ളെ​ല്ലാം പ​രി​ഹ​രി​ച്ചു​വെ​ന്ന് രാ​ജ​സ്ഥാ​ന്‍ അ​റി​യി​ച്ചു. സ​ഞ്ജു​വി​ന് പ​ക​രം രാ​ജ​സ്ഥാ​നെ ര​വീ​ന്ദ്ര ജ​ഡേ​ജ ന​യി​ക്കു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

നാ​യ​ക​സ്ഥാ​നം ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പി​ന്മേ​ലാ​ണ് ജ​ഡേ​ജ ത​ന്‍റെ ആ​ദ്യ ക്ല​ബാ​യ രാ​ജ​സ്ഥാ​നി​ലെ​ത്തു​ന്ന​ത്. ഒ​രു സീ​സ​ണി​ല്‍ ജ​ഡേ​ജ, ചെ​ന്നൈ​യെ ന​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ടീം ​പ​രാ​ജ​യ​മ​റി​ഞ്ഞ് തു​ട​ങ്ങി​യ​തോ​ടെ നാ​യ​ക​സ്ഥാ​ന​ത്ത് നി​ന്ന് മാ​റ്റു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് ധോ​ണി നാ​യ​ക​സ്ഥാ​നം ഏ​റ്റെ​ടു​ത്തു.

 

Sports

സ​ഞ്ജു സാം​സ​ണ്‍ ഡ​ൽ​ഹി​യി​ലേ​ക്ക്...?

മും​ബൈ: ഐ​പി​എ​ല്ലി​ൽ രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സി​ന്‍റെ താ​ര​മാ​യ സ​ഞ്ജു സാം​സ​ണ്‍ ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സി​ലേ​ക്ക് ചേ​ക്കേ​റി​യേ​ക്കു​മെ​ന്ന് സൂ​ച​ന. ലേ​ല​ത്തി​ന് മു​ൻ​പ് രാ​ജ​സ്ഥാ​നും ഡ​ൽ​ഹി​യും താ​ര കൈ​മാ​റ്റം ന​ട​ത്തി​യെ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സ​ഞ്ജു​വി​ന് പ​ക​രം ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ വി​ക്ക​റ്റ് കീ​പ്പ​ർ ട്രി​സ്റ്റ​ൻ സ്റ്റ​ബ്സ് രാ​ജ​സ്ഥാ​നി​ൽ എ​ത്തി​യേ​ക്കും. രാ​ജ​സ്ഥാ​ൻ റോ​യ​ൽ​സ് ഡ​ൽ​ഹി​യു​മാ​യി ന​ട​ത്തു​ന്ന ച​ർ​ച്ച അ​ന്തി​മ ഘ​ട്ട​ത്തി​ലെ​ന്നാ​ണ് വി​വ​രം.

സ്റ്റ​ബ്സി​ന്‍റെ കൂ​ടെ ഒ​രു താ​ര​ത്തെ കൂ​ടി വേ​ണ​മെ​ന്നാ​ണ് രാ​ജ​സ്ഥാ​ന്‍റെ ആ​വ​ശ്യം. എ​ന്നാ​ൽ ഈ ​വ്യ​വ​സ്ഥ ഡൽഹി അം​ഗീ​ക​രി​ച്ചി​ട്ടി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടെ തീ​രു​മാ​ന​മാ​യാ​ൽ സ​ഞ്ജു വീ​ണ്ടും ഡൽഹി​ക്കാ​യി ക​ള​ത്തി​ലി​റ​ങ്ങി​യേ​ക്കാം.

മ​ല​യാ​ളി വി​ക്ക​റ്റ് കീ​പ്പ​റെ ടീ​മി​ലെ​ത്തി​ക്കാ​ൻ ഡ​ൽ​ഹി​ക്ക് വ​ലി​യ താ​ത്പ​ര്യ​മാ​ണു​ള്ള​ത്. എ​ന്നാ​ൽ താ​ര​ത്തി​ന് പ​ക​ര​മാ​യി പ്ര​ധാ​ന താ​ര​ങ്ങ​ളെ വി​ട്ടു​ന​ൽ​കാ​ൻ ഡ​ൽ​ഹി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം. നേ​ര​ത്തെ​യും സ​ഞ്ജു​വി​നാ​യി ഡ​ൽ​ഹി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ വ​ന്നി​രു​ന്നു.

Latest News

Corehub Up