അഹമ്മദാബാദ്: ഐപിഎല്ലിൽ ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് കൂറ്റൻ സ്കോർ. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 210 റൺസാണ് എടുത്തത്.
ധ്രുവ് ജൂറലിന്റെയും യശസ്വി ജയ്സ്വാളിന്റെയും അർധ സെഞ്ചുറിയുടെയും വൈഭവ് സൂര്യവൻഷിയുടെ മികച്ച ഇന്നിംഗ്സിന്റെയും ബലത്തിലാണ് രാജസ്ഥാൻ കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 42 പന്തിൽ 75 റൺസാണ് ജൂറൽ എടുത്തത്. അഞ്ച് ബൗണ്ടറിയും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു ജൂറലിന്റെ ഇന്നിംഗ്സ്.
ജയ്സ്വാൾ 55 റൺസാണെടുത്തത്. സൂര്യവൻഷി 31 റൺസും ഹെറ്റ്മയർ 18 റൺസും സ്കോർ ചെയ്തു.
ഗുജറാത്തിന് വേണ്ടി കഗീസോ റബാഡ രണ്ട് വിക്കറ്റും മുഹമ്മദ് സിറാജും അശോക് ശർമയും പ്രസിദ് കൃഷ്ണയും റാഷിദ് ഖാനും ഓരോ വിക്കറ്റ് വീതം എടുത്തു.
Tags : ipl 2026 rajasthan royals gujarat titans match score