ന്യൂചണ്ഡീഗഡ്: ഐപിഎല്ലിലെ രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെ ടോസ് നേടിയ രാജസ്ഥാന് റോയല്‍സ് ബാറ്റിംഗ് തെരഞ്ഞെടുത്തു. ഹൈദരാബാദിനെതിരായ എലിമിനേറ്റര്‍ പോരാട്ടം ജയിച്ച ടീമില്‍ മാറ്റമൊന്നുമില്ലാതെയാണ് രാജസ്ഥാന് ഇറങ്ങുന്നത്
അതേസമയം ആര്‍സിബിക്കെതിരായ ക്വാളിഫയര്‍ മത്സരം തോറ്റ ടീമില്‍ ഒരു മാറ്റവുമയാണ് ഗുജറാത്ത് ഇന്നിറങ്ങുന്നത്. സായ് കിഷോര്‍ ഗുജറാത്തിന്റെ പ്ലേയിംഗ് ഇലവനില്‍ തിരിച്ചെത്തി. ക്വാളിഫയറില്‍ ജയിക്കുന്നവര്‍ ഞായറഴ്ച അഹമ്മദാബാദില്‍ നടക്കുന്ന കിരീടപ്പോരാട്ടത്തില്‍ ആര്‍സിബിയെ നേരിടും.
ടോസിനിടെ നാടകീയരംഗങ്ങളണ് അരങ്ങേറിയത്. ആദ്യം ടോസിട്ടപ്പോള്‍ റിയാന്‍ പരാഗ് പറഞ്ഞത് ആരാധകരുടെ ആരവത്തിനിടെ മാച്ച് റഫറി പ്രകാശ് ഭട്ട് കേള്‍ക്കാത്തതിനാല്‍ രണ്ടാം വട്ടവും ടോസ് ഇടേണ്ടിവന്നു. ടോസ് നേടിയത് താനാണെന്ന് ഗില്ലും പരാഗും അവകാശപ്പെട്ടെങ്കിലും മാച്ച് റഫറി നാണയമെടുത്ത് ഗില്ലിനോട് വീണ്ടും ടോസിടാന്‍ ആവശ്യപ്പെടുകയായിരുന്നു.
ടീം ഗുജറാത്ത് : സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്ലർ (വിക്കറ്റ് കീപ്പർ), നിഷാന്ത് സിന്ധു, വാഷിംഗ്ടൺ സുന്ദർ, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ, രവിശ്രീനിവാസൻ സായ് കിഷോർ, കാഗിസോ റബാഡ, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
രാജസ്ഥാൻ: യശസ്വി ജയ്സ്വാൾ, വൈഭവ് സൂര്യവംശി, ധ്രുവ് ജുറൽ (വിക്കറ്റ് കീപ്പർ), റിയാൻ പരാഗ് (ക്യാപ്റ്റൻ), ഡൊണോവൻ ഫെരേര, ദാസുൻ ഷനക, രവീന്ദ്ര ജഡേജ, ജോഫ്ര ആർച്ചർ, നാന്ദ്രേ ബർഗർ, ബ്രിജേഷ് ശർമ്മ, യഷ് രാജ് പുഞ്ച.
Tags : ipl qualifier rajasthan royals gujarat titans