Mon, 22 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Search

കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ പ​ണം പ​ന്ത​യം വ​ച്ച് കോ​ഴി​പ്പോ​ര്; എ​ട്ട് പേ​ർ പി​ടി​യി​ൽ

പാ​ല​ക്കാ​ട്: കൊ​ഴി​ഞ്ഞാ​മ്പാ​റ​യി​ൽ പ​ണം പ​ന്ത​യം വ​ച്ച് നി​രോ​ധി​ക്ക​പ്പെ​ട്ട കോ​ഴി​പ്പോ​ര് ന​ട​ത്തി​യ എ​ട്ടു​പേ​ർ പൊ​ലീ​സ് പി​ടി​യി​ൽ. ത​മി​ഴ്നാ​ട് കോ​യ​മ്പ​ത്തൂ​ർ, കി​ണ​ത്തു​ക്ക​ട​വ് സ്വ​ദേ​ശി​ക​ളാ​യ ടി.​ജ്ഞാ​ന കു​മാ​ർ (32), ടി. ​ഉ​ദ​യ​കു​മാ​ർ (32) വി. ​ന​വീ​ൻ​കു​മാ​ർ (31), ആ​ർ.​ന​ന്ദ​കു​മാ​ർ (29) പൊ​ള്ളാ​ച്ചി രാ​മ​ർ കോ​വി​ൽ സ്ട്രീ​റ്റ് എം.​ഷ​ൺ​മു​ഖ സു​ന്ദ​രം (32), പൊ​ള്ളാ​ച്ചി, പ​ഴ​നി​യാ​ണ്ട​വ​ർ കോ​വി​ൽ വീ​ഥി പി.​പ്ര​ദീ​പ് കു​മാ​ർ (20),എ​രു​ത്തേ​മ്പ​തി മാ​ങ്കാ​പ്പ​ള്ളം എ​സ്. നി​ധി​ൻ കു​മാ​ർ (34), ഒ​ഴ​ല​പ്പ​തി, കു​പ്പാ​ണ്ട കൗ​ണ്ട​ന്നൂ​ർ എം.​രാ​മ​സ്വാ​മി (42) എ​ന്നി​വ​രെ​യാ​ണ് കൊ​ഴി​ഞ്ഞാ​മ്പാ​റ പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്.

സം​ഭ​വ സ്ഥ​ല​ത്ത് നി​ന്നും ര​ണ്ട് പോ​രു​കോ​ഴി​ക​ളെ​യും പോ​ലീ​സ് പി​ടി​കൂ​ടി. കോ​ഴി​പ്പോ​ര് ന​ട​ക്കു​ന്നു​ണ്ടെ​ന്ന ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് വ​ട​ക​ര​പ്പ​തി അ​നു​പ്പൂ​രി​ൽ പോ​ലി​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് സം​ഘ​ത്തെ പി​ടി​കൂ​ടി​യ​ത്.

പ്ര​ദേ​ശ​ത്തെ ഒ​ഴി​ഞ്ഞ പ​റ​മ്പി​ൽ പ​ന്ത​യം ന​ട​ത്തു​ക​യാ​യി​രു​ന്നു. ഇ​വ​രി​ൽ നി​ന്ന് ര​ണ്ട് കോ​ഴി​ക​ളും 12740 രൂ​പ​യും പി​ടി​ച്ചെ​ടു​ത്തു. പി​ടി​ച്ചെ​ടു​ത്ത ര​ണ്ടു കോ​ഴി​ക​ളെ 5,800 രൂ​പ​യ്ക്ക് സ്റ്റേ​ഷ​നി​ൽ ലേ​ല​ത്തി​ൽ വി​റ്റു. നേ​ര​ത്തെ​യും പ​ണം പ​ന്ത​യം വെ​ച്ച് കോ​ഴി​പ്പോ​ര് ന​ട​ത്തി​യ സം​ഘ​ത്തെ പോ​ലീ​സ് പി​ടി​കൂ​ടി​യി​രു​ന്നു.

International

അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ അഞ്ചാം ദി​നം

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​മേ​രി​ക്ക​യി​ൽ കാ​ണാ​താ​യ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി​ക്ക് വേ​ണ്ടി​യു​ള്ള തി​ര​ച്ചി​ൽ നാ​ലാം ദി​നം.

കാ​ലി​ഫോ​ർ​ണി​യ ബെ​ർ​ക്ക്‌​ലി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ കെ​മി​ക്ക​ൽ ആ​ൻ​ഡ് ബ​യോ​മോ​ളി​ക്യു​ലാ​ർ എ​ൻ​ജി​യ​റിം​ഗ് വി​ദ്യാ​ർ​ഥി​യാ​യ ക​ർ​ണാ​ട​ക‌ സ്വ​ദേ​ശി സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ(22)​യെ​യാ​ണ് ഫെ​ബ്രു​വ​രി ഒ​ൻ​പ​ത് മു​ത​ൽ കാ​ണാ​താ​യ​ത്.

കോ​ള​ജ് കാ​മ്പ​സി​ൽ നി​ന്ന് ഒ​രു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് സാ​കേ​തി​നെ അ​വ​സാ​ന​മാ​യി ക​ണ്ട​ത്. തി​രി​ച്ചി​ലി​ൽ സാ​കേ​തി​ന്‍റെ പാ​സ്‌​പോ​ർ​ട്ടും ലാ​പ്‌​ടോ​പ്പും അ​ട​ങ്ങി​യ ബാ​ഗു​ക​ൾ റീ​ജി​യ​ണ​ൽ പാ​ർ​ക്കി​ന് സ​മീ​പ​ത്ത് നി​ന്നും കാ​മ്പ​സി​ന് സ​മീ​പ​ത്തു​നി​ന്നു​മാ​യി ക​ണ്ടെ​ത്തി.

വി​ഷ​യ​ത്തി​ൽ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ ഇ​ന്ത്യ​ൻ കോ​ൺ​സു​ലേ​റ്റ് ഇ​ട​പെ​ട്ടി​ട്ടു​ണ്ട്. അ​ൻ​സ ത​ടാ​ക​വും ചു​റ്റു​മു​ള്ള ബെ​ർ​ക്ക്‌​ലി ഹി​ൽ​സ് പ്ര​ദേ​ശ​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ചാ​ണ് തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്.

മ​ദ്രാ​സ് ഐ​ഐ​ടി​യി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​യാ​ണ് സാ​കേ​ത് ശ്രീ​നി​വാ​സ​യ്യ.

Kerala

ര​ണ്ട് വ​യ​സു​കാ​ര​ൻ ട്രെ​യി​നി​ൽ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ; മാ​താ​പി​താ​ക്ക​ളെ തേ​ടി വ്യാ​പ​ക അ​ന്വേ​ഷ​ണം

കൊ​ച്ചി: ട്രെ​യി​നി​ല്‍ ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ൽ ക​ണ്ടെ​ത്തി​യ ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ മാ​താ​പി​താ​ക്ക​ളെ തേ​ടി സം​സ്ഥാ​ന വ്യാ​പ​ക അ​ന്വേ​ഷ​ണം. ഈ ​മാ​സം 17ന് ​പു​നെ-​എ​റ​ണാ​കു​ളം എ​ക്സ്പ്ര​സി​ലാ​ണ് കു​ഞ്ഞി​നെ ക​ണ്ടെ​ത്തി​യ​ത്.

തൃ​ശൂ​രി​നും ആ​ലു​വ​യ്ക്കും ഇ​ട​യി​ല്‍ കു​ഞ്ഞി​നെ ഉ​പേ​ക്ഷി​ച്ച് മാ​താ​പി​താ​ക്ക​ള്‍ ക​ട​ന്നു ക​ള​ഞ്ഞ​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം. കു​ഞ്ഞി​നെ ശി​ശു​ക്ഷേ​മ സ​മി​തി​യു​ടെ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റി. സം​ഭ​വ​ത്തി​ൽ എ​റ​ണാ​കു​ളം റെ​യി​ൽ​വേ പോ​ലീ​സ് കേ​സെ​ടു​ത്തു.

International

ഇ​ന്തോ​നേ​ഷ്യ​യി​ൽ മ​ണ്ണി​ടി​ച്ചി​ലിൽ എ​ട്ട് പേ​ർ മ​രി​ച്ചു; 82 പേ​രെ കാ​ണാ​താ​യി

ജ​ക്കാ​ർ​ത്ത: ഇ​ന്തോ​നേ​ഷ്യ​യി​ലെ വെ​സ്റ്റ് ജാ​വ​യി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ൽ എ​ട്ട് പേ​ർ മ​രി​ച്ചു. 82 പേ​രെ കാ​ണാ​താ​യ​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു.

വെ​സ്റ്റ് ജാ​വ​യി​ലെ വെ​സ്റ്റ് ബാ​ൻ​ഡും​ഗ് പ്ര​ദേ​ശ​ത്തു​ള്ള പ​സി​ർ​ലം​ഗു ഗ്രാ​മ​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ച​ലു​ണ്ടാ​യ​ത്. ഇ​ന്ന് പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​തെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. 30 വീ​ടു​ക​ൾ ത​ക​ർ​ന്നു. നി​ര​വ​ധി പേ​രെ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ച​താ​യി സ​ർ​ക്കാ​ർ അ​റി​യി​ച്ചു. കാ​ണാ​താ​യ​വ​ർ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

Kerala

ദീപക്കിന്‍റെ മരണം: വീഡിയോ ചിത്രീകരിച്ച യുവതി ഒളിവിലെന്ന് സൂചന, ഫോൺ കണ്ടെത്താൻ പോലീസ്

കോഴിക്കോട്: ബസിനുള്ളിൽ വെച്ച് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തിന് പിന്നാലെ യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ വീഡിയോ ചിത്രീകരിച്ച യുവതി ഒളിവില്‍ പോയതായി സൂചന. വടകര സ്വദേശി ഷിംജിതയ്‌ക്കെതിരേ പോലീസ് തിങ്കളാഴ്ച കേസെടുത്തിരുന്നു.

ഇവര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് പോലീസ് തിരച്ചില്‍ ആരംഭിച്ചു. മരിച്ച ഗോവിന്ദാപുരം സ്വദേശിയായ ദീപക്കിന്‍റെ അമ്മയുടെ പരാതിയില്‍ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ഇവര്‍ക്കെതിരെ പുതിയ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ യുവതി ഒളിവില്‍ പോയെന്നാണ് വിവരം.

ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഇതിനൊപ്പം യുവതിയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ പോലീസിന്‍റെ സഹായവും തേടിയിട്ടുണ്ട്.

തിങ്കളാഴ്ച വൈകുന്നേരത്തോടെ മെഡിക്കല്‍ കോളജ് പോലീസ് ദീപക്കിന്‍റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്‍റെയും അടക്കം മൊഴി രേഖപ്പെടുത്തിയിരുന്നു. ആരോപണം വ്യാജമാണെന്നും തനിക്ക് മനോവിഷമം ഉണ്ടായി എന്നും മകന്‍ സൂചിപ്പിച്ചിരുന്നുവെന്നും ദീപക്കിന്‍റെ മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.

സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം ശക്തമായതോടെ യുവതി തന്‍റെ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍ നീക്കം ചെയ്തിരിക്കുകയാണ്. സംഭവത്തില്‍ ഉത്തരമേഖലാ ഡിഐജി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം.

ബസ് യാത്രയ്ക്കിടെ ഉണ്ടായ സംഭവം വടകര പൊലീസിനെ അറിയിച്ചിരുന്നതായി യുവതി അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇങ്ങനെയൊരു പരാതി ലഭിച്ചിട്ടില്ലെന്ന് വടകര ഇന്‍സ്‌പെക്ടര്‍ വ്യക്തമാക്കിയതോടെ യുവതിയുടെ വാദം പൊളിഞ്ഞു.

Kerala

ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ കാ​ണാ​നി​ല്ല

തി​രു​വ​ന​ന്ത​പു​രം: ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ൽ ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ വ​നി​താ ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ അ​ട​ക്കം മൂ​ന്ന് വ​നം​വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പേ​രെ കാ​ണാ​നി​ല്ല. 

പാ​ലോ​ട് റെ​യ്ഞ്ച് ഓ​ഫീ​സി​ലെ വ​നി​താ ഫോ​റ​സ്റ്റ​ർ വി​നീ​ത, ബി​എ​ഫ്ഓ രാ​ജേ​ഷ്, വാ​ച്ച​ർ രാ​ജേ​ഷ് എ​ന്നി​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. 

തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​വ​ർ ബോ​ണ​ക്കാ​ട് ഉ​ൾ​വ​ന​ത്തി​ലെ ക​ടു​വ​ക​ളു​ടെ എ​ണ്ണം എ​ടു​ക്കാ​ൻ പോ​യ​ത്. എ​ന്നാ​ൽ, കാ​ടു​ക​യ​റി​യ ശേ​ഷം വൈ​കു​ന്നേ​ര​ത്തോ​ടെ ഇ​വ​രെ ബ​ന്ധ​പ്പെ​ടാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നാ​ണ് ല​ഭ്യ​മാ​കു​ന്ന വി​വ​രം.

തു​ട​ർ​ന്ന് ആ​ർ​ആ​ർ​ടി അം​ഗ​ങ്ങ​ൾ ഇ​വ​ർ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ഡി​എ​ഫ്ഓ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ ഇ​ന്ന് സ്ഥ​ല​ത്ത് എ​ത്തും.

കാ​ണാ​താ​യ​വ​ർ​ക്കാ​യി ഇ​പ്പോ​ഴും തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്. അ​തേ​സ​മ​യം, ഉ​ദ്യോ​ഗ​സ്ഥ​ർ കാ​ണാ​താ​യെ​ന്ന് പ​റ​യാ​റാ​യി​ട്ടി​ല്ലെ​ന്നും ഇ​വ​രു​മാ​യു​ള്ള ബ​ന്ധം ന​ഷ്ട്ട​പ്പെ​ട്ടു എ​ന്നേ​യു​ള്ളു​വെ​ന്നും മ​ന്ത്രി ശ​ശീ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Kerala

ട്രെ​യി​നു​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന​യ്ക്ക് ആ​ർ​പി​എ​ഫും റെ​യി​ൽ​വേ പോ​ലീ​സും

പ​ര​വൂ​ർ: വ​ർ​ക്ക​ല സം​ഭ​വ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ട്രെ​യി​നു​ക​ളി​ൽ സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്താ​ൻ ആ​ർ​പി​എ​ഫ് - റെ​യി​ൽ​വേ പോ​ലീ​സ് തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ന​ധി​കൃ​ത യാ​ത്ര, ഫു​ട്ബോ​ർ​ഡ് യാ​ത്ര, അ​തി​ക്ര​മി​ച്ച് ക​ട​ക്ക​ൽ എ​ന്നി​വ ത​ട​യു​ന്ന​തി​ന് തീ​വ്ര​മാ​യ ഡ്രൈ​വു​ക​ൾ​ക്ക് ഇ​രു​വി​ഭാ​ഗം സേ​ന​ക​ളും ക​ഴി​ഞ്ഞ ദി​വ​സം മു​ത​ൽ തു​ട​ക്ക​മി​ട്ടു.

ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ ട്രെ​യി​നു​ക​ളി​ൽ ഒ​റ്റ​യ്ക്ക് യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​ന് പ്ര​ത്യേ​ക ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​ൻ ആ​ർ​പി​എ​ഫി​ന് അ​വ​രു​ടെ മേ​ധാ​വി​ക​ൾ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്. കേ​വ​ലം പ​രി​ശോ​ധ​ക​ളി​ൽ മാ​ത്രം ഒ​തു​ങ്ങ​രു​തെ​ന്നും ഫ​ലം അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള റെ​യ്ഡു​ക​ൾ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നു​മാ​ണ് നി​ർ​ദേ​ശം.

ആ​ർ​പി​എ​ഫും (റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്സും) ജി​ആ​ർ​പി​യും (ഗ​വ. റെ​യി​ൽ​വേ പോ​ലീ​സ്) ചേ​ർ​ന്ന് രാ​ത്രി​കാ​ല കോ​മ്പിം​ഗ് ഓ​പ്പ​റേ​ഷ​നു​ക​ൾ തു​ട​ങ്ങി​ക്ക​ഴി​ഞ്ഞു. പ​രി​ശോ​ധ​ന​ക​ളി​ൽ സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണു​ന്ന വ്യ​ക്തി​ക​ളെ​യും പ്ര​ശ്ന​ക്കാ​രെ​യും കു​റി​ച്ച് ട്രെ​യി​ൻ ജീ​വ​ന​ക്കാ​ർ​ക്കും ഇ​നി ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കും.

മാ​ത്ര​മ​ല്ല ട്രെ​യി​നു​ക​ളി​ലോ സ്റ്റേ​ഷ​നു​ക​ളി​ലോ സം​ശ​യാ​സ്പ​ദ​മാ​യി എ​ന്ത് ക​ണ്ടാ​ലും അ​ടി​യ​ന്ത​ര​മാ​യി ആ​ർ​പി​എ​ഫും ജി​ആ​ർ​പി​യും വി​വ​രം കൊ​മേ​ഴ്സ്യ​ൽ ക​ൺ​ട്രോ​ൾ റൂ​മു​ക​ളി​ൽ റി​പ്പോ​ർ​ട്ടും ചെ​യ്യ​ണ​മെ​ന്ന് നി​ഷ്ക​ർ​ഷി​ച്ചി​ട്ടു​ണ്ട്.

സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് എ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ൾ ത​ട​യു​ന്ന​തി​ന് പ്ര​ത്യേ​ക പ​രി​ശീ​ല​നം ല​ഭി​ച്ച ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​ൾ​പ്പെ​ടു​ന്ന അ​ഞ്ച് സ​മ​ർ​പ്പി​ത "മേ​രി സ​ഹേ​ലി' ടീ​മു​ക​ൾ ഡി​വി​ഷ​ന് കീ​ഴി​ൽ പ്ര​വ​ർ​തി​ക്കു​ന്നു​ണ്ട്.

നാ​ഗ​ർ​കോ​വി​ൽ, തി​രു​വ​ന​ന്ത​പു​രം സൗ​ത്ത് (നേ​മം), തി​രു​വ​ന​ന്ത​പു​രം നോ​ർ​ത്ത് (കൊ​ച്ചു​വേ​ളി ), എ​റ​ണാ​കു​ളം സൗ​ത്ത്, എ​റ​ണാ​കു​ളം നോ​ർ​ത്ത്, തൃ​ശൂ​ർ റെ​യി​ൽ​വ സ്റ്റേ​ഷ​വ​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​വ​രു​ടെ പ്ര​വ​ർ​ത്ത​നം.

ട്രെ​യി​നി​ൽ യാ​ത്ര ചെ​യ്യു​ന്ന സ്ത്രീ ​യാ​ത്ര​ക്കാ​ർ​ക്ക് സു​ര​ക്ഷാ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ളും ഉ​റ​പ്പും ഇ​ത​ര സ​ഹാ​യ​ങ്ങ​ളും ന​ൽ​കു​ക എ​ന്ന​താ​ണ് ഇ​വ​രു​ടെ പ്ര​ധാ​ന പ്ര​വ​ർ​ത്ത​നം. ഇ​വ​ർ 36,000 സ്ത്രീ ​യാ​ത്ര​ക്കാ​രു​മാ​യി സം​വ​ദി​ച്ചു.

മാ​ത്ര​മ​ല്ല 2025 ൽ ​തി​രു​വ​ന​ന്ത​പു​ര​ത്തെ ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ത്രീ​ക​ൾ​ക്ക് എ​തി​രാ​യ കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട ആ​റു​പേ​രെ അ​റ​സ്റ്റ് ചെ​യ്ത് ലോ​ക്ക​ൽ പോ​ലീ​സി​ന് കൈ​മാ​റി. ഇ​തു​കൂ​ടാ​തെ ഇ​ത​ര കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ട 34 പേ​രെ​യും അ​റ​സ്റ്റ് ചെ​യ്ത് പ്രോ​സി​ക്യൂ​ഷ​ൻ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

സ്ത്രീ​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന കോ​ച്ചു​ക​ളി​ൽ അ​ന​ധി​കൃ​ത​മാ​യി യാ​ത്ര ചെ​യ്ത 601 പേ​രെ ആ​ർ​പി​എ​ഫ് സം​ഘം പി​ടി​കൂ​ടി കേ​സെ​ടു​ത്തു. ഇ​തു​കൂ​ടാ​തെ റെ​യി​ൽ​വേ നി​യ​മ​ത്തി​ലെ വി​വി​ധ വ്യ​വ​സ്ഥ​ക​ൾ ലം​ഘി​ച്ച​തി​ന് 7193 പേ​രെ​യും പി​ടി​കൂ​ടി പി​ഴ ഈ​ടാ​ക്കു​ന്ന​ത് അ​ട​ക്ക​മു​ള്ള ശി​ക്ഷാ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.

ഈ ​വ​ർ​ഷം ഇ​തു​വ​രെ യാ​ത്ര​ക്കാ​രു​ടെ സു​ര​ക്ഷ​ക്കാ​യി ആ​കെ 2945 ട്രെ​യി​നു​ക​ളി​ൽ 8177 ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​ക​മ്പ​ടി സേ​വി​ച്ചു. ഡി​വി​ഷ​ൻ പ​രി​ധി​യി​ലെ 13 സ്റ്റേ​ഷ​നു​ക​ളി​ൽ 24 മ​ണി​ക്കൂ​റും സി​സി​ടി​വി കാ​മ​റ​ക​ൾ നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

494 കാ​മ​റ​ക​ളി​ലെ ദൃ​ശ്യ​ങ്ങ​ളാ​ണ് ഇ​ത്ത​ര​ത്തി​ൽ പ്ര​ത്യേ​ക ടീം ​ത​ത്സ​മ​യം പ​രി​ശോ​ധി​ക്കു​ന്ന​ത്. ട്രെ​യി​നു​ക​ളി​ലെ​യും റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലെ​യും പൊ​തു​വാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​ത് ഡി​വി​ഷ​നി​ൽ ഉ​ട​നീ​ളം ശ​രാ​ശ​രി 105 ആ​ർ​പി​എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​രും 57 ജി​ആ​ർ​പി ഉ​ദ്യോ​ഗ​സ്ഥ​രു​മാ​ണ് എ​ല്ലാ ദി​വ​സ​വും ഡ്യൂ​ട്ടി​ക്കാ​യി നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന​ത്.

യാ​ത്രാ സു​ര​ക്ഷ സം​ബ​ന്ധി​ച്ച് സ്ത്രീ​ക​ളെ ബോ​ധ​വ​ത്ക്ക​രി​ക്കു​ന്ന​തി​നാ​യി വി​വി​ധ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ൽ 425 ക്യാ​മ്പു​ക​ളും സം​ഘ​ടി​പ്പി​ച്ചു. തി​രു​വ​ന​ന്ത​പു​രം ഡി​വി​ഷ​ൻ പ​രി​ധി​യി​ൽ സ​ർ​വീ​സ് ന​ട​ത്തു​ന്ന ദീ​ർ​ഘ​ദൂ​ര ട്രെ​യി​നു​ക​ളി​ടേ​ക്കം 315 കോ​ച്ചു​ക​ളി​ലും കാ​മ​റ​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​യു​ടെ പ്ര​വ​ർ​ത്ത​ന​വും ആ​ർ​പി​എ​ഫ് നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്.

ഇ​തു​കൂ​ടാ​തെ പു​റ​പ്പെ​ടു​ന്ന സ്റ്റേ​ഷ​നു​ക​ളി​ൽ ജ​ന​റ​ൽ കോ​ച്ചു​ക​ളു​ടെ വീ​ഡി​യോ​ഗ്രാ​ഫി​യും കാ​മ​റ​ക​ളി​ൽ പ​ക​ർ​ത്തു​ന്നു​ണ്ട്. ഫു​ട്‌​ബോ​ർ​ഡ് യാ​ത്ര​ക്കാ​രെ പി​ടി​കൂ​ടി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ തീ​രു​മാ​നം.

നേ​ര​ത്തേ ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന​വ​രെ താ​ക്കീ​ത് ചെ​യ്യു​ക മാ​ത്ര​മാ​ണ് ന​ട​ന്നു വ​ന്നി​രു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ജ​ന​റ​ൽ കോ​ച്ചു​ക​ളി​ലും അം​ഗ​പ​രി​മി​ത​ർ​ക്കാ​യു​ള്ള കോ​ച്ചു​ക​ളി​ലും വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ൽ പ​രി​ശോ​ധ​ന ന​ട​ത്തും.

യാ​ത്ര​യ്ക്കി​ട​യി​ൽ അ​സാ​ധാ​ര​ണ​മാ​യ എ​ന്ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലും സ​ഹ​യാ​ത്രി​ക​രി​ൽ നി​ന്ന് മോ​ശം പെ​രു​മാ​റ്റം ഉ​ണ്ടാ​യാ​ലും റെ​യി​ൽ ഹെ​ൽ​പ്പ് ലൈ​ൻ ന​മ്പ​രാ​യ 139 വ​ഴി ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ഡി​വി​ഷ​ണ​ൽ ആ​ർ​പി​എ​ഫ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Latest News

Corehub Up