Wed, 2 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Youngman

യുവാവ് കിണറ്റിൽ മരിച്ചനിലയിൽ

ക​റു​ക​ച്ചാ​ൽ: കി​ണ​റ്റി​നു​ള്ളി​ൽ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. മ​ല്ല​പ്പ​ള്ളി ആ​നി​ക്കാ​ട് മാ​ട​പ്പാ​ട്ട്‌ റെ​ജി​യു​ടെ മ​ക​ൻ ജ്യോ​തി​സ് മാ​ത്യു (28) വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണ് ക​റു​ക​ച്ചാ​ൽ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻഡി​നു സ​മീ​പ​മു​ള്ള കി​ണ​റ്റി​ൽ ക​ണ്ടെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ 11.30ഓ​ടെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ട​ത്.

ഏ​താ​നും ദി​വ​സം മു​ൻ​പ് ജ്യോ​തി​സ് കി​ണ​റി​ന് സ​മീ​പം നി​ൽ​ക്കു​ന്ന​തു​ക​ണ്ട് പ​ന്തി​കേ​ടു തോ​ന്നി​യ നാ​ട്ടു​കാ​രും വ്യാ​പാ​രി​ക​ളും യു​വാ​വി​നെ ഇ​വി​ടെ​നി​ന്നു മ​ട​ക്കി​യ​ച്ചി​രു​ന്നു. ഇ​ന്ന​ലെ രാ​വി​ലെ ഒ​ൻ​പ​ത​ര​യോ​ടെ ക​റു​ക​ച്ചാ​ൽ ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പ​ത്തു​കൂ​ടെ ഇ​യാ​ൾ ന​ട​ന്നു​പോ​കു​ന്ന​ത് വ്യാ​പാ​രി​ക​ളി​ൽ ചി​ല​ർ ക​ണ്ടു. പി​ന്നീ​ട് കി​ണ​റി​ന്‍റെ മു​ക​ൾ​ഭാ​ഗ​ത്തെ ഗ്രി​ല്ല് തു​റ​ന്നു കി​ട​ക്കു​ന്ന​തു ക​ണ്ട് സം​ശ​യം തോ​ന്നി ചി​ല​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ആ​ത്മ​ഹ​ത്യ​യാ​ണെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ പ്രാ​ഥ​മി​ക നി​ഗ​മ​നം.​ മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ​കോ​ള​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മാ​താ​വ്:​ ഷാ​ന്‍റി.

Kerala

വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു

മൂ​ന്നി​ല​വ്: ക​ട്ടി​ക്ക​യം വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ യു​വാ​വ് മു​ങ്ങി​മ​രി​ച്ചു. ച​ങ്ങ​നാ​ശേ​രി മാ​മ്മൂ​ട് ആ​ലും​മൂ​ട്ടി​ൽ റ്റി​റ്റോ ജോ​സ​ഫ് (39) ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ വെെ​കു​ന്നേ​രം 4.30നാ​യി​രു​ന്നു​ അ​പ​ക​ടം.

സു​ഹൃ​ത്തു​ക്ക​ളാ​യ നാ​ലു​പേ​രോ​ടൊ​പ്പ​മാ​ണ് റ്റി​റ്റോ ക​ട്ടി​ക്ക​യം വെ​ള്ള​ച്ചാ​ട്ടം സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​ത്. വെ​ള്ള​ച്ചാ​ട്ട​ത്തി​ൽ കു​ളി​ക്കാ​ൻ ഇ​റ​ങ്ങി​യ റ്റി​റ്റോ ക​യ​ത്തി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഈ​രാ​റ്റു​പേ​ട്ട അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യും സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​വ​ർ​ത്ത​ക​രും ചേ​ർ​ന്ന് റ്റി​റ്റോ​യെ പു​റ​ത്തെ​ടു​ത്ത് പാ​ലാ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു.സം​സ്കാ​രം പി​ന്നീ​ട്.

ഭാ​ര്യ: റീ​ജ. മ​ക​ൻ: വി​ൽ​ഫ്ര​ഡ്.

Kerala

ആലപ്പുഴയിൽ യുവാവിനെ വീട്ടിൽനിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു; ഗുണ്ടാപ്പകയെന്ന് സംശയം

ആലപ്പുഴ: വീട്ടിനുള്ളിൽനിന്ന് വിളിച്ചിറക്കി യുവാവിനെ ക്രൂരമായി കുത്തിക്കൊലപ്പെടുത്തി. ആര്യാട് മുരിയംവെളിയിൽ അജിയുടെ മകൻ അഖിൽ (അച്ചു- 24) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന് പിന്നിൽ ഗുണ്ടാ കുടിപ്പകയാണെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം.

ഓട്ടോറിക്ഷയിലെത്തിയ മൂന്നംഗ സംഘമാണ് കൊലപാതകത്തിന് പിന്നിലെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. ആക്രമണം നടക്കുമ്പോൾ അഖിൽ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.

കൊലപാതകം നടത്തിയ ശേഷം പ്രതികൾ ഓട്ടോ ഡ്രൈവറെ ഭീഷണിപ്പെടുത്തിയാണ് രക്ഷപ്പെട്ടത്. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് അന്വേഷണം ഊർജിതമാക്കി.

International

അ​മേ​രി​ക്ക​യി​ൽ ഇ​മി​ഗ്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ യു​വാ​വി​നെ വെ​ടി​വ​ച്ചു​കൊ​ന്നു

വാ​​​​ഷിം​​​​ഗ്ട​​​​ൺ ഡി​​സി: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ലെ ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ ആ​​​​ൻ​​​​ഡ് ക​​​​സ്റ്റം​​​​സ് എ​​​​ൻ​​​​ഫോ​​​​ഴ്‌​​​​സ്‌​​​​മെ​​​​ന്‍റ് (ഐ​​​​സി​​​​ഇ) ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​ർ തീ​​​​ര​​​​ദേ​​​​ശ പ​​​​ട്ട​​​​ണ​​​​മാ​​​​യ മെ​​​​യ്‌​​​​നി​​​​ൽ യു​​​​വാ​​​​വി​​​​നെ വെ​​​​ടി​​​​വ​​​​ച്ചു​​​​കൊ​​​​ന്നു.

ഇ​​രു​​പ​​ത്തി​​യാ​​റു​​കാ​​​​ര​​​​നാ​​​​യ കൊ​​​​ളം​​​​ബി​​​​യ​​​​ൻ പൗ​​​​ര​​​​നാ​​​​ണ് കൊ​​​​ല്ല​​​​പ്പെ​​​​ട്ട​​​​ത്. ഇ​​​​മി​​​​ഗ്രേ​​​​ഷ​​​​ൻ പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കി​​​​ടെ വാ​​​​ഹ​​​​ന​​​​ത്തി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​ള​​​​യാ​​​​ൻ ശ്ര​​​​മി​​​​ച്ച യു​​​​വാ​​​​വി​​​​നു നേ​​​​രേ വെ​​​​ടി​​​​യു​​​​തി​​​​ർ​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്നാ​​​​ണ് ഐ​​​​സി​​​​ഇ അ​​​​ധി​​​​കൃ​​​​ത​​​​ർ വി​​​​ശ​​​​ദീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്.

നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ കു​​​​ടി​​​​യേ​​​​റ്റം ത​​​​ട​​​​യു​​​​ന്ന​​​​തി​​​​ന്‍റെ ഭാ​​​​ഗ​​​​മാ​​​​യി യു​​​​വാ​​​​വി​​​​നെ അ​​​​ന്വേ​​​​ഷി​​​​ച്ചെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു ഏ​​​​ജ​​​​ൻ​​​​സി. എ​​​​ന്നാ​​​​ൽ ഉ​​​​ദ്യോ​​​​ഗ​​​​സ്ഥ​​​​രെ വെ​​​​ട്ടി​​​​ച്ച് യു​​​​വാ​​​​വ് വാ​​ഹ​​​​ന​​​​ത്തി​​​​ൽ ക​​​​ട​​​​ന്നു​​​​ക​​​​ള​​​​യാ​​​​ൻ ശ്ര​​​​മി​​​​ക്കു​​​​ന്ന​​​​തി​​​​നി​​​​ടെ വെ​​​​ടി​​​​വ​​​​യ്ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നെ​​​​ന്ന് ഐ​​​​സി​​​​ഇ പ്ര​​​​സ്താ​​​​വ​​​​ന​​​​യി​​​​ൽ പ​​​​റ​​​​ഞ്ഞു.

Kerala

നിയന്ത്രണം നഷ്ടപ്പെട്ട് ബൈക്ക് വൈദ്യുതി പോസ്റ്റിലിടിച്ചു; യുവാവിന് ദാരുണാന്ത്യം

കൊച്ചി: കൂത്താട്ടുകുളം എംസി റോഡില്‍ ബൈക്ക് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. മീങ്കുന്നം സ്വദേശി അജയ് ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മീങ്കുന്നം സ്വദേശിയായ ജോബിനെ ഗുരുതര പരിക്കുകളോടെ മൂവാറ്റുപുഴ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായാറാഴ്ച രാത്രി 11.30 ഓടെയായിരുന്നു അപകടം. അമിതവേഗതയില്‍ എത്തിയ ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കിന്‍റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.

Latest News

Corehub Up