ഇഷ്ടപ്പെടും ഈ ഇഷ്ഖ്!
പതിഞ്ഞ താളത്തില്‍ തുടങ്ങി, പിന്നീട് പതിയെ പതിയെ വേഗത കൈവരിച്ച് പ്രേക്ഷകരെ ത്രില്ലിന്റെ ഉച്ചസ്ഥയായിലെത്തിക്കുന്നതു പോലെയാണ് ഇഷ്ഖ് എന്ന ചിത്രം. ചെറിയൊരു കഥാതന്തുവിനെ തന്‍മയത്ത്വത്തോടെ അവതരിപ്പിച്ചപ്പോള്‍ തങ്ങളുടേ വേഷങ്ങളെ മിഴിവുറ്റതാക്കി ഷെയ്ന്‍ നിഗവും, ഷൈന്‍ ടോം ചാക്കോയും പുതുമുഖ നായിക ആന്‍ ശീതളും മികവറിയിച്ചു. ഇന്നത്തെ സമൂഹത്തിന് മികച്ചൊരു സന്ദേശം നല്‍കാനും ചിത്രത്തിനു കഴിയുന്നുണ്ട്.