ഉയരത്തില്‍ പറന്ന് ഉയരെ

ടേക്ക് ഓഫിനു ശേഷം പാര്‍വതിയുടെ മറ്റൊരു മികച്ച പ്രകടനമാണ് ഉയരെ എന്ന ചിത്രത്തിന്റെ നെടുംതൂണ്. അടിമുടി നെഗറ്റീവ് വേഷത്തിലും കൈയ്യടി നേടുന്ന ആസിഫും ആകെ മൊത്തം കണ്‍ഫ്യൂഷനിലായ പണക്കാരന്‍ ചുള്ളനായി ടോവിനോയും തങ്ങളുടെ റോളുകള്‍ ഭംഗിയാക്കുന്നു. മികച്ചൊരു കഥയുടെ കെട്ടുറപ്പും മികച്ച അഭിനയ മുഹൂര്‍ത്തങ്ങളുമായി സിനിമാസ്വാദനത്തിന്റെ മറ്റൊരു അനുഭൂതി നല്‍കുകയാണ് ഉയരെ.