ജിഎസ്ടി ബില്ലിനു തൃണമൂല്‍ പിന്തുണ
Tuesday, May 5, 2015 11:12 PM IST
ന്യൂഡല്‍ഹി: ചരക്കു-സേവന നികുതി (ജിഎസ്ടി) ബില്ലിനു പിന്തുണ നല്കുമെന്നു തൃണമൂല്‍ കോണ്‍ഗ്രസ്. ഇതോടെ ബില്‍ ലോക്സഭയില്‍ പാസാക്കാമെന്ന നിലയിലായി. കോണ്‍ഗ്രസും എഡിഎംകെയും ബിജെഡിയും അടക്കം മറ്റു പ്രതിപക്ഷകക്ഷികള്‍ എതിര്‍പ്പ് തുടരുകയാണ്. ബില്‍ സെലക്ട് കമ്മിറ്റിക്കു വിടണമെന്നാണു പ്രതിപക്ഷ ആവശ്യം. ജിഎസ്ടി ബില്ലിനു വേണ്ടിയുള്ള 122-ാം ഭരണഘടനാ ഭേദഗതിബില്ലിനു മൂന്നില്‍ രണ്ടുഭാഗം അംഗങ്ങളുടെ പിന്തുണ വേണം. ലോക്സഭയില്‍ ബില്‍ പാസായാലും രാജ്യസഭയില്‍ കേവല ഭൂരിപക്ഷം പോലും ഉറപ്പാക്കാനായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.