ചൈ​ന​യി​ൽ നി​ന്നു​ള്ള ഏ​ഴാ​മ​നാ​യി ഷെ​ൻ​ഹു​വ - 34 ഇ​ന്ന് വി​ഴി​ഞ്ഞത്ത്
Thursday, May 16, 2024 6:47 AM IST
വി​ഴി​ഞ്ഞം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖ​ത്തി​ന്‍റെ ഒ​ന്നാം ഘ​ട്ട​ത്തി​നാ​വ​ശ്യ​മാ​യ 32 ക്രെ​യി​നു​ക​ളി​ൽ അ​വ​സാ​ന അ​ഞ്ചെ​ണ്ണ​ത്തി​ൽ ഒ​ന്നൊ​ഴി​കെ എ​ല്ലാം ഇ​ന്ന​ത്തോ​ടെ വി​ഴി​ഞ്ഞ​ത്തെ​ത്തും. നാ​ലു ക്രെ​യി​നു​ക​ളു​മാ​യി ചൈ​ന​യി​ൽ നി​ന്നു​ള്ള​ഷെ​ൻ​ഹു​വ-34 എ​ന്ന ച​ര​ക്കു​ക​പ്പ​ൽ ഇ​ന്നു രാ​വി​ലെ പ​തി​നൊ​ന്നോ​ടെ തു​റ​മു​ഖ​ത്ത് അ​ടു​ക്കും.

ഇ​ന്ന​ലെ രാ​ത്രി പു​റം ക​ട​ലി​ൽ ന​ങ്കൂ​ര​മി​ട്ട ക​പ്പ​ൽ ക​സ്റ്റം​സ് പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം തീ​ര​ദേ​ശ പോ​ലീ​സി​ന്‍റെ സു​ര​ക്ഷ​യി​ൽ ട​ഗ്ഗു​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തീ​ര​ത്തെ​ത്തു​ക. മൂ​ന്ന് യാ​ർ​ഡ് ക്രെ​യി​നു​ക​ളും ര​ണ്ട്ഷി​പ്പ് ഷോ​ർ ക്രെ​യി​നു​ക​ളു​മാ​യി അ​വ​സാ​ന മെ​ത്തു​ന്ന ക​പ്പ​ലാ​യി​രി​ക്കും ഷെ​ൻ​ഹു​വ - 34 എ​ന്ന് നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

എ​ന്നാ​ൽ അ​വ​സാ​ന​വ​ട്ടം ഒ​രു​ക്രെ​യി​നി​ന്‍റെ കാ​ര്യ​ത്തി​ൽ അ​ധി​കൃ​ത​ർ തീ​രു​മാ​നം മാ​റ്റു​ക​യാ​യി​രു​ന്നു. ഇ​നി ഉ​ൾ​ക്ക​ട​ലി​ൽ​ക്കൂ​ടി മ​റ്റെ​ന്തെ​ങ്കി​ലും തു​റ​മു​ഖ​ത്തേ​ക്ക് പോ​കു​ന്ന ക​പ്പ​ലി​ൽ ആ​യി​രി​ക്കും അ​വ​സാ​ന​ക്രെ​യി​നി​ന്‍റെ വ​ര​വ്.

അ​തി​നു​ള്ള ദി​വ​സം നി​ശ്ച​യി​ച്ചി​ട്ടി​ല്ലെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ചൈ​ന​യി​ലെ ഷാം​ങ്ഹാ​യി​ൽ​നി​ന്നു നേ​രി​ട്ട് വി​ഴി​ഞ്ഞ​ത്ത​ടു​ക്കു​ന്ന ഏ​ഴാ​മ​ത്തെ ക​പ്പ​ലാ​ണ് ഷെ​ൻ​ഹു​വ - 34. അ​ടു​ത്ത മാ​സം അ​വ​സാ​ന​ത്തോ​ടെ ആ​ദ്യ​ച​ര​ക്ക് ക​പ്പ​ൽ അ​ടു​പ്പി​ച്ച് ട്ര​യ​ൽ റ​ണ്ണി​ന് തു​ട​ക്കം കു​റി​ക്കും.