ഫാത്തിമ കോളജില് ക്രിസ്മസ് ആഘോഷങ്ങള്ക്ക് തുടക്കമായി
1486997
Saturday, December 14, 2024 5:43 AM IST
മൂത്തേടം: മൂത്തേടം ഫാത്തിമ ആര്ട്സ് ആന്ഡ് സയന്സ് കോളജില് ക്രിസ്മസ് ആഘോഷങ്ങള്ക്ക് തുടക്കമായി. ക്രിസ്മസ് വരവ് അറിയിച്ച് 30 അടി വലിപ്പമുള്ള സന്താക്ലോസ് (ക്രിസ്തുമസ് ഫാദര്) കോളജ് കവാടത്തില് സ്ഥാനം പിടിച്ചു കഴിഞ്ഞു. ജില്ലയിലെ തന്നെ ഇതുവരെയുള്ള ഏറ്റവും വലിപ്പം കൂടിയ സാന്താക്ലോസ് ആണിത്. പാഴ് വസ്തുക്കളും ചിതല്പ്പുറ്റുകളും കൊണ്ട് നിര്മിച്ച അതിമനോഹരവമായ പുല്ക്കൂടും ഒരുക്കി കഴിഞ്ഞു. 25 വരെ ആഘോഷം നീണ്ടു നില്ക്കും.
സ്നേഹത്തിന്റെയും ശാന്തിയുടെയും സൗഹാര്ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശമുയര്ത്തിയാണ് ഫാത്തിമ കോളജില് ക്രിസ്മസ് ആഘോഷങ്ങള്ക്ക് തുടക്കമായത്. കോളജ് പ്രിന്സിപ്പല് ഫാ. ലാസര് പുത്തന് കണ്ടത്തില്, കോളജ് ബര്സര് ഫാ. വര്ഗീസ് കണിയാംപറമ്പില്, പിആര്ഒ സാബു പൊന്മേലില്, സെബ്രീഷ എന്നിവരുടെ നേതൃത്വത്തിലാണ് ആഘോഷ പരിപാടികള്ക്ക് തുടക്കമായത്. ദേവാലയത്തില് വലിപ്പത്തിലുള്ള നഷ്ത്രങ്ങള് ഇടം പിടിക്കാറുണ്ട്. എന്നാല് തലയെടുപ്പോടെ വാനോളം ഉയര്ന്ന് നില്ക്കുന്ന ഭീമന് സാന്തോക്ലോസ് ഒരുക്കി ഫാത്തിമ കോളജ് ഇക്കുറി വിത്യസ്ഥത കാഴ്ച്ച വച്ചിരിക്കുകയാണ്.
പ്രിന്സിപ്പലിന്റെ നേതൃത്തില് അധ്യാപകരുടെയും വിദ്യാര്ഥികളുടെയും കൂട്ടായ സഹകരണത്തോടെയാണ് തലയെടുപ്പോടെ നില്ക്കുന്ന സാന്താക്ലോസും പുല്ക്കൂടും ഒരുക്കിയിട്ടുള്ളത്. ആഘോഷങ്ങള്ക്ക് കരോള് ഗാനങ്ങളോടും കേക്ക് മുറിച്ചുമാണ് തുടക്കമായത്. പ്രിന്സിപ്പല് ഫാ. ലാസര് പുത്തന് കണ്ടത്തില് ക്രിസ്മസ് സന്ദേശം നല്കി. ആഘോഷ പരിപാടികള് ഫാ. വർഗീസ് കണിയാംപറമ്പില് വിശദീകരിച്ചു. നിലമ്പൂര് മേഖലയില് ഇക്കുറി വിത്യസ്ഥത പരിപാടികളോടെയുള്ള ക്രിസ്മസ് ആഘോഷങ്ങള്ക്കുള്ള ഒരുക്കങ്ങള് നടന്നു വരികയാണ്.