കിണർ ഇടിഞ്ഞ് താഴ്ന്നു: വീട് ഭീഷണിയിൽ
1600142
Thursday, October 16, 2025 5:21 AM IST
കാളികാവ് : കഴിഞ്ഞദിവസം വൈകുന്നേരമുണ്ടായ കനത്ത മഴയിൽ ഉദരംപൊയിലിൽ കിണർ ഇടിഞ്ഞ് താഴ്ന്നു.
ബാലവാടിപ്പടിയിലെ വള്ളിയിൽ ഹംസയുടെ വീടിനോട് ചേർന്നുള്ള കിണറാണ് താഴ്ന്നത്. ഇതോടെ വീട് ഭീഷണിയിലായി.
ഇരുപത്തി രണ്ട് റിംഗുകളുള്ള കിണർ മോട്ടോർ പന്പും അടക്കമാണ് ഇടിഞ്ഞ് താഴ്ന്നത്. വീടിന്റെ ചുമർ ഇടിഞ്ഞുവീണ് വലിയ അപകടം ഉണ്ടാകുമോ എന്ന ആശങ്കയിലാണ് കുടുംബം.