സിബിഎസ്ഇ സഹോദയ ജില്ലാ കലോത്സവം : കോട്ടക്കൽ സേക്രഡ് ഹാർട്ട് സ്കൂൾ ഓവറോൾ ചാന്പ്യൻമാർ
1599362
Monday, October 13, 2025 6:07 AM IST
പുത്തനങ്ങാടി:സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജൻ പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിൽ രണ്ടുദിനങ്ങളിലായി സംഘടിപ്പിച്ച ജില്ലാ കലോത്സവത്തിന് തിരശീല വീണു.
മത്സരത്തിൽ 962 പോയിന്റുമായി കോട്ടയ്ക്കൽ സേക്രഡ് ഹാർട്ട് സീനിയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാന്പ്യൻമാരായി. 905 പോയിന്റുമായി കുറ്റിപ്പുറം എംഇഎസ് കാന്പസ് സ്കൂളാണ് രണ്ടാംസ്ഥാനത്ത്. തൊട്ടടുത്ത സ്ഥാനങ്ങളിൽ ഡോ. എൻ.കെ. മുഹമ്മദ് മെമ്മോറിയൽ എംഇഎസ് സെൻട്രൽ സ്കൂൾ വളാഞ്ചേരി 780 പോയിന്റ്, പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂൾ 720 പോയിന്റ് എന്നി സ്കൂളുകളാണ്.
സമാപന സമ്മേളനത്തിൽ സഹോദയ കോണ്‍ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് ജോജി പോൾ വിജയികൾക്ക് ഓവറോൾ ട്രോഫി സമ്മാനിച്ചു. സഹോദയ മേഖല പ്രസിഡന്റ് എം. അബ്ദുൾ നാസർ അധ്യക്ഷത വഹിച്ചു. ജനറൽ കണ്‍വീനർ ഫാ. നന്നം പ്രേംകുമാർ കാറ്റഗറിതല സമ്മാനങ്ങൾ വിതരണം ചെയ്തു.
ഭാരവാഹികളായ എം. ജൗഹർ, ജോബിൻ സെബാസ്റ്റ്യൻ, പി. ഹരിദാസ്, ഹഫ്സ കാരാടൻ, ജാസ്മീർ ഫൈസൽ, ഫാ. അജോ ആന്റണി, സുനിത എസ്. നായർ, പി. നിസാർഖാൻ, ആര്യ പി. നായർ സിൽവർമൗണ്ട് എന്നിവർ പ്രസംഗിച്ചു.
കാറ്റഗറി ചാന്പ്യൻമാർ
എൽപി വിഭാഗം:
1.എംഇഎസ് കാന്പസ് കുറ്റിപ്പുറം 108, 2.സേക്രഡ് ഹാർട്ട് കോട്ടക്കൽ 107, 3. ജെംഫോർഡ് തിരുവാലി 93.
യുപി വിഭാഗം: 1. സേക്രഡ് ഹാർട്ട് കോട്ടക്കൽ 172, 2.ഗുഡ് വിൽ ഇംഗ്ലീഷ് സ്കൂൾ പൂക്കോട്ടുംപാടം 165, 3. എംഇഎസ് വളാഞ്ചേരി 144.
ഹൈസ്കൂൾ വിഭാഗം: 1. സേക്രഡ് ഹാർട്ട് കോട്ടക്കൽ 241, 2. എംഇഎസ് കാന്പസ് കുറ്റിപ്പുറം 225, 3. എംഇഎസ് വളാഞ്ചേരി 211.
സീനിയർ സെക്കന്ററി വിഭാഗം:
1. എംഇഎസ് കാന്പസ് സ്കൂൾ കുറ്റിപ്പുറം 270, 2. സേക്രഡ് ഹാർട്ട് കോട്ടക്കൽ 242, 3. സെന്റ് ജോസഫ് പുത്തനങ്ങാടി 212.
പൊതുവിഭാഗം: 1.സേക്രഡ് ഹാർട്ട് കോട്ടക്കൽ 200, 2.എംഇഎസ് കാന്പസ് കുറ്റിപ്പുറം 164, 3.എംഇഎസ് വളാഞ്ചേരി 138.