ഊട്ടി യാത്ര ആസ്വദിച്ച് തൊഴിലുറപ്പ് തൊഴിലാളികൾ
1599364
Monday, October 13, 2025 6:07 AM IST
കൊളത്തൂർ: മൂർക്കനാട് പഞ്ചായത്ത് അഞ്ചാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികൾക്കായി ഉൗട്ടിയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു. വാർഡ് അംഗം കലന്പൻ ബാപ്പുവിന്റെ നേതൃത്വത്തിലാണ് 25 തൊഴിലാളികൾ ഉൗട്ടി സന്ദർശിച്ചത്.
ഓണപ്പുടയിൽ നിന്ന് പുലർച്ചെ നാലിന് പുറപ്പെട്ട സംഘം ഉൗട്ടിയിലെ പ്രധാന വിനോദ കേന്ദ്രങ്ങളെല്ലാം സന്ദർശിച്ചു. ജീവിതത്തിൽ ഏറ്റവും ആനന്ദകരമായ നിമിഷമായിരുന്നുവെന്ന് പങ്കെടുത്ത തൊഴിലാളികൾ അഭിപ്രായപ്പെട്ടു. മിക്കവരും ആദ്യമായാണ് ഉൗട്ടി യാത്ര നടത്തുന്നത്. 72 വയസുകാരി കോച്ചിയായിരുന്നു പ്രായം കൂടിയ വ്യക്തി.
പ്രിയ പറന്പുകാട്ടിൽ, പറന്പുകാട്ടിൽ ലീല, പറന്പുകാട്ടിൽ സുമ എന്നിവരുടെ ഏറെ കാലത്തെ ആഗ്രഹം കൂടിയാണ് വാർഡ് അംഗം കലന്പൻ ബാപ്പുവിന്റെ നേതൃത്വത്തിൽ നിറവേറ്റിയത്. രാത്രി ഒരു മണിയോടെ സംഘം തിരിച്ചെത്തി. കോ ഓർഡിനേറ്റർമാരായി ഷമീർ കൊളത്തൂർ, നൗഫൽ കുന്നത്തൊടി, അലി കാരയിൽ എന്നിവരും പങ്കെടുത്തു.