അമൃത എസ്. നായർ കലാതിലകം
1599363
Monday, October 13, 2025 6:07 AM IST
പുത്തനങ്ങാടി: ജില്ലാ സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് ജില്ലാ കലോത്സവത്തിൽഅരങ്ങ് കീഴക്കി പുത്തനങ്ങാടി സെന്റ് ജോസഫ്സ് സ്കൂളിലെ അമൃത എസ്. നായർ മേളയുടെ താരമായി കലാതിലകപട്ടം അണിഞ്ഞു.
കാറ്റഗറി നാലിൽ ഭരതനാട്യം, കുച്ചിപ്പുഡി, മോഹിനിയാട്ടം എന്നിവയിൽ ഒന്നാം സ്ഥാനവും മലയാളകഥാ രചനയിൽ ഒന്നാം സ്ഥാനവും മലയാളം എക്സ്റ്റന്പറിൽ മൂന്നാം സ്ഥാനവും സംസ്കൃത പദ്യപാരായണത്തിൽ എ ഗ്രഡും കരസ്ഥമാക്കി മേളയിൽ 51 പോയിന്റുകൾ സ്വന്തമാക്കിയാണ്ഈ കലാകാരി കലോത്സവത്തിലെ സീനിയർ സെക്കൻഡറി വിഭാഗത്തിലെ കലാതിലകപട്ടം കരസ്ഥമാക്കിയത്.
2023 ൽ ശിവതാണ്ഡവം എന്ന നൃത്തശിൽപ്പവും ഈ വർഷം ശ്രീകൃഷ്ണലീല എന്ന നൃത്ത ശിൽപവും 50 ലധികം കലാകാരികളെ ചിട്ടപ്പെടുത്തി വേദിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 2023 ൽ സിബിഎസ്ഇ മികച്ച വിദ്യാർഥിയായി തെരെത്തെടുക്കപ്പെട്ട അമൃത എസ്. നായർ നൃത്ത അധ്യാപികയായ അങ്ങാടിപ്പുറം ശ്രീഭദ്ര കലാമന്ദിരത്തിലെ പ്രിൻസിപ്പൽ കലാമണ്ഡലം രാധിക സായ് റാമിന്റെയും എക്സൈസ് വകുപ്പ് ജീവനക്കാരനായ സായിറാമിന്റെയും മകളാണ്.
അമൃതയെ സഹോദയ പ്രസിഡന്റ് എം. അബ്ദുൾ നാസർ, പ്രിൻസിപ്പൽ ഫാ. നന്നം പ്രേംകുമാർ എന്നിവർ അഭിനന്ദിച്ചു.