ഷാഫി പറന്പിൽ എംപിക്ക് മർദനം; കോണ്ഗ്രസ് പ്രതിഷേധിച്ചു
1599094
Sunday, October 12, 2025 5:23 AM IST
മലപ്പുറം: കെപിസിസി വർക്കിംഗ് പ്രസിഡന്റ് ഷാഫി പറന്പിൽ എംപിയെ പോലീസ് മർദിച്ചത് ശബരിമല സ്വർണക്കൊള്ള വിഷയത്തിൽ ജനശ്രദ്ധ തിരിക്കാനാണെന്ന് ഡിസിസി പ്രസിഡന്റ് വി.എസ്. ജോയ് പറഞ്ഞു. മലപ്പുറത്ത് ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് കെ.വി. ഇസ്ഹാഖ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി.സി. വേലായുധൻകുട്ടി, കെപിസിസി മെന്പർ വി.എസ്.എൻ. നന്പൂതിരി, ഡിസിസി എക്സിക്യൂട്ടീവ് മെന്പർ എം.കെ. മുഹ്സിൻ, മുജീബ് ആനക്കയം, സുഭാഷിണി, മാർട്ടിൻ, ജയപ്രകാശ്, സമീർ, റഫീഖ്, മനോജ്, ജോജോ തുടങ്ങിയവർ പ്രസംഗിച്ചു.
മഞ്ചേരി: കോഴിക്കോട് ഷാഫി പറന്പിൽ എംപി അടക്കമുള്ള കോണ്ഗ്രസ് നേതാക്കളെ മർദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മഞ്ചേരി മണ്ഡലം യൂത്ത് കോണ്ഗ്രസ് കമ്മറ്റി നഗരത്തിൽ പന്തം കൊളുത്തി പ്രകടനം നടത്തി.
ശബരിമല സ്വർണ വിവാദത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇത്തരം പോലീസ് അതിക്രമങ്ങളെങ്കിൽ ബഹുമുഖ സമരങ്ങളെ കരുതിയിരിക്കാൻ സർക്കാരും പോലീസും തയാറായിരിക്കണമെന്ന് യൂത്ത് കോണ്ഗ്രസ് മുന്നറിയിപ്പ് നൽകി.
പ്രസിഡന്റ് കൃഷ്ണദാസ് വടക്കെയിൽ, അസംബ്ലി പ്രസിഡന്റ് മഹ്റൂഫ് പട്ടർകുളം, ഹംസ പുല്ലഞ്ചേരി, ഇ.കെ. ഷൈജൽ, ഷബീർ കുരിക്കൾ, റംഷീദ് മേലാക്കം, റാഷിദ് വട്ടപ്പാറ, രോഹിത് പയ്യനാട്, ബിനു ബാസിത്, സഹദ്, ഷാൻ, വാസിൽ ഹൈദർ, ആഷിക്, ഹസീബ്, മുനവർ, സഹിൻഷ, നിധീഷ്, ഹനീഫ തുടങ്ങിയവർ നേതൃത്വം നൽകി.