ജാമ്യത്തിലിറങ്ങിയ യുവാവ് വീണ്ടും കഞ്ചാവുമായി പിടിയിൽ
1599093
Sunday, October 12, 2025 5:23 AM IST
നിലന്പൂർ: കഞ്ചാവ് കേസിൽ ജാമ്യത്തിലറങ്ങിയ പ്രതി രണ്ടര കിലോയോളം കഞ്ചാവുമായി വീണ്ടും പോലീസിന്റെ പിടിയിലായി. തിരൂർ വെട്ടം കുരിക്കൾ കളത്തിൽ ഫൈസലി (45) നെയാണ് നിലന്പൂർ പോലീസും ഡാൻസാഫ് സംഘവും ചേർന്ന് പിടികൂടിയത്.
വിൽപ്പനക്കായി കൊണ്ടുവന്ന കഞ്ചാവുമായി വടപുറത്ത് വച്ചാണ് ഇയാൾ പിടിയിലായത്. 2.4 കിലോ കഞ്ചാവ് പ്രതിയിൽ നിന്ന് പിടിച്ചെടുത്തു. ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്ത കേസിൽ ജാമ്യത്തിലിറങ്ങിയതായിരുന്നു ഇയാൾ.
നിലന്പൂർ എസ്ഐ പി.ടി. സൈഫുള്ള, എസ്സിപിഒ ഷിയാസ് അഹമ്മദ്, എസ്. മനു, അനസ്, ഡാൻസാഫ് അംഗങ്ങളായ സുനിൽ മന്പാട്, അഭിലാഷ് കൈപ്പിനി, ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.