നിലന്പൂർ മിനിബൈപാസ് റോഡ് തകർച്ചക്കെതിരേ യൂത്ത് കോണ്ഗ്രസ് പ്രതിഷേധം
1599098
Sunday, October 12, 2025 5:23 AM IST
നിലന്പൂർ: നിലന്പൂർ മിനിബൈപാസ് റോഡ് തകർച്ചയെത്തുടർന്ന് റോഡിൽ പ്രതിഷേധ സംഗമം നടത്തി യൂത്ത് കോണ്ഗ്രസ്. "നിലന്പൂർ കുളസഭ’ എന്ന ബാനർ ഉയർത്തി യൂത്ത് കോണ്ഗ്രസ് നടത്തിയ പ്രതിഷേധ സമരം പ്രതിപക്ഷ നേതാവ് പാലോളി മെഹബൂബ് ഉദ്ഘാടനം ചെയ്തു. ആര്യാടൻ ഷൗക്കത്ത് നഗരസഭ ചെയർമാനായിരിക്കുന്പോൾ നിർമിച്ച മിനി ബൈപാസ് റോഡാണ് അറ്റകുറ്റപ്പണി നടത്താതെ കുളമായി മാറിയിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് സൈഫു ഏനാന്തി അധ്യക്ഷത വഹിച്ചു. മൂർക്കൻ മാനു, റനീഷ് കാവാട്, ഫാൻ സാബ് താമരക്കുളം, ഹിബിൽ റഹ്മാൻ, സൈതലവി മുക്കട്ട, ഉബൈദ് രാമൻകുത്ത്, ഇർഷാദ് ചേലക്കൽ എന്നിവർ നേതൃത്വം നൽകി.