പെരിന്പലം സ്കൂൾ പുകയില രഹിതം
1599893
Wednesday, October 15, 2025 5:22 AM IST
മഞ്ചേരി: പെരിന്പലം ക്രസന്റ് എയുപി സ്കൂളിനെ പുകയില രഹിത വിദ്യാഭ്യാസ സ്ഥാപനമായി പ്രഖ്യാപിച്ചു. പുകയില വിരുദ്ധ പോസ്റ്റർ ഹെഡ്മാസ്റ്റർ കെ.പി. മുഹമ്മദ് ബഷീറിന് നൽകി ഗ്രാമപഞ്ചായത്ത് മെന്പർ ടി. ബുഷ്റ ഹംസ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് എൻ. സത്താർ അധ്യക്ഷത വഹിച്ചു. കണ്‍വീനർ കൃഷ്ണപ്രിയ പ്രസംഗിച്ചു.