സിബിഎസ്ഇ ജില്ലാ ശാസ്ത്ര മേള: ലോഗോ പ്രകാശനം ചെയ്തു
1599888
Wednesday, October 15, 2025 5:17 AM IST
മലപ്പുറം: മലപ്പുറം സെൻട്രൽ സഹോദയയുടെ സയൻസ് എക്സിബിഷൻ ഊരകം സെന്റ് അൽഫോൻസ പബ്ലിക് സ്കൂളിൽ നവംബർ ഒന്നിന് നടക്കും. സയൻസ് എക്സിബിഷന്റെ ഭാഗമായി മലപ്പുറം സെൻട്രൽ സഹോദയയുടെ വിവിധ സ്കൂളുകളിൽ നിന്നുള്ള പ്രിൻസിപ്പൽമാരും സയൻസ് അധ്യാപകരും പങ്കുചേർന്ന അക്കാഡമിക് വിസിറ്റ് ഒറ്റപ്പാലം നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് സ്ഥാപനങ്ങളിലേക്ക് നടത്തി.
മലപ്പുറം ജില്ലാതല ശാസ്ത്രമേളയുടെ ലോഗോ നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ഡോ. അഡ്വ. പി. കൃഷ്ണദാസ് പ്രകാശനം ചെയ്തു. മലപ്പുറം സെൻട്രൽ സഹോദയ പ്രസിഡന്റ് നൗഫൽ പുത്തൻപീടിക്കൽ അധ്യക്ഷത വഹിച്ചു.
സയൻസ് എക്സിബിഷൻ കോ ഓർഡിനേറ്റർ ഡോ. എൻ.പി. ദിവ്യ, ഷുഹൈബ് ആലുങ്ങൽ, അബ്ദുൾ സമദ്, സിസ്റ്റർ ഡോ. സിജി, സി. ജുബൈരിയ, ടി.മുഹമ്മദാലി, യു.എ. ലത്തീഫ്, ഷാഹുൽ ഹമീദ്, ഫാ. ജീവൻ ജോസഫ്, ശഹല ബീഗം, ചിത്രകല, സിസ്റ്റർ ഷേർലി ജോസഫ്, സെക്രട്ടറി സി.സി. അനീഷ് കുമാർ, പ്രോഗ്രാം കണ്‍വീനർ ഫാ. തോമസ് ജോസഫ് പ്രസംഗിച്ചു.