മെഗാ മെഡിക്കൽ ക്യാന്പ് നടത്തി
1599887
Wednesday, October 15, 2025 5:17 AM IST
ചെമ്മലശേരി: സിപിഎം ചെമ്മലശേരിയും പെരിന്തൽമണ്ണ എംഇഎസ് മെഡിക്കൽ കോളജും സംയുക്തമായി മെഗാ മെഡിക്കൽ ക്യാന്പ് സംഘടിപ്പിച്ചു.
ഇർഷാദ് സ്വിബിയാൻ മദ്രസയിൽ നടത്തിയ ക്യാന്പിൽ ജനറൽ, നേത്രരോഗം, ഇഎൻടി വിഭാഗങ്ങളിലായി ചികിത്സ ഒരുക്കിയിരുന്നു. വിവിധ രോഗനിർണയവും ലഭ്യമാക്കി. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുനൂറിലധികം പേർ ക്യാന്പിൽ പങ്കെടുത്തു.
സിപിഎം ഏരിയ സെക്രട്ടറി ഇ. രാജേഷ്, ഏരിയ കമ്മിറ്റിയംഗം വി.പി. മുഹമ്മദ് ഹനീഫ, ഗ്രാമപഞ്ചായത്ത് മെന്പർമാരായ മുസ്തഫ, എൻ.പി. റാബിയ തുടങ്ങിയവർ ക്യാന്പ് സന്ദർശിച്ചു.