പാലം പ്രവൃത്തി ഉദ്ഘാടനം ചെയ്തു
1599680
Tuesday, October 14, 2025 7:50 AM IST
അങ്ങാടിപ്പുറം: പീച്ചാണിപ്പറന്പ് പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം മഞ്ഞളാംകുഴി അലി എംഎൽഎ നിർവഹിച്ചു. എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് 10 ലക്ഷം രൂപ വകയിരുത്തിയാണ് പാലം നിർമിക്കുന്നത്.
അങ്ങാടിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് സഈദ അധ്യക്ഷത വഹിച്ചു.സലീം പുലാക്കൽ, ഷമീർബാബു മൂന്നാക്കൽ, ഹുസൈൻ പള്ളിയാൽതൊടി, അസൈനാർ പള്ളിയാൽതൊടി, എ. ഉനൈസ്, എ. അനസ്, മുഹമ്മദ് ഷാഫി പള്ളിയാൽതൊടി, സി.കെ. നാസർ, സി.കെ. നസീഫ്, പി.ടി. മുസ്തഫ തുടങ്ങിയവർ പങ്കെടുത്തു.