കോണ്‍ഗ്രസ് പ്രതിഷേധിച്ചു
1599681
Tuesday, October 14, 2025 7:50 AM IST
നിലന്പൂർ: കോണ്‍ഗ്രസ് നേതാവും എംപിയുമായ ഷാഫി പറന്പിലിനെ പോലീസ് മർദിച്ചതിൽ പ്രതിഷേധിച്ച് നിലന്പൂരിലും പ്രതിഷേധ പ്രകടനം നടന്നു. നിലന്പൂർ നിയോജക മണ്ഡലംതല പ്രതിഷേധ പ്രകടനത്തിൽ വിവിധ ബ്ലോക്കുകളിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
പോലീസ് വൻ സുരക്ഷാ സജ്ജീകരണങ്ങളാണ് ഏർപ്പെടുത്തിയിരുന്നത്. കോണ്‍ഗ്രസ് ഓഫീസ് പരിസരത്ത് നിന്ന് തുടങ്ങിയ പ്രതിഷേധ പ്രകടനം നിലന്പൂർ ടൗണ്‍ ചുറ്റി നെഹ്റു സ്ക്വയറിൽ സമാപിച്ചു. പ്രകടനത്തിന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ, കെപിസിസി മുൻ സെക്രട്ടറി വി.എ. കരീം, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരായ പാലോളി മെഹബൂബ്, തോപ്പിൽ ബാബു, വിവിധ പോഷക സംഘടനാ നേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.