വിദ്യാർഥികൾക്ക് മർദനം: ഒന്പതുപേർ അറസ്റ്റിൽ
1599890
Wednesday, October 15, 2025 5:22 AM IST
മഞ്ചേരി: വിദ്യാർഥികളെ സംഘം ചേർന്ന് മർദിച്ച ഒന്പതു പേരെ മഞ്ചേരി പോലീസ് ഇൻസ്പെക്ടർ വി. പ്രതാപ് കുമാർ അറസ്റ്റ് ചെയ്തു. ഇക്കഴിഞ്ഞ 13ന് വൈകുന്നേരം 4.30നാണ് കേസിനാസ്പദമായ സംഭവം. വള്ളുവന്പ്രം അത്താണിക്കൽ എംഐസി കോളജിലെ വിദ്യാർഥികളായ റോഷൻ, മുഹമ്മദ് യാസീൻ, ഹനീൻ എന്നിവരെയും സുഹൃത്തുക്കളെയുമാണ് പ്രദേശവാസികളായ പ്രതികൾ സംഘം ചേർന്ന് അക്രമിച്ചത്.
വിറകുകൊള്ളി കൊണ്ട് തലയ്ക്കടിച്ചു പരിക്കേൽപ്പിച്ചുവെന്നാണ് കേസ്. കോടതിയിൽ ഹാജരാക്കിയ വള്ളുവന്പ്രം സ്വദേശികളായ സൽമാൻ, യാസിർ എന്നിവരുൾപ്പെടെ ഒന്പതുപ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.