‘നിലന്പൂർ നഗരസഭ ഭരണമാറ്റം എൽഡിഎഫിൽ ഒരു വിഭാഗം ആഗ്രഹിക്കുന്നു’
1599886
Wednesday, October 15, 2025 5:17 AM IST
നിലന്പൂർ: നിലന്പൂർ നഗരസഭയിലെ ഭരണമാറ്റം എൽഡിഎഫ് അണികൾ തന്നെ ആഗ്രഹിക്കുന്നുവെന്ന് ആര്യാടൻ ഷൗക്കത്ത് എംഎൽഎ. കെപിസിസി മുൻ പ്രസിഡന്റ് കെ. മുരളീധരൻ നയിക്കുന്ന വിശ്വാസ സംരക്ഷണയാത്രക്ക് 16ന് നിലന്പൂരിൽ നൽകുന്ന സ്വീകരണ യോഗത്തിന്റെ ഭാഗമായി സംഘടിപ്പിച്ച കോണ്ഗ്രസ് മുനിസിപ്പൽ കണ്വൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫുകാർ മാത്രമല്ല ഒരു വിഭാഗം കമ്മ്യൂണിസ്റ്റുകാരും നഗരസഭയിലെ ഭരണമാറ്റത്തിന് കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുനിസിപ്പൽ കോണ്ഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ. ഷെറി ജോർജ് അധ്യക്ഷത വഹിച്ചു.
കെപിസിസി അംഗം വി.എ.കരീം, ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് പാലോളി മൊബൂബ്, എം.കെ.ബാലകൃഷ്ണൻ, അജ്മൽ ഏനാന്തി, ഷാനവാസ് പട്ടിക്കാടൻ, ഷീബു പാടിക്കുന്ന്, ഗീരിഷ് മോളൂർ മഠത്തിൽ എന്നിവർ പ്രസംഗിച്ചു.