അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു
1600345
Friday, October 17, 2025 5:20 AM IST
എടക്കര: ചുങ്കത്തറ ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അങ്കണവാടി കലോത്സവം സംഘടിപ്പിച്ചു. വിടരും മൊട്ടുകള്‍ എന്ന പേരില്‍ സംഘടിപ്പിച്ച കലോത്സവത്തില്‍ പഞ്ചായത്തിലെ 32 അങ്കണവാടികളില്‍ നിന്നുള്ള കുരുന്നുപ്രതിഭകള്‍ പങ്കാളികളായി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ സെബാസ്റ്റ്യന്‍ കലോത്സവം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സൈനബ മാമ്പള്ളി അധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു സത്യന്, ബ്ലോക്ക് പഞ്ചായത്ത് അംഗം സീനത്ത് നൗഷാദ്, പഞ്ചായത്തംഗങ്ങളായ ഷാജഹാന് ചേലൂര്‍, കെ.പി. സക്കീന, നിഷിദ മുഹമ്മദലി, ബുഷ്റ, സി.എം. ചന്ദ്രന്, എം. രതീഷ്, മുജീബ് തറമ്മല്‍, അങ്കണവാടി അധ്യാപികമാരായ രുഗ്മിണി, കെ. റഹിയാനത്ത് എന്നിവര്‍ സംസാരിച്ചു.