ലോകഹൃദയ പുനരുജീവന ദിനാഘോഷം നടത്തി
1600348
Friday, October 17, 2025 5:20 AM IST
പെരിന്തൽമണ്ണ: ലോക ഹൃദയ പുനരു ജീവന ദിനമായ ഒക്ടോബർ 16ന് മൗലാന ആശുപത്രിയിൽ വിവിധ ആരോഗ്യ ബോധവൽക്കരണ ക്ലാസുകൾ നടത്തി. പൊതുജനങ്ങൾക്കായി ഒരുക്കിയ സി.പി. ആർ ട്രെയിനിങ് ബൂത്തിന്റെ ഔപചാരികമായ ഉദ്ഘാടനം പെരിന്തൽമണ്ണ മുൻസിപ്പൽ ചെയർമാൻ. പി. ഷാജി ഉദ്ഘാടനം നിർവഹിച്ചു.
കാലത്ത് 8:00 മണി മുതൽ ഉച്ചയ്ക്ക് ഒരു മണിവരെ പൊതുജനങ്ങൾക്കായി നടത്തിയ സിപിആർ പരിശീലന പരിപാടിയിൽ ഇരുന്നൂറിലധികം പേർ പങ്കെടുത്ത് സിപിആർ പരിശീലനം നേടി.
പരിപാടികൾക്ക് മൗലാന ആശുപത്രി ചീഫ് ഓപറേഷൻ ഓഫീസർ ഓഫീസർ രാംദാസ്, മാനേജർ- മൗലാന ഗ്രൂപ്പ് ഓഫ് കമ്പനീസ് വിനു. കെ, മാർക്കറ്റിംഗ് ഓഫീസർമാരായ പ്രകാശ്, ഫൈസൽ, നൗഫൽ, സന്തോഷ് എന്നിവർ നേതൃത്വം നൽകി.മൗലാന അനസ്ത്യോളജിസ്റ്റ് ഡോ.ശശനിധരൻ ക്ളാസെടുത്തു.