ജീവിതോത്സവം 2025 ന് സമാപനമായി
1600342
Friday, October 17, 2025 5:20 AM IST
എടക്കര: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ചുങ്കത്തറ മര്‍ത്തോമ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ നാഷനല്‍ സര്‍വീസ് സ്കീം സംഘടിപ്പിച്ച ജീവിതോത്സവം 2025 ന് സമാപനമായി. "അനുദിനം കരുത്തരാകാം കരുതലേകാം' എന്ന മുദ്രാവാക്യം ഉയര്‍ത്തി വ്യത്യസ്ത പ്രവര്‍ത്തനങ്ങളിലൂടെ എന്‍എസ്എസ് നടപ്പിലാക്കുന്ന 21 ദിന ചലഞ്ചാണ് ജീവിതോത്സവം 2025.
സെപ്റ്റംബര്‍ 24 ന് തുടക്കം കുറിച്ച കാമ്പയിനില്‍ അറിയാം രാജ്യത്തിന്റെ ഭരണഘടന, അറിഞ്ഞും പറഞ്ഞും അതിജീവന കഥകള്‍, ഏകദിന ഡിജിറ്റല്‍ ഉപവാസം, ലഹരി വിരുദ്ധ ചിത്ര മതില്, മധുര മനോഹര ലോകത്തിനായ് ഞങ്ങളുണ്ട്, വയോജനങ്ങള്‍ക്കായ് ഒരുക്കാം ആഹ്ലാദ ചുവടുകള്‍, പുസ്തകത്തിന്റെ ആത്മാവ് തേടി തുടങ്ങി 21 പ്രവര്‍ത്തനങ്ങളാണ് ഓരോ ദിവസങ്ങളിലായി സംഘടിപ്പിച്ചത്.
സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന സമാപന ചടങ്ങ് പിടിഎ പ്രസിഡന്റ് പി.ബി. സുഭാഷ് ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പല്‍ ഉമ്മന്‍ മാത്യു അധ്യക്ഷത വഹിച്ചു. ക്ലസ്റ്റര്‍ കോഡിനേറ്റര്‍ പ്രദീപ് ബാബു, പ്രോഗ്രാം ഓഫീസര്‍ എല്‍. ബിജുമോന്, പിടിഎ വൈസ് പ്രസിഡന്റ് സി. പ്രദീപ്, വോളന്റിയര്‍ തീർഥ, നദ പര്വീന്, നിദ ഷെറിന് എന്നിവര്‍ സംസാരിച്ചു.