രജത ജൂബിലി ആഘോഷവുമായി ബിഎസ്എന്‍എല്‍
1600352
Friday, October 17, 2025 5:23 AM IST
മഞ്ചേരി : രണ്ടായിരാമാണ്ട് ഒക്ടോബര്‍ ഒന്നിന് കേന്ദ്ര സര്‍ക്കാര്‍ അധീനതയില്‍ സ്ഥാപിതമായ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് രജത ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ജില്ലയില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.
ഇതിനോടനുബന്ധിച്ച് മഞ്ചേരി ബിഎസ്എന്‍എല്‍ ശനിയാഴ്ച ആഘോഷ പരിപാടി തുടങ്ങും. രാവിലെ ഒമ്പതിന് പാണ്ടിക്കാട് നഗരത്തില്‍ നിന്നും ആരംഭിക്കുന്ന റോഡ് ഷോ തിരുവാലി, എടവണ്ണ, അരീക്കോട്, കാവനൂര്‍ എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷം വൈകീട്ട് അഞ്ചിന് മഞ്ചേരിയിലെത്തും. ഓരോ സ്ഥലങ്ങളിലും പൊതുജനങ്ങള്‍ക്കായി വിവിധയിനം കലാകായിക പരിപാടികളും ആസൂത്രണം ചെയ്തതായി സംഘാടകര്‍ അറിയിച്ചു. മഞ്ചേരിയില്‍ നടക്കുന്ന പൊതു സമ്മേളനം ഇ.ടി. മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യും.
അഡ്വ. യു.എ. ലത്തീഫ് എംഎല്‍എ, നഗരസഭാധ്യക്ഷ വി.എം. സുബൈദ, മലപ്പുറം ടെലികോം അഡ്വൈസറി കമ്മിറ്റി അംഗങ്ങളായ പി.പി. സഫറുളള, കെ.കെ. അബ്ദുല്‍ നാസര്‍, പി.എച്ച്. ഷമീര്‍ ബാബു, അഡ്വ. അബ്ദുല്ലക്കുട്ടി എന്നിവര്‍ പങ്കെടുക്കും. ബിഎസ്എന്‍എല്‍ മലപ്പുറം സീനിയര്‍ ജനറല്‍ മാനേജര്‍ സാനിയ അബ്ദുള്‍ ലത്തീഫ് അധ്യക്ഷത വഹിക്കും.
രജതജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ചിത്രരചനയില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനവും നടക്കും.