പെ​രി​ന്ത​ൽ​മ​ണ്ണ:"​പേ​വി​ഷ വി​മു​ക്ത പെ​രി​ന്ത​ൽ​മ​ണ്ണ' എ​ന്ന ല​ക്ഷ്യം മു​ൻ​നി​ർ​ത്തി പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ 2025-26 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ​ക്കു​ള്ള പേ​വി​ഷ പ്ര​തി​രോ​ധ​കു​ത്തി വ​യ്പ് കാ​മ്പ​യി​ന് തു​ട​ക്ക​മാ​യി.

ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഷാ​ജി കാ​മ്പ​യി​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.സീ​നി​യ​ർ വെ​റ്റ​റി​ന​റി സ​ർ​ജ​ൻ ഡോ. ​മു​ജീ​ ബ്റ​ഹി​മാ​ൻ, ഡോ.​അ​ഖി​ൽ, ലൈ​വ്സ്റ്റോ​ക്ക് ഇ​ൻ​സ്‌​പെ​ക്ട​ർ ശ്രീ. ​ബി​നോ​യ്‌. വി ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

പ​രി​ശീ​ല​നം ല​ഭി​ച്ച ഡോ​ഗ് കാ​ച്ച​ർ​മാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് തെ​രു​വു​നാ​യ്ക്ക​ൾ​ക്ക് കു​ത്തി​വെ​യ്പ്പ് ന​ൽ​കു​ന്ന​ത്. നാ​ല് ദി​വ​സം കൊ​ണ്ട് ന​ഗ​ര​സ​ഭ പ​രി​ധി​യി​ലെ എ​ല്ലാ തെ​രു​വു നാ​യ്ക്ക​ൾ​ക്കും വാ​ക്സി​നേ​ഷ​ൻ ന​ൽ​കു​മെ​ന്ന് ചെ​യ​ർ​പേ​ഴ്സ​ൺ പി.​ഷാ​ജി പ​റ​ഞ്ഞു.