മ​ഴ​ക്കാ​ല​ക്കെ​ടു​തി: പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ മു​ന്നൊ​രു​ക്ക​മാ​യി
Tuesday, May 14, 2024 6:52 AM IST
പെ​രി​ന്ത​ല്‍​മ​ണ്ണ: മ​ഴ​ക്കാ​ല​ക്കെ​ടു​തി​ക​ളെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു പെ​രി​ന്ത​ല്‍​മ​ണ്ണ​യി​ല്‍ മു​ന്നൊ​രു​ക്ക​മാ​യി. ജി​ല്ലാ ട്രോ​മാ കെ​യ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷ​ഫീ​ദ് പാ​താ​യ്ക്ക​ര​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി അ​ഷ​റ​ഫ് വ​ണ്ടൂ​ര്‍ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. ഒ​രാ​ഴ്ച​ക്കു​ള്ളി​ല്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ സ്ഥ​ല​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ച്ച് മ​ഴ​യി​ല്‍ അ​പ​ക​ട​ഭീ​ഷ​ണി​ക്കു സാ​ധ്യ​ത​യു​ള്ള സ്ഥ​ല​ങ്ങ​ള്‍ ക​ണ്ടെ​ത്തി റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു.

പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ ഹൗ​സ് ഓ​ഫീ​സ​ര്‍ എ​എ​സ്പി പി.​ബി. കി​ര​ണ്‍ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. മ​ഴ​ക്കാ​ല​ത്തി​നു മു​ന്നോ​ടി​യാ​യി ന​ട​ത്തേ​ണ്ട പ്ര​വ​ര്‍​ത്ത​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ചു അ​ദ്ദേ​ഹം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി. ജി​ല്ലാ ട്രോ​മാ കെ​യ​ര്‍ പെ​രി​ന്ത​ല്‍​മ​ണ്ണ സ്റ്റേ​ഷ​ന്‍ യൂ​ണി​റ്റി​ന്‍റെ സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു.

ജി​ല്ലാ സ്പെ​ഷ​ല്‍ ഇ​ന്‍​വൈ​റ്റീ​വ് അം​ഗം ജ​ബ്ബാ​ര്‍ ജൂ​ബി​ലി, യൂ​ണി​റ്റ് ലീ​ഡ​ര്‍ ഷു​ഹൈ​ബ് മാ​ട്ടാ​യ, സെ​ക്ര​ട്ട​റി ഫ​വാ​സ് മ​ങ്ക​ട, ജി​ല്ലാ വു​മ​ണ്‍​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വാ​ഹി​ദ അ​ബു, യൂ​ണി​റ്റ് വു​മ​ണ്‍​സ് കോ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ അ​മ്പി​ളി ജി​ജ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.